കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതുവര്‍ഷമായാലും തിരുവഞ്ചൂരിന് രക്ഷയില്ല... ട്രോളുകള്‍ കൊണ്ട് പൊങ്കാല

Google Oneindia Malayalam News

കേരളത്തില്‍ ഏറ്റവും അധികം ട്രോള്‍ ചെയ്യപ്പെട്ടിട്ടുള്ള മന്ത്രി ആരെന്ന്‌ചോദിച്ചാല്‍ ഒറ്റ ഉത്തരമേ ഉണ്ടാകൂ. അത് നമ്മുടെ തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ്.

ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിനിടെ വന്ന നാക്ക് പിഴകളാണ് തിരുവഞ്ചൂരിനെ ട്രോളര്‍മാരുടെ പ്രിയങ്കരനാക്കിയത്. പിന്നീട്ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ മോഹന്‍ലാലിനെ 'കണ്ണുണ്ണി' എന്ന് വിളിച്ചതോടെ ട്രോളുകള്‍ വീണ്ടും ഉഷാറായി.

പുതുവര്‍ഷ ട്രോളുകളിലും മുന്നില്‍ നിന്നത് തിരുവഞ്ചൂര്‍ തന്നെ ആയിരുന്നു.

പുതുപ്പള്ളി വത്സല

പുതുപ്പള്ളി വത്സല

പുതുവത്സരാശംസകള്‍ എന്നാണ് പറയാന്‍ ഉദ്ദേശിച്ചത്. പക്ഷേ പറഞ്ഞുവന്നപ്പോള്‍ പുതുപ്പള്ളി വത്സല ആശംസകള്‍ എന്നായിപ്പോയി!!!

റെക്കോര്‍ഡും ഉണ്ട്

റെക്കോര്‍ഡും ഉണ്ട്

ലോകത്ത് ഏറ്റവും അധികം ട്രോള്‍ ചെയ്യപ്പെട്ട മന്ത്രി എന്ന പട്ടമാണ് തിരുവഞ്ചൂരിന് ചാര്‍ത്തിക്കൊടുത്തിരിയ്ക്കുന്നത്.

പുതുവത്സന്‍

പുതുവത്സന്‍

സംസ്ഥാന സര്‍ക്കാരിന് ഏറ്റവും നാണക്കേടുണ്ടാക്കുന്നത് അഴിമതി ആരോപണങ്ങളൊന്നും അല്ലെന്നാണ് ട്രോളര്‍മാര്‍ പറയുന്നത്. അത് തിരുവഞ്ചൂരിന്റെ നാക്ക് പിഴകളാണത്രെ.

വസ്ത്രാക്ഷേപമോ...

വസ്ത്രാക്ഷേപമോ...

എല്ലാവര്‍ക്കും സര്‍ക്കാരിന്റെ പുതുവസ്ത്രാക്ഷേപങ്ങള്‍ എന്നൊക്കെ തിരുവഞ്ചൂര്‍ പറഞ്ഞുകളയുമോ?

വിഷു ആശംസയോ!!!

വിഷു ആശംസയോ!!!

വിഷ് യു എ ഹാപ്പി ന്യൂ ഇയര്‍ എന്നാണല്ലോ... അപ്പോള്‍ പിന്നെ വിഷു എ ഹാപ്പി ന്യൂ ഇയര്‍ എന്നും പറയാമല്ലോ!!!

 വിവരക്കേട്

വിവരക്കേട്

വിവരക്കേട് പറയുന്ന കാര്യത്തില്‍ തിരുവഞ്ചൂരിനേക്കാള്‍ മോശമൊന്നും അല്ല വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ് ആണെന്നാണ് കണ്ടെത്തല്‍.

കനകനാ

കനകനാ

പേര് പറഞ്ഞതാ... പക്ഷേ എന്ത് ചെയ്യാന്‍! ഇപ്പോള്‍ എന്ത് പറഞ്ഞാലും ഇതാ അവസ്ഥ.

ബാര്‍ലിയോ

ബാര്‍ലിയോ

സിനിമ താരങ്ങളുടെ പേര് തെറ്റായി പറയലാണല്ലോ സ്ഥിരം ഏര്‍പ്പാട്. ദുല്‍ഖര്‍ സല്‍മാനെ സല്‍മാന്‍ ഖാനും ചാര്‍ലിയെ ബാര്‍ലിയും ആക്കുമോ എന്ന് കണ്ടറിയാം.

ഇപ്പ വരും

ഇപ്പ വരും

തെറ്റിപ്പറയും എന്ന് പ്രതീക്ഷിച്ചിരുന്നവരെ ഇംഗ്ലീഷില്‍ ആംശസ അറിയിച്ച് തിരുവഞ്ചൂര്‍ ഞെട്ടിച്ചാല്‍ ഇങ്ങനെ ഇരിയ്ക്കും.

വത്സമ്മയോ

വത്സമ്മയോ

പുതുപ്പള്ളി വത്സല, പുതുവത്സന്‍... ഇനിയിതാ പുതു വത്സമ്മാശംകളും. പാവം തിരുവഞ്ചൂര്‍!

പാവല്ലടാ..

പാവല്ലടാ..

പൃഥ്വി രാജിന് 'പാവാട'യിലെ അഭിനയത്തിന് പുരസ്‌കാരം ലഭിച്ചാല്‍ ഇങ്ങനെയൊക്കെ ആയിരിയ്ക്കും സംഭവിയ്ക്കുക.

ഹാപ്പി ന്യൂ ബിയര്‍

ഹാപ്പി ന്യൂ ബിയര്‍

മലയാളത്തില്‍ പറയാന്‍ നോക്കിയിട്ട് നടക്കുന്നില്ല. ഇനിയിപ്പോള്‍ ഇംഗ്ലീഷില്‍ പറഞ്ഞാല്‍ ഇങ്ങനെ ആയിപ്പോകുമോ?

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

English summary
Social Media trolls mocking Thiruvanchur Radhakrishnan in New Year
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X