കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുഖപ്പെടുത്താനായി മുറിപ്പെടുത്തുന്നവൻ!! രണ്ടര രൂപ കുറച്ചിട്ടും മോദിക്ക് രക്ഷയില്ല... ട്രോളോട് ട്രോൾ

Google Oneindia Malayalam News

സുഖപ്പെടുത്തുവാന്‍ വേണ്ടി മുറിപ്പെടുത്തുന്നവനാണ് ദൈവം എന്നൊരു ബൈബിള്‍ വാചകം ഉണ്ട്. അതുപോലെ ആണ് നമ്മുടെ പ്രധാനമന്ത്രി എന്നാണ് ഇപ്പോള്‍ പലരുടേയും പരിഹാസം.

ഒരുമാസം കൊണ്ട് പെട്രോള്‍ വില 90 രൂപയില്‍ എത്തിച്ചതിന് ശേഷം ആണ് രണ്ടര രൂപ വില കുറച്ചത്. സത്യത്തില്‍ വില കുറയ്ക്കാന്‍ പറ്റാത്ത പ്രശ്‌നം ഒന്നും ഉണ്ടായിരുന്നില്ലെന്നതാണ് ഇപ്പോള്‍ തെളിയിക്കപ്പെട്ടത് എന്നും പലരും ആരോപണം ഉന്നയിക്കുന്നുണ്ട്.

ഒടുവില്‍ മോദി ഇടപെട്ടു... പെട്രോളിനും ഡീസലിനും വില കുറച്ചു; ഇനി ചെക്ക് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഒടുവില്‍ മോദി ഇടപെട്ടു... പെട്രോളിനും ഡീസലിനും വില കുറച്ചു; ഇനി ചെക്ക് സംസ്ഥാന സര്‍ക്കാരുകള്‍ക്ക്

അതുകൊണ്ടൊന്നും ആയില്ല. ഇനി രണ്ടര രൂപ സംസ്ഥാന സര്‍ക്കാര്‍ കുറയ്ക്കണം എന്നാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളൊക്കെ അത് അക്ഷരം പ്രതി അനുസരിക്കുകയും ചെയ്തു. നമ്മുടെ ധനമന്ത്രി തോമസ് ഐസക്കിനാകട്ടെ അത് കേട്ടിട്ട് ഒരു കുലുക്കവും ഇല്ല.

രാമരാജ്യത്തേക്കാൾ ബെറ്റർ രാവണന്റെ ലങ്ക! പെട്രോളിൽ അടപടലം ട്രോളുകൾ... ഗ്രാഫിൽ കിടുക്കാച്ചി പൊങ്കാലരാമരാജ്യത്തേക്കാൾ ബെറ്റർ രാവണന്റെ ലങ്ക! പെട്രോളിൽ അടപടലം ട്രോളുകൾ... ഗ്രാഫിൽ കിടുക്കാച്ചി പൊങ്കാല

വന്നുവന്ന് അങ്ങോട്ടും ഇങ്ങോട്ടും ഉഴിയാന്‍ പറ്റാത്ത അവസ്ഥയില്‍ ആയിട്ടുണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവസ്ഥ. പെട്രോള്‍, ഡീസല്‍ വില കുറച്ചപ്പോഴും മോദിജിക്ക് പൊങ്കാല തന്നെ ബാക്കി!!!

എന്തോ അപകടം

എന്തോ അപകടം

കേന്ദ്ര സര്‍ക്കാര്‍ എണ്മവില രണ്ടര രൂപ കുറച്ചു.... വാര്‍ത്ത കേട്ട പൊതുജനം ആലോചിക്കുന്നത് മറ്റൊന്നാണത്രെ... എന്തോ അപകടം വരാന്‍ പോകുന്നുണ്ടെന്ന്. അല്ലാതെ ഇങ്ങനെ ഒന്നും സംഭവിക്കില്ലല്ലോ എന്ന്!

തിരഞ്ഞെടുപ്പ്

തിരഞ്ഞെടുപ്പ്

പെട്രോള്‍, ഡീസല്‍ വില കുതിച്ച് കയറുന്നത് കണ്ടിട്ട് ഇതുവരെ ഒരു മൈന്‍ഡും ഇല്ലാതിരുന്ന ആളുകളാണ്. പെട്ടെന്ന് വില കുറച്ചപ്പോള്‍ ആണ് മറ്റൊരു കാര്യം ഓര്‍മ വന്നത്- തിരഞ്ഞെടുപ്പ് ഇങ്ങ് എത്താറായി!

നൈസ് ആയിട്ടങ്ങ്...

നൈസ് ആയിട്ടങ്ങ്...

പത്ത് പതിനാല് രൂപ കൂട്ടിയിട്ട് ഒടുക്കം രണ്ടര രൂപ കുറച്ചു. ചുരുക്കി പറഞ്ഞാല്‍ നൈസ് ആയിട്ടങ്ങള് തേച്ചു! പൊതുജനത്തിന് എന്തൊരു സന്തോഷം!

ജസ്റ്റ് മിസ്സ് അല്ലേ

ജസ്റ്റ് മിസ്സ് അല്ലേ

ഇക്കണക്കിന് പോവുകയാണെങ്കില്‍ ഒരാഴ്ച കൊണ്ട് സെഞ്ച്വറി അടിക്കാന്‍ ഇരുന്ന പെട്രോള്‍ വില ആയിരുന്നു. പക്ഷേ, സച്ചിനെ ഓര്‍ക്കുമ്പോഴാണ് ഒരു ആശ്വാസം. കക്ഷിയും ഇങ്ങനെ ആയിരുന്നല്ലോ!

ഇതിപ്പോ ആര്‍ക്ക് വട്ടായതാ

ഇതിപ്പോ ആര്‍ക്ക് വട്ടായതാ

ഒറ്റയടിക്ക് രണ്ടര രൂപ പെട്രോളിനും ഡീസലിനും കുറയ്ക്കുകയോ... ഇതിപ്പോള്‍ ആര്‍ക്ക് വട്ടായതാണ് എന്നാണ് പൊതുജനത്തിന്റെ സംശയം!

ഒന്ന് സൂക്ഷിച്ച് വായിച്ചേ...

ഒന്ന് സൂക്ഷിച്ച് വായിച്ചേ...

പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് രണ്ടര രൂപ കുറച്ചു എന്ന വാര്‍ത്ത വായിച്ചിട്ട് ഇപ്പോഴും വിശ്വാസമാകാത്തവരുണ്ട്. ഒന്നൂടെ സൂക്ഷിച്ച് വായിച്ച് നോക്കിയാലേ ഉറപ്പിക്കാന്‍ പറ്റൂ!

ശരിക്കും വിഷമമുണ്ട്

ശരിക്കും വിഷമമുണ്ട്

ഒരാഴ്ച കൂടി സമയം തന്നിരുന്നെങ്കില്‍ എങ്ങനെയെങ്കിലും സെഞ്ച്വറി അടിക്കാമായിരുന്നു. അതല്ലേ ഇപ്പോള്‍ കൊണ്ടുപോയി നശിപ്പിച്ചത്!

മണ്ടന്‍മാര്‍ മാത്രമേ ഞെട്ടൂ...

മണ്ടന്‍മാര്‍ മാത്രമേ ഞെട്ടൂ...

പെട്രോളിനും ഡീസലിനും രണ്ടര രൂപ കുറച്ചിട്ടുണ്ട് എന്ന് കേട്ടിട്ട് ആരും ഞെട്ടുകയൊന്നും വേണ്ടെന്ന്... പതിനാല് രൂപയോളം കൂട്ടിയിട്ട് അല്ലേ ഇപ്പോള്‍ രണ്ര രൂപ കുറച്ചത്!

ജെട്ടി മാത്രം ബാക്കിയിട്ട്

ജെട്ടി മാത്രം ബാക്കിയിട്ട്

അലമാരിയിലെ സകലതും അടിച്ച് മാറ്റിയിട്ട് ഒരു കീറ ജെട്ടി മാത്രം തിരിച്ചുതരുന്നത് പോലെ ആണത്രെ ഇപ്പോള്‍ ഈ പെട്രോള്‍, ഡീസല്‍ വില കുറച്ചത്! കഷ്ടം തന്നെ

 പോക്കറ്റടിക്കാരന്‍

പോക്കറ്റടിക്കാരന്‍

ആയിരം രൂപ പോക്കറ്റടിച്ചതിന് ശേഷം പത്ത് രൂപ വണ്ടിക്കൂലിക്ക് വേണ്ടി തിരിച്ചു തരുന്ന ആ മാന്യനായ കള്ളനില്ലേ... അതാണത്രെ ചിലര്‍ക്ക് ഓര്‍മ വരുന്നത്!

എവിടെ കുറച്ചു...

എവിടെ കുറച്ചു...

വീര്‍ത്ത് വീര്‍ത്ത് ഒരു വഴിക്കായിരിക്കുകയായിരുന്നു. ഒന്ന് ഉള്ളിലേക്ക് വലിച്ചുപിടിച്ചു എന്നേ ഉള്ളൂ... കുറഞ്ഞതായി ആരും സ്വപ്‌നം കാണണ്ട. ശ്വാസം ഒന്ന് വിട്ടാല്‍ തീരാവുന്നതേയുള്ളൂ!

എന്തൊരു ജനസ്‌നേഹം!

എന്തൊരു ജനസ്‌നേഹം!

എണ്ണക്കമ്പനികളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ പടപൊരുതിയ നരേന്ദ്ര മോദി എന്ന വീരനായ ഭരണാധികാരിക്ക് എത്ര ലൈക്ക് കൂട്ടുകാരെ!

അതിനിപ്പോ ഒന്നും ഇല്ലേ

അതിനിപ്പോ ഒന്നും ഇല്ലേ

കേന്ദ്ര സര്‍ക്കാരും എണ്ണക്കമ്പനികളും ഇന്ധന വില കുറിച്ചിട്ടുണ്ട്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ വേറേയും കുറച്ചു... ഇതൊക്കെ കേട്ടിട്ടും തോമസ് ഐസക്കിന് മാത്രം ഒരു കുലുക്കവും ഇല്ല!

ആദ്യം കുറയ്ക്ക്

ആദ്യം കുറയ്ക്ക്

കേന്ദ്ര സര്‍ക്കാര്‍ കൂട്ടിയ നികുതി കുറച്ചാല്‍ ഞങ്ങളും കുറയ്ക്കാം എന്നായിരുന്നു തോമസ് ഐസക്ക് പറഞ്ഞിരുന്നത്. ഇപ്പോള്‍ ഒന്നര രൂപ കേന്ദ്രം കുറച്ചു. പക്ഷേ, കൂട്ടിയത് മുഴുവന്‍ കുറയ്ക്കാതെ ഈ കളിക്കില്ലെന്നാണത്രെ ഐസക്ക് പറയുന്നത്.

മൊത്തം കുറച്ചോ...

മൊത്തം കുറച്ചോ...

രണ്ടര രൂപ കുറച്ച കാരം തോമസ് ഐസക്കിനോട് ഒന്ന് പറഞ്ഞ് നോക്കിയതാ... ഇപ്പോള്‍ എന്തായാലും നിങ്ങള് രണ്ടര രൂപ കുറച്ചില്ലേ, ബാക്കി കൂടി നിങ്ങള്‍ കുറച്ചോളൂ എന്നാണത്രെ ഐസക്ക് പറയുന്നത്.

ഇതും ചലഞ്ച്

ഇതും ചലഞ്ച്

ബിജെപി ഭരിക്കുന്ന പത്ത് സംസ്ഥാനങ്ങള്‍ വീണ്ടും രണ്ടര രൂപ വീതം കുറച്ചു. പക്ഷേ, കേരളം ചെയ്യുമോ... വില കുറയ്ക്കാതെ അതും ഒരു ചലഞ്ചായി എടുക്കണമത്രെ1

തെറ്റിദ്ധരിച്ചതാ....

തെറ്റിദ്ധരിച്ചതാ....

ഇനിയിപ്പോള്‍ പമ്പയില്‍ ബിജെപിക്കാര്‍ നടത്തിയ പ്രതിഷേധ സമരം കണ്ടിട്ടെങ്ങാനും തെറ്റിദ്ധരിച്ചണോ മോദിജി എണ്ണ വില കുറയ്ക്കാന്‍ പറഞ്ഞത് എന്നാണ് ചിലരുടെ സംശയം!

കക്കൂസിന് കൊളുത്തില്ല

കക്കൂസിന് കൊളുത്തില്ല

ഇതിപ്പോള്‍ വല്ലാത്ത ചതിയായിപ്പോയല്ലോ...പെട്രോള്‍, ഡീസല്‍ വില കുറച്ചതിന്റെ ഭാഗമായി പുതിയതായി നിര്‍മിക്കുന്ന കക്കൂസുകളുടെ വാതിലിന് കൊളുത്തുണ്ടാവില്ലത്രെ!

ഇങ്ങോട്ട് വന്നാല്‍ കുറയും

ഇങ്ങോട്ട് വന്നാല്‍ കുറയും

സാധാരണ മോദിജി വിദേശരാജ്യങ്ങളിലേക്ക് പോകുമ്പോള്‍ ആണല്ലോ ഇവിടെ പെട്രോള്‍ വില കൂടുന്നത്. ഇതിപ്പോള്‍ പുട്ടിന്‍ ഇന്ത്യയിലേക്ക് വന്നപ്പോള്‍ പെട്രോള്‍ വില കുറഞ്ഞു.

സുഖപ്പെടുത്താന്‍ വേണ്ടി

സുഖപ്പെടുത്താന്‍ വേണ്ടി

സുഖപ്പെടുത്താന്‍ വേണ്ടി മുറിപ്പെടുത്തുന്നവന്‍ ആണല്ലോ ദൈവം. രണ്ടര രൂപ കുറയ്ക്കാന്‍ വേണ്ടി ഇരുപത്തിയഞ്ച് രൂപ കൂട്ടുന്ന ആളാണത്രെ നരേന്ദ്ര മോദി!

മീന്‍ കച്ചവടം പോലെ

മീന്‍ കച്ചവടം പോലെ

സാധാരണ മീന്‍ കച്ചവടക്കാര്‍ ആണത്രെ ഈ തന്ത്രം പയറ്റാറുള്ളത്. 100 രൂപയുടെ മീനിന് 200 രൂപയാക്കും വില. അതിന് ശേം 20 രൂപ കുറച്ച് 180 രൂപയ്ക്ക് വില്‍ക്കും!

Recommended Video

cmsvideo
പെട്രോൾ വില കുറച്ചിട്ടും മോദിക്ക് ട്രോൾ പൊങ്കാല | Oneindia Malayalam
ഒളിക്കാനല്ല, കുതിക്കാന്‍

ഒളിക്കാനല്ല, കുതിക്കാന്‍

പെട്രോള്‍, ഡീസല്‍ വില രണ്ടര രൂപ വീതം കുറഞ്ഞു എന്നത് കണ്ട് ആശ്വസിക്കുകയൊന്നും വേണ്ട... പുലി പതുങ്ങുന്നത് ഒളിക്കാനല്ല, കുതിക്കാന്‍ ആണത്രെ!

English summary
Social Media trolls mocking petrol, diesel price cut
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X