കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്തോന്നെഡേയ്... ഇത് അറവ് ശാലയോ!!! എസ്ബിഐയ്യെ കൊന്ന് കൊലവിളിച്ച് അറഞ്ചം പുറഞ്ചം ട്രോളുകൾ

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

എസ്ബിടി-സെ്ബിഐ ലയനം പൂര്‍ത്തിയായിക്കഴിഞ്ഞു. പഴയ എസ്ബിടിക്കാരൊക്കെ ഇനി എസ്ബിആയിലാണ്. എന്നാല്‍ അതുകൊണ്ട് തീര്‍ന്നോ പ്രശ്‌നങ്ങള്‍... തൊട്ടാല്‍ സര്‍വ്വീസ് ചാര്‍ജ്ജ് ആണ് എസ്ബിഐയ്ക്ക്.

നമ്മുടെ കാശ് ഡെപ്പോസിറ്റ് ചെയ്തിട്ട് അത് എടുക്കുമ്പോ പിന്നേയും സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കുക എന്നൊക്കെ പറയുന്നത് ശുദ്ധ തോന്നിവാസമല്ലേ... ഇതെല്ലാം കണ്ടാല്‍ പിന്നെ ട്രോളേഴ്‌സിന് വെറുതേയിരിക്കാന്‍ പറ്റുമോ? അപ്പോ പിന്നെ എസ്ബിഐയ്ക്ക് ട്രോളുകള്‍ കൊണ്ട് പൊങ്കാലയിട്ടില്ലെങ്കില്‍ സമാധാനമുണ്ടാകുമോ?

സ്‌റ്റേറ്റ് ബ്ലേഡ് ഓഫ് ഇന്ത്യ

സാധാരണ ബ്ലേഡ് പലിശക്കാരെ വെല്ലും ഇപ്പോ എസ്ബിഐ. അപ്പോള്‍ പിന്നെ പേരങ്ങ് മാറ്റിയാലോ.. സ്‌റ്റേറ്റ് ബ്ലേഡ് ഓഫ് ഇന്ത്യ!!!

മിനിമം ബാലന്‍സ് ഉണ്ടായിട്ടും

മിനിമം ബാലന്‍സ് ഉണ്ടായിട്ടും വെയില് കൊണ്ട് നടക്കുകയോ.. ഇനി ഒരിക്കലും ഒരു എസ്ബിഐ കസ്റ്റമര്‍ അങ്ങനെ ചെയ്തുപോകരുത്. കിടക്കട്ടെ ഒരു 200 രൂപ ചാര്‍ജ്ജ്!!

അപ്പോള്‍ ശശി ഇപ്പോ ആരായി

ന്യൂജന്‍ ബാങ്കുകളിലൊക്കെ ഭയങ്കര കൊള്ളയാണെന്ന് പറഞ്ഞ് ശശി പുതിയ അക്കൗണ്ട് തുടങ്ങി... അതും എസ്ബിഐയില്‍... അപ്പോള്‍ ശശി ഇപ്പോള്‍ ശരിക്കും ആരായി?

ബ്ലേഡ് ആണോ അതോ..

ഇനിയിപ്പോ എസ്ബിഐയുടെ എടിഎം കാര്‍ഡിന്റെ രൂപം ഇങ്ങനെ ആക്കി മാറ്റുന്നതാണ് നല്ലത്. ബ്ലേഡ് പോലെ അല്ലേ സര്‍വ്വീസ് ചാര്‍ജ്ജൊക്കെ വാങ്ങുന്നത്.

ഓര്‍ത്താല്‍ പോലും കിട്ടും

വെറുതേ എസ്ബിഐ എന്ന് ഓാര്‍ക്കുക പോലും ചെയ്യല്ലേ... അതിനും കിട്ടും ചിലപ്പോള്‍ സര്‍വ്വീസ് ചാര്‍ജ്ജ്.

വേലായുധന്റെ ചട്ടങ്ങള്‍

സ്‌റ്റേറ്റ് ബാങ്ക് ഓഫ് മുള്ളങ്കൊലിയില്‍ വേലായുധന്റെ ചട്ടങ്ങളാണ്. റെസീപ്റ്റ് കണ്ട് ബോധം കെടുന്നതിന് മുമ്പ് എടിഎം കൗണ്ടര്‍ വിട്ട് പോകണം. അക്കൗണ്ടില്‍ ബാലന്‍സ് ഇല്ലെങ്കില്‍ നല്ല പിടയും പിഴയും ഉണ്ട്!!!

വീട് അടുത്തായാല്‍

എസ്ബിഐയെ കുറിച്ച് കേള്‍ക്കുന്നത് പലതും തള്ളാണെന്ന് പറയല്ലേ.... വീട് എസ്ബിഐയുടെ അടുത്തായതിന്റെ പേരില്‍ ജുപ്തി നേരിട്ട ആള് പോലും ഉണ്ടത്രെ!!!

എസ്ബിഐയിലെ അച്ഛന്‍

ഇതിപ്പോ നോത്ത് കൂലിയേക്കാള്‍ കഷ്ടമാണല്ലോ എന്നാണത്രെ ആളുകള്‍ പറയുന്നത്. കൊള്ളയല്ലേ... കൊള്ള!!!

ഇതെന്താ പിഴ ബാങ്കോ

എസ്ബിഐയുടെ പുതിയ നിയമങ്ങള്‍ കണ്ടാല്‍ ആര്‍ക്കായാലും സംശയം തോന്നും... ഇതെന്താ പിഴ ബാങ്ക് ആണോ!!!

കമ്പിപ്പാരയുമായി

പാലില്‍ വെള്ളം ചേര്‍ക്കുന്നത് പോലെയൊക്കെ ആണോ... ഇതിലും ഭേദം പട്ടാപ്പകല്‍ കമ്പിപ്പാരയുമായി കക്കാനിറങ്ങുന്നതല്ലേ എന്ന് ആരെങ്കിലും ചോദിച്ചാല്‍ അവരെ കുറ്റം പറയാന്‍ പറ്റുമോ!!!

പിഴ, പലിശ, സര്‍വ്വീസ് ചാര്‍ജ്ജുകള്‍

അക്കൌണ്ടും അക്കൗണ്ടിലെ പണമൊന്നും നമ്മുടെതല്ലെന്‍ മകനേ... പിഴപലിശ, സര്‍വ്വീസ് ചാര്‍ജ്ജുകള്‍ പലതും ഉണ്ടവിടെ...

ഏറ്റവും വലിയ അഞ്ചാമത്തെ ബാങ്ക്

അസോസിയേറ്റ് ബാങ്കുകളുടെ ലയനത്തോടെ എസ്ബിഐ ലോകത്തിലെ തന്നെ ഏറ്റവും വലിയ അഞ്ചാമത്തെ ബാങ്ക് ആയി മാറിയത്രെ... അതിപ്പോ സര്‍വ്വീസ് ചാര്‍ജ്ജുകളുടെ കാര്യത്തിലാണോ എന്നാണ് സംശയം.

അന്ന് ചെയ്തതിന് ഇപ്പോള്‍!!!

സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് സീറോ ബാലന്‍സ് അക്കൗണ്ട് തുടങ്ങിയതാ.. ഇപ്പോ കാലം കുറേ ആയില്ലേ... വീടിന് ജപ്തി നോട്ടീസ് വന്നിട്ടുണ്ട്!!!

ഒന്ന് നോക്കിയതേ ഉള്ളൂ

രാവിലെ ബസ് സ്റ്റാന്റിലേക്ക് പോകുന്ന വഴിയ്ക്ക് എസ്ബിഐ ബില്‍ഡിങ്ങിലേക്ക് ഒന്ന് നോക്കിയതേ ഉള്ളൂ... ഉച്ചയ്ക്ക് ഫോണില്‍ മെസേജ് വന്നത്രെ...

English summary
Social Media trolls mocking SBI Service Charges.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X