കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടപടലം നിലപാട് മാറ്റി പിന്നേം ശ്രീധരന്‍ പിള്ള!!! ശബരിമലയില്‍ ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ... !!!

Google Oneindia Malayalam News

2019 പിറന്നിട്ടേ ഉള്ളൂ. അതിനിടെ ശബരിമലയില്‍ രണ്ട് സ്ത്രീകള്‍ കയറുകയും ചെയ്തു. ശബരിമലയുടെ പേരില്‍ തുടങ്ങിയ സമരം എവിടേയും എത്തുകയും ചെയ്തില്ല. സ്ത്രീ പ്രവേശനം നടന്നതോടെ ഹര്‍ത്താല്‍ ആഹ്വാനവും ആയി അയ്യപ്പ കര്‍മ സമതിയും രംഗത്തെത്തി.

ഹര്‍ത്താലൊന്നും പ്രഖ്യാപിക്കില്ലെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള ആദ്യം പറഞ്ഞത്. മുക്കാല്‍ മണിക്കൂര്‍ കഴിയും മുമ്പ് കര്‍മ സമിതിയുടെ ഹര്‍ത്താലിന് പിള്ളയുടെ പിന്തുണയും വന്നു.

നിലപാട് മാറ്റുക എന്നത് ശ്രീധരന്‍ പിള്ളയ്ക്ക് ഒരു പുത്തരിയല്ല. അത് കണ്ടാല്‍ പിന്നെ ട്രോളന്‍മാര്‍ വെറുതേയിരിക്കുമോ.... വര്‍ഷം പുലര്‍ന്നപ്പോള്‍ തന്നെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനും ഉണ്ട് ട്രോളുകള്‍!

കുടിയന്‍മാര്‍ പെട്ടു!!!

കുടിയന്‍മാര്‍ പെട്ടു!!!

ഇങ്ങനെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചാല്‍ ഏറ്റവും അധികം കുടുങ്ങുന്നത് ആരായിരിക്കും? കള്ളുകുടിക്കുന്നവര്‍ അല്ലാതെ വേറെ ആര്... ഇനി എവിടെ പോയി കുപ്പി ഒപ്പിക്കും എന്നാണത്രെ അവരുടെ ദു:ഖം!

സ്റ്റുഡിയോ പൊളിക്കുമോ

സ്റ്റുഡിയോ പൊളിക്കുമോ

ശബരിമലയില്‍ സ്ത്രീ പ്രവേശനം സംഭവിച്ചാല്‍ തന്റെ സ്റ്റുഡിയോ പൊളിച്ച് അവിടെ കക്കൂസ് പണിയും എന്നായിരുന്നു ശ്രീജിത്ത് പന്തളത്തിന്റെ വെല്ലുവിളി. ഇനിയിപ്പോള്‍ ഇതെങ്ങാനും ആണോ ഇത്!

സംഘിജീവിതം

സംഘിജീവിതം

വനിത മതില്‍ പൊളിക്കും എന്നതായിരുന്നു ഒരു വെല്ലുവിളി. അത് നടന്നില്ല. അടുത്ത ദിവസം തന്നെ സ്ത്രീ പ്രവേശനവും നടന്നു. ഒടുക്കം ഒരു ഹര്‍ത്താല്‍ പ്രഖ്യാപിച്ചപ്പോള്‍ വ്യാപാരി വ്യവസായികളുടെ വക ഇങ്ങനെ ഒന്നും!

പാവം ഹര്‍ത്താല്‍

പാവം ഹര്‍ത്താല്‍

തീരുമ്പോ തീരുമ്പോ ഇങ്ങനെ ആഹ്വാനം ചെയ്യാന്‍ താനെന്താ കുപ്പീന്ന് ഇറങ്ങി വന്ന ഭൂതമാണോ എന്നാണത്രെ ഇപ്പോള്‍ ഹര്‍ത്താല്‍ ചോദിക്കുന്നത്!

മടുത്തു ഈ ജീവിതം

മടുത്തു ഈ ജീവിതം

വനിത മതില്‍ വിജയിപ്പിക്കില്ല എന്ന് പറഞ്ഞു... ആ പ്ലാന്‍ എട്ട് നിലയില്‍ പൊട്ടുകയും ചെയ്തു. സ്ത്രീകളെ കയറ്റില്ലെന്ന് പറഞ്ഞതും പൊട്ടി പാളീസായി. ജീവിതം മടുത്തില്ലെങ്കിലേ അത്ഭുതമുള്ളൂ!

ചിരിച്ചു പോകും

ചിരിച്ചു പോകും

2019 ല്‍ ഹര്‍ത്താല്‍ ഒന്നും ഉണ്ടാവില്ലെന്നൊക്കെ ആയിരുന്നു പലരും പറഞ്ഞിരുന്നത്. ഇതിപ്പോള്‍ 2018 കണ്ടാല്‍ ചിരിച്ച് പോവില്ലേ!

ശീലമായിക്കോളും

ശീലമായിക്കോളും

കഴിഞ്ഞ വര്‍ഷം 97 ഹര്‍ത്താലുകളായിരുന്നു സംസ്ഥാന വ്യാപകമായി ഉണ്ടായത്. ഇതിപ്പോള്‍ വര്‍ഷം അങ്ങ് തുടങ്ങിയതല്ലേ ഉള്ളൂ... രണ്ടാഴ്ച കഴിയുമ്പോള്‍ ശീലമായിക്കോളും!

ഓന്ത് പോലും

ഓന്ത് പോലും

ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടില്ലെന്നായിരുന്നു ആദായം പറഞ്ഞത്. പിന്നെ പറയുന്നു കര്‍മ സമിതിയുടെ ഹര്‍ത്താലിന് പിന്തുണയെന്ന്! ഓന്ത് പോലും നാണിക്കുമോ എന്നാണ് !

പ്ലാന്‍ ഡി

പ്ലാന്‍ ഡി

ആദ്യം ശബരിമലയില്‍ സ്ത്രീകളെ കയറ്റില്ലെന്നായിരുന്നു പറഞ്ഞിരുന്നത്. ഇപ്പോള്‍ കയറിക്കഴിഞ്ഞപ്പോള്‍ മുഴുവന്‍ പ്രാക്കാണ്... പ്ലാന്‍ ഡി ഇതായിരുന്നോ ആവോ!

ഒറ്റ ഒന്നേ ആയിട്ടുള്ളൂ

ഒറ്റ ഒന്നേ ആയിട്ടുള്ളൂ

ശബരിമല വിഷയത്തില്‍ എത്രാമത്തെ ഹര്‍ത്താല്‍ ആണെന്നൊന്നും ചോദിക്കരുത്. 2019 തുടങ്ങിയിട്ട് ഇതുവരെ ഒരു ഹര്‍ത്താലല്ലേ പ്രഖ്യാപിച്ചിട്ടുള്ളൂ!

റീത്തുമായി എത്തും

റീത്തുമായി എത്തും

ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഹിന്ദു മരിച്ചു എന്നൊക്കെയാണ് ഫേസ്ബുക്ക് പോസ്റ്റുകള്‍. വാര്‍ത്ത കണ്ട് യഥാര്‍ത്ഥ ഹിന്ദുക്കള്‍ റീത്തുമായി എത്തിത്തുടങ്ങിയിട്ടുണ്ടത്രെ!

കഷ്ടമായിപ്പോയി

കഷ്ടമായിപ്പോയി

തന്റെ നെഞ്ചില്‍ ചവിട്ടിയേ സ്ത്രീകള്‍ മല കയറൂ എന്നാണല്ലോ രാഹുല്‍ ഈശ്വര്‍ പറഞ്ഞിരുന്നത്. ഇതിപ്പോള്‍ അതൊന്നും ഇല്ലാതെ അല്ലേ ആ രണ്ട് സ്ത്രീകള്‍ മല ചവിട്ടിയത്!

ആദരാഞ്ജലികള്‍

ആദരാഞ്ജലികള്‍

ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഹിന്ദു മരിച്ചു എന്നും കമ്യൂണിസ്റ്റുകാര്‍ ഹിന്ദുക്കളെ കൊന്നും എന്നും ഒക്കെ പറഞ്ഞാല്‍ പിന്നെ ആദരാഞ്ജലികള്‍ നേരാതെ എന്ത് ചെയ്യും!

അതിനല്ലേ കര്‍മ സമിതി

അതിനല്ലേ കര്‍മ സമിതി

ബിജെപിക്കാര്‍ ഇനി ഹര്‍ത്താല്‍ എന്നെങ്ങാനും പറഞ്ഞാല്‍ നാട്ടുകാര്‍ കളിയാക്കില്ലേ.... അതിനെന്തിനാ ഭയക്കുന്നത്, ശബരിമല കര്‍മ സമിതിയുണ്ടല്ലോ ഹര്‍ത്താല്‍ പ്രഖ്യാപിക്കാന്‍!

നേതാവ് പറഞ്ഞിട്ടുണ്ട്

നേതാവ് പറഞ്ഞിട്ടുണ്ട്

ഹര്‍ത്താലിനെതിരെ ജനം തെരുവില്‍ ഇറങ്ങി നേരിടണം എന്നാണ് ബിജെപി നേതാവും കേന്ദ്ര മന്ത്രിയും ആയ അല്‍ഫോന്‍സ് കണ്ണന്താനം തന്നെ പറഞ്ഞിട്ടുള്ളത്. അപ്പോള്‍ പിന്നെ ഒന്നും ആലോചിക്കേണ്ട കാര്യമില്ല!

ഇനി എന്തിനാ...

ഇനി എന്തിനാ...

യുവതി പ്രവേശനവും കഴിഞ്ഞു അതിനുള്ള പരിഹാര ക്രിയകളും കഴിഞ്ഞു. ഇനി എന്തിനാണാവോ ഈ ഹര്‍ത്താല്‍ എന്നാണ് പലരുടേയും സംശയം!

English summary
Social Media trolls mocking Sangh Parivar and Harthal on Sabarimala Women Entry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X