കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആട് ആണ് താരം!!! മീഡിയ വണ്‍ വാര്‍ത്തയെ ട്രോളി സോഷ്യല്‍ മീഡിയ

Google Oneindia Malayalam News

21 മലയാളികള്‍ കേരളത്തില്‍ നിന്ന് അപ്രത്യക്ഷരായിട്ടുണ്ട്. അതില്‍ 17 പേര്‍ കാസര്‍കോട് ജില്ലയില്‍ നിന്നാണ്. ഇവര്‍ ഐസിസില്‍ ചേര്‍ന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥീരികരണമൊന്നും വന്നിട്ടില്ല.

Read Also: പര്‍ദ്ദയിലും താടിയിലും തുടങ്ങിയതോ കേരളത്തിലെ തീവ്രവാദം? കേരളം മാറാന്‍ കാരണം ഗള്‍ഫ്Read Also: പര്‍ദ്ദയിലും താടിയിലും തുടങ്ങിയതോ കേരളത്തിലെ തീവ്രവാദം? കേരളം മാറാന്‍ കാരണം ഗള്‍ഫ്

പക്ഷേ ഇതിനിടയിലാണ് മീഡിയ വണ്‍ ചാനലില്‍ ഒരു വാര്‍ത്ത വരുന്നത്. കാസര്‍കോട് നിന്നുള്ള സംഘം നാട് വിട്ടത് ആടുവളര്‍ത്തലും കൃഷിയും ഒക്കെ ചെയ്ത് തീവ്ര ആത്മീയതയോടെ ജീവിയ്ക്കാനാണെന്നായിരുന്നു ഇത്. ബന്ധുക്കളെ ഉദ്ധരിച്ചായിരുന്നു വാര്‍ത്ത.

അല്ലെങ്കില്‍ തന്നെ ഐസിസിനെ ട്രോളുകള്‍ കൊണ്ട് കോമഡിയാക്കിക്കൊണ്ടിരിയ്ക്കുകയാണ് മല്ലു ട്രോളേഴ്‌സ്. അതിനിടയിലാണ് ഇങ്ങനെ ഒരു സാധനം വീണ് കിട്ടുന്നത്. പിന്നെ വെറുതേ വിടുമോ.... പാവം രമണനെ വരെ ജിഹാദിയാക്കി!!!

അതേ അതേ

അതേ അതേ

ശരിയാ ബിന്‍ ലാദന് പണ്ട് ആട്ടിന്‍കാട്ടത്തിന്റെ എക്‌സ്‌പോര്‍ട്ട് ആയിരുന്നല്ലോ പണി....എങ്ങനെയുണ്ട് പരിഹാസം?

ആട് ആണ് താരം

ആട് ആണ് താരം

ആട് മേയ്ച്ച് ജീവിയ്ക്കാന്‍ വേണ്ടി സിറിയയിലേയ്ക്ക് പോകുന്ന ഷാജി പാപ്പനും സംഘവും!

ന്യായീകരിക്കാനോ

ന്യായീകരിക്കാനോ

മീഡിയ വണ്‍ തീവ്രവാദികളെ ന്യായീകരിയ്ക്കാന്‍ വേണ്ടി കൊടുത്തതാകില്ല ഈ വാര്‍ത്ത. പക്ഷേ ട്രോളുകള്‍ കിട്ടാന്‍ ഇത് ധാരാളം മതി.

പുതിയ തൊഴില്‍...!

പുതിയ തൊഴില്‍...!

ഇനിയിപ്പോ മാതൃഭൂമി തൊഴില്‍ വാര്‍ത്തയില്‍ പോലും വരുമോ ഇങ്ങനത്തെ വാര്‍ത്തയൊക്കെ എന്നാണ് സംശയം.

ഷാജി പാപ്പന്‍ ആണ് ഹീറോ

ഷാജി പാപ്പന്‍ ആണ് ഹീറോ

ആട് ഭീകര ജീവിയാണെന്ന് മുമ്പേ പറഞ്ഞ ഷാജി പാപ്പന് എത്ര ലൈക്ക്!!!

ഇടയന്‍മാരാണെന്റെ ഹീറോസ്

ഇടയന്‍മാരാണെന്റെ ഹീറോസ്

യേശു ക്രിസ്തു ഇടയനായിരുന്നു, കൃഷ്ണന്‍ ഇടയനായിരുന്നു, മുഹമ്മദ് നബിയും ഇടയനായിരുന്നു. ഇപ്പോഴിതാ ആട് മേയ്ക്കാന്‍ വേണ്ടി എത്ര പേരാ

രമണനാണോ ആദ്യത്തെ മലയാളി ഐസിസ്

രമണനാണോ ആദ്യത്തെ മലയാളി ഐസിസ്

ചങ്ങമ്പുഴയുടെ രമണനാണോ ഐസിസിലെ ആദ്യത്തെ മലയാളി!!!

ആടിന്റെ കാര്യം

ആടിന്റെ കാര്യം

ജൂനിയര്‍ മാന്‍ഡ്രേക്ക് പ്രതിമ പോലെയാണ് ഇപ്പോള്‍ ആടിന്റെ അവസ്ഥ. സന്തോഷത്തോടെ സ്വീകരിച്ചാല്‍ പെട്ടു.

ആടിനെ തീറ്റിയ്ക്കാന്‍ പോയതാ

ആടിനെ തീറ്റിയ്ക്കാന്‍ പോയതാ

പാവം... ആടിനെ തീറ്റിയ്ക്കാന്‍ പോയതാ... ഇപ്പോള്‍ ഈ ഗതിയായി!

ഞാനും പോരട്ടേ...

ഞാനും പോരട്ടേ...

സിറിയയില്‍ ആടിനെ മേയ്ച്ച് ആത്മീയ ജീവിതം നയിക്കാന്‍ പോകുമ്പോള്‍ പാടാവുന്ന പാട്ടാണ്.

എന്റെ പൊന്ന് ചേട്ടാ

എന്റെ പൊന്ന് ചേട്ടാ

തീവ്രവാദിയാണെന്നൊക്കെ പറയാനേ കൊള്ളൂ... ആട് മേയ്ക്കലും തീവ്ര മതജീവിതവും ആകും അവസ്ഥ!

ഭീകരന്റെ ജീവി

ഭീകരന്റെ ജീവി

ആട് ഒരു ഭീകര ജീവിയല്ല... ഭീകരന്റെ ജീവിയാണത്രെ!!!

സിംപിള്‍ ജോലി പറ്റില്ല

സിംപിള്‍ ജോലി പറ്റില്ല

നാട്ടില്‍ സിംപിള്‍ ജോലി ചെയ്ത് ജീവിയ്ക്കാന്‍ പറ്റാത്തവരാ... അങ്ങ് സിറിയയില്‍ പോയി ആടിനെ നോക്കി ജീവിയ്ക്കാം.

ഇങ്ങനെ പറയാമോ

ഇങ്ങനെ പറയാമോ

ആട് മേയ്ക്കാന്‍ പുണ്യ ഭൂമിയിലേയ്ക്ക് പോയവരായിക്കോട്ടേ... എന്തായാലും ഇങ്ങനെ പറയുന്നത് ശരിയല്ല.

ബോംബുണ്ടാക്കാന്‍ പറ്റില്ലെങ്കില്‍

ബോംബുണ്ടാക്കാന്‍ പറ്റില്ലെങ്കില്‍

സിറിയയില്‍ ചെന്ന മലയാളികളോട് ബോംബുണ്ടാക്കാന്‍ പറഞ്ഞത്രെ... പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ ആട് മേയ്ക്കാന്‍ പറ്റുമോ എന്ന് ചോദിച്ച് പോലും.

നീ ഭീകരന്‍ അല്ലേടാ

നീ ഭീകരന്‍ അല്ലേടാ

രാവിലെ എഴുന്നേറ്റ് ആടിന് പ്ലാവില പറിച്ച് കൊടുത്തപ്പോള്‍ അമ്മ പോലും ചോദിച്ചത്രെ... നീ ഐസിസ് ഭീകരനല്ലേയെന്ന്!

അതിനിവിടെ പ്രസക്തിയില്ല!

അതിനിവിടെ പ്രസക്തിയില്ല!

ഐസിസ് ക്യാമ്പ് ആണ് , ആട് വളര്‍ത്തുകേന്ദ്രമല്ല എന്നൊക്കെ മലയാളിയോട് പറഞ്ഞ് നോക്കിയതാണ്. പക്ഷേ സമ്മതിച്ചില്ല!

രണ്ട് ആട് കര്‍ഷകര്‍

രണ്ട് ആട് കര്‍ഷകര്‍

സിറിയയില്‍ എത്തിയ രണ്ട് മലയാളികള്‍ ആട് വളര്‍ത്തി കോടീശ്വരന്‍മാരാകുന്നത് സ്വപ്‌നം കാണുകയാണ്

 ജിഹാദി അല്ലേടാ...

ജിഹാദി അല്ലേടാ...

ജോലി രാജിവച്ച് ആട് ഫാം തുടങ്ങിയതായിരുന്നു. ഇപ്പോ ജിഹാദി എന്നാ ആളുകള്‍ വിളിയ്ക്കുന്നത്.

വീട്ടിലെ ആട്

വീട്ടിലെ ആട്

വീട്ടില്‍ വളര്‍ത്തിയിരുന്ന ആടിന് ഇത്തിരി കഞ്ഞിവെള്ളം പോലും നല്‍കാത്തവരാണ് ഇപ്പോള്‍ സിറിയയില്‍ പോയി ആട് വളര്‍ത്താന്‍ പോകുന്നത്.

അത് നല്ലതാ

അത് നല്ലതാ

ഇന്ത്യയിലെ പുല്ലും ഇലയും ഒക്കെ തീര്‍ന്നാല്‍ പിന്നെ അങ്ങ് സിറിയില്‍ അല്ലേ അതൊക്കെ കിട്ടുകയുള്ളൂ!!

English summary
Social Media trolls mocking Mediaone news about missing Malayalees from Kasarkode.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X