കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ ആരോഗ്യത്തിന് പിന്നിലെ നിഗൂഢരഹസ്യം പുറത്ത്! പിസി ജോർജ്ജിന്റെ ചികിത്സ... 'ചീത്തവിളി' ട്രോളുകൾ

  • By Desk
Google Oneindia Malayalam News

ട്രോള്‍ ഗ്രൂപ്പുകള്‍ക്ക് ഒരുകാലത്ത് ഏറെ പ്രിയപ്പെട്ട ആളായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാല്‍ ഇടക്കാലത്ത് മോദിയെ ട്രോളാന്‍ കാര്യമായി ഒന്നും കിട്ടാതിരിക്കുകയായിരുന്നു ട്രോളന്‍മാര്‍. ആ സ്ഥാനം കുമ്മനം രാജശേഖരനും കെ സുരേന്ദ്രനും ഒക്കെ കൈയ്യടക്കുകയും ചെയ്തു.

എന്തായാലും മോദിയുടെ ഇത്തവണത്തെ ലണ്ടന്‍ സന്ദര്‍ശനം ട്രോളന്‍മാര്‍ക്ക് ഏറെ സന്തോഷം പകരുന്നതായിരുന്നു. കാരണം അവര്‍ക്കുള്ള വക കിട്ടിയത് അവിടെ നിന്ന് തന്നെ!

ദിവസവും രണ്ട് കിലോ വരെ ചീത്തവിളി കേള്‍ക്കാറുണ്ടെന്നായിരുന്നു മോദിജിയുടെ വെളിപ്പെടുത്തല്‍! ആരോഗ്യരഹസ്യവും അത് തന്നെ ആണത്രെ. പിന്നെ ട്രോളന്‍മാര്‍ അധികം കാത്തുനിന്നില്ല!!!

സംഘികൾക്ക് പൊങ്കാലക്കാലം!!! മഹാഭാരതത്തിലെ ഇന്റർനെറ്റിന് അടപടലം ബിപ്ലബ ട്രോളുകൾ... എങ്ങനെ കഴിയുന്നു!സംഘികൾക്ക് പൊങ്കാലക്കാലം!!! മഹാഭാരതത്തിലെ ഇന്റർനെറ്റിന് അടപടലം ബിപ്ലബ ട്രോളുകൾ... എങ്ങനെ കഴിയുന്നു!

അഞ്ച് കിലോ ചീത്തവരെ!

അഞ്ച് കിലോ ചീത്തവരെ!

ഒരു ദിവസം കടന്നുകൂടണമെങ്കില്‍ രണ്ട് കിലോ ചീത്തവിളിയെങ്കിലും കേള്‍ക്കണമെന്നാണത്രെ മോദിജി പറയുന്നത്. ചില ദിവസങ്ങളില്‍ അഞ്ച് കിലോ വരെ കേള്‍ക്കുമെന്ന് അമിത്ജി! അതേത് ദിവസം ആയിരിക്കും- ടിവിയില്‍ ലൈവ് വരുന്ന ദിവസം!!!

ചികിത്സാ ചെലവ് പൂജ്യം

ചികിത്സാ ചെലവ് പൂജ്യം

മോദിജിയുടെ കഴിഞ്ഞ നാല് വര്‍ഷത്തെ ചികിത്സാ ചെലവ് പൂജ്യം ആണത്രെ... ഇപ്പോഴല്ലെ സംഗതി മനസ്സിലായത്. ഇത്രേം ചീത്ത കേള്‍ക്കുന്നതുകൊണ്ട് ഒടുക്കത്തെ ആരോഗ്യമല്ലേ... പിന്നെ എങ്ങനെയാണ് ചികിത്സാ ചെലവ് വരുക!

ഇങ്ങനെ തൂക്കിനോക്കും

ഇങ്ങനെ തൂക്കിനോക്കും

എല്ലാ ദിവസവും വൈകുന്നേരം അമിത് ജി മോദിജിയെ വിളിച്ച് ചോദിക്കുമത്രെ... എത്ര കിലോ ചീത്ത കേട്ടു എന്ന് അറിയാന്‍! മോദിജി ഇങ്ങനെ തൂക്കി നോക്കിയിട്ടാണത്രെ കണക്ക് പറയാറുള്ളത്.

ഇന്ധനവില കൂടുമ്പോള്‍

ഇന്ധനവില കൂടുമ്പോള്‍

സാധാരണ നിലയില്‍ ഒന്നോ രണ്ടോ കിലോ ചീത്തവിളിയാണ് ഓരോ ദിവസവും കിട്ടാറുള്ളത്. എന്നാല്‍ ഇന്ധന വില കൂടുന്ന ദിവസങ്ങളില്‍ അത് അതിലൊന്നും ഒതുങ്ങില്ല.... അന്ന് ഇതായിരിക്കും അവസ്ഥ!

ആരും വിടുന്നില്ല

ആരും വിടുന്നില്ല

ഇന്ധന വില കൂടുന്ന ദിവസം ആണ് മോദിജിക്ക് കൂടുതല്‍ ചീത്തവിളി കേള്‍ക്കുന്നത് എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമൊന്നും ഇല്ലെന്ന് തോന്നുന്നു. പലരും പല വിധത്തിലാണ് ട്രോളുകള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്.

നോട്ട് നിരോധിച്ചപ്പോള്‍

നോട്ട് നിരോധിച്ചപ്പോള്‍

സത്യത്തില്‍ മോദിജിക്ക് ഏറ്റവും ആരോഗ്യം ഉണ്ടാക്കിക്കൊടുത്ത സംഭവം എന്താണെന്ന് അറിയാമോ? അത് നോട്ട് നിരോധിച്ചപ്പോള്‍ ആയിരുന്നത്ര... മൂന്ന് കിലോഗ്രാം വരെ ചീത്ത വിളി കിട്ടിയത്രെ അന്ന്!

സാധാരണ മനുഷ്യരും മോദിജിയും

സാധാരണ മനുഷ്യരും മോദിജിയും

തന്റെ ആരോഗ്യത്തിന്റെ രഹസ്യം ചീത്ത വിളി കേള്‍ക്കുന്നതാണ് എന്നാണല്ലോ മോദിജി പറയുന്നത്. സാധാരണ മനുഷ്യര്‍ ചീത്ത വിളി കേള്‍ക്കുമ്പോള്‍ എങ്ങനെ ആയിരിക്കും എന്നും മോദിജി ചീത്ത വിളി കേള്‍ക്കുമ്പോള്‍ എങ്ങനെയാകും എന്നും ഒന്ന് കണ്ട് നോക്കൂ!

വേറേയും ട്രോള്‍

വേറേയും ട്രോള്‍

ചീത്ത വിളി കേള്‍ക്കുന്നതും ആരോഗ്യ രഹസ്യവും മാത്രമല്ല ്‌ട്രോളുകള്‍ക്ക് കാരണമായിട്ടുള്ളത്. മോദിജിയുടെ ഒരു ട്വീറ്റും ട്രോള്‍ ചെയ്യപ്പെടുന്നുണ്ട്. പത്ത് ലക്ഷം പ്രശ്‌നങ്ങളുണ്ട് തങ്ങള്‍ക്ക്, എന്നാല്‍ അത് പരിഹരിക്കാന്‍ 100 കോടി ജനങ്ങളുണ്ടെന്നായിരുന്നു ട്വീറ്റ്. എന്നാല്‍ തങ്ങള്‍ക്ക് ഒരു പ്രശ്‌നം മാത്രമേ ഉള്ളൂ, അത് നൂറ് കോടി ജനങ്ങള്‍ വിചാരിച്ചാലും പരിഹരിക്കാന്‍ പറ്റില്ലത്രെ!

കാണാന്‍ വല്ലതും

കാണാന്‍ വല്ലതും

ഒരു ഇടവേളക്ക് ശേഷം ആയിരുന്നു മോദിജിയുടെ വിദേശ പര്യടനം. ഇനി കാണാന്‍ വല്ലതും ബാക്കിയുണ്ടെങ്കില്‍ അത് ഇന്ത്യന്‍ പാര്‍ലമെന്റ് മാത്രം ആണെന്നാണ് ട്രോളന്‍മാരുടെ പരിഹാസം!

അന്നും ഇന്നും

അന്നും ഇന്നും

പണ്ട് നിര്‍ഭയ സംഭവം ഉണ്ടായപ്പോള്‍ അതിനെ രാശ്ട്രീയമായി ഉപയോഗിച്ച ആളാണ് മോദിജി. ഇപ്പോള്‍ പറയുന്നത് കേട്ടാല്‍ ആരും ഞെട്ടും. ഓന്ത് നിറംമാറുമോ ഇങ്ങനെ എന്നാണ് ചോദ്യം!

സന്തോഷത്തോടെ ജീവിക്കുന്ന ഇന്ത്യക്കാര്‍

സന്തോഷത്തോടെ ജീവിക്കുന്ന ഇന്ത്യക്കാര്‍

മുകളിലെ ചിത്രം കാണുമ്പോള്‍ തന്നെ മനസ്സിലാകുമല്ലോ ഇന്ത്യക്കാര്‍ എല്ലാം സന്തോഷത്തിലും സമാധാനത്തിലും ആണ് ജിവിക്കുന്നത് എന്ന്! ഇതിന് വേണ്ടി അഹോരാത്രം കഷ്ടപ്പെടുന്നത് ആരാണ് എന്ന് മാത്രം ചോദിക്കരുത്!

തള്ളിത്തള്ളി

തള്ളിത്തള്ളി

ഫ്രാന്‍സിനെ പിന്തള്ളി ഇന്ത്യ ലോകത്തെ ആറാമത്തെ സാമ്പത്തിക ശക്തിയായി മാറി എന്നത് ഒരു വാര്‍ത്ത തന്നെയാണ്. ഐഎംഎഫിന്റെ റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യമാണത്. എന്നാല്‍ അതും മോദിജി തള്ളിത്തള്ളി എത്തിച്ചതാണ് എന്നാണ് ട്രോളന്റെ പരിഹാസം.

ഒന്ന് ഒഴിവാക്കിത്തരാമോ...

ഒന്ന് ഒഴിവാക്കിത്തരാമോ...

ഇന്ത്യയിലെ 125 കോടി ജനങ്ങളും തന്റെ കുടുംബമാണ് എന്നാണ് മോദിജി ട്വീറ്റ് ചെയ്തത്. എന്നാല്‍ തന്നേയും തന്റെ കുടുംബത്തേയും അതില്‍ നിന്ന് ഒന്ന് ഒഴിവാക്കിത്തരാമോ എന്നായിരുന്നു നടന്‍ കരുണാകരന്‍ തിരിച്ച് ചോദിച്ചത്. അത് തന്നെ ഒരു ട്രോളായി മാറി!

ഇന്ത്യയില്‍ വച്ച് പറഞ്ഞില്ല!

ഇന്ത്യയില്‍ വച്ച് പറഞ്ഞില്ല!

മാനഭംഗ കേസുകള്‍ രാജ്യത്തിന് നാണക്കേടാണെന്നാണ് മോദിജി പറഞ്ഞത്. പക്ഷേ, അത് ഇന്ത്യയില്‍ വച്ച് പറഞ്ഞതല്ലായിരുന്നു. ലണ്ടനില്‍ എത്തിയപ്പോഴാണ് അദ്ദേഹത്തിന് അത് ഓര്‍മ വന്നത് എന്ന് തോന്നുന്നു.

എനര്‍ജി

എനര്‍ജി

രാവിലെ തന്നെ മോദിജി നടന്നുവരുന്ന് ഇങ്ങനെ ആണത്രെ. രണ്ട് കിലോ ചീത്തയും കേട്ടാലല്ലേ ഇങ്ങനെ ഫുള്‍ എനര്‍ജിയുമായി ബൂസ്റ്റ് ആയി വരാന്‍ പറ്റൂ അല്ലേ!

ഒന്നും വേണ്ടായിരുന്നു

ഒന്നും വേണ്ടായിരുന്നു

ചീത്ത കേട്ടാല്‍ ആരോഗ്യം കിട്ടും എന്നൊക്കെ പറയാന്‍ കൊള്ളാം... സത്യത്തില്‍ രണ്ട് കിലോ ചീത്തവിളി കേട്ട് പുറത്തിറങ്ങുമ്പോള്‍ ഏതാണ്ട് ഈ അവസ്ഥയില്‍ ആയിട്ടുണ്ടാകും എന്ന് തോന്നുന്നു!

ക്വാട്ട തീര്‍ന്നു

ക്വാട്ട തീര്‍ന്നു

ഒരു ദിവസം പരമാവധി രണ്ട് കിലോ ചീത്ത വിളി കേട്ടാല്‍ മതി. അതില്‍ കൂടുതല്‍ ആകുമ്പോള്‍ ക്വാട്ട തീര്‍ന്നു എന്ന് പറഞ്ഞ് നിര്‍ത്തുന്നതാണത്രെ പതിവ്! അനിയാ നില്‍....!

ആരോഗ്യമൊക്കെ ശരി...

ആരോഗ്യമൊക്കെ ശരി...

ആരോഗ്യത്തിന് വേണ്ടി തെറി കേള്‍ക്കുന്നതില്‍ കുഴപ്പമൊന്നും ഇല്ലെന്ന് വയ്ക്കാം. എന്നാല്‍ ചില സമയത്ത് ഈ കണക്കുകള്‍ ഒക്കെ ആകെ തെറ്റിപ്പോകും. നോട്ട് നിരോധനകാലത്ത് ചീത്തവിളിയുടെ കണക്ക് ഒന്ന് അളക്കാന്‍ പോയതാണ്!

പിസി ജോര്‍ജ്ജിന്റെ ചികിത്സ!!!

പിസി ജോര്‍ജ്ജിന്റെ ചികിത്സ!!!

ആരോഗ്യം ഒന്ന് ക്ഷയിച്ചപ്പോള്‍ നേരെ ഓടി ഡോക്ടറുടെ അടുത്തെത്തിയതാണ്. കുറച്ച് ചീത്തവിളി കേട്ടാലേ ശരിയാകൂ എന്ന്... പിസി ജോര്‍ജ്ജ് വേണോ രാത്രി 11 മണിക്ക് ശേഷം ഉള്ള മുകേഷ് വേണോ എന്ന് ചോദിച്ചതാ... മുകേഷ് മതി എന്നൊക്കെ പറഞ്ഞ് നോക്കി. പക്ഷേ, ഡോക്ടര്‍ വിട്ടത് ജോര്‍ജ്ജിന്റെ അടുത്തേക്കാണത്രെ!

സംഘിയും തെറിവിളിക്കുന്നു

സംഘിയും തെറിവിളിക്കുന്നു

മോദിജി പറഞ്ഞത് കേട്ട് ഇപ്പോള്‍ സംഘികളും അദ്ദേഹത്തെ ചീത്ത വിളിക്കാന്‍ തുടങ്ങിയത്രെ. കാരണം ചോദിച്ചപ്പോള്‍ അല്ലേ ഞെട്ടിയത്... മോദി പൂര്‍ണ ആരോഗ്യവാനായി ഇരിക്കാന്‍ വേണ്ടി തെറിവിളി അവസാനിപ്പിക്കില്ലെന്നാണത്രെ സംഘികളില്‍ ചിലര്‍ പറയുന്നത്.

പൂര്‍ണ ആരോഗ്യവാന്‍

പൂര്‍ണ ആരോഗ്യവാന്‍

ഒരല്‍പം വല്ലായ്മ തോന്നിയാല്‍ മതി. അപ്പോള്‍ തന്നെ ആരെയെങ്കിലും കൊണ്ട് കുറച്ച് ചീത്ത പറയിപ്പിക്കും. അതോടുകൂടി ആരോഗ്യം വീണ്ടെടുക്കുമത്രെ!

നാടന്‍ കിട്ടാന്‍...

നാടന്‍ കിട്ടാന്‍...

ഇംഗ്ലണ്ടില്‍ ചെന്നപ്പോള്‍ ചീത്ത വിളി മുഴുവന്‍ ഇംഗ്ലീഷില്‍ ആയിരുന്നല്ലോ... നാട്ടില്‍ എത്തി ഇത്തിരി നാടന്‍ ചീത്ത വിളി കേട്ടപ്പോള്‍ ആണത്രെ ചെറിയൊരു റിലാക്‌സേഷന്‍ കിട്ടിയത്!

ബോണ്ട ടീമിന്റെ കിളി പറന്നു!!! ഗെയ്‌ലാടി കടവത്ത് സൺ റൈസേഴ്‌സിന്റെ അസ്തമയം... ഐപിഎൽ കിടിലോസ്കി ട്രോൾ!ബോണ്ട ടീമിന്റെ കിളി പറന്നു!!! ഗെയ്‌ലാടി കടവത്ത് സൺ റൈസേഴ്‌സിന്റെ അസ്തമയം... ഐപിഎൽ കിടിലോസ്കി ട്രോൾ!

ഇവൻമാർ ഇനി മുതൽ 'സുഡുക്കളല്ല' 'ലഡുക്കൾ'!!! അടുത്ത ഹർത്താലിന് ജ്വല്ലറിയാക്കാം... അറഞ്ചം പുറഞ്ചം ട്രോൾഇവൻമാർ ഇനി മുതൽ 'സുഡുക്കളല്ല' 'ലഡുക്കൾ'!!! അടുത്ത ഹർത്താലിന് ജ്വല്ലറിയാക്കാം... അറഞ്ചം പുറഞ്ചം ട്രോൾ

English summary
Social Media trolls mocking Narendra Modi's London reply
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X