കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുണ്ടുംമുറുക്കി ഉടുത്തേ ഞങ്ങൾ... കണ്ണട വാങ്ങി, ഉഴിച്ചിൽ നടത്തി!!! പിണറായി സര്‍ക്കാരിനെ എടുത്തുടുത്ത്

  • By Desk
Google Oneindia Malayalam News

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ ഏറിയതിന് ശേഷം വിവാദങ്ങള്‍ക്ക് ഒരു പഞ്ഞവും ഇല്ല. ഇപി ജയരാജനില്‍ തുടങ്ങിയ വിവാദങ്ങള്‍ ഇപ്പോള്‍ മന്ത്രിമാരുടേയും സ്പീക്കറുടേയും ചികിത്സാ ചെലവ് വരെ എത്തി നില്‍ക്കുകയാണ്.

28,000 രൂപയുടെ കണ്ണട വാങ്ങിയത് കെകെ ഷൈലജ ടീച്ചറെ ട്രോളിയവരാണ് മല്ലൂസ്. അവരുടെ മുന്നിലാണ് അമ്പതിനായിരം രൂപയുടെ കണ്ണടയുമായി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ നില്‍ക്കുന്നത്.

മുണ്ടുമുടുക്കി ഉടുക്കേണ്ടി വരും എന്ന് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞ ധനമന്ത്രി തോമസ് ഐസക്ക് വരെ ചികിത്സയ്ക്ക് എന്ന പേരില്‍ ഒരു ലക്ഷത്തിലധികം രൂപ സര്‍ക്കാരില്‍ നിന്ന് എഴുതി എടുത്തിട്ടുണ്ട്. ഇതൊക്കെ കണ്ടാല്‍ പിന്നെ ട്രോളന്‍മാര്‍ വെറുതേയിരിക്കുമോ?

നയന പക്ഷം

നയന പക്ഷം

ശരിക്കും ഇത് ഇടത് പക്ഷം തന്നെ ആണോ എന്നാണ് സംശയം. വന്നുവന്ന് നയനപക്ഷം ആയി മാറിയിട്ടുണ്ട്. അങ്ങനെയല്ലെ കണ്ണടക്ക് വേണ്ടി ചെലവാക്കുന്നത്!

അതുക്കും മേലെ

അതുക്കും മേലെ

കടിച്ചതിലും വലുതാണ് അളക്കുള്ളില്‍ എന്നൊരു ചൊല്ലുണ്ട്. ഇതിപ്പോള്‍ ഏതാണ്ട് അങ്ങനെ ആയിട്ടുണ്ട്. ഷൈലജ ടീച്ചര്‍ 28,000 ന്റെ കണ്ണട വാങ്ങിയപ്പോള്‍ സ്പീക്കറുടെ മുഖത്ത് അര ലക്ഷത്തിന്റെ കണ്ണട!

ആരാ പറഞ്ഞത്

ആരാ പറഞ്ഞത്

കടുത്ത സാമ്പത്തിക മാന്ദ്യം ആണെന്നും മുണ്ട് മുറുക്കി ഉടുക്കണം എന്നും പറഞ്ഞത് ആരായിരുന്നു... ധനമന്ത്രി തോനസ് ഐസക്ക് തന്നെ ആയിരുന്നില്ലേ!

കണ്ണട വാങ്ങരുത്

കണ്ണട വാങ്ങരുത്


കണ്ണടകള്‍ ഇത്രയും പണി തരും എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരിക്കലും വിചാരിച്ചിട്ടുണ്ടാവില്ല. അളിയന്‍ ഈ വീട്ടില്‍ ഇനി അലുവ കൊണ്ടുവരരുത് എന്ന് പറഞ്ഞതുപോലെ വല്ലതും പറയേണ്ടി വരുമോ എന്നാണ് സംശയം!

വല്ലാതെ ചെലവ് ചുരുക്കാം

വല്ലാതെ ചെലവ് ചുരുക്കാം

തോമസ് ഐസക്ക് ആയുര്‍വേദ ചികിത്സയ്ക്ക് പോയപ്പോള്‍ ഓരോ ദിവസവും ഓരോ തോര്‍ത്ത് ആണത്രെ ഉപയോഗിച്ചത്.... അതിനെയൊക്കെ ഇങ്ങനെ കുറ്റം പറയാന്‍ പറ്റുമോ?

അല്‍ കണ്ണട

അല്‍ കണ്ണട

പഴയ ആ സോഡാ ഗ്ലാസ്സ് കണ്ണടയൊന്നും അല്ല ഇപ്പോള്‍. എംഎല്‍എമാരുടേയും മന്ത്രിമാരുടേയും ചെലവ് കണക്കില്‍ സ്വന്തം വില കണ്ട് കണ്ണ് തള്ളിപ്പോയ അല്‍ കണ്ണട!

അംബാനി പോലും

അംബാനി പോലും

ഈ കണക്കിനാണ് കേരളത്തിലെ മന്ത്രിമാരും എംഎല്‍എമാരും ഒക്കെ കണ്ണ്ട വാങ്ങിക്കുന്നത് എങ്കില്‍ തലസ്ഥാനത്തെ ഒപ്റ്റിക്കല്‍സ് മുതലാളി അംബാനിയെ മറികടക്കാന്‍ സാധ്യതയുണ്ട്!

കൂടിക്കൂടി വരുന്നുണ്ട്

കൂടിക്കൂടി വരുന്നുണ്ട്

ആദ്യം 28,000 രൂപയുടെ കണ്ണട എന്ന് കേട്ടപ്പോള്‍ തന്നെ എല്ലാവര്‍ക്കും ഞെട്ടലായിരുന്നു. പിന്നെയാണ് അര ലക്ഷത്തിന്റെ കണ്ണട വന്നത്... അതുക്കും മേലെ ആണല്ലോ തോമസ് ഐസക്കിന്റെ ആയുര്‍വേദ ചികിത്സ! കൂടിക്കൂടി വരുന്നുണ്ട്!

ഇങ്ങനെ നോക്കണം

ഇങ്ങനെ നോക്കണം

ബജറ്റില്‍ ഇനി മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും കണ്ണട വാങ്ങാനുള്ള പണം കൂടി ഉള്‍പ്പെടുത്തേണ്ടി വരും. അത് എത്ര വേണം എന്ന് ഇങ്ങനെ കണക്കാക്കിയാല്‍ മതിയാവും!

വണ്‍ ലാഖ് ഐസക്ക്!!!

വണ്‍ ലാഖ് ഐസക്ക്!!!

മുണ്ടുമുറുക്കിയുടുക്കണം എന്ന് പറഞ്ഞ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്ക് പോയ ആ മന്ത്രിമായുടെ പേരെന്തായിരുന്നു..... വണ്‍ ലാഖ് ഐസക്ക്!!!

നോക്കണ്ടടാ ഉണ്ണീ...

നോക്കണ്ടടാ ഉണ്ണീ...

കോണ്‍ഗ്രസ്സ് സര്‍ക്കാരിലെ മന്ത്രിമാരും ജനപ്രതിനിധികളും ഒക്കെയാണ് ഇങ്ങനെ ചെയ്തിരുന്നത് എങ്കില്‍ വലിയ പ്രശ്‌നം ഒന്നും ഉണ്ടാവില്ല. പക്ഷേ ഇവരൊക്കെ ഇത്രയ്ക്ക് പെട്ടെന്ന് വളര്‍ന്ന് വലുതാകും എന്ന് ആരും കരുതിക്കാണില്ല!

കണ്ണടകള്‍ വേണം

കണ്ണടകള്‍ വേണം

മങ്ങിയ കാഴ്ചകള്‍ കണ്ടുമടുത്തിട്ടാണല്ലോ കണ്ണടകള്‍ വാങ്ങുന്നത്. അപ്പോള്‍ പിന്നെ ഒരു അമ്പതിനായിരത്തിന്റെ തന്നെ ആയിക്കോട്ടേ!!!

ഐസക്കേ....

ഐസക്കേ....

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ആണ് എന്ന് പറഞ്ഞ തോമസ് ഐസക്ക് തന്നെ ഉഴിച്ചിലിന് ചെലവാക്കിയത് 1.2 ലക്ഷം രൂപ... പിന്നെ ഇങ്ങനെ വിളിക്കാതിരിക്കാന്‍ പറ്റുമോ?

നാല് മാസത്തെ ശമ്പളം

നാല് മാസത്തെ ശമ്പളം

കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാര്‍ക്കും മാസ ശമ്പളം വളരെ കുറവായിരിക്കും. അങ്ങനെയുള്ളപ്പോള്‍ അമ്പതിനായിരം രൂപ മുടക്കി കണ്ണട വാങ്ങിയാല്‍ ഇങ്ങനത്തെ ചോദ്യങ്ങള്‍ക്കൊക്കെ മറുപടിയും പറയേണ്ടി വരും.

കൊള്ളാമല്ലോ...

കൊള്ളാമല്ലോ...

സര്‍ക്കാരിന്റെ അവസ്ഥ ഏതാണ്ട് ഇങ്ങനെ ആയിട്ടുണ്ട്... തിരിയിട്ട് കത്തിച്ചാല്‍, ഉമ്മറത്ത് വിളക്കായി വയ്ക്കാം!!! കണ്ണടയുടേയും ചികിത്സയുടേയും കണക്കുകള്‍ നോക്കാന്‍ വിട്ടുപോകണ്ട!

സ്പീക്കറൊക്കെ എന്ത്....

സ്പീക്കറൊക്കെ എന്ത്....

ഖജനാവ് കാലിയായിരിക്കുമ്പോള്‍ അമ്പതിനായിരത്തിന്റെ കണ്ണടയൊക്കെ വയ്ക്കാമോ എന്ന് സ്പീക്കറോട് ചോദിക്കുകയായിരുന്നു. അപ്പോഴല്ലേ ഉഴിച്ചിലിന് 1.2 ലക്ഷം ചെലവാക്കിയ ധനമന്ത്രി കടന്നുവരുന്നത്!

മരണാസ്സ് ആണ്

മരണാസ്സ് ആണ്

49,900 രൂപ മുടക്കി കണ്ണട വാങ്ങിയ സ്പീക്കര്‍ മാസ്സ് ആണെങ്കില്‍, 14 തോര്‍ത്തിന്റെ കാശ് എഴുതി വാങ്ങിയ ധനമന്ത്രി തോമസ് ഐസക്ക് മരണമാസ്സ് ആണെന്ന്!

ജൈവ കണ്ണട കൂടി!!!

ജൈവ കണ്ണട കൂടി!!!

തോര്‍ത്തും മുറിവാടകയും എല്ലാം കൂടി 1.2 ലക്ഷം രൂപയേ ആയുള്ളൂ... വല്ല ജൈവ കണ്ണട കൂടി ഉണ്ടായിരുന്നെങ്കില്‍ അത് കൂടി വാങ്ങാമായിരുന്നു!

തോര്‍ത്തും കണ്ണടയും

തോര്‍ത്തും കണ്ണടയും

ഇനിയിപ്പോള്‍ ഇത് വച്ച് പാട്ടും കൂടി ഇറങ്ങിയാല്‍ എല്ലാം പൂര്‍ത്തിയാകും! തോര്‍ത്ത് കണ്ടാല്‍ നീയാണ്, കണ്ണടച്ചാല്‍ നീയാണ്!!!

ന്യായീകരണ തൊഴിലാളികള്‍

ന്യായീകരണ തൊഴിലാളികള്‍

സംഗതി നേതാക്കന്‍മാര്‍ക്ക കണ്ണടയുംതോര്‍ത്തും ഒക്കെ വാങ്ങിയാല്‍ മതി. ഇതിനെയൊക്കെ ന്യായീകരിച്ച് നടു ഒടിയുന്നത് പാവപ്പെട്ട ന്യായീകരണത്തൊഴിലാളികളുടേതാണല്ലോ എന്നോര്‍ക്കുമ്പോഴാ!

ചായപോലും

ചായപോലും

സഖാക്കള്‍ക്ക് ഇപ്പോള്‍ ചായ കുടിക്കാന്‍ പോലും പേടിയാണത്രെ! പാല്‍ചായ കുടിക്കുന്ന കമ്യൂണിസ്റ്റുകാരന്‍ എന്ന് പോലും വിമര്‍ശിക്കപ്പെട്ടേക്കും!

English summary
Social Media trolls mocking LDF Government's medical expenses
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X