കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു കൊലപാതകം ചെയ്താൽ ശബരിമലയ്ക്ക് പോകാൻ പറ്റ്വോ...!!! 'അസിസ്റ്റന്റ് മുഖ്യൻ' കെ സുരേന്ദ്രന് ട്രോളുകൾ

Google Oneindia Malayalam News

മണ്ഡകാലം കഴിയും മുമ്പെങ്കിലും ശബരിമല നട ചവിട്ടണം എന്നതായിരുന്നു കെ സുരേന്ദ്രന്റെ ആഗ്രഹം. കെട്ട് നിറച്ച്, ഇരുമുടിക്കെട്ടുമായി പോയപ്പോള്‍ ആയിരുന്നു പോലീസ് പിടിച്ച് അകത്തിട്ടത്. പിന്നെ ആഴ്ചകളോളം ജയിലില്‍. ഇപ്പോഴിതാ, കോടതി വീണ്ടും പറഞ്ഞിരിക്കുന്നു സുരേന്ദ്രന്‍ തത്കാലം ശബരിമലയ്ക്ക് പോകേണ്ടെന്ന്! ഇതിന്റെ പേരില്‍ കെ സുരേന്ദ്രനെ ട്രോളുകയാണ് സോഷ്യല്‍ മീഡിയ.

കൊലക്കേസ് പ്രതികള്‍ വരെ ശബരിമലയ്ക്ക് പോകുന്നുണ്ടെന്നായിരുന്നു സുരേന്ദ്രന്റെ വാദം. എന്തായാലും സുരേന്ദ്രന്‍ പോകേണ്ടെന്ന് കോടതിയും! ട്രോളന്‍മാര്‍ക്ക് വേറെ എന്ത് വേണം!!!

അതിനിടയിലാണ് കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തെ കുറിച്ച് സുരേന്ദ്രന്റെ പ്രതികരണം വരുന്നത്. ഉദ്ഘാടനത്തിന് എല്ലാ എംഎല്‍എമാരേയും വിളിക്കാനൊന്നും പറ്റില്ലെന്നാണ് സുരേന്ദ്രന്‍ പറഞ്ഞത്. അതിനുള്ള ട്രോളുകള്‍ വേറേയും ഉണ്ട്!!!

മലയിലേക്കല്ല, വീട്ടിലേക്ക്!!

മലയിലേക്കല്ല, വീട്ടിലേക്ക്!!

കൊലക്കേസ് പ്രതികള്‍ വരെ പോകുന്നുണ്ട്... താനും പോയ്‌ക്കോട്ടെ എന്ന് ചോദിച്ചതാ... ! കോടതി അപ്പോ തന്നെ ഓക്കെ പറഞ്ഞു, വീട്ടിലേക്ക് പോയ്‌ക്കോളാന്‍!!!

അതിന്

അതിന്

വെറുതേ ഒന്ന് തള്ളി നോക്കിയതായിരുന്നു. കൊലക്കേസ് പ്രതികള്‍ എന്നൊക്കെ കേട്ടാല്‍ കോടതിയ്ക്ക് ദയ തോന്നിയാലോ... ഒരുകാര്യവും ഉണ്ടായില്ല!

വാഴക്കൊല കേസ്

വാഴക്കൊല കേസ്

കൊലക്കേസ് പ്രതികള്‍ വരെ പോകുന്നുണ്ടെങ്കില്‍ അവര്‍ പോയിക്കോട്ടെ എന്നല്ലേ കോടതി പറഞ്ഞത്. പഴയ വാഴക്കൊല കേസിലെ പ്രതിയാണെന്ന് പറഞ്ഞ് പോയാലോ എന്ന് വരെ ആലോചിച്ചതാണത്രെ!

നീതി വേണം യുവര്‍ ഓണര്‍

നീതി വേണം യുവര്‍ ഓണര്‍

കോടതിയില്‍ പോയി കുറേ പറഞ്ഞ് നോക്കിയതാണ്... നീതി വേണം യുവര്‍ ഓണരര്‍, നീതി വേണം യുവര്‍ ഓണര്‍ എന്ന്... ഒടുക്കം കിട്ടി ബോധിച്ചു!

കൊലപ്പുള്ളി

കൊലപ്പുള്ളി

സംഗതി ഇങ്ങനെ ആണെങ്കില്‍ കൊലപ്പുള്ളികളൊക്കെ സിംപിള്‍ ആയി ശബരിമലയില്‍ പോകും. സമരം ചെയ്യാന്‍ നിന്ന സുരേന്ദ്രന്‍ ഇങ്ങനെ നില്‍ക്കും!

എവിടെ പരിപാടി അവതരിപ്പിച്ചാലും

എവിടെ പരിപാടി അവതരിപ്പിച്ചാലും

വന്നുവന്ന് കെ സുരേന്ദ്രന്റെ സ്ഥിതി ഇങ്ങനെ ആയിട്ടുണ്ട്. എവിടെ പരിപാടി അവതരിപ്പിച്ചാലും അധോഗതി!

 ഉറക്കത്തില്‍ പോലും

ഉറക്കത്തില്‍ പോലും

പിണറായി വിജയനെ താഴെ ഇറക്കുക എന്നത് മാത്രമാണല്ലോ ലക്ഷ്യം. അപ്പോള്‍ പിന്നെ ഇതൊന്നും ഒരു പ്രശ്‌നമേ അല്ല!

വേണ്ടാ...

വേണ്ടാ...

ശബരിമലയില്‍ പോകണം എന്ന് പറഞ്ഞു... വേണ്ടാ എന്ന് മറുപടി. പത്തനംതിട്ട വരെ എങ്കിലും പോയിക്കോട്ടേ എന്ന് ചോദിച്ചു... അപ്പോഴും മറുപടിയ്ക്ക് ഒരു മാറ്റവും ഇല്ല!

ഭീകരനാണ്

ഭീകരനാണ്

കൊലക്കേസ് പ്രതികള്‍ പോലും ശബരിമലയില്‍ പോകുന്നുണ്ട്. പക്ഷേ, സുരേന്ദ്രന്‍ പോകേണ്ട എന്നല്ലേ കോടതി പറഞ്ഞത്. അപ്പോള്‍ കൊലക്കേസ് പ്രതികളേക്കാള്‍ ഭീകരന്‍ ആണോ സുരേന്ദ്രന്‍!

എന്തൊക്കെ ആയിരുന്നു

എന്തൊക്കെ ആയിരുന്നു

ഹൈക്കോടതിയില്‍ പോയി ജാമ്യ വ്യവസ്ഥയില്‍ ഇളവും നേടി ശബരിമല ചവിട്ടണം എന്നൊക്കെ വിചാരിച്ചിരുന്നതായിരുന്നു. ഒടുക്കം ഈ അവസ്ഥ ആയിപ്പോയി!

ഒരു കൊലപാതകം ചെയ്താലോ

ഒരു കൊലപാതകം ചെയ്താലോ

കൊലപാതക കേസിലെ പ്രതികള്‍ക്ക് വരെ പോകാം എന്നാണെങ്കില്‍ ഒരു കൊലപാതകം ചെയ്തിട്ട് വന്നാലോ എന്ന് വരെ ചോദിച്ച് നോക്കിയത്രെ!

ഇങ്ങനെയൊക്കെ പറയാവോ...

ഇങ്ങനെയൊക്കെ പറയാവോ...

ഒരു സംഘമിത്രത്തിന് ലിഫ്റ്റ് കൊടുത്തതാ... കക്ഷിയാണെങ്കില്‍ കൊലക്കേസ് പ്രതിയും. എങ്ങോട്ട് പോകുന്നു എന്ന് ചോദിച്ചപ്പോള്‍ ഇങ്ങനെ ആണത്രെ മറുപടി കിട്ടിയത്!

ഇത്ര ക്രൂരത പാടില്ല

ഇത്ര ക്രൂരത പാടില്ല

ശബരിമല വരെ പോകാന്‍ വിട്ടില്ലെങ്കില്‍ പമ്പ വരെ എങ്കിലും പോകാന്‍ വിടണം എന്ന് പറഞ്ഞുനോക്കിയത്രെ. അതും സമ്മതിച്ചില്ലെന്ന്!

ഇയാള് കേറണ്ട

ഇയാള് കേറണ്ട

വേണമെങ്കില്‍ കൊലക്കേസ് പ്രതികള്‍ ഒക്കെ കയറിക്കോട്ടെ, പക്ഷേ, സുരേന്ദ്രന്‍ കയറേണ്ടെന്ന്! എന്നാലും കോടതി ഇങ്ങനെയൊക്കെ പറയാവോ!

ശ്രീഹള്ളിയിലേക്കുള്ള...

ശ്രീഹള്ളിയിലേക്കുള്ള...

എന്തെങ്കിലും ഒക്കെ പറഞ്ഞ് കോടതിയില്‍ നിന്ന് ഇളവ് വാങ്ങണം എന്ന് വിചാരിച്ചതായിരുന്നു. അതിനാണ് കൊലക്കേസ് പ്രതികളുടെ കാര്യമൊക്കെ പറഞ്ഞത്. ഒടുക്കം ശ്രീഹള്ളിയിലേക്കുള്ള വഴി ചോദിച്ചത് പോലെ ആയി!

എല്ലാവരും ഉണ്ട്...

എല്ലാവരും ഉണ്ട്...

പത്തനംതിട്ട ജില്ലയിലേക്കുള്ള വഴിയില്‍ സുരേന്ദ്രന്‍ ജി നില്‍ക്കുകയാണ്. അപ്പുറത്തതാ പോക്കറ്റടിക്കാരനും കൊലപാതകിയും എല്ലാം ശബരിമലയിലേക്ക് പോകുന്നു! ചങ്ക് തകരില്ലേ!!

പെണ്ണുങ്ങളോടല്ല, സുരേന്ദ്രനോടാ...

പെണ്ണുങ്ങളോടല്ല, സുരേന്ദ്രനോടാ...

വേറെ എത്ര അയ്യപ്പ ക്ഷേത്രങ്ങളുണ്ട്... എന്തിനാ ശബരിമലയില്‍ തന്നെ പോകുന്നത് എന്ന് ചോദിച്ചപ്പോള്‍ സുരേന്ദ്രന്റെ മനസ്സില്‍ ലഡ്ഡു പൊട്ടിയതായിരുന്നു. പക്ഷേ, പെണ്ണുങ്ങളോടല്ല, സുരേന്ദ്രനോടായിരുന്നു അത് പറഞ്ഞത്!

കേരളത്തിന്റെ പ്രധാനമന്ത്രി!!!

കേരളത്തിന്റെ പ്രധാനമന്ത്രി!!!

ഇനി കൊല്ലം ബൈപ്പാസിലേക്ക് വരാം... ഉദ്ഘാടന ചടങ്ങില്‍ എല്ലാ എംഎല്‍എമാരേയും ഉള്‍പ്പെടുത്താന്‍ പറ്റില്ലെന്നാണ് സുരേന്ദ്രന്‍ ജി പ്രസ്താവിച്ചത്. ശരിക്കും കേരളത്തിന്റെ പ്രധാനമന്ത്രിയാണോ ഇദ്ദേഹം എന്നാണ് ചിലരുടെ സംശയം!

സ്വാഭാവിക സംശയം

സ്വാഭാവിക സംശയം

ഉദ്ഘാടനത്തില്‍ എല്ലാ എംഎല്‍എമാരേയും പങ്കെടുപ്പിക്കാന്‍ പറ്റില്ല എന്ന് പറഞ്ഞതൊക്കെ ശരി... അങ്ങനെ പറയാന്‍ സുരേന്ദ്രന്‍ ആരാണ് എന്ന് ാേദിച്ചാല്‍ അവരെ കുറ്റം പറയാന്‍ പറ്റുമോ!

ഉപപ്രധാനമന്ത്രിയാണോ...

ഉപപ്രധാനമന്ത്രിയാണോ...

എന്തായാലും കേരളത്തിന്റെ മുഖ്യമന്ത്രിയല്ല. രാജ്യത്തിന്റെ പ്രധാനമന്ത്രിയും അല്ല... അപ്പോള്‍ സുരേന്ദ്രന്‍ മറ്റേതായിരിക്കും അല്ലേ... ഉപപ്രധാനമന്ത്രി!

അത്രയേ ഉള്ളൂ

അത്രയേ ഉള്ളൂ

കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടനത്തില്‍ ആരൊക്കെ പങ്കെടുക്കണം എന്നൊക്കെ വേണമെങ്കില് സുരേന്ദ്രന്‍ തീരുമാനിക്കും. പക്ഷേ, ശബരിമലയില്‍ പോകാനുള്ള വിലക്ക് മാറ്റാന്‍ പറ്റില്ല!

അസിസ്റ്റന്റ് മുഖ്യന്‍

അസിസ്റ്റന്റ് മുഖ്യന്‍

പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാണെങ്കില്‍ കെ സുരേന്ദ്രന്‍ ആരാണ്...? സംശയമെന്ത്... അസിസ്റ്റന്റ് മുഖ്യമന്ത്രി തന്നെ!

ഇതാണ് സീന്‍

ഇതാണ് സീന്‍

ഇത്രയും നാള്‍ ജയിലില്‍ കിടന്നതിന്റെ ക്ഷീണത്തില്‍ ആയിരുന്നു. ഇപ്പോള്‍ മോദിജി വരുന്നുണ്ടെന്ന് കേട്ടപ്പോള്‍ ഉയിര്‍ത്തെഴുന്നേറ്റത് കണ്ടോ എന്നാണ് ചിലര്‍ പറയുന്നത്!

ഒരു പഞ്ചായത്ത് പ്രസിഡന്റ് പോലും...

ഒരു പഞ്ചായത്ത് പ്രസിഡന്റ് പോലും...

എല്ലാ എംഎല്‍എമാരേയും പങ്കെടുപ്പിക്കാന്‍ ഒന്നും പറ്റില്ലെന്ന് പറയുന്നത് ആരാണ്... ഒരു പഞ്ചായത്ത് പ്രസിഡന്റ് പോലും ആകാന്‍ പറ്റാത്ത ആളാണ്!

ഉസ്തല്ലേ...

ഉസ്തല്ലേ...

ഉദ്ഘാടന ചടങ്ങില്‍ എല്ലാ എംഎല്‍എമാരേയും പങ്കെടുപ്പിക്കാന്‍ പറ്റില്ല എന്നല്ലേ പറഞ്ഞത്. എന്നാല്‍ പിന്നെ ആ നേമം എംഎല്‍എയെ അങ്ങ് ഒഴിവാക്കിക്കൂടെ എന്നൊന്നും ചോദിക്കരുത്!

എന്നിട്ട് ആലോചിക്കാം

എന്നിട്ട് ആലോചിക്കാം

എല്ലാ എംഎല്‍എമാരേയും ഒന്നും വേദിയില്‍ ഇരുത്താന്‍ പറ്റില്ല. ആദ്യം തന്നെ ഒരു എംഎല്‍എ ആക്കി നോക്കാന്‍ ആണത്രെ വെല്ലുവിളി!

English summary
Social Media trolls mocking K Surendra on Sabarimala high Court verdict and Kollam Bypass inauguration
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X