• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കുഞ്ഞാലി മരയ്ക്കാരുടെ കുട്ടി കുഞ്ഞാലിക്കുട്ടി! പികെ ഫിറോസിന് അടപടലം ട്രോളുകള്‍!!

ഗാന്ധിജിയെ മോഹന്‍ലാല്‍ കരംചന്ദ് ഗാന്ധി എന്ന് വിളിച്ചതിന് നരേന്ദ്ര മോദിയെ ട്രോളിക്കൊന്നവരാണ് മലയാളികള്‍. അവരുടെ മുന്നിലാണ് മഹാത്മ ഗാന്ധി രാഹുല്‍ ഗാന്ധിയുടെ മുത്തച്ഛനാണെന്നൊക്കെ പികെ ഫിറോസ് തട്ടിവിട്ടത്. സംഗതി അബദ്ധം പിണഞ്ഞതാകുമെങ്കിലും അതിന്റെ പേരില്‍ ഫിറോസിനെ വെറുതേ വിടാന്‍ മാത്രം ദീനാനുകമ്പയുള്ളവരൊന്നും അല്ല ട്രോളന്‍മാര്‍.

പികെ ഫിറോസിന്റെ മണ്ടത്തരം വൈറല്‍.... രാഹുല്‍ ഗാന്ധിയുടെ മുതുമുത്തച്ഛന്‍ മഹാത്മ ഗാന്ധി!!!

കെടി ജലീലിനെതിരെ ഫിറോസ് ആരോപണം ഉയര്‍ത്തിയപ്പോള്‍ ജലീലിനെ ട്രോളാനും മുന്നിലുണ്ടായിരുന്നത് ഇതേ ട്രോളന്‍മാര്‍ തന്നെ ആയിരുന്നു എന്നും ഓര്‍ക്കണം.

മഹാത്മ ഗാന്ധിയെ രാഹുല്‍ ഗാന്ധിയുടെ മുത്തച്ഛനാക്കിയ സ്ഥിതിയ്ക്ക് ഇനി കുഞ്ഞാലിമരയ്ക്കാരുടെ കുട്ടിയാണ് കുഞ്ഞാലിക്കുട്ടി എന്നെങ്ങാനും ഫിറോസ് പറഞ്ഞുകളയുമോ എന്നാണ് ട്രോളന്‍മാരുടെ സംശയം!!!

ഇതുപോലെ തന്നെ

ഇതുപോലെ തന്നെ

കിങ് ലയര്‍ എന്ന സിനിമയിലെ ഈ കഥാപാത്രത്തെ അത്ര പെട്ടെന്നൊന്നും മലയാളികള്‍ മറക്കില്ല. ആ ഡയലോഗും. ഇനിയിപ്പോള്‍ അതെങ്ങാനും ആണോ പികെ ഫിറോസിന്റെ ഇന്‍സ്പിരേഷന്‍ എന്നാണ് സംശയം!

സണ്ണി വെയ്ന്‍ പെട്ടു

സണ്ണി വെയ്ന്‍ പെട്ടു

ഇക്കണക്കിന് ആ സണ്ണി വെയ്‌നിന് പികെ ഫിറോസിന്റെ മുന്നില്‍ പോലും വരാന്‍ പറ്റില്ലല്ലോ... ചിലപ്പോള്‍ സണ്ണി ലിയോണിന്റെ ബന്ധു ആക്കിക്കളയും!!!

സന്തോഷം വരും

സന്തോഷം വരും

എന്തായാലും ഫിറോസ് ഇപ്പോള്‍ കൂടുതല്‍ ഫേമസ് ആയിട്ടുണ്ട്. എന്നാലും തന്റെ പ്രസംഗം ഒക്കെ ആളുകള്‍ ഇത്രയും ശ്രദ്ധയോടെ കാണുന്നുണ്ടല്ലോ എന്ന് ആലോചിക്കുമ്പോള്‍ ആണത്രെ സന്തോഷം!

ആളെ പിടികിട്ടി

ആളെ പിടികിട്ടി

ഒരു ആള്‍ക്കൂട്ടത്തില്‍ ലീഗുകാരനെ കണ്ടെത്താന്‍ ഒരു എളുപ്പവഴിയുണ്ട്. രാജീവ് ഗാന്ധിയുടെ അച്ഛന്‍ ആരാണെന്ന് ചോദിച്ചാല്‍ മതി!

ഞെട്ടിപ്പിക്കല്ലേ...

ഞെട്ടിപ്പിക്കല്ലേ...

മഹാത്മ ഗാന്ധിയും രാഹുല്‍ ഗാന്ധിയും തമ്മിലുള്ള ബന്ധം ഒന്ന് ചോദിച്ച് നോക്കിയതാണ്. അതിപ്പോള്‍ ഇങ്ങനെ ആകും എന്ന് തീരെ പ്രതീക്ഷിച്ചില്ലത്രെ!

 അവര്‍ മൂന്ന് പേരും ഇരട്ടകളായിരുന്നു!!!

അവര്‍ മൂന്ന് പേരും ഇരട്ടകളായിരുന്നു!!!

മഹാത്മ ഗാന്ധി രാഹുല്‍ ഗാന്ധിയുടെ മുതുമുത്തച്ഛന്‍ ആയിരുന്നു എന്ന് പറഞ്ഞ സ്ഥിതിയ്ക്ക് ഇനി രാഹുല്‍ ഗാന്ധിയും രാഹുല്‍ ദ്രാവിഡും രാഹുല് ഈശ്വറും ഇരട്ടകളായിരുന്നു എന്നെങ്ങാനും പികെ ഫിറോസ് പറയുമോ എന്നാണ് സംശയം!

മോദിയും ഫിറോസും

മോദിയും ഫിറോസും

എന്തായാലും ഇനി ഇക്കാര്യത്തില്‍ മോദിജിയ്ക്ക് ഒരു കൂട്ടായി. അന്ന് മോഹന്‍ലാല്‍ എന്ന് വിളിച്ചതിന് ലീഗുകാരടക്കം കയറി ട്രോളി മേഞ്ഞതായിരുന്നല്ലോ!

അമീഷ പട്ടേലും, പട്ടേലും

അമീഷ പട്ടേലും, പട്ടേലും

ഇനിയിപ്പോ ജാലിയന്‍ കണാരനെ പോലെ പഴയ കഥ വല്ലതും പറയുമോ എന്നാണ്. പറഞ്ഞാലും കുഴപ്പമില്ല, സര്‍ദ്ദാര്‍ വല്ലഭായ് പട്ടേലിനെ അമീഷ പട്ടേലിന്റെ മുത്തച്ഛനൊന്നും ആക്കാതിരുന്നാല്‍ മതി!

എന്ത് തേങ്ങയാ

എന്ത് തേങ്ങയാ

പികെ ഫിറോസിന്റെ പ്രസംഗം എങ്ങാനും കേട്ടാല്‍ രാഹുല്‍ ഗാന്ധിയുടെ ഭാവം ഏതാണ്ട് ഇങ്ങനെ തന്നെ ആകും.... നീ എന്ത് തേങ്ങയാടാ ഈ പറയുന്നേ!!!

തെറ്റിപ്പോയി

തെറ്റിപ്പോയി

യൂത്ത് ലീഗുകാരുടെ ഇടയിലെ ഒരു മിടുക്കന്‍ ആയിട്ടായിരുന്നു പലരും പികെ ഫിറോസിനെ കണ്ടിരുന്നത്. ആ ഫിറോസ് ഇങ്ങനെ ഒരു മണ്ടത്തരം പറയുമെന്ന് കരുതിയിരുന്നില്ലത്രെ!

പെട്രോള്‍ മാക്‌സ്!!!

പെട്രോള്‍ മാക്‌സ്!!!

രാഹുല്‍ ഗാന്ധിയുടെ മുത്തച്ഛനാണ് മഹാത്മ ഗാന്ധി എന്നല്ലേ പറഞ്ഞത്. അങ്ങനെയെങ്കില്‍ കാള്‍ മാര്‍ക്‌സിന്റെ അപ്പൂപ്പനായിരുന്നു പെട്രോള്‍ മാക്‌സ് എന്ന് കൂടി പറയാമായിരുന്നു!

കുഞ്ഞാലി കുട്ടി!!!

കുഞ്ഞാലി കുട്ടി!!!

രാഹുല്‍ ഗാന്ധിയുടെ മുത്തച്ഛനാണ് മഹാത്മ ഗാന്ധി. അങ്ങനെയെങ്കില്‍ സച്ചിന്‍ ടെണ്ടില്‍ക്കറിന്റെ അനിയനാണ് സച്ചിന്‍ പൈലറ്റ്. അപ്പോള്‍ പിന്നെ കുഞ്ഞാലി മരക്കാരുടെ കുട്ടിയാണ് കുഞ്ഞാലിക്കുട്ടി!

അങ്ങനേയും ഒരാശ്വാസം

അങ്ങനേയും ഒരാശ്വാസം

രാഹുല്‍ ഗാന്ധിയുടെ മുത്തച്ഛനെ കാണണം കാണണം എന്ന് പറഞ്ഞ് കരയുമായിരുന്നത്രെ പികെ ഫിറോസ്. അപ്പോള്‍ പത്ത് രൂപ നോട്ടിലെ മുത്തച്ഛനെ കാണിച്ച് കൊടുക്കുമായിരുന്നത്രെ പൊന്നമ്മച്ചി!

അനിയനോ...

അനിയനോ...

ഇത്രയൊക്കെ പറയാമെങ്കില്‍ പിന്നെ ഇതും കൂടി പറയാന്‍ എന്താണ് ബുദ്ധിമുട്ട്.... രാഹുല്‍ ഗാന്ധിയുടെ അനിയനാണത്രെ രാഹുല്‍ ഈശ്വര്‍!

അല്ല... അമ്മാവന്‍!

അല്ല... അമ്മാവന്‍!

രാഹുല്‍ ഗാന്ധിയുടെ മുത്തച്ഛനാണ് മഹാത്മ ഗാന്ധി എന്ന് ഫിറോസ് പറഞ്ഞതിനെ കളിയാക്കുന്നത് കണ്ടപ്പോള്‍ യൂത്ത് ലീഗുകാര്‍ മൊത്തത്തില്‍ ഞെട്ടിയത്രെ... അപ്പോള്‍ അങ്ങനെ അല്ലേ എന്നാണത്രെ അവരുടെ സംശയം!

ഫിറോസ് ഗാന്ധിയോ...

ഫിറോസ് ഗാന്ധിയോ...

രാഹുല്‍ ഗാന്ധിയുടെ മുത്തച്ഛന്‍ ഫിറോസ് ഗാന്ധിയല്ലേ എന്നൊന്ന് ഓര്‍മിപ്പിക്കാന്‍ ശ്രമിച്ചതാ... അപ്പോള്‍ ഫിറോസ് ഇങ്ങനെയാണത്രെ പ്രതികരിച്ചത്!

പിണ 'റായി'.... ഐശ്വര്യ 'റായി'

പിണ 'റായി'.... ഐശ്വര്യ 'റായി'

മുസ്ലീം ലീഗിന്റെ പ്രഖ്യാപിത ശത്രുക്കളില്‍ ഒരാള്‍ ആണല്ലോ പിണറായി വിജയന്‍. അപ്പോള്‍ പിന്നെ പിണറായിയ്ക്കിട്ടും ഇരിക്കട്ടെ ഒരെണ്ണം!

കോയമ്പത്തൂരിലോ....

കോയമ്പത്തൂരിലോ....

മഹാത്മ ഗാന്ധിയെ രാഹുലിന്റെ മുത്തച്ഛനാക്കിയത് തന്നെ പൊറുക്കാന്‍ പറ്റാത്ത അപരാധമാണ്. അതിന്റെ കൂടെയാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത് കോയമ്പത്തൂരിലാണെന്നും പറഞ്ഞത്...

എല്ലാ ഭാരതീയരും

എല്ലാ ഭാരതീയരും

എല്ലാ ഭാരതീയരും സഹോദരീസഹോദരന്‍മാരാണല്ലോ... അപ്പോള്‍ പിന്നെ ഹരിലാല്‍ ഗാന്ധിയും മണിലാല്‍ ഗാന്ധിയും ഒക്കെ രാജീവ് ഗാന്ധിയുടെ സഹോദരങ്ങളാകുമല്ലോ... !!!

പെട്ടുപോയി!!!

പെട്ടുപോയി!!!

സണ്ണി വെയ്‌നിനെ വഴിയില്‍ വച്ച് കണ്ടതാ... അപ്പോള്‍ തന്നെ ചോദിച്ചുകളഞ്ഞു. പിന്നെ സണ്ണി അത് തിരുത്താനൊന്നും നിന്നില്ല!

ജലീല്‍ ഭാവങ്ങള്‍

ജലീല്‍ ഭാവങ്ങള്‍

പികെ ഫിറോസ് ആരോപണം ഉന്നയിച്ചപ്പോള്‍ ഇതായിരു്ന്നു ജലീലിന്റെ ഭാവം. പിന്നെ ആരോപണം കടുപ്പിച്ചപ്പോള്‍ കുറച്ചുകൂടി കഷ്ടമായി. ഒടുക്കം ഫിറോസിന്റെ പ്രസംഗം വൈറല്‍ ആയപ്പോഴും അത് ട്രോളായപ്പോഴും ഉള്ള ഭാവം ഇങ്ങനെ ആണത്രെ!

പിടികിട്ടിയില്ലെന്ന്

പിടികിട്ടിയില്ലെന്ന്

സംഗതി വലിയ വിവാദമായി... ട്രോളും ആയി. പികെ ഫിറോസ് വിശദീകരണവും നല്‍കി. എന്നിട്ടും എന്തിനാണ് പികെ ഫിറോസിനെ ട്രോളുന്നത് എന്ന് യൂത്ത് ലീഗുകാര്‍ക്ക് മനസ്സിലായിട്ടില്ലെന്ന്!

ശീലമായിക്കോളും

ശീലമായിക്കോളും

ഇങ്ങനെ മണ്ടത്തരം പറഞ്ഞ് ട്രോളുകള്‍ ഏറ്റുവാങ്ങിയ ആളാണല്ലോ ഇപി ജയരാജന്‍. പികെ ഫിറോസിനെ ആശ്വസിപ്പിക്കാന്‍ ഇപ്പോള്‍ ജയരാജനെക്കൊണ്ട് മാത്രമേ കഴിയൂ!

സംഘികള്‍ വിളിക്കും

സംഘികള്‍ വിളിക്കും

മണ്ടത്തരം എന്ന് പറഞ്ഞാല്‍ അത് സംഘികളുടെ സ്വന്തം ആണെന്നാണ് പലരും ഇതുവരെ കരുതിയിരുന്നത്. ഇനിയിപ്പോള്‍ ഫിറോസിനെ എങ്ങാനും അവര്‍ കൂടെ കൂട്ടുമോ എന്നാണ് സംശയം!

ചതിക്കരുത്...

ചതിക്കരുത്...

ബുര്‍ജ് ഖലീഫയുടെ മുന്നില്‍ പോയി നിന്നതായിരുന്നത്രെ പികെ ഫിറോസ്... എന്തോ പറയാന്‍ തുടങ്ങിയപ്പോള്‍ ബുര്‍ജ് ഖലീഫ തന്നെ ഇടപെട്ടുവെന്ന്! എന്തിനാ വെറുതേ ചീത്തപ്പേര് കേള്‍പ്പിക്കുന്നത്!

മിയ കണ്ടാല്‍

മിയ കണ്ടാല്‍

സിനിമ താരം മിയ എങ്ങാനും പികെ ഫിറോസിനെ കണ്ടാല്‍ ഇതായിരിക്കും ആദ്യത്തെ പ്രതികരണം. അല്ലെങ്കില്‍ മിയ ഖലീഫയുടെ ആരെങ്കിലും ആണെന്നെങ്ങാനും പറഞ്ഞാലോ എന്ന്!

അതൊക്കെ ലീഗിന്റെയാണ്

അതൊക്കെ ലീഗിന്റെയാണ്

പേരിലെ സാമ്യം കണ്ട് മഹാത്മ ഗാന്ധിയെ രാഹുല്‍ ഗാന്ധിയുടെ മുത്തച്ഛന്‍ ആക്കിയ സ്ഥിതിയ്ക്ക് ചാമ്പ്യന്‍സ് ലീഗ്, പ്രീമിയര്‍ ലീഗ്, ജര്‍മന്‍ ലീഗ് എന്നൊക്കെ കണ്ടാല്‍ എന്തായിരിക്കും ഫിറോസിന്റെ ഭാവം!

 സച്ചിന്റെ പൈലറ്റ്

സച്ചിന്റെ പൈലറ്റ്

അങ്ങനെയാണെങ്കില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ പൈലറ്റ് ആണോ സച്ചിന്‍ പൈലറ്റ് എന്ന സംശയവും ചിലരില്‍ ഉദിച്ചിട്ടുണ്ട്. പരസ്യമായി ചോദിക്കുന്നില്ല എന്നേ ഉള്ളൂ!!!

ചില്ലി ഗോപി

ചില്ലി ഗോപി

പേരിലെ സാമ്യം വച്ച് നോക്കിയാല്‍ ഇനി സുരേഷ് ഗോപിയേയും ഗോപി സുന്ദറിനേയും ഒന്നും വെറുതേ വിടാന്‍ സാധ്യതയില്ല. എന്തിന് ചില്ല ഗോപിയെ പോലും വെറുതേ വിടില്ല!

പറ്റിക്കാന്‍ നോക്കണ്ട...

പറ്റിക്കാന്‍ നോക്കണ്ട...

ശ്രീനിവാസന്റെ മകന്‍ വിനീത് ശ്രീനിവാസന്‍, ജയറാമിന്റെ മകന്‍ കാളിദാസ് ജയറാം., സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ്... ഇത്രയും തെളിവുകള്‍ ഫിറോസിന്റെ കൈവശം ഉണ്ടത്രെ!

English summary
Social Media trolls mocking PK Firos for his remarks about Rahul Gandhi and Mahatma Gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more