• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'കേസുരേന്ദ്രന്‍' പാവം... ബിജെപി ശബരിമലസമരം നിർത്തി! അല്ല, പിന്നെ തുടങ്ങി! 'പിള്ള' നിലപാടുകൾ- ട്രോൾ!!

കെ സുരേന്ദ്രനെ ഇപ്പോള്‍ ട്രോളന്‍മാര്‍ വിളിക്കുന്നത് 'കേസുരേന്ദ്രന്‍' എന്നാണ്. കേസുകള്‍ ഒന്നൊന്നായി വന്നുകൊണ്ടിരിക്കുമ്പോള്‍ പിന്നെ വേറെ എന്ത് വിളിക്കാനാണ് എന്നാണ് ചോദ്യം. ഏറ്റവും ഒടുവില്‍ കോടതിയെ തെറ്റിദ്ധിരിപ്പിച്ചു എന്നൊരു പണി കൂടി സുരേന്ദ്രന് കിട്ടിയിരിക്കുയാണ്.

തീരുമ്പോ തീരുമ്പോ കേസെടുക്കാന്‍ സുരേന്ദ്രനെന്താ കുപ്പീന്ന് ഇറങ്ങിവന്ന ഭൂതമോ!!! ട്രോളോട് ട്രോളുകൾ

അതിനിടെ സ്വന്തം പാര്‍ട്ടിയ്ക്ക് സുരേന്ദ്രന്റെ കാര്യത്തില്‍ ഒരു താത്പര്യവും ഇല്ലെന്നൊക്കെ പറഞ്ഞ് കേട്ടിരുന്നു. എല്ലാം ട്രോളന്‍മാരുടെ പണിയാണെന്നാണ് തോന്നുന്നത്! ബിജെപി സമരം നിര്‍ത്താന്‍ പോകുന്നു എന്ന് കേട്ടപ്പോള്‍ പലരും അതങ്ങ് ഉറപ്പിച്ചു.

ഗിരിവരാസനം Vs തെറിവരാസനം!!! രണ്ടും ബ്ലാക്കോട് ബ്ലാക്ക്... പ്രേമത്തിലെ ജോര്‍ജ്ജിനെ വെല്ലും ട്രോളുകൾ

ശ്രീധരന്‍ പിള്ളയുടെ നിലപാടും കയ്യാലപ്പുറത്തെ തേങ്ങയും ഒരുപോലെയാണെന്ന് പറഞ്ഞത് പോലെ ആണല്ലോ കാര്യങ്ങള്‍. ഇനി എഎന്‍ രാധാകൃഷ്ണനെ നിരാഹാരം ഇരുത്തിക്കാനാണ് പരിപാടി. അതും സുരേന്ദ്രന് കൂടി വേണ്ടി... ട്രോളന്‍മാര്‍ വെറുതേ വിടും എന്ന് കരുതാന്‍ പറ്റുമോ!!!

ഇമോഷണലാവൂല്ലേ,...

ഇമോഷണലാവൂല്ലേ,...

സമരം അവസാനിപ്പിക്കാന്‍ പോകുന്ന കാര്യം കെ സുരേന്ദ്രനെ കണ്ട് പറയാന്‍ പോയതാണ്. സുരേന്ദ്രന്‍ ഇമോഷണല്‍ ആയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ... പോയത് മുഴുവന്‍ സുരേന്ദ്രനല്ലേ!

പുസ്തകം പ്രതീക്ഷിക്കാം

പുസ്തകം പ്രതീക്ഷിക്കാം

കേസുകളിങ്ങനെ വരുന്ന സ്ഥിതിയിക്ക് കുറച്ച് കാലം കഴിഞ്ഞാല്‍ ഇങ്ങനെ ഒരു പുസ്തകം ഒക്കെ പ്രതീക്ഷിക്കാവുന്നതാണ്. ജയിലിലെ കറിയും നാവിലെ രുചിയും!

ചോദിച്ച് പോകും

ചോദിച്ച് പോകും

സമരം, ആവേശം, സുവര്‍ണാവസരം... എന്തൊക്കെ തട്ടി വിട്ടതാണ്. എന്നിട്ട് അകത്തായത് സുരേന്ദ്രനും ... ഇനി ഇങ്ങനെ സമരം നിര്‍ത്താന്‍ തീരുമാനിച്ചാസല്‍ ചോദിച്ച് പോകില്ലേ!

അയ്യപ്പന്‍ പോലും

അയ്യപ്പന്‍ പോലും

ശബരിമലയിലെ സമരം ബിജെപി തല്‍ക്കാലും നിര്‍ത്താന്‍ പോകുന്നു എന്ന് കേട്ടാല്‍ സാക്ഷാന്‍ അയ്യപ്പന്‍ പോലും ചിരിച്ച് പോകും. പക്ഷേ, ആ സുരേന്ദ്രനെ ഓര്‍ക്കുമ്പോള്‍ ആണ് ഒരു വിഷമം!

അതിനായിരുന്നോ...

അതിനായിരുന്നോ...

ഭക്തരെ ബുദ്ധിമുട്ടിക്കാന്‍ ഇനിയില്ലെന്നാണ് സമരം അവസാനിപ്പിക്കാനുള്ള ഒരു കാരണം ആയി പറഞ്ഞത്. അപ്പോള്‍ പിന്നെ ഇത്രയും നാള്‍ സമരം ചെയ്തത് ഭക്തരെ ബുദ്ധിമുട്ടിക്കാന്‍ വേണ്ടിയായിരുന്നോ?

 പറ്റിപ്പാണോ

പറ്റിപ്പാണോ

ആരേയും ഇങ്ങനെ പറഞ്ഞ് പറ്റിക്കാന്‍ പാടില്ലെന്നാണ് അതിന്റെ ഒരു ഇത്. മഞ്ചേശ്വരത്തെ തോറ്റ സ്ഥാനാര്‍ത്ഥിയാണെന്ന കാര്യം എങ്കിലും ഓര്‍ക്കേണ്ടതായിരുന്നു!

ആ രസം പോയി

ആ രസം പോയി

ഇതിനിടയില്‍ ഏറ്റവും രസം പിടിച്ച് ഇരുന്നത് രാഹുല്‍ ഈശ്വര്‍ ആയിരുന്നു. കുറച്ച് ദിവസം ജയിലില്‍ കിടന്നതിന് ശേഷം ബിജെപിയുടെ സമരം കണ്ട് രസിച്ചിരിക്കുകയായിരുന്നു... അത് പോയില്ലേ...

ഒത്തില്ല... ഒത്തില്ല...

ഒത്തില്ല... ഒത്തില്ല...

ശബരിമലയില്‍ സമരം നടത്തി കേരളത്തില്‍ ഒരു കലാപം സൃഷ്ടിക്കാന്‍ ആയിരുന്നു ബിജെപിയുടെ പദ്ധതി എന്നാണ് പലരും ആരോപിക്കുന്നത്. ഇനിയിപ്പോള്‍ അത് നടക്കാത്തതുകൊണ്ടോ മറ്റോ ആണോ സമരം നിര്‍ത്തുന്നത് എന്നാണ് സംശയം!

 കുറ്റസമ്മതം നടത്തിയല്ലേ...

കുറ്റസമ്മതം നടത്തിയല്ലേ...

ഭക്തരെ വിഷമിപ്പിക്കാനില്ലെന്നതാണ് പാര്‍ട്ടിയുടെ പുതിയ നിലപാട് എന്നല്ലേ ശ്രീധരന്‍ പിള്ള പറഞ്ഞത്. അപ്പോള്‍ ഇത്രയും നാള്‍ വിഷമിപ്പിക്കുകയായിരുന്നു എന്ന് കുറ്റസമ്മതം നടത്തുകയായിരുന്നല്ലേ!

പറഞ്ഞ് പോകും

പറഞ്ഞ് പോകും

പണ്ട് രമണന്‍ മുതലാളിയോട് പറഞ്ഞതുപോലെയുള്ള ആ ഡയലോഗ് ഇല്ലേ... അത് ചിലപ്പോള്‍ ഈ സാഹചര്യത്തില്‍ കെ സുരേന്ദ്രന്‍ ശ്രീധരന്‍ പിള്ളയോട് പറയാന്‍ സാധ്യതയുണ്ടത്രെ!

ശരിക്കും ത്രീജി!!!

ശരിക്കും ത്രീജി!!!

സുവര്‍ണാവസരം ആണ്, പലരും കെണിയില്‍ വീണു എന്നൊക്കെ പറഞ്ഞത് കേട്ട് സമരത്തിനിറങ്ങിയ സംഘമിത്രങ്ങള്‍ ഏതാണ്ട് ഈ അവസ്ഥയില്‍ ആയിട്ടുണ്ടെന്നാണ് പറയുന്നത്!

അപമാനിച്ച് മതിയായെങ്കില്‍

അപമാനിച്ച് മതിയായെങ്കില്‍

സാക്ഷാന്‍ അയ്യപ്പന്‍ പോലും ഇങ്ങനെ ഒരു ചോദ്യം ചോദിക്കാന്‍ സാധ്യതയുണ്ട്. അപമാനിച്ച് മതിയായെങ്കില്‍ നിര്‍ത്തിക്കൂടെ എന്ന്....!

 ഓ... അതിനായിരുന്നോ..

ഓ... അതിനായിരുന്നോ..

മുമ്പ് പമ്പയിലും നിലയ്ക്കലിലും ഒക്കെ ഇതുപോലെ കൈ കാണിച്ച് വണ്ടി നിര്‍ത്തി തടഞ്ഞ് അനുഭവം നേടിയത് നന്നായി. ഇനിയിപ്പോള്‍ വീട്ടിലേക്ക് തിരിച്ച് പോകാനും ഈ വഴി ഉപയോഗിക്കാം!

പേടിച്ചിട്ടാണോ...

പേടിച്ചിട്ടാണോ...

സുരേന്ദ്രന്‍ ആണെങ്കില്‍ ഇതുവരെ പുറത്തിറങ്ങിയിട്ടില്ല, പ്രവര്‍ത്തകരാണെങ്കില്‍ അറസ്റ്റ് പേടിച്ച് വരുന്നും ഇല്ല. ഇതൊക്കെ ആലോചിച്ചിട്ടാണോ ആവോ ഇങ്ങനെ ഒരു തീരുമാനം എടുത്തത്!

എന്തൊരു ദുരന്തം

എന്തൊരു ദുരന്തം

എത്ര പേര് സമരം ചെയ്തു... എന്തൊക്കെ അതിക്രമങ്ങള്‍ കാണിച്ചു. എന്നിട്ടും സുരേന്ദ്രന് മാത്രം ആണല്ലോ ഈ ഗതി വന്നത്. എന്നിട്ടിപ്പോള്‍ സമരത്തിന്റെ രീതിയേ മാറ്റിക്കളഞ്ഞില്ലേ!

വീണുപോവില്ലേ...

വീണുപോവില്ലേ...

ബിജെപി ശബരിമല സമരം തത്കാലം നിര്‍ത്തുന്നു എന്ന വാര്‍ത്ത ജയിലില്‍ ഇരുന്ന് കേട്ട കെ സുരേന്ദ്രന്റെ അവസ്ഥ ഇതാണത്രെ!

അയ്യപ്പന് ആശ്വാസം

അയ്യപ്പന് ആശ്വാസം

ഹരിവരാസനം ചൊല്ലിക്കഴിഞ്ഞാല്‍ പോലും ഉറങ്ങാന്‍ വിടാതെ സമരം ആയിരുന്നു. അവര് സമരം നിര്‍ത്തിയാല്‍ ഏറ്റവും സന്തോഷിക്കുന്നത് അയ്യപ്പ സ്വാമി തന്നെ ആയിരിക്കും!

ആളില്ലെങ്കില്‍ പിന്നെ...

ആളില്ലെങ്കില്‍ പിന്നെ...

ജയിലില്‍ പോകാന്‍ അണികള്‍ തയ്യാറല്ലെന്നെങ്ങാനും പറഞ്ഞോ ആവോ... പിള്ളച്ചേട്ടന്‍ ആണെങ്കില്‍ മണിക്കൂറ് വച്ച് നിലപാട് മാറ്റുന്നതുകൊണ്ട് ഇതൊന്നും ഒരു പ്രശ്‌നമേ ആകില്ല!

അങ്ങ് കേന്ദ്രത്തില്‍ വാ...

അങ്ങ് കേന്ദ്രത്തില്‍ വാ...

ശബരിമല വിഷയത്തില്‍ ബിജെപി നേതാക്കള്‍ നടത്തിയ വെല്ലുവിളികള്‍ക്ക് കൈയ്യും കണക്കും ഇല്ല. ഇതിപ്പോള്‍ പോലീസ് കേസെടുക്കാന്‍ തുടങ്ങിയപ്പോള്‍ ലൈന്‍ മാറ്റിയതാണെന്ന് തോന്നുന്നു!

 ഫ്‌ളക്‌സ് മാറ്റണം

ഫ്‌ളക്‌സ് മാറ്റണം

ശബരിമല സമരത്തിന് അഭിവാദ്യങ്ങള്‍ എന്നൊക്കെ വച്ച് ഫ്‌ളക്‌സ് അടിക്കാന്‍ കൊടുത്തിരുന്നത്രേ... ഇനിയിപ്പോള്‍ അതില്‍ അച്ചടിക്കാനുള്ള വരികള്‍ ഒക്കെ മാറ്റേണ്ടി വരും!

വേറെ വഴിയില്ലെന്നറിഞ്ഞിട്ടോ

വേറെ വഴിയില്ലെന്നറിഞ്ഞിട്ടോ

ശബരിമല സമരം അവസാനിപ്പിക്കാന്‍ ഇനി വേറെ വഴിയൊന്നും ഇല്ലാത്ത സ്ഥിതിയില്‍ ആണത്രെ ബിജെപി. ആദ്യം ക്ഷേത്രങ്ങളില്‍ കാണിക്കയിടരുത് എന്ന് പറഞ്ഞു. ഇപ്പോ പറയുന്നു ക്ഷേത്ര വരുമാനം കുറയുന്നത് വിഷമമുണ്ടാക്കുന്നുവെന്ന്!

അത് മാത്രം ചോദിക്കരുത്

അത് മാത്രം ചോദിക്കരുത്

ശ്രീധരന്‍ പിള്ളയ്ക്ക് ഇപ്പോള്‍ പത്രക്കാരെ കാണുന്നതേ ചതുര്‍ത്ഥിയാണെന്ന്! ശബരിമല വിഷയത്തെ കുറിച്ച് ഒന്നും ചോദിക്കില്ലെങ്കില്‍ മാത്രമേ കാണാന്‍ തയ്യാറുള്ളുവത്രെ!

ഇരുമുടിക്കെട്ടിലെ തേങ്ങ

ഇരുമുടിക്കെട്ടിലെ തേങ്ങ

ഇക്കണക്കിന് പോയാല്‍ കെ സുരേന്ദ്രന്‍ ജയിലില്‍ നിന്നിറങ്ങുമ്പോള്‍ ഈ സ്ഥ്ിതിയാകും. ഇരുമുടിക്കെട്ടിലെ തേങ്ങയൊക്കെ മുളച്ച് തെങ്ങിന്‍ തൈ ആകാനുള്ള എല്ലാ സാധ്യതയും കാണുന്നുണ്ട്!

cmsvideo
    ബിജെപി ശബരിമല സമരം നിർത്തി | #Sabarimala | #Trolls | Oneindia Malayalam
    ഒടുക്കത്തെ ചതി

    ഒടുക്കത്തെ ചതി

    സമരം നിര്‍ത്താന്‍ എങ്ങാനും തീരുമാനിച്ചിരുന്നെങ്കില്‍ അത് ഒടുക്കത്തെ ചതി ആയിപ്പോയനെ. ഇതിപ്പോള്‍ സുരേന്ദ്രനും കൂടി വേണ്ടിയാണല്ലോ നിരാഹാരം എന്നോര്‍ക്കുമ്പോഴാണ്!

    English summary
    Social Media trolls mocking K Surendran, PS Sreedharan Pillai and BJP's Sabarimala Protest.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more