• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബിബിസിയെ പോലും ഞെട്ടിച്ച് ജനം ടിവി! സ്വന്തമാക്കിയത് വൻ നേട്ടം!! വാർത്ത കണ്ട് ലോകം അമ്പരന്നു! ട്രോൾ..

അടുത്ത കാലത്തായി ഏറ്റവും അധികം ട്രോള്‍ ചെയ്യപ്പെട്ടിട്ടുള്ള മാധ്യമം ഏതെന്ന് ചോദിച്ചാല്‍ ജനം ടിവി എന്നായിരിക്കും ഉത്തരം. ശബരിമല വിഷയം വന്നതോടെ ജനം ടിവിയ്ക്ക് ട്രോളുകളുടെ പൊങ്കാലയായിരുന്നു.

എന്തായാലും ഒരു കാര്യം പറയാതെ വയ്യ. ശബരിമല വിവാദം കത്തി നില്‍ക്കുന്ന സമയത്ത് പല മുഖ്യധാര വാര്‍ത്താ ചാനലുകളേയും വെല്ലുന്ന റേറ്റിങ് ആയിരുന്നു ജനം ടിവിയ്ക്ക്.

ഇപ്പോള്‍ ജനം ടിവി വീണ്ടും ട്രോള്‍ ചെയ്യപ്പെടുകയാണ്. പ്രഥമ തെക്കടത്തമ്മ പുരസ്‌കാരം ലഭിച്ചതിന്റെ പേരിലാണ് ഇക്കാണുന്ന ട്രോളുകള്‍ എല്ലാം.

ബിബിസി ഞെട്ടി

ബിബിസി ഞെട്ടി

തെക്കടത്തമ്മ പുരസ്‌കാരം ജനം ടിവിയ്ക്ക് ലഭിച്ചു എന്ന വാര്‍ത്ത അറിഞ്ഞ് ബിബിസി ഞെട്ടിയിരിക്കുകയാണത്രെ. അടുത്ത വര്‍ഷമെങ്കിലും ഈ പുരസ്‌കാരം നഷ്ടപ്പെടാതിരിക്കാനുള്ള പദ്ധതികള്‍ ഇപ്പോഴേ ആസൂത്രണം ചെയ്തുതുടങ്ങി!

സത്യസന്ധം!

സത്യസന്ധം!

സത്യം അറിയാന്‍ ജനം ടിവി കാണണം എന്നാണല്ലോ ഇപ്പോഴത്തെ ചൊല്ല്. അപ്പോള്‍ പിന്നെ സത്യസന്ധമായ വാര്‍ത്തകള്‍ കൊടുത്തതിന് കിട്ടിയ ആദരം ആയിരിക്കണം ഈ പുരസ്‌കാരം!

മുടിഞ്ഞുപോകും

മുടിഞ്ഞുപോകും

പ്രഛമ തെക്കടത്തമ്മ പുരസ്‌കാരം ജനം ടിവിയ്ക്കാണെന്ന് അറിഞ്ഞ് സിഎന്‍എന്നും ബിബിസിയും ഒക്കെ ജനം ടിവിയെ പ്രാകിക്കൊണ്ടിരിക്കുകയാണത്രെ. അതും ഒരു സമരമുറയാണല്ലോ!

വാനോളം ഉയര്‍ത്തി

വാനോളം ഉയര്‍ത്തി

കഞ്ചാവടിച്ചാണല്ലോ പ്രധാനമന്ത്രിയേയും ബിജെപി നേതാക്കളേയും ഒക്കെ ട്രോളുന്നത്. അങ്ങനെ ട്രോളുന്നവര്‍ ഓര്‍ക്കുന്നുണ്ടോ, കേരളത്തിന്റെ പ്രശസ്തി വാനോളം ഉയര്‍ത്തിയ ചാനലാണ് ജനം ടിവി എന്നത്!

അടുത്തത്

അടുത്തത്

ഇപ്പോള്‍ തെക്കടത്തമ്മ പുരസ്‌കാരം ആണ് ലഭിച്ചത്. ഇനി വടക്കടത്തമ്മ പുരസ്‌കാരവും ജനം ടിവിയ്ക്ക് തന്നെ ആയിരിക്കും... ഉറപ്പ്!

ഓസ്‌കാറൊക്കെ എന്ത്

ഓസ്‌കാറൊക്കെ എന്ത്

എആര്‍ റഹ്മാന് ഓസ്‌കാര്‍ ഒക്കെ കിട്ടിയിട്ടുണ്ട്. പക്ഷേ, വടക്കടത്തമ്മ പുരസ്‌കാരവുമായി തട്ടിച്ച് നോക്കുമ്പോള്‍ ഓസ്‌കാര്‍ ഒക്കെ എന്ത്!

പറഞ്ഞിട്ടെന്താ...

പറഞ്ഞിട്ടെന്താ...

ബിബിസി എന്നൊക്കെ പറഞ്ഞാല്‍ അന്താരാഷ്ട്ര ചാനല്‍ ഒക്കെ തന്നെ. പക്ഷേ, പറഞ്ഞിട്ടെന്താ, തെക്കടത്ത പുരസ്‌കാരം ഇതുവരെ കിട്ടിയിട്ടില്ല!

വീണ്ടും ഞെട്ടി

വീണ്ടും ഞെട്ടി

വാര്‍ത്താ പുരസ്‌കാരം ആകുമ്പോള്‍ അത് തങ്ങള്‍ക്കെന്ന് ഉറപ്പിച്ചിരിക്കുകയായിരുന്നു ബിബിസി. പക്ഷേ, ചെന്ന് നോക്കുമ്പോള്‍, അതാ പുരസ്‌കാരം ജനം ടിവി കൊണ്ടുപോയിരിക്കുന്നു!

ബഹുമാനിക്കാന്‍ പഠിക്കണം

ബഹുമാനിക്കാന്‍ പഠിക്കണം

പ്രധാനമന്ത്രിയെ പോലും ബഹുമാനിക്കാന്‍ പഠിക്കാത്ത ആളുകളാണ്. പക്ഷേ, ഒരു പുരസ്‌കാരത്തെ ബഹുമാനിക്കാന്‍ ഇവരൊക്കെ എന്നാണോ ആവോ പഠിക്കുക!

ഉത്തരം പറ

ഉത്തരം പറ

ലോകത്തിലെ മറ്റ് മാധ്യമങ്ങളോടാണ് ചോദ്യം... നിങ്ങളില്‍ എത്ര പേര്‍ക്ക് തെക്കടത്തമ്മ പുരസ്‌കാരം കിട്ടിയിട്ടുണ്ട്? ഉത്തരം പറഞ്ഞിട്ട് പോയാല്‍ മതി!

അതിന് ശേഷം

അതിന് ശേഷം

തെക്കടത്തമ്മ പുരസ്‌കാരം കിട്ടുന്നതിന് മുമ്പ് ഒരു പാവം ചാനല്‍ ആയിരുന്നു. ആ അമൂല്യ പുരസ്‌കാരം കിട്ടിയതിന് ശേഷം ഉള്ള ഭാവം കണ്ടോ!

 അതിന് മാത്രം വളര്‍ന്നോ...

അതിന് മാത്രം വളര്‍ന്നോ...

ജനം ടിവി തുടങ്ങിയിട്ട് അധിക കാലം ഒന്നും ആയിട്ടില്ല. അതിനിടെ, തെക്കടത്തമ്മ പുരസ്‌കാരം വാങ്ങാന്‍ മാത്രം വളര്‍ന്നോ എന്നാണ് ചില മാധ്യമ ഭീമന്‍മാരുടെ സംശയം!

പോയി ചത്തൂടേ...

പോയി ചത്തൂടേ...

ജനം ടിവിയ്ക്കും റിപ്പോര്‍ട്ടര്‍ സുമേഷിനും തെക്കടത്തമ്മ പുരസ്‌കാരം കിട്ടിയതറിഞ്ഞ് ബിബിസി ചാനല്‍ മേധാവി റിപ്പോര്‍ട്ടര്‍ക്ക് ഒരു കയറെടുത്ത് കൊടുത്തു എന്നാണ് കേള്‍ക്കുന്നത്!

ഓടിക്കോണം

ഓടിക്കോണം

വല്ലപ്പോഴും ഇങ്ങനെ ഒരു പുരസ്‌കാരം കിട്ടുമ്പോള്‍ ഇത്തിരി സന്തോഷിക്കുന്നതില്‍ എന്താണ് തെറ്റ്...? ഒരു തെറ്റും ഇല്ല, പക്ഷേ, അതും എടുത്തുകൊണ്ട് നാട്ടുകാരുടെ മുന്നില്‍ വരരുതെന്ന്

രോമാഞ്ചം

രോമാഞ്ചം

തെക്കടത്തമ്മ പുരസ്‌കാര പ്രഖ്യാപനം കേട്ടതുമുതല്‍ സംഘികള്‍ക്കൊക്കെ വലിയ രോമാഞ്ചം ആണത്രെ... !

രണ്ടും കൊള്ളാം...

രണ്ടും കൊള്ളാം...

മോദിജിയ്ക്ക് അടുത്തിടെ ആണ് ഫിലിപ് കൊട്‌ലര്‍ പുരസ്‌കാരം കിട്ടിയത്. ഇതിപ്പോള്‍ അതിനേയും കവച്ചുവയ്ക്കും ജനം ടിവിയ്ക്ക് കിട്ടിയ തെക്കടത്തമ്മ പുരസ്‌കാരം!

ട്രംപ് വരെ വിളിച്ചു

ട്രംപ് വരെ വിളിച്ചു

ബിജെപിയുടെ സ്വന്തം ചാനല്‍ ആണല്ലോ ജനം ടിവി. പുരസ്‌കാര വാര്‍ത്തയറിഞ്ഞി ലോകാരാധ്യനായ ശ്രീധരന്‍ പിള്ളയെ ട്രംപ് നേരിട്ട് വിളിച്ച് അഭിനന്ദിച്ചത്രെ... എന്തായാലും ശതം സമര്‍പ്പയാമിയുടെ കാര്യം ഓര്‍മിപ്പിച്ചിട്ടുണ്ട്!

ഏറ്റവും വലിയ അവാര്‍ഡ്

ഏറ്റവും വലിയ അവാര്‍ഡ്

ഇനി മുതല്‍ ഇത്തരം പരിപാടികളില്‍ എല്ലാം ഉറപ്പിക്കവുന്ന ഒരു ചോദ്യം ഉണ്ട്. ലോകത്തിലെ ഏറ്റവും വലിയ മാധ്യമ അവാര്‍ഡ് ഏതെന്ന്!

അതൊക്കെ എന്ത് ചാനല്‍

അതൊക്കെ എന്ത് ചാനല്‍

എന്തിനാണ് വെറുതേ ബിബിസി ഒക്കെ കണ്ട് സമയം കളയുന്നത്. അവര്‍ക്ക് തെക്കടത്തമ്മ പുരസ്‌കാരം കിട്ടിയിട്ടുണ്ടോ!

അടുത്ത വര്‍ഷം നോക്കാം

അടുത്ത വര്‍ഷം നോക്കാം

തെക്കടത്തമ്മ പുരസ്‌കാര വാര്‍ത്ത കേട്ട് ആകെ തരിച്ചിരിക്കുകയാണത്രെ ഏഷ്യാനെറ്റും മാതൃഭൂമിയും ഒക്കെ. പറഞ്ഞിട്ടെന്താ... ഇനി അടുത്ത വര്‍ഷം നോക്കാം!

എത്രയെത്ര അവാര്‍ഡുകള്‍

എത്രയെത്ര അവാര്‍ഡുകള്‍

ഈ തെക്കടത്തമ്മ പുരസ്‌കാരം മാത്രമാണ് ജനം ടിവിയ്ക്ക് കിട്ടിയത് എന്നാണോ വിചാരിച്ചിരിക്കുന്നത്. മുമ്പ് കിട്ടിയ അവാര്‍ഡുകളൊക്കെ ഇങ്ങനെ കൂട്ടി വച്ചിരിക്കുകയാണ്

English summary
Social Media trolls mocking Janam Tv's Award news
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X