കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മേം, മോദി ദുശ്മൻ ദുശ്മൻ!!! ഷാനിയെ ഹിന്ദി പഠിപ്പിക്കാനിറങ്ങിയ ശോഭ സുരേന്ദ്രന് അറഞ്ചം പുറഞ്ചം ട്രോളുകൾ

  • By Desk
Google Oneindia Malayalam News

ഭഗത് സിങ് ജയിലില്‍ കിടന്നപ്പോള്‍ കോണ്‍ഗ്രസ് കുടുംബത്തില്‍ നിന്ന് ആരും സന്ദര്‍ശിച്ചില്ല എന്നായിരുന്നു കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി കര്‍ണാടകത്തില്‍ പ്രസംഗിച്ചത്. അത് ശുദ്ധ നുണയാണെന്ന് ഉടന്‍ തന്നെ തെളിയുകയും ചെയ്തു.

എന്നാല്‍ കഴിഞ്ഞ ദിവസം, മനോരമ ന്യൂസില്‍ നടന്ന ചര്‍ച്ചയില്‍ ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് അംഗം കൂടിയായ ശോഭ സുരേന്ദ്രന്‍ പറഞ്ഞത് മോദി പ്രസംഗിച്ചത് ശരിയാണെന്നായിരുന്നു. മാത്രമല്ല, മോദിയുടെ ഹിന്ദി പ്രസംഗം പരിഭാഷപ്പെടുത്തുക കൂടി ചെയ്തു ശോഭ.

ചര്‍ച്ച നയിച്ച ഷാനി പ്രഭാകറിനേയും ചര്‍ച്ചയില്‍ പങ്കെടുത്തവരേയും ചര്‍ച്ച കണ്ടവരേയും എല്ലാം ചിരിപ്പിക്കുന്നതായിരുന്നു ശോഭ സുരേന്ദ്രന്റെ പരിഭാഷ. ഷാനിയോട് ഹിന്ദി പഠിച്ചിട്ട് വേണം ചര്‍ച്ചയ്ക്ക് വരാന്‍ എന്ന ഒരു ഉപദേശം കൂടി കൊടുത്തു ശോഭ സുരേന്ദ്രന്‍. എന്തായാലും ശോഭ സുരേന്ദ്രന് സോഷ്യല്‍ മീഡിയയില്‍ കനത്ത പൊങ്കാലയാണ് ഇപ്പോള്‍ കിട്ടിക്കൊണ്ടിരിക്കുന്നത്!

കുമ്മോജി കിട്ടുമോ!

കുമ്മോജി കിട്ടുമോ!

കുമ്മനം രാജശേഖരന്റെ ഫേസ്ബുക്ക് പോസ്റ്റുകളില്‍ ചിരിക്കുന്ന സ്‌മൈലിക്ക് കുമ്മോജി എന്നൊരു പേര് കിട്ടിയിട്ടുണ്ട്. ഇനിയിപ്പോള്‍ ശോഭ സുരേന്ദ്രന്റെ ഗതിയും അത് തന്നെ ആണെന്നാണ് തോന്നുന്നത്!

ആശയ ദാരിദ്ര്യം തീര്‍ക്കാന്‍

ആശയ ദാരിദ്ര്യം തീര്‍ക്കാന്‍

ട്രോളന്‍മാര്‍ ആകെ ആശയ ദാരിദ്ര്യത്തില്‍ ആയിരുന്നു. അപ്പോഴാണ് മൂത്ത ട്രോളന്‍ ന്യൂസ് ചാനല്‍ വയ്ക്കാന്‍ പറഞ്ഞത്. അപ്പോള്‍ തന്നെ ആശയ ദാരിദ്ര്യം തീര്‍ത്തുകൊടുത്തിട്ടുണ്ട്!

മഞ്ഞള്‍!!!

മഞ്ഞള്‍!!!

വരുമാനത്തിന്റെ കാര്യം പറഞ്ഞപ്പോള്‍ മഞ്ഞള്‍കൃഷിയുണ്ടെന്ന് പറഞ്ഞ ആളായിരുന്നു ശോഭ സുരേന്ദ്രന്‍. അതിന് ശേഷം ഇങ്ങനെ ഒരു പേരും കിട്ടിയിരുന്നു. എന്തായാലും മനോരമ ന്യൂസിലെ ചര്‍ച്ചയുടെ സ്ഥിതി ഏതാണ്ട് ഇങ്ങനെ തന്നെ ആയിരുന്നു!

പഠിച്ചിട്ട് വരണം സച്ചിന്‍!

പഠിച്ചിട്ട് വരണം സച്ചിന്‍!

ഇനിയിപ്പോള്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വന്നാല്‍ പോലും ക്രിക്കറ്റ് പഠിച്ച് വരാന്‍ പറയും ശോഭ സുരേന്ദ്രന്‍. മെസ്സി അടിക്കുന്ന പന്തുകള്‍ ഗോള്‍ അടിക്കാന്‍ സച്ചിന്‍ ക്രിക്കറ്റ് പഠിച്ചല്ലേ മതിയാകൂ... കഴിഞ്ഞ ദിവസത്തെ മനോരമ ന്യൂസ് ചര്‍ച്ച കണ്ടവര്‍ക്കേ നന്നായി കലങ്ങുകയുള്ളു!

ഇങ്ങനെയാണ് പരിഭാഷ

ഇങ്ങനെയാണ് പരിഭാഷ

സമ്മര്‍ ഇന്‍ ബത്‌ലഹേമില്‍ കലാഭവന്‍ മണി കന്നഡ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്ന ഒരു സീന്‍ ഉണ്ട്. ഏതാണ്ട് അതുപോലെ ആയിപ്പോയി ശോഭ സുരേന്ദ്രന്‍ മോദിയുടെ പ്രസംഗം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്!

ഹിന്ദി പഠിപ്പിക്കാന്‍

ഹിന്ദി പഠിപ്പിക്കാന്‍

ഇനിയിപ്പോള്‍ കേരളത്തിലെ സ്‌കൂളുകളില്‍ ഹിന്ദി പഠിപ്പിക്കാന്‍ ആളില്ലെങ്കിലും പേടിക്കേണ്ട കാര്യമില്ല. ഹിന്ദിയില്‍ അഗാധ പാണ്ഡിത്യമുള്ള ശോഭ മാഡത്തെ വിളിച്ചാല്‍ മതിയെന്ന്!

രണ്ടും കൊള്ളാം!

രണ്ടും കൊള്ളാം!

മുമ്പ് ഒരിക്കല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം പരിഭാഷപ്പെടുത്തി ട്രോളുകള്‍ ഏറ്റുവാങ്ങിയിട്ടുള്ള ആളാണ് കെ സുരേന്ദ്രന്‍. ഇതിപ്പോള്‍ ഏതാണ്ട് അദ്ദേഹത്തിന്റെ അസിസ്റ്റന്റ് തര്‍ജ്ജമക്കാരനെ പോലുണ്ട്!

വാക്കിന്റെ അര്‍ത്ഥം

വാക്കിന്റെ അര്‍ത്ഥം

ശഹീദ് എന്ന വാക്കിന്റെ അര്‍ത്ഥം ഒക്കെ ശോഭ സുരേന്ദ്രന്‍ പറഞ്ഞത് ശരി തന്നെയാണ്. പക്ഷേ, അത് അവിടെ പ്രയോഗിച്ചു എന്നതും കൂടി നോക്കണമല്ലോ... ഇതൊരുമാതിരി!

ബായേ മൂഡ്!

ബായേ മൂഡ്!

ഇനിയിപ്പോള്‍ ബായേ മൂഡ് എന്ന് പറഞ്ഞാല്‍ വായ മൂടുക എന്നൊക്കെ ശോഭ സുരേന്ദ്രന്‍ തട്ടി വിടുമോ എന്നാണ് സംശയം. ഈ സിനിമ കണ്ടിട്ടുള്ളവര്‍ക്ക് ഏതാണ്ട് പിടികിട്ടും!

ആളെ കിട്ടി

ആളെ കിട്ടി

ഒരിക്കല്‍ മോദിയുടെ പ്രസംഗം തര്‍ജ്ജമ ചെയ്ത് പണി കിട്ടിയ ആളാണല്ലോ കെ സുരേന്ദ്രന്‍. ഇനി ആരെക്കൊണ്ട് പരിഭാഷപ്പെടുത്തും എന്ന് സംശയിച്ചിരിക്കുകയായിരുന്ന കുമ്മനം രാജശേഖരന് പുതിയ ഒരാളെ കിട്ടിയിട്ടുണ്ട് എന്തായാലും!

മൂര്‍ഖന്‍ പാമ്പിനെ ആണല്ലോ...

മൂര്‍ഖന്‍ പാമ്പിനെ ആണല്ലോ...

തനിക്ക് ഹിന്ദി അത്രയ്ക്ക് അറിയില്ല. ഹിന്ദി നന്നായി അറിയുന്ന ശോഭ തന്നെ മോദിയുടെ പ്രസംഗം തര്‍ജ്ജമ ചെയ്താല്‍ മതി എന്ന് പറഞ്ഞത് ഷാനി പ്രഭാകര്‍ ആയിരുന്നു. എന്നാലും ഷാനിയെക്കൊണ്ട് അങ്ങനെ പറയിക്കേണ്ട ഒരു കാര്യവും ഇല്ലായിരുന്നു എന്ന് ശോഭയ്ക്ക് ഇപ്പോള്‍ തോന്നുന്നുണ്ടാവും!

ഞാന്‍ വീരമൃത്യു പ്രാപിച്ചു!

ഞാന്‍ വീരമൃത്യു പ്രാപിച്ചു!

മേം ശഹീദ് കൊ ദേഖ്‌നെ ആയാ എന്ന് പറഞ്ഞാല്‍ എന്താ? മേം എന്ന് പറഞ്ഞാല്‍ ഞാന്‍, ശഹീദ് എന്ന് പറഞ്ഞാല്‍ രക്തസാക്ഷി. അപ്പോള്‍ ഒടുവില്‍ ഇങ്ങനെ എന്തെങ്കിലും ഒക്കെ ആയിപ്പോകും തര്‍ജ്ജമ!

സുരേന്ദ്രന്‍ ആണോ

സുരേന്ദ്രന്‍ ആണോ

ഇനി കെ സുരേന്ദ്രന്‍ എങ്ങാനും ആണോ ശോഭ സുരേന്ദ്രന് ശഹീദ് എന്ന വാക്കിന്റെ അര്‍ത്ഥം പറഞ്ഞുകൊടുത്തത്. ഒന്നും പറയാന്‍ പറ്റാത്ത സ്ഥിതിയാണ്... ഇനി ചിലപ്പോള്‍ സുരേന്ദ്രന്റെ ന്യായീകരണവും കേള്‍ക്കേണ്ടിവരും!

എന്തൊരു ഗതികേട്

എന്തൊരു ഗതികേട്

ശോഭ സുരേന്ദ്രന്‍ വാദങ്ങള്‍ കേള്‍ക്കുമ്പോള്‍ ഷാനിയുടേയും ചര്‍ച്ചയില്‍ പങ്കെടുത്തവരുടേയും ഭാവങ്ങള്‍ ഏതാണ്ട് ഇങ്ങനെ ആയിരുന്നു. കൂടുതല്‍ നേരവും സംസാരിച്ചത് ശോഭ തന്നെ ആയിരുന്നല്ലോ!

പഠിച്ചേ പറ്റൂ

പഠിച്ചേ പറ്റൂ

അഡ്വക്കറ്റ് മുകുന്ദനുണ്ണി എസ്‌ഐ ഈപ്പന്‍ പാപ്പച്ചിയോട് പറഞ്ഞ ആ ഡയലോഗ് ഇല്ലേ... നിയമം അറിയില്ലെങ്കില്‍ പഠിക്കുക തന്നെ വേണം എന്ന്! ്തുപോലെ ആയിരുന്നു, ഹിന്ദി അറിയില്ലെങ്കില്‍ പഠിക്കുക തന്നെ വേണം ഷാനീ എന്ന് പറഞ്ഞ ശോഭ സുരേന്ദ്രന്‍!

സംഘികള്‍ കൈയ്യടിക്കും

സംഘികള്‍ കൈയ്യടിക്കും

ഹിന്ദി അറിയില്ലെങ്കില്‍ പഠിക്കുക തന്നെ വേണം എന്നൊക്കെ ശോഭ സുരേന്‍ ഷാനിയോട് തട്ടിവിട്ടപ്പോള്‍ സംഘികള്‍ ആവേശം കൊള്ളുകയായിരുന്നത്രെ. ശോഭയുടെ മുന്നില്‍ ഷാനി മുട്ടുമടക്കി എന്നൊക്കെ ആണ് അവകാശവാദം!

പണ്ഡിതയാണെന്ന് തോന്നുന്നു!

പണ്ഡിതയാണെന്ന് തോന്നുന്നു!

ശോഭ സുരേന്ദ്രന്‍ തര്‍ജ്ജമ കേട്ടിട്ട് ചിലര്‍ക്കെങ്കിലും ഇങ്ങനെ പറയാന്‍ തോന്നിക്കാണും. അതുപോലെ ആയിരുന്നല്ലോ അര്‍ത്ഥമൊക്കെ വിശദീകരിച്ചത്. എന്ത് ചെയ്യാന്‍ !

ശോഭയുടെ തര്‍ജ്ജമ!

ശോഭയുടെ തര്‍ജ്ജമ!

ചായ ഞാന്‍ വരുന്ന വഴിക്ക് കുടിച്ചു എന്ന് മോദിജി പറഞ്ഞാല്‍, പോയിട്ട് തിരക്കുണ്ടെന്നാണത്രെ ഹിന്ദിയില്‍. ശോഭാജിയുടെ തര്‍ജ്ജമയാണെങ്കില്‍ അതുക്കും മേലെ ആയിരിക്കും!

അവിടെ പോയിട്ട് പറയണ്ട

അവിടെ പോയിട്ട് പറയണ്ട

ഈ ഹിന്ദിയും വച്ച് ഉത്തരേന്ത്യയില്‍ പോയി അവിടെയുള്ള ബിജെപിക്കാരോട് സംസാരിക്കാതിരിക്കുന്നതാണ് നല്ലത്. മേം, മോദിജി ദുശ്മന്‍ എന്നൊക്കെ പറഞ്ഞാല്‍ അവര്‍ എടുത്ത് പഞ്ഞിക്കിടും എന്ന് ഉറപ്പാണ്!

ശോഭേച്ചിയായി!

ശോഭേച്ചിയായി!

മനോരമ ന്യൂസ് ചര്‍ച്ചയില്‍ കഴിഞ്ഞ ദിവസം ശോഭ സുരേന്ദ്രന്‍ വധം ആയിരുന്നല്ലോ. അതിന് ശേഷം ഇങ്ങനേയും ചില പ്രയോഗങ്ങള്‍ ട്രോളന്‍മാര്‍ ഇറക്കിയിട്ടുണ്ട്... !

എനിക്കെല്ലാം ആയി

എനിക്കെല്ലാം ആയി

ചര്‍ച്ച കഴിഞ്ഞപ്പോള്‍ ഷാനിക്ക് ഒന്നും ആയില്ലത്രെ. ഒരു ചര്‍ച്ച കൂടി ആയാലോ എന്ന് ശോഭയോട് ചോദിച്ചതലേ ഉള്ളൂ... അപ്പോള്‍ തന്നെ ഉത്തരം കിട്ടി!

ശഹീദ് ഉണ്ടോ... ശഹീദ് ആയോ!!

ശഹീദ് ഉണ്ടോ... ശഹീദ് ആയോ!!

ഇതിപ്പോള്‍ വലിയ ശല്യമായല്ലോ എന്നാണത്രെ സുരേന്ദ്രന്‍ ജി വിചാരിക്കുന്നത്. രാവിലെ മുതല്‍ വീട്ടിലേക്ക് ശഹീദ് ഉണ്ടോ, ശഹീദ് ആയോ എന്നൊക്കെ ചോദിച്ചിട്ടുള്ള ഫോണ്‍ വിളികള്‍!

ഇതായിരുന്നു അവസ്ഥ

ഇതായിരുന്നു അവസ്ഥ

മനോരമ ന്യൂസിലെ കൗണ്ടര്‍ പോയന്റില്‍ കഴിഞ്ഞ ദിവസം ഇതായിരുന്നു അവസ്ഥ. ബാക്കിയുള്ളവര്‍ ചിരിച്ച് കുഴയുമ്പോള്‍ ശോഭാജി മാത്രം കട്ട സീരിയസ് ആയിരുന്നു!

സംഘികളുടെ അവസ്ഥ

സംഘികളുടെ അവസ്ഥ

സോഷ്യല്‍ മീഡിയയിലെ സംഘികളുടെ കാര്യമാണ് കഷ്ടം. ശോഭ സുരേന്ദ്രനെ തള്ളിക്കളയാനും വയ്യ, എന്നാല്‍ ഒട്ട് സത്യം മനസ്സിലാക്കാതിരിക്കാനും വയ്യ. വേറെ വഴിയില്ലല്ലോ!

ആരുടെ മുന്നില്‍

ആരുടെ മുന്നില്‍

ഹിന്ദി പഠിക്കണം എന്ന ആശയുമായി കയറി ചെന്നത് അല്‍ ഉസ്താദ് ശഹീദ് ഉളളി സുരയുടെ മുന്നില്‍ ആണത്രെ... അപ്പോള്‍ പിന്നെ പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല!

ഹിന്ദിയേ അറിയൂ...

ഹിന്ദിയേ അറിയൂ...

തനിക്ക് ഹിന്ദിയില്‍ അത്രയ്ക്ക് പ്രാവീണ്യമൊന്നും ഇല്ലെന്ന് ഷാനി പ്രഭാകര്‍ സമ്മതിച്ചു... പക്ഷേ, ഹിന്ദി മാത്രം അറിയുന്ന ശോഭേച്ചിയുടെ അവസ്ഥ കഷ്ടമായിപ്പോയി എന്ന് മാത്രം!

നശിപ്പിച്ച്!

നശിപ്പിച്ച്!

ഒരുമാതിരി ചരിത്രമൊക്കെ വളച്ചൊടിച്ച് ഒരു വഴിക്കാക്കി വരികയായിരുന്നു. അപ്പോഴല്ലേ ശോഭ സുരേന്ദ്രന്‍ ഇങ്ങനെ ഒരു തര്‍ജ്ജമ നടത്തി എല്ലാം നശിപ്പിച്ചത്!

കള്ളക്കളി... കള്ളക്കളി

കള്ളക്കളി... കള്ളക്കളി

രണ്ട് ദിവസം കൊണ്ട് ആ വീഡിയോയും കൊണ്ടു വന്ന് പൊതു സമൂഹത്തില്‍ വയ്ക്കും എന്നായിരുന്നല്ലോ വെല്ലുവിളി. അപ്പോള്‍ തന്നെ ആ പ്രസംഗത്തിന്റെ വീഡിയോ ഷാനി കാണിച്ചത് കള്ളക്കളിയല്ലാതെ വേറെ എന്താണ്....

ശീലമായിക്കോളും

ശീലമായിക്കോളും

ഈ ട്രോളുകളും പരിഹാസങ്ങളും കണ്ട് വിഷമിക്കേണ്ടെന്നാണത്രെ കെ സുരേന്ദ്രന്‍ ഉപദേശം. കുറച്ച് കാലം കഴിയുമ്പോള്‍ അതൊക്കെ ശീലമായിക്കൊള്ളും എന്ന്!

ആരോടാണ് പറയുന്നത്

ആരോടാണ് പറയുന്നത്

ഈ രാഷ്ട്രീയ ജീവിതം തന്നെ മടുത്തു. എന്ത് പറഞ്ഞാലും ട്രോളന്‍മാര്‍ കളിയാക്കും എന്ന് ശോഭ സുരേന്ദ്രന്‍ പരാതി പറഞ്ഞത് കുമ്മനത്തോടാണത്രെ... !!!

ഷാനിയെ ഹിന്ദി പഠിപ്പിക്കാന്‍ ശോഭ സുരേന്ദ്രന്‍... മണ്ടത്തരം പൊളിച്ചടുക്കി ഷാനി പ്രഭാകർഷാനിയെ ഹിന്ദി പഠിപ്പിക്കാന്‍ ശോഭ സുരേന്ദ്രന്‍... മണ്ടത്തരം പൊളിച്ചടുക്കി ഷാനി പ്രഭാകർ

കൊലവിളി നടത്തി ഇസ്രായേൽ... ഒന്നിന് പത്തായി പ്രതികാരം; ഇറാന്റെ സൈനിക കേന്ദ്രങ്ങളിൽ വിനാശം വിതച്ച്...കൊലവിളി നടത്തി ഇസ്രായേൽ... ഒന്നിന് പത്തായി പ്രതികാരം; ഇറാന്റെ സൈനിക കേന്ദ്രങ്ങളിൽ വിനാശം വിതച്ച്...

ലോകത്തിലെ ഏറ്റവും 'വയസ്സന്‍' ഭരണാധികാരി... രണ്ട് പതിറ്റാണ്ട് അടക്കി ഭരിച്ചു...92-ാം വയസ്സിൽ വീണ്ടുംലോകത്തിലെ ഏറ്റവും 'വയസ്സന്‍' ഭരണാധികാരി... രണ്ട് പതിറ്റാണ്ട് അടക്കി ഭരിച്ചു...92-ാം വയസ്സിൽ വീണ്ടും

English summary
Social Media trolls mocking Sobha Surendran for her translation of Modi's Bhagat Sigh Speech.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X