കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഞ്ജനമെന്നത് മോദിക്കറിയാം... അത് മഞ്ഞള് പോലെ വെളുത്തിരിക്കും!!! ജൂംല സ്‌ട്രൈക്കിൽ മോദിക്കിട്ട് ട്രോൾ

  • By Desk
Google Oneindia Malayalam News

അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ രാഹുല്‍ ഗാന്ധി സംസാരിച്ചത് മിനിട്ടുകള്‍ മാത്രം ആയിരുന്നു. എന്നാല്‍ മറുപടി പ്രസംഗം നടത്തിയ നരേന്ദ്ര മോദി ഒന്നര മണിക്കൂറിലധികം ആണ് സംസാരിച്ചത്. എന്നിട്ടും രാഹുല്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടികള്‍ ഒന്നും കൊടുക്കാന്‍ അദ്ദേഹം തയ്യാറായില്ല.

രാഹുലിന്റെ ദിനം എന്നായിരുന്നു പലരും അവിശ്വാസ പ്രമേയ ദിനത്തെ വിശേഷിപ്പിച്ചത്. അവിശ്വാസ പ്രമേയം വന്‍ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തപ്പെട്ടെങ്കിലും രാഹുല്‍ ഗാന്ധി എന്ന നേതാവിന്റെ ഉയിര്‍ത്തെഴുന്നേല്‍പിന്റെ ദിനം തന്നെ ആയിരുന്നു അത്.

മോദിയുടെ മറുപടി പ്രസംഗത്തെ ട്രോളിക്കൊല്ലുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ. അതിനിടയില്‍ അവിശ്വാസ പ്രമേയം തോറ്റ പ്രതിപക്ഷത്തിനും ഉണ്ട് ട്രോളുകള്‍...

ഇതല്ലാതെ എന്ത്

ഇതല്ലാതെ എന്ത്

ചോദ്യങ്ങളുടേയും ആരോപണങ്ങളുടേയും ശരങ്ങളായിരുന്നു രാഹുല്‍ ഗാന്ധി മോദിക്ക് നേരെ എയ്തുവിട്ടത്. എന്നാല്‍ ചുട്ടമറുപടിയായി മോദിജി കൊടുത്തതോ... !!!

രാഹുല്‍ വരെ ഞെട്ടി

രാഹുല്‍ വരെ ഞെട്ടി

രാഹുല്‍ ഗാന്ധി മോദിയെ ആശ്ലേഷിച്ചത് എന്തോ ആസൂത്രിത അക്രമത്തിന്റെ സൂചനയാണ് എന്നൊക്കെയല്ലേ തള്ളി വിട്ടത്. അത് കണ്ടിട്ട് രാഹുല്‍ ഗാന്ധി വരെ ഞെട്ടിപ്പോയത്രെ!

ചക്കെന്ന് ചോദിച്ചാല്‍ ചുക്ക്

ചക്കെന്ന് ചോദിച്ചാല്‍ ചുക്ക്

രസതന്ത്രം എന്ന സിനിമയിലെ ഇന്നസെന്റിനെ പോലെ ആയിരുന്നത്രെ കഴിഞ്ഞ ദിവസത്തെ മോദിയുടെ പ്രകടനം. ഓരോ ചോദ്യങ്ങള്‍ക്കും ഒരു ബന്ധവും ഇല്ലാത്ത ഉത്തരങ്ങളല്ലേ കൊടുത്തുകൊണ്ടിരുന്നത്.

സംഘികള്‍

സംഘികള്‍

മോദിജിയുടെ മറുപടി കേട്ടപ്പോള്‍ സംഘികളുടെ ഒക്കെ കണ്ണ് നിറഞ്ഞുപോയി. ഇത്രയും കഷ്ടപ്പെട്ട് രാജ്യസേവനം നടത്തുന്ന മോദിജിയെ ആണോ ആ രാഹുല്‍ ഗാന്ധി ഇങ്ങനെ നിര്‍ത്തിപ്പൊരിച്ചത്!

ആരാണാ ജവാന്‍മാര്‍!

ആരാണാ ജവാന്‍മാര്‍!

തന്നെ എത്ര വേണമെങ്കിലും അപമാനിക്കാം. പക്ഷേ, രാജ്യത്തെ ജവാന്‍മാരെ അപമാനിക്കുന്നത് സഹിക്കില്ലെന്നാണ് മോദിജി പറഞ്ഞത്. അദ്ദേഹം ഉദ്ദേശിച്ച ജവാന്‍മാര്‍ ഇവരായിരുന്നത്രെ!

ഒടുവിലത്തെ അടവ്

ഒടുവിലത്തെ അടവ്

രാഹുല്‍ ഗാന്ധിയുടെ ചോദ്യങ്ങള്‍ക്കൊന്നും കൊടുക്കാന്‍ കൃത്യമായ ഉത്തരങ്ങളില്ല. അപ്പോള്‍ പിന്നെ ഒടുവിലത്തെ ആയുധം തന്നെ അങ്ങ് പ്രയോഗിക്കാം എന്ന് വിചാരിച്ചതാണത്രെ... അതിര്‍ത്തിയിലെ പട്ടാളം!

ആര് അധിക്ഷേപിച്ചു...

ആര് അധിക്ഷേപിച്ചു...

രാജ്യത്തെ ജവാന്‍മാരെ അധിക്ഷേപിക്കുന്ന സഹിക്കില്ലെന്നാണ് മോദിജി പറഞ്ഞത്. പക്ഷേ, പ്രതിപക്ഷത്തിന്റെ പ്രസംഗത്തിനിടെ എവിടെ ആണോ ആവോ ജവാന്‍മാരെ കുറിച്ച് പറഞ്ഞത്.

കാത്തിരിക്കുകയായിരുന്നു

കാത്തിരിക്കുകയായിരുന്നു

മോദിജിയെ ലോക്‌സഭയില്‍ ഒന്ന് കിട്ടിയിട്ട് വേണ്ടേ ചോദ്യങ്ങള്‍ ഒക്കെ ചോദിക്കാന്‍. മിക്ക സമയത്തും വിദേശത്തായിരിക്കില്ലേ... ഇപ്പോള്‍ ഒന്ന് കിട്ടിയപ്പോള്‍ രാഹുല്‍ കണക്കിന് കൊടുത്തതാണെന്ന്!

ജീവനുണ്ടോന്ന് നോക്കാന്‍

ജീവനുണ്ടോന്ന് നോക്കാന്‍

എന്തിനാണ് രാഹുല്‍ ഗാന്ധി മോദിജിയെ ആലിംഗനം ചെയ്തത്? തന്റെ തീപ്പൊരി പ്രസംഗത്തിന് ശേഷം മോദിജിക്ക് ജീവനുണ്ടോ എന്ന് നോക്കുകയായിരുന്നത്രെ രാഹുല്‍!

എല്ലാം ആയെന്ന്

എല്ലാം ആയെന്ന്

കുറച്ച് നേരമല്ലേ രാഹുലിന് പ്രസംഗിക്കാന്‍ കിട്ടിയുള്ളൂ. അതുകൊണ്ട് ഒന്നും ആയില്ലത്രെ. അടുത്ത ദിവസം കൂടി പ്രസംഗിക്കാന്‍ പറ്റുമോ എന്നാണ് ചോദ്യം. എന്നാല്‍ മോദിജിക്ക് ഒറ്റ ദിവസം കൊണ്ട് എല്ലാം ആയത്രെ!

രോഗി മരിച്ചാലെന്താ..

രോഗി മരിച്ചാലെന്താ..

അവിശ്വാസ പ്രമേയം പരാജയപ്പെട്ടാലും രാഹുല്‍ ഗാന്ധി ജനഹൃദയങ്ങളില്‍ വിജയിച്ചു എന്നാണല്ലോ പലരും പറയുന്നത്. രോഗി മരിച്ചാലെന്താ, പനി മാറിയല്ലോ എന്ന് പറയുന്നത് പോലെ ആണത്രെ അത്.

ഇതേ നടക്കൂ...

ഇതേ നടക്കൂ...

രാഹുല്‍ ഗാന്ധിയുടെ പ്രസംഗം അങ്ങനെ ആയിരുന്നല്ലോ... അതുകൊണ്ട് തന്നെ ബിജെപി പാര്‍ട്ടി ഓഫീസില്‍ ഇതൊക്കെയേ പറയാന്‍ ഉണ്ടാവൂ!

എന്തൊക്കെ പറഞ്ഞിട്ടെന്താ...

എന്തൊക്കെ പറഞ്ഞിട്ടെന്താ...

രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിലെ ആരോപണങ്ങള്‍ എല്ലാം ശക്തമായിരുന്നു. എന്നാല്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്നത് രണ്ടേ രണ്ട് കാര്യം... രാഹുല്‍ ഗാന്ധി കെട്ടിപ്പിടിച്ചതും, കണ്ണടച്ചതും!

അതേ പറ്റി ചോദിക്കരുത്

അതേ പറ്റി ചോദിക്കരുത്

രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിന് മുന്നില്‍ മോദി പതറിപ്പോയി എന്നതൊക്കെ ശരി തന്നെ. പക്ഷേ, അവിശ്വാസ പ്രമേയത്തെ പറ്റി പറയാന്‍ ആണ് ചിലര്‍ പറയുന്നത്. അല്ലെങ്കിലും വിജയിക്കില്ലെന്ന് ഉറപ്പിച്ചല്ലേ അവിശ്വാസ പ്രമേയം അവതരിപ്പിച്ചത് തന്നെ!

ജനങ്ങളോട്...

ജനങ്ങളോട്...

രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിലെ ചോദ്യങ്ങള്‍ എന്തൊക്കെ ആണെന്ന് തിരയുകയായിരുന്നു ജനങ്ങള്‍. എന്നാല്‍ ചില മാധ്യമങ്ങള്‍ അതിന് വല്ലതും സമ്മതിക്കുമോ... അത് തന്നെയാണ് നടന്നതും.

English summary
Social Media trolls mocking Narendra Modi for not answering Rahul Gandhi's questions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X