• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പിന്നേ... നിന്റെയൊക്കെ കക്കൂസ് കാണലല്ലേ എന്റെ പണി!!! മോദിയുടെ കക്കൂസ് ടൂറിസം സ്വപ്‌നത്തിന് ട്രോളുകൾ

ഇന്ത്യയിലെ കക്കൂസുകള്‍ കാണാന്‍ വിനോദ സഞ്ചാരികള്‍ ഒഴുകിയെത്തുന്നതാണ് മോദിജി കണ്ട സ്വപ്നം. ചുവര്‍ ചിത്രങ്ങള്‍ കൊണ്ട് കക്കൂസുകളുടെ ചുമരുകള്‍ ആകര്‍ഷകമാക്കും എന്നൊക്കെയാണ് അദ്ദേഹം കുരുക്ഷേത്രയില്‍ വച്ച് പറഞ്ഞത്.

പണ്ടേ കക്കൂസ് അദ്ദേഹത്തിനും അദ്ദേഹത്തിന്റെ പാര്‍ട്ടിയ്ക്കും ഏറെ പ്രിയപ്പെട്ടതാണെന്ന് അറിയാമല്ലോ... കക്കൂസ് നിര്‍മാണത്തിന് വേണ്ടി പെട്രോളിന്റേയും ഡീസലിന്റേയും വില കുത്തനെ കൂട്ടിയ കക്ഷികളാണ്. അപ്പോള്‍ പിന്നെ ഇങ്ങനെ സ്വപ്‌നം കണ്ടില്ലെങ്കിലേ അത്ഭുതമുള്ളു.

ഇനിയിപ്പോള്‍, കുറച്ച് കഴിഞ്ഞാല്‍ മോദിജി പറഞ്ഞതുപോലെ ഇന്ത്യയിലെ കക്കൂസുകള്‍ കാണാന്‍ ടൂറിസ്റ്റുകളുടെ പ്രവാഹം ആകുമോ എന്നാണ് ട്രോളന്‍മാര്‍ വരെ സംശയിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ പ്രവാഹം ആണ്.

കണ്ണന്താനത്തിന്റെ ഐഡിയ ആയിരിക്കും

കണ്ണന്താനത്തിന്റെ ഐഡിയ ആയിരിക്കും

എല്ലാവര്‍ക്കും ഇപ്പോള്‍ ഒരു കാര്യത്തില്‍ അല്‍പം സംശയം ഇല്ലാതില്ല. മോദിജി പറഞ്ഞത് നമ്മുടെ അല്‍ഫോന്‍ കണ്ണന്താനത്തിന്റെ ഐഡിയ വല്ലതും ആയിരിക്കുമോ,... അദ്ദേഹവും കക്കൂസില്‍ തത്പരന്‍ ആണല്ലോ... പിന്നെ ടൂറിസം മന്ത്രിയും!

കളറായിട്ടുണ്ടല്ലോ

കളറായിട്ടുണ്ടല്ലോ

മോദിജിയുടെ ഭാവനയിലുള്ള വിദേശ ടൂറിസ്റ്റുകള്‍ ഇങ്ങനെ ആണത്രെ. കണ്ടാല്‍ ഉടന്‍ കക്കൂസിനെ അങ്ങ് പ്രശംസിക്കും!

ഒടുക്കത്തെ കൊള്ള

ഒടുക്കത്തെ കൊള്ള

വന്നുവന്ന് ഇനി കക്കൂസ് കാണുന്നതിനായിരിക്കുമോ കൂടുതല്‍ ഫീസ് എന്നാണത്രെ ടൂറിസ്റ്റുകള്‍ പോലും ഭയക്കുന്നത്. താജ്മഹല്‍ കാണാന്‍ വെറും അമ്പത്, പക്ഷേ, കക്കൂസിന് അഞ്ഞൂറെന്ന്!

ഒന്ന് കയറിയതേ ഉള്ളൂ

ഒന്ന് കയറിയതേ ഉള്ളൂ

മോദിയുടെ കക്കൂസ് ടൂറിസത്തെ കുറിച്ച് കേട്ടറിഞ്ഞ് എത്തിയതായിരുന്നു. കയറി നോക്കിയത് ബസ് സ്റ്റാന്‍ഡിലെ കക്കൂസിലും. അപ്പോള്‍ പറന്നുപോയ കിളി പിന്നെ ഇതുവരെ തിരിച്ചുവന്നിട്ടില്ലത്രെ!

മാറിപ്പോകും

മാറിപ്പോകും

ചുമര്‍ ചിത്രങ്ങങ്ങളൊക്കെ ഉള്ളതായിരിക്കുമല്ലോ നമ്മുടെ കക്കൂസുകള്‍. അങ്ങനെ ആകുമ്പോള്‍ ടൂറിസ്റ്റുകള്‍ക്ക് ആര്‍ട്ട് ഗാലറിയും കക്കൂസും തമ്മില്‍ മാറിപ്പോകാന്‍ വരെ സാധ്യതയുണ്ട്!

അതല്ലേ പണി

അതല്ലേ പണി

വിദേശ ടൂറിസ്റ്റുകള്‍ വന്നപ്പോള്‍ കക്കൂസ് കാണാന്‍ വേണ്ടി ഒന്ന് ക്ഷണിച്ച് നോക്കിയായിരുന്നു. അപ്പോള്‍ തന്നെ മറുപടിയും കിട്ടി, തൃപ്തി ആവുകയും ചെയ്തു!

വിദേശികളുടെ നിക്ഷേപം

വിദേശികളുടെ നിക്ഷേപം

കക്കൂസുകള്‍ കാണാന്‍ വിദേശികള്‍ എത്തുന്നത് വഴി കൂടുതല്‍ വിദേശ 'നിക്ഷേപം' എങ്ങാനും ആയിരിക്കുമോ മോദിജി ലക്ഷ്യമിടുന്നത് എന്നാണ് ചിലരുടെ സംശയം!

ഓഹ്... പോവര്‍ട്ടി

ഓഹ്... പോവര്‍ട്ടി

ഇന്ത്യയിലെ കക്കൂസുകള്‍ കണ്ടതിന് ശേഷം സ്വന്തം നാട്ടിലെ കക്കൂസ് കണ്ട വിദേശി പറഞ്ഞത് ഇങ്ങനെ ആയിരുന്നത്രെ... ഓ പോവര്‍ട്ടി!!! ഓ ദാരിത്രം എന്ന് ഇങ്ങനേയും പറയാം!

പിടിച്ചിറക്കും

പിടിച്ചിറക്കും

ഇപ്പറഞ്ഞതുപോലെ ആണ് കാര്യങ്ങള്‍ എങ്കില്‍ വിദേശികള്‍ കക്കൂസില്‍ കയറിയാല്‍ പിന്നെ ഇറങ്ങാന്‍ സാധ്യതയില്ല. ഇതുപോലെ പിടിച്ചിറക്കേണ്ടി വരും!

മക്കളില്ലാത്തോണ്ട്

മക്കളില്ലാത്തോണ്ട്

ഇതിപ്പോള്‍ പെട്ടെന്നൊരു കക്കൂസ് സ്‌ഹേനം വരാന്‍ കാരണം റാഫേല്‍ ആയിരിക്കുമല്ലേ... പക്ഷേ മക്കളില്ലാത്ത മോദിജിയ്ക്ക് സ്വന്തം മക്കളെ പോലെ ആണത്രെ അംബാനിയും കുടുംബവും!

ദേവ്യേ...

ദേവ്യേ...

റാഫേലില്‍ രാഹുല്‍ ഗാന്ധിയുടെ ശല്യം സഹിക്കാന്‍ വയ്യാതെ ഇരിക്കുകയാണ് മോദിയും അമിത് ഷായും. ഒടുക്കം അംബാനി ഫ്രാന്‍സില്‍ പോയത് വരെ കണ്ടുപിടിച്ചു... പിന്നെ മോദിജി ഒന്നും നോക്കിയില്ല, കക്കൂസ് അങ്ങ് പുറത്തിറക്കി!

മലംപരിശോധിക്കാന്‍

മലംപരിശോധിക്കാന്‍

ഈ ബുദ്ധിയില്ലാത്ത കമ്മികള്‍ ഇങ്ങനെ ട്രോളുകള്‍ ഒക്കെ പുറത്തിറക്കും. പക്ഷേ, വിദേശ വിനോദ സഞ്ചാരികള്‍ക്ക് അറിയാം ഇവിടെ വന്നാല്‍ എന്ത് ചെയ്യണം എന്ന്!

അയ്യേ...

അയ്യേ...

മറ്റ് രാജ്യങ്ങളിലൊന്നും ഇന്ത്യയിലെ പോലെ കക്കൂസ് ടൂറിസം ആയിട്ടല്ല എന്ന് അറിഞ്ഞ സംഘിയുടെ എക്‌സ്പ്രഷന്‍ ഇങ്ങനെ ആയിരുന്നത്രെ!

ഇന്ത്യന്‍ റെയില്‍വേ ഉണ്ടായിട്ടോ

ഇന്ത്യന്‍ റെയില്‍വേ ഉണ്ടായിട്ടോ

ലോകത്തിലെ തന്നെ ഏറ്റവും വലിയ ഓപ്പണ്‍ കക്കൂസ് ആണ് ഇന്ത്യന്‍ റെയില്‍വേ.. അതുണ്ടായിട്ടാണോ മോദിജി കക്കൂസ് ടൂറിസത്തിന് വേണ്ടി പുതിയ കക്കൂസ് ഉണ്ടാക്കുന്നത് എന്നാണ് ചിലരുടെ ചോദ്യം!

വിദേശി ഭാവം

വിദേശി ഭാവം

ഇന്ത്യയിലെ കക്കൂസില്‍ ഇരിക്കുമ്പോള്‍ വിദേശികള്‍ ഇങ്ങനെ ആണത്രെ ചിന്തിക്കുന്നത്... ഇതൊക്കെ കാണുമ്പോള്‍ ആണ് നാട്ടിലെ കക്കൂസ് ഒക്കെ കത്തിക്കാന്‍ തോന്നുന്നത് എന്ന്!

ടൂറിസത്തിലെടുത്തു

ടൂറിസത്തിലെടുത്തു

എല്‍ദോയെ സിനിമയില്‍ എടുത്തത് പോലെ ആണത്രെ ഇപ്പോള്‍ കക്കൂസിനെ ടൂറിസത്തില്‍ എടുത്തത്. എന്തായാലും സംഗതി കളറായിട്ടുണ്ട്!

 ഇടയ്‌ക്കൊക്കെ

ഇടയ്‌ക്കൊക്കെ

ഇപ്പോള്‍ ഇങ്ങനെ ഒരു പൊട്ടത്തരം പറഞ്ഞത് എന്തിനാണെന്ന് അണികല്‍ വരെ ചോദിക്കുന്നുണ്ടത്രെ. റാഫേലിനെ മറയ്ക്കാന്‍ ഇതല്ലാതെ പിന്നെ എന്ത് വഴി!

കണ്ണന്താനം ഇഫക്ട്

കണ്ണന്താനം ഇഫക്ട്

പണ്ട് അല്‍ഫോന്‍സ് കണ്ണന്താനം കക്കൂസുകളെ കുറിച്ച് പറഞ്ഞപ്പോള്‍ എന്തോരം ട്രോളുകളായിരുന്നു. ഇപ്പോള്‍ കണ്ടോ... കണ്ണന്താനം ഇഫക്ട്!

സിംബല്‍സ് ആണ്

സിംബല്‍സ് ആണ്

കക്കൂസിന് പുറത്തുള്ള ചിത്രങ്ങള്‍ വെറും ചിത്രങ്ങളാണെന്ന് കരുതിയോ... അതൊക്കെ ഓരോരോ സിംബലുകളാണ്. വെള്ളം, കപ്പ്, ബക്കറ്റ് എന്നിവയൊക്കെ ഉണ്ടോ എന്ന് അറിയണ്ടേ!

നിക്ഷേപം

നിക്ഷേപം

കക്കൂസുകള്‍ കാണാന്‍ വിദേശികള്‍ എത്തും എന്നല്ലേ പറഞ്ഞത്. അതിപ്പോള്‍ വിദേശികള്‍ വന്ന് നിക്ഷേപിച്ചാല്‍ വിദേശ നിക്ഷേപം ആകുമോ എന്നാണ് സംശയം!

മാറി നില്‍ക്കടേയ്...

മാറി നില്‍ക്കടേയ്...

ഇപ്പോള്‍ താജ് മഹല്‍, മണാലി, എന്നിവയെയൊക്കെ കാണുമ്പോള്‍ ഇതാണത്രെ കക്കൂസിന്റെ ഭാവം. ടൂറിസ്റ്റുകള്‍ കാണാന്‍ വരുന്നത് എന്താണെന്നാ വിചാരിച്ചത്!

ടിക്കറ്റ് വേണ്ടി വരും

ടിക്കറ്റ് വേണ്ടി വരും

കക്കൂസുകള്‍ കാണാന്‍ വിദേശികള്‍ വരും എന്നല്ലേ പറയുന്നത്. അപ്പോള്‍ പിന്നെ ടിക്കറ്റൊക്കെ വയ്ക്കുമായിരിക്കും. നാട്ടുകാര്‍ക്കും ടിക്കറ്റ് വേണ്ടി വരുമോ എന്നാണ് സംശയം!

താരോദയം

താരോദയം

ഇത്രയധികം കക്കൂസുകള്‍ വന്നാല്‍ പിന്നെ അതൊക്കെ വൃത്തിയാക്കാന്‍ ഹാര്‍പിക് ഇല്ലാതെ പറ്റുമോ... അങ്ങനെ ഒരു പുക്കന്‍ താരാദോയം കൂടി മോദി സര്‍ക്കാരിന് കീഴില്‍ സംഭവിക്കും!

എഫ്ഡിഐ

എഫ്ഡിഐ

ഫോറിന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് കൊണ്ടു വരും എന്ന് മോദിജി പറഞ്ഞപ്പോള്‍ ആരും ഇത്രയും പ്രതീക്ഷിച്ചില്ല. ഇനി മൊത്തം വിദേശികളുടെ നേരിട്ടുള്ള നിക്ഷേപം ആയിരിക്കും!

ആസ്വദിച്ച് വരികയായിരുന്നു

ആസ്വദിച്ച് വരികയായിരുന്നു

വന്നുവന്ന് ഇപ്പോള്‍ നാട്ടുകാര്‍ക്ക് സ്വസ്ഥമായി ഒന്ന് കക്കൂസില്‍ പോകാന്‍ പോലും പറ്റുന്നില്ലത്രെ. കാരണം അമേരിക്കയില്‍ നിന്നുള്ള ടൂറിസ്റ്റുകള്‍ പുറത്ത് വെയ്റ്റ് ചെയ്യുമ്പോള്‍ എങ്ങനെ ആസ്വദിച്ച് കാര്യം സാധിക്കും!

എന്തൊരു ഭാവം

എന്തൊരു ഭാവം

ഇന്ത്യയിലെ കക്കൂസുകള്‍ കണ്ട ടൂറിസ്റ്റുകളുടെ ഭാവം ആണ് ആദ്യം കാണിച്ചത്. താജ് മഹല്‍ കണ്ടപ്പോള്‍ ഉള്ള ഭാവം രണ്ടാമതും!

പാവം താജ്മഹല്‍

പാവം താജ്മഹല്‍

ഇന്ത്യയിലേക്ക് വരുന്ന ഒരൊറ്റ ടൂറിസ്റ്റിനും ഇപ്പോള്‍ വേണ്ട. എന്തിന് ടൂര്‍ ഓപ്പറേറ്റര്‍മാരുടെ ലിസ്റ്റില്‍ പോലും ഇല്ലത്രെ!

മലയാളികള്‍ വരെ...

മലയാളികള്‍ വരെ...

മലയാളികള്‍ വരെ ഇപ്പോള്‍ കക്കൂസും നോക്കി ഇരിപ്പാണത്രെ... എന്തൊരു അവസ്ഥ അല്ലേ!

കളര്‍ഫുള്‍ ഡിസൈന്‍

കളര്‍ഫുള്‍ ഡിസൈന്‍

ഇനിയിപ്പോള്‍ പുറം രാജ്യങ്ങളിലൊക്കെ പോയാല്‍ സംഘികളുടെ പ്രതികരണം ഇങ്ങനെ ആയിരിക്കും. വലിയ രാജ്യം ആണെന്ന് പറഞ്ഞിട്ടെന്താ... കക്കൂസ് കളര്‍ഫുള്‍ അല്ലെന്ന്!

അതാണ് യോഗ്യത

അതാണ് യോഗ്യത

ഇനിയിപ്പോള്‍ അബ്ബാസിനായിരിക്കും ടൂറിസ്റ്റ് ഗൈഡ് ആകാന്‍ ഏറ്റവും കൂടുതല്‍ ഡിമാന്റ്. കാരണം ഇന്ത്യയിലെ എല്ലാ കക്കൂസുകളിലേക്കും ഉള്ള വഴി അറിയുന്ന ആളല്ലേ!

ഇത്രേയ ഉള്ളൂ

ഇത്രേയ ഉള്ളൂ

വാതില്‍ തുറന്നപ്പോള്‍ മുന്നില്‍ ഒരു വിദേശ ടൂറിസ്റ്റ്. കാര്യം ഇത്രയേ ഉള്‌ളൂ... വീട്ടിലെ കക്കൂസ് കാണണം, ഒരു സെല്‍ഫി എടുക്കണം പോകണം!!!

ബിനാലേയെ വെല്ലും

ബിനാലേയെ വെല്ലും

കൊച്ചിയില്‍ ബിനാലെ കാണാന്‍ വന്നതായിരുന്നു വിദേശികള്‍. പിടിച്ചുകൊണ്ടുപോയി കക്കൂസില്‍ ആക്കിക്കൊടുത്തിട്ടുണ്ട്!

lok-sabha-home

English summary
Social Media trolls mocking Narendra Modi's Toilet Tourism Dreams

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X

Loksabha Results

PartyLW T
BJP+3427349
CONG+84185
OTH1080108

Arunachal Pradesh

PartyLW T
BJP18018
CONG000
OTH505

Sikkim

PartyLW T
SDF909
SKM606
OTH000

Odisha

PartyLW T
BJD1010101
BJP28028
OTH17017

Andhra Pradesh

PartyLW T
YSRCP1472149
TDP25025
OTH101

TRAILING

Ram Kripal Yadav - BJP
Pataliputra
TRAILING
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more