• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മോദിജി 'അടിച്ച് ഫിറ്റ്'! എഡിച്ച് വിക്ലങ്കൻ, മിമിക്രി, തീവണ്ടി... പൊളിച്ചടുക്കി കടുകുവറുത്ത് ട്രോൾ

  • By Desk

കായിക മന്ത്രി രാജ്യവര്‍ദ്ധന്‍ സിങ് റാഥോഡ് തുടങ്ങിവച്ച് പരിപാടിയാണ്. അങ്ങേര് നേരെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയെ വെല്ലുവിളിച്ചു. വിരാട് കോലി ആണെങ്കില്‍ തന്റെ ഭാര്യയും നടിയും ആയ അനുഷ്‌കയെ വെല്ലുവിളിച്ചത് പോട്ടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും വെല്ലുവിളിച്ചു.

സംഗതി മറ്റൊന്നും അല്ല, ഫിറ്റ്‌നസ് ചലഞ്ച് ആണ്. ഹം ഫിറ്റ് തോ ഇന്ത്യ ഫിറ്റ് എന്ന ഹാഷ്ടാഗിലാണ് കാമ്പയിന്‍. കോലിയുടെ വെല്ലുവിളിയാണെങ്കില്‍ മോദിജി ഏറ്റെടുക്കുകയും ചെയ്തു. ദിവസങ്ങള്‍ക്ക് ശേഷം ആ സംഗതി അദ്ദേഹം തന്റെ ട്വിറ്ററിലൂടെ പുറത്ത് വിടുകയും ചെയ്തു.

കേരളത്തിലാണെങ്കില്‍ കോണ്‍ഗ്രസ്സിലെ പ്രശ്‌നങ്ങളും ലോകകപ്പ് ഫുട്‌ബോളും ഒക്കെ ആയി ട്രോളന്‍മാര്‍ ഓവര്‍ടൈം ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. അതിനിടയിലാണ് മോദിജിയുടെ ഫിറ്റ്‌നസ് വീഡിയോയും!!! പിന്നെ ട്രോളന്‍മാരുടെ അവസ്ഥയെ കുറിച്ച് പ്രത്യേകിച്ച് വല്ലതും പറയണോ...

അത് പോലുണ്ട്!!!

അത് പോലുണ്ട്!!!

ചില ആളുകളുണ്ട്... കള്ള് കുടുച്ച് ഫിറ്റ് ആയിക്കഴിഞ്ഞാല്‍ പിന്നെ താന്‍ ഫിറ്റ് അല്ലെന്ന് തെളിയിക്കാന്‍ എന്തും ചെയ്ത് കളയും. ഇത് കണ്ടപ്പോള്‍ ചിലര്‍ക്ക് ഓര്‍മവന്നത് അതാണത്രെ!

ഡിഗ്രി സര്‍ട്ടിഫിക്കറ്റോ!!!

ഡിഗ്രി സര്‍ട്ടിഫിക്കറ്റോ!!!

കോലിയുടെ ഫിറ്റ്‌നസ് ചലഞ്ച് ഏറ്റെടുത്ത്. അടുത്തതായിട്ട് ആ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ചലഞ്ച് കൂടി ഏറ്റെടുക്കണമെന്ന്... ഒരുമാതിരി കള്ളക്കളി കളിക്കല്ലേ!

 കൈൂപ്പാസനം, വിമാനാസനം

കൈൂപ്പാസനം, വിമാനാസനം

ഇതിപ്പോള്‍ ഏതൊക്കെ ആസനങ്ങള്‍ ആണ് എന്നൊന്നും ചോദിക്കരുത്... മോദിജി ആകുമ്പോള്‍ വിമാനാസനം മസ്റ്റ് ആണല്ലോ! ഓരോ ചോദ്യങ്ങള്‍ക്കും ഒരോ ആസനങ്ങള്‍!

ചെല്ലം.. ചാടിനടക്കണ പുല്‍ച്ചാടി!!!

ചെല്ലം.. ചാടിനടക്കണ പുല്‍ച്ചാടി!!!

മോദിജിയുടെ ആ നടത്തം ഒക്കെ കണ്ടപ്പോള്‍ ചിലര്‍ക്ക് ഓര്‍മ വന്നത് ഈ പാട്ടാണത്രെ... ചെല്ലം, ചാടി നടക്കണം പുല്‍ച്ചാടി!!!

ഇതായിരുന്നോ ചലഞ്ച്

ഇതായിരുന്നോ ചലഞ്ച്

മോഹന്‍ലാലിന്റെ ആ ഇത്തിക്കര പക്കി മേക്ക് ഓവര്‍ കണ്ടിട്ട് അത് ചലഞ്ച് ആണെന്നെങ്ങാനും മോദിജി വിചാരിച്ചോ എന്നാണ് ഇപ്പോള്‍ സംശയം. അല്ലെങ്കിലും മോഹന്‍ലാല്‍ അദ്ദേഹത്തിന് ഒരു വീക്ക്‌നെസ്സ് ആണല്ലോ!

പ്രിയ വാര്യര്‍ ചലഞ്ച്

പ്രിയ വാര്യര്‍ ചലഞ്ച്

പ്രിയ കുട്ടൂസിന്റെ കണ്ണിറുക്കല്‍, വെടിവയ്ക്കല്‍ ചലഞ്ച് ഏറ്റെടുത്തതേ ഓര്‍മയുള്ളൂ... പിന്നെ കണ്ടത് ഇങ്ങനെ ആണത്രെ!

തീവണ്ടി....

തീവണ്ടി....

ഇതിപ്പോള്‍ പിള്ളേര് തീവണ്ടി കളിക്കുന്നത് പോലെ ഉണ്ടല്ലോ എന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരെ കുറ്റം പറയാന്‍ പറ്റുമോ.... പുറത്തിറങ്ങി ഇങ്ങനെ ഒന്നും ചെയ്യാതിരുന്നാല്‍ മതിയായിരുന്നു!

തെറ്റിദ്ധരിക്കണ്ട....

തെറ്റിദ്ധരിക്കണ്ട....

മോദിജിയുടെ ആ ആസനം കണ്ടാല്‍ അതിനെ വേണേല്‍ ഇങ്ങനേയും ട്രോളാക്കാം.... ആ പാറക്കല്ല് ഒന്ന് എടുത്ത് മാറ്റി ഹൈ ജമ്പ് പിറ്റില്‍ കൊണ്ടുവന്ന് വച്ചാല്‍ മതി!

ആരെ പോലെ ഉണ്ട്....

ആരെ പോലെ ഉണ്ട്....

പല സംഘപുത്രന്‍മാര്‍ക്കും മോദിജി പാറക്കല്ലില്‍ കാല്‍ വച്ച് നില്‍ക്കുന്ന ആ രംഗം കണ്ടപ്പോള്‍ ഇതാണത്രെ ഓര്‍മവന്നത്. നരേന്ദ്ര ബാഹുബലിജി!!!

പറക്കുവാണോ...

പറക്കുവാണോ...

ഇതിപ്പോള്‍ എങ്ങനെ വേണമെങ്കിലും എവിടെ വേണമെങ്കിലും ഉപയോഗിക്കാം എന്ന സ്ഥിതിയായിട്ടുണ്ട്. പുരാതന ഭാരത്തിലെ ഒരു കണ്ടുപിടിത്തം ആയിരുന്നത്രെ ഇത്!

എല്ലായിടത്തും കാണും

എല്ലായിടത്തും കാണും

എല്ലാ ഹോസ്റ്റലുകളിലും കാണുമത്രെ ഇങ്ങനെ ചിലര്‍.... ചുമ്മാ കറങ്ങി നടന്നിട്ട്, ബാത്ത് റൂമില്‍ ആള് കയറിയാല്‍ ഉടന്‍ വന്ന് കണ്‍ട്രോള്‍ ആസനം നടത്തി ശല്യം ചെയ്യുന്നവര്‍!

ഇതെങ്ങനെ....

ഇതെങ്ങനെ....

ആ പാറപ്പുറത്തെ കിടത്തം കൊണ്ട് ട്രോളന്‍മാര്‍ക്കുണ്ടായ ഗുണം ഒന്ന് ആലോചിച്ച് നോക്കിക്കേ....എവിടെ കൊണ്ടുവന്ന് വച്ചാലും സംഗതി ഉഷാര്‍ തന്നെ!

നാടിന് വേണ്ടി

നാടിന് വേണ്ടി

ഇദ്ദേഹം ഇതെല്ലാം ചെയ്യുന്നത് നാടിന് വേണ്ടി ആണല്ലോ എന്ന് ഓര്‍ക്കുമ്പോള്‍ ആണ് സംഘപുത്രന്‍മാര്‍ക്കെല്ലാം ഇത്തിരിയെങ്കിലും ആശ്വാസം തോന്നുന്നത്. ആശ്വസിക്കാന്‍ ഓരോരുത്തര്‍ക്കും ഓരോ കാരണം കാണുമല്ലോ!

വെള്ളമടി ഉപമ

വെള്ളമടി ഉപമ

മോദിജിയുടെ ഫിറ്റ്‌നസ് ചലഞ്ച് വീഡിയോയെ ഏറ്റവും അധികം ഉപമിച്ചിരിക്കുന്നത് വെള്ളമടിയോടാണ്.... വെള്ളമടിച്ച് അലമ്പ് കാണിക്കുന്ന ചങ്കിനെ കൊണ്ടുപോകുമ്പോള്‍ ഇങ്ങനെ ഒക്കെ ആണത്രെ സംഭവിക്കുക!

അടുത്തത്

അടുത്തത്

അടിച്ച് പൂസായി വഴിയില്‍ കിടക്കുന്ന ചങ്കിനെ എന്ത് ചെയ്യണം എന്നറിയാതെ ആലോചിച്ച് നില്‍ക്കുകയാണ് ആ സഹ ചങ്‌സ്!

ശോചനാലയം നിര്‍മാണം

ശോചനാലയം നിര്‍മാണം

പെട്രോളിന് വില കൂട്ടി ഉത്തരേന്ത്യയില്‍ ശോചനാലയം നിര്‍മിക്കാന്‍ പോവുകയാണത്രെ മോദിജി... സിമന്റിനും വില കൂടിയ കാര്യം അദ്ദേഹം അറിഞ്ഞില്ലേ ആവോ...

ഫിറ്റ് ആകാനുള്ള ചലഞ്ച്

ഫിറ്റ് ആകാനുള്ള ചലഞ്ച്

ഇത് ഫിറ്റ് ആകാനുള്ള ചലഞ്ച് ആണത്രെ... ആദ്യത്തെ പെഗ്ഗില്‍ ഡീസനന്റ് ആകും... രണ്ടാമത്തെ പെഗ്ഗില്‍ നടത്തം. മൂന്നാമത്തേതില്‍ ഇരുത്തം. ഒടുവില്‍ കിടത്തം!

ശരിക്കും ഫിറ്റാ...

ശരിക്കും ഫിറ്റാ...

ഈ വീഡിയോയിലെ ഫോട്ടോസ് ഓരോന്നായി നോക്കിയപ്പോള്‍ ചിലര്‍ക്ക് തോന്നിയത് ഇങ്ങനെ ആണത്രെ... എന്തായാലും ഫിറ്റ്‌നെസ്സ് ചലഞ്ച് ആയിപ്പോയില്ലേ!

മൂന്ന് അടി

മൂന്ന് അടി

മൂന്ന് അടി മണ്ണ് അളന്നെടുക്കാന്‍ വന്നതാ... ഒടുക്കം ചവിട്ടി പാതാളത്തിലേക്ക് ആക്കിക്കളഞ്ഞു. മോദിജി അവതാരമല്ലെന്ന് ആരാ പറഞ്ഞത്!

എന്നാ ഒരു ഇതാ...

എന്നാ ഒരു ഇതാ...

ആര്‍ട്ടിസ്റ്റ് ബേബിച്ചേട്ടന്‍ എങ്ങാനും ആ വീഡിയോ കണ്ടിരുന്നെങ്കില്‍ എന്ത് പറയും എന്ന് ആര്‍ക്കെങ്കിലും സംശയം ഉണ്ടോ... ഒരു സംശയവും വേണ്ട!

ഷെയര്‍ ചലഞ്ച്

ഷെയര്‍ ചലഞ്ച്

മോദിജിയുടെ ഫിറ്റ്‌നെസ് ചലഞ്ച് കണ്ടപ്പോള്‍ മദ്യപര്‍ക്കും ഒരു ആഗ്രഹം. ഒരു ഷെയര്‍ ചലഞ്ച് നടത്തിയാലോ എന്ന്. നമ്മള്‍ ഫിറ്റ് ആയാല്‍ രാജ്യവും ഫിറ്റ് ആകും എന്നാണല്ലോ!

എന്തോ തകരാറ് പോലെ

എന്തോ തകരാറ് പോലെ

ഇതിപ്പോള്‍ മോദിജി വിമാനത്തില്‍ കയുന്നത് പോലേയും വിമാനത്തില്‍ നിന്ന് ഇറങ്ങുന്നത് പോലേയും ഉണ്ടല്ലോ എന്നാണ് ചിലര്‍ക്ക് സംശയം. എവിടെയോ എന്തോ തകരാറ് പോലെ!

ആ രഹസ്യം

ആ രഹസ്യം

ആ രഹസ്യം ഇപ്പോഴല്ലേ മനസ്സിലായത്. ആ വൃത്തത്തില്‍ പാകിയിരിക്കുന്നത് ഓരോ രാജ്യങ്ങളില്‍ നിന്ന് കൊണ്ടുവന്ന സാധനങ്ങള്‍ ആണത്രെ... ഒരു റൗണ്ട് കറങ്ങി വരുമ്പോള്‍ ലോകം മൊത്തം ചുറ്റിവന്ന ഫീല്‍ ആണെന്ന്!

ശല്യപ്പെടുത്തരുത്...

ശല്യപ്പെടുത്തരുത്...

മോദിജി ഫിറ്റ്‌നെസ് ചലഞ്ച് നടത്തുമ്പോള്‍ ആണോ വന്ന് ശല്യം ചെയ്യുന്നത്. പോലീസ് സ്‌റ്റേഷനില്‍ നിന്ന് വജ്രങ്ങള്‍ എടുക്കാനുള്ള ചലഞ്ച് ഒക്കെ വേറെ ആളോട് പോയി പറഞ്ഞേക്കണം!

പുഷ് അപ്പ് ഇല്ലേ...

പുഷ് അപ്പ് ഇല്ലേ...

കോലി ആണെങ്കില്‍ പുഷ് അപ്പ് എടുക്കതിന്റെ വീഡിയോ ആണ് ഇട്ടത്. വേണമെങ്കില്‍ മോദിജിക്കും അങ്ങനെ ഒരു പുഷ് അപ്പ് ഒക്കെ എടുത്ത് വീഡിയോ ഇടാമായിരുന്നു!

ചിരിച്ച് കാണും

ചിരിച്ച് കാണും

ബാക്കിയെല്ലാവരും അവരവർ ഷൂട്ട് ചെയ്ത വീഡിയോ ആണ് പോസ്റ്റ് ചെയ്തത്. മോദിജി ആണെങ്കില്‍ ഒരാളെ വച്ച് ഷൂട്ട് ചെയ്യിച്ച്, അത് എഡിറ്റ് ചെയ്യിച്ചാണ് വീഡിയോ പോസ്റ്റ് ചെയ്തത്. എഡിറ്റ് ചെയ്തവന്റെ സ്ഥിതി ഇങ്ങനെ ആയിരുന്നിരിക്കണം!

ഇതിപ്പോ എവിടന്ന് വന്നു

ഇതിപ്പോ എവിടന്ന് വന്നു

മിസ്റ്റര്‍ പോഞ്ഞിക്കരക്ക് ഉണ്ടായ പോലെ ഒരു അനുഭവം മോദിജിക്ക് ഉണ്ടാകാതിരുന്നത് ഭാഗ്യം. അല്ലെങ്കില്‍ പണി പാളിപ്പോയേനെ!!!

ഇത്രയൊന്നും വരില്ലല്ലോ!

ഇത്രയൊന്നും വരില്ലല്ലോ!

മോദിജി പാറപ്പുറത്ത് കിടക്കുകയല്ലേ ചെയ്തത്. ഇതുപോലെ പുഴയില്‍ ഇരിക്കുകയൊന്നും ചെയ്തില്ലല്ലോ!

തള്ളി മറിക്കുമോ

തള്ളി മറിക്കുമോ

ആ പാറക്കല്ല് മോദിജി തള്ളി മറിക്കുമോ എന്നായിരുന്നു സംശയം. ക്യാമറ മാന്‍ പറഞ്ഞതുകൊണ്ട് രക്ഷപ്പെട്ടു!

 ഇത്രയേ ഉള്ളൂ

ഇത്രയേ ഉള്ളൂ

കുറേ ശ്രമിച്ചിട്ടും കല്ല് ഒന്ന് നീങ്ങുക പോലും ചെയ്തില്ല. ഒടുവില്‍ മോദിജി അവസാനത്തെ അടവ് എടുത്തത്രെ. ഇന്ത്യ വിട്ട് പോവില്ലെന്ന് ഒരു തള്ള് തള്ളി... പാറക്കല്ല് ദേ പോയി!

പഞ്ചഭൂതമോ... തീ എവിടെ!

പഞ്ചഭൂതമോ... തീ എവിടെ!

പഞ്ചഭൂതങ്ങള്‍ പതിച്ച പാതയിലൂടെ നടക്കും എന്നൊക്കെ തള്ളി വിട്ടിട്ട് നാല് ഭൂതങ്ങളല്ലേ ഉണ്ടായുള്ളൂ എന്നാണ് ചോദ്യം. അഗ്നി ഇല്ലാതെ എങ്ങനെ പഞ്ചഭൂതങ്ങള്‍ കംപ്ലീറ്റ് ആകും!

ലെജന്‍ഡ്‌സ്!!!

ലെജന്‍ഡ്‌സ്!!!

കുട്ടികള്‍ ഇങ്ങനെ കിടന്ന യോഗ ചെയ്യും. അഡള്‍ട്ട്‌സ് ഇങ്ങനെ ഇരുന്ന് വ്യായമം ചെയ്യും. ലെജന്‍ഡ്‌സ് പക്ഷേ, ഇങ്ങനെ പാറപ്പുറത്ത് കിടന്ന് വ്യായാമം ചെയ്യും!

കപ്പാസിറ്റി ഇല്ലെങ്കില്‍

കപ്പാസിറ്റി ഇല്ലെങ്കില്‍

മോദിജിയുടെ ഫിറ്റ്‌നസ് ചലഞ്ച് വീഡിയോ കണ്ട കുടിയന്‍ തെറ്റിദ്ധരിച്ച് പോയി! കപ്പാസിറ്റിയില്ലെങ്കില്‍ ഇങ്ങനെ കുടിക്കരുത് എന്നാണത്രെ ഉപദേശം!

മിമിക്രി...

മിമിക്രി...

തീവണ്ടി പോകുന്ന ശബ്ദം എങ്ങനെ ഉണ്ടാക്കാം എന്ന് ജയറാമിനും സുരാജ് വെഞ്ഞാറമൂടിനും കാണിച്ചുകൊടുക്കുന്ന മോദിജിയെ എത്ര പേര്‍ ശ്രദ്ധിച്ചു!!

അനുകരിച്ചതാണോ...

അനുകരിച്ചതാണോ...

റാംജി റാവു സ്പീക്കിങ്ങില്‍ ശങ്കരാടി അങ്ങനെ ചെയ്തപ്പോള്‍ എല്ലാര്‍വര്‍ക്കും ഓഹോ.... അത് അനുകരിച്ച് മോദിജി നടന്നപ്പോള്‍ ഓഹോ!!

നരേന്ദ്ര ബാഹുബലി!!!

നരേന്ദ്ര ബാഹുബലി!!!

മഹേന്ദ്ര ബാഹുബലിയേയും അമരേന്ദ്ര ബാഹുബലിയേയും മാത്രമല്ലേ നിങ്ങള്‍ കണ്ടിട്ടുള്ളൂ.... നരേന്ദ്ര ബാഹുബലിയെ കണ്ടിട്ടുണ്ടോ!

മറ്റ് രാജ്യങ്ങളില്‍...

മറ്റ് രാജ്യങ്ങളില്‍...

മറ്റ് രാജ്യങ്ങളിലെ പ്രധാനമന്ത്രിമാര്‍ ഓടിനടന്ന് അവരുടെ രാജ്യത്തിന് വേണ്ടി പണി എടുക്കുമ്പോള്‍ നമ്മുടെ പ്രധാനമന്ത്രി ട്വിറ്ററില്‍ ചലഞ്ചും വച്ച് നടക്കുകയാണത്രെ!

ക്ലോസ്സ് ഇനഫ്!!!

ക്ലോസ്സ് ഇനഫ്!!!

ഇതിലും വലിയ മാരക ക്ലോസ്സ് ഇനഫുകള്‍ സ്വപ്‌നത്തില്‍ മാത്രം... മമ്മൂക്ക മാസ്സ് ആണെങ്കില്‍ മോദിജി കൊല മാസ്സ് ആണ്!

എത്ര ലൈക്ക്....

എത്ര ലൈക്ക്....

ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി ആയിരുന്നിട്ടും പട്ടുമെത്തയും ശീതീകരിച്ച് മുറികളും വേണ്ടെന്ന് വച്ച് പാറക്കല്ലില്‍ ഉറങ്ങുന്ന മോദിജിക്ക് എത്ര ലൈക്ക് കൂട്ടുകാരേ...

സര്‍ക്കസ് ആണോ....

സര്‍ക്കസ് ആണോ....

സര്‍ക്കസില്‍ ഞാണിമ്മേല്‍ കളി എന്നൊരു ഐറ്റം ഉണ്ടല്ലോ... മോദിജിയുടെ നടത്തം കണ്ടപ്പോള്‍ ചിലര്‍ക്ക് ആതും ഇതും ഒന്നാണോ എന്ന് പോലും സംശയം തോന്നി!

English summary
Social Media trolls mocking Narendra Modi's Fitness Challenge Video
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more