കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണിറുക്കൽ മാത്രമല്ല, വെടിയും വയ്ക്കും!!! മേജർ രവി വരെ നോട്ടമിട്ടു!!! അഡാറ് ലൗവ്വിന് അഡാറ് ട്രോളുകൾ

  • By Desk
Google Oneindia Malayalam News

ഒരു അഡാര്‍ ലൗവ്വിലെ ആദ്യ ഗാനം പുറത്തിറങ്ങിയതോടെ തന്നെ ആഗോള ഫേമസ് ആയ ആളാണ് പ്രിയ വാര്യര്‍. സംഗതി ഇപ്പോള്‍ ഫത്വ വരെ എത്തിയിട്ടുണ്ട്.

അതിനും മുമ്പായി സിനിമയുടെ ടീസറും പുറത്ത് വന്നു. അതിലാണെങ്കില്‍ കണ്ണിറുക്കലും പുരികം വളയ്ക്കലും ഒന്നും അല്ല, വെടി വപ്പാണ്, അതും വിരലുകൊണ്ട്.

കണ്ണിറുക്കല്‍ പടം മാത്രം വച്ച് ട്രോളുണ്ടാക്കിയിരുന്നവര്‍ക്ക് ഇതില്‍പരം ഒരു ആശ്വാസം വേറെ കിട്ടാനുണ്ടോ? അവര്‍ അപ്പോള്‍ തന്നെ പണി തുടങ്ങിയിട്ടുണ്ട്...

ശരിക്കും തോക്കായിരുന്നല്ലേ

ശരിക്കും തോക്കായിരുന്നല്ലേ

ഇതിപ്പോ വിരലൊന്നും അല്ലല്ലേ... ശരിക്കും തോക്കാണല്ലേ... തലച്ചോറ് ചിതറിപ്പോയിക്കാണും!

വെടിവയ്ക്കാനൊക്കെ അറിയാം

വെടിവയ്ക്കാനൊക്കെ അറിയാം

ഇങ്ങനെ വെടിവയ്ക്കാനൊക്കെ അറിയാമോ? എങ്കില്‍ അടുത്ത സിനിമയിലേക്ക് ക്ഷണിക്കാന്‍ വരെ ആളുണ്ട്. ആദിയെ കിട്ടാത്തതിന്റെ കലിപ്പില്‍ നടക്കുകയാണ് കക്ഷി!

ബോംബ് ആയിരുന്നോ

ബോംബ് ആയിരുന്നോ

തോക്ക് ആയിരുന്നെങ്കില്‍ സഹിക്കാമായിരുന്നു. ഇതിപ്പോള്‍ ബോംബ് ആയിപ്പോയല്ലോ... പാവം പയ്യന്‍!

വെറുപ്പിക്കല്‍ സ്റ്റാറ്റസ്

വെറുപ്പിക്കല്‍ സ്റ്റാറ്റസ്

കണ്ണിറുക്കല്‍ ഫോട്ടോ സ്റ്റാറ്റസ് ആയിരുന്നു ഇത്രേം ദിവസം വെറുപ്പിക്കല്‍ സ്റ്റാറ്റസ്. ഇപ്പോള്‍ ഒരു ചെയിഞ്ച് ഒക്കെ വന്നിട്ടുണ്ട്. സന്തോഷിച്ചാട്ടേ, സന്തോഷിച്ചാട്ടെ!

വേണ്ടായിരുന്നു

വേണ്ടായിരുന്നു

ഒരു ചുംബനം വെടിയുണ്ടയുടെ രൂപത്തില്‍ വരും എന്ന് പറഞ്ഞപ്പോള്‍ ഇത്രയും പ്രതീക്ഷിച്ച് കാണില്ല. ഇതിപ്പോള്‍ വെടിയുണ്ട ചുംബവത്തിന്റെ രൂപത്തില്‍ വന്നതുപോലെ ഉണ്ട്!

ഒറ്റയൊന്നും കൊള്ളില്ല

ഒറ്റയൊന്നും കൊള്ളില്ല

സ്ത്രീ വിരുദ്ധനായ ഒരു ചങ്കിന്റെ നേര്‍ക്കാണോ ഇങ്ങനെ ചുംബന വെടിയുണ്ടകള്‍ ഉതിര്‍ക്കുന്നത്. മാട്രിക്‌സ് സിനിമയിലെ കീനു റീവ്‌സിന്റെ ഈ പെര്‍ഫോമന്‍സ് പോലെ ഉണ്ടാകും!

ആണ്‍പിള്ളേര്‍ക്ക്

ആണ്‍പിള്ളേര്‍ക്ക്

വെടിവയ്ക്കുന്നതിന് മുമ്പുളള ആ ആക്ഷന്‍ ഉണ്ടല്ലോ... ആണ്‍പിള്ളേരെ സംബന്ധിച്ച് ഓര്‍മിപ്പിക്കുന്നത് ഇത് വല്ലതും ആയിരിക്കുമോ എന്നാണ് സംശയം. എന്തായാലും പുകവലി ആരോഗ്യത്തിന് ഹാനികരമാണ്!

സുബാഷ്

സുബാഷ്

ജോസ് പ്രകാശിനോടാണോ കളി... തോക്കെടുത്ത് ലോഡ് ചെയ്യാനുള്ള സമയം വേണ്ട, അതിന് മുമ്പ് കക്ഷി വെടിപൊട്ടിച്ചുകളയും!

ഇത്തവണ

ഇത്തവണ

ഈ സീനില്‍ ആരെങ്കിലും വെടിവച്ചതായി നിങ്ങള്‍ക്ക് തോന്നിയിരുന്നോ... എങ്കില്‍ അതിന്റെ പിന്നില്‍ ഈ പെണ്‍കുട്ടിയാണത്രെ!

കോപ്പി പേസ്റ്റ് ആണോ

കോപ്പി പേസ്റ്റ് ആണോ

അഡാര്‍ ലൗവിന്റെ ടീസറിലെ ആ ബിജിഎം കേട്ടപ്പോള്‍ പലര്‍ക്കും സംശയം തോന്നിരുന്നു. ഒരു തട്ടത്തിന്‍ മറയത്ത് സ്‌റ്റൈല്‍!

വെടികൊണ്ട് വീഴുന്ന മീം

വെടികൊണ്ട് വീഴുന്ന മീം

പുതിയ ടീസര്‍ പുറത്ത് വന്നതേയുള്ളൂ... ട്രോളന്‍മാരുടെ ഓട്ടം തുടങ്ങിയിരുന്നു. ആരെങ്കിലും വെടികൊണ്ട് വീഴുന്ന മീം കിട്ടിയിട്ടേ അത് അടങ്ങിയുള്ളൂ!

ഒരു കാര്യോം ഇല്ല

ഒരു കാര്യോം ഇല്ല

സോഷ്യല്‍ മീഡിയയിലെ ഈ സപ്പോര്‍ട്ട് കണ്ടിട്ട് ഒരു പ്രതീക്ഷയും വയ്ക്കണ്ട. ടോവിനോയ്‌ക്കൊക്കെ കിട്ടിയ സപ്പോര്‍ട്ട് എത്രയാണെന്ന് ഒന്ന് ഓര്‍ത്താല്‍ മതി. കുറച്ച് കഴിഞ്ഞാല്‍ പിന്നെ തെറിയുടെ പൂരമായിരിക്കും!

വന്ദേ മാതരം!!!

വന്ദേ മാതരം!!!

വെടി കൊണ്ട ആ പയ്യന്‍ ഇപ്പോള്‍ എവിടെ ആണോ ആവോ? ചിലപ്പോള്‍ പുറത്തിറങ്ങി, ഇങ്ങനെ വന്ദേമാതരം എന്ന് പറഞ്ഞ് കിടക്കുന്നുണ്ടാവും!

ഗുണ്ട് ഇര്ക്ക് സാര്‍....

ഗുണ്ട് ഇര്ക്ക് സാര്‍....

ഒരു ആവശ്യവും ഇല്ലാതെ വരാന്തയില്‍ കൂടി നടക്കുകയായിരുന്ന പാവം പ്യൂണിന് ആയിരുന്നത്രെ ആ വെടി കൊള്ളാനുള്ള വിധി. ഇപ്പോള്‍ ഇങ്ങനെയാണ് നടക്കുന്നതെന്ന്!

തട്ടത്തിന്‍ മറയത്ത്

തട്ടത്തിന്‍ മറയത്ത്

എന്തായാലും പുതിയ വിവാദത്തിന് വഴി തെളിഞ്ഞിട്ടുണ്ട്. ആ ബിജെഎം ഒടുക്കത്തെ പണി തന്നെ ആകും സിനിമക്ക് കൊടുക്കുക എന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്!!!

അതിര്‍ത്തിയിലേക്കോ

അതിര്‍ത്തിയിലേക്കോ

എന്തായാലും സംഘികള്‍ വേണമെങ്കില്‍ ഒരു യുദ്ധമൊക്കെ നടത്താനുള്ള തയ്യാറെടുപ്പിലാണ്. വെടിവയ്ക്കാനൊക്കെ അറിയുന്ന ഈ കുട്ടിയെ അതിര്‍ത്തിയിലേക്ക് സ്വാഗതം ചെയ്യാനും മതി!

അതും പോയി

അതും പോയി

പഴം കഴിക്കാന്‍ വേണ്ടി ഇങ്ങനെ എടുക്കുമ്പോള്‍ തന്നെ വേണം കൊച്ചേ വെടി വയ്ക്കാന്‍. പാവം കൊച്ചിന്‍ ഹനീഫ!

വെടികൊണ്ട് വീണു

വെടികൊണ്ട് വീണു

ആ കണ്ണ് കാണിക്കല്‍ ഒക്കെ കണ്ട് ചിരിച്ചുകൊണ്ട് നില്‍ക്കുകയല്ലായിരുന്നോ... എങ്ങനെ തോന്നി ഇങ്ങനെ വെടിവച്ചിടാന്‍!

ഏതെങ്കിലും ഒന്ന്

ഏതെങ്കിലും ഒന്ന്

പുരികം പൊക്കാന്‍ പറ്റുന്നില്ല എന്നത് മാത്രമാണ് പ്രശ്‌നം എങ്കില്‍ കുഴപ്പമില്ല. വെടിവയ്ക്കാന്‍ എങ്കിലും അറിഞ്ഞാല്‍ മതി!

വ്രണപ്പെട്ടു

വ്രണപ്പെട്ടു

എന്താണ് വികാരമൊന്നും വ്രണപ്പെടാത്തത് എന്ന് വിചാരിച്ചിരിക്കുകയായിരുന്നു. ഇപ്പോള്‍ വ്രണപ്പെട്ടതായി അറിയാന്‍ കഴിയുന്നുണ്ട്. എവിടെയാണോ ആവോ വ്രണപ്പെട്ടത്

സുഡാപ്പികള്‍

സുഡാപ്പികള്‍

സാധാരണ ഇത്തരം പ്രശ്‌നങ്ങള്‍ എല്ലാം സുഡാപ്പികളുടെ തലയില്‍ ആണല്ലോ വന്ന് വീഴാറുള്ളത്. ഇത്തവണ കേരളത്തില്‍ നിന്നല്ല എന്ന് മാത്രം!

വാള്‍ത്തര്‍ പിപിക്യൂ

വാള്‍ത്തര്‍ പിപിക്യൂ

അപ്പോള്‍ ഇതായിരുന്നല്ലേ ശരിക്കും ഉള്ള വാള്‍ത്തര്‍ പിപിക്യു. ഇപ്പോഴല്ലേ സംഗതി മനസ്സിലായത്!

കണ്ട് പഠിക്കൂ

കണ്ട് പഠിക്കൂ

ക്ലാസ്സില്‍ ഇരുന്ന് ഇങ്ങനെ കോപ്രായം കാട്ടിയാല്‍ മാത്രം മതിയോ... ആ ബ്രോയെ കണ്ട് പഠിക്കൂ പ്രിയാ... ക്ലാസ്സില്‍ ശ്രദ്ധിക്കൂ!

അച്ഛനേയും മാറ്റി

അച്ഛനേയും മാറ്റി

എന്നാലും ഇതിത്തിരി കഷ്ടമാണ് കേട്ടോ... റീച്ച് കൂട്ടാന്‍ വേണ്ടി ആശിഷ് വിദ്യാര്‍ത്ഥിയുടെ മകളാണ് എന്നൊക്കെ വച്ച് കാച്ചിയാല്‍ അത് ശരിയാകുമോ?

എല്ലാം പെട്ടെന്നായിരുന്നു

എല്ലാം പെട്ടെന്നായിരുന്നു

തോക്കെടുത്ത് ലോഡ് ചെയ്ത് എയിം ചെയ്യാന്‍ നോക്കുകയായിരുന്നു. പക്ഷേ, ജോസ് പ്രകാശ് അപ്പുറത്തുള്ള കാര്യം ഓര്‍ത്തില്ല. ഇപ്പോള്‍ പടമായി!!!

English summary
Social Media trolls mocking Oru Adaar Love teaser and Priya Prakash Warrier
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X