കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നീ ബിപ്ലബ് അല്ലെടാ വിക്ലങ്കനാണെടാ!!! ട്രോളൻമാരുടെ ഇരയാകാൻ ത്രിപുര മുഖ്യമന്ത്രിയുടെ ജീവിതം ബാക്കി!!!

  • By Desk
Google Oneindia Malayalam News

മഹാഭാരത കാലത്ത് തന്നെ ഇന്റര്‍നെറ്റ് കൃത്രിമോപഗ്രഹങ്ങളും ഒക്കെ ഉണ്ടായിരുന്നു എന്നാണ് ത്രിപുര മുഖ്യമന്ത്രി ആയ ബിപ്ലബ് കുമാര്‍ ആദ്യം പറഞ്ഞത്. കത്വ വിഷയത്തില്‍ രാജ്യം കത്തി നില്‍ക്കുമ്പോള്‍ ആയിരുന്നു അത്. വിഷയം മാറ്റാനുള്ള സംഘപരിവാര്‍ അജണ്ടയായിരുന്നു ആ മണ്ടത്തരം എന്ന് പോലും പലരും വിമര്‍ശിച്ചു.

എന്നാല്‍ അതിന് ശേഷം സിവില്‍ എന്‍ജിനീയറിങ് കഴിഞ്ഞവരാണ് സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കണ്ടത് എന്ന് കൂടി പറഞ്ഞപ്പോള്‍ ആ സംശയങ്ങള്‍ എല്ലാം ഇല്ലാതായി. ഏറ്റവും ഒടുവില്‍ അഭ്യസ്ഥ വിദ്യരായ യുവാക്കള്‍ പശുവളര്‍ത്തല്‍ നടത്തി പണം സമ്പാദിക്കണം എന്ന് കൂടി പറഞ്ഞുകളഞ്ഞു കക്ഷി.

എന്തായാലും പ്രധാന മന്ത്രി നരേന്ദ്ര മോദി ബിപ്ലബിനെ ദില്ലിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. അതിപ്പോള്‍ എന്തിനായിരിക്കും എന്നാണ് ട്രോളന്‍മാരുടെ സംശയം!!!

ത്രിപുരയിലെ അവസ്ഥ!

ത്രിപുരയിലെ അവസ്ഥ!

മെക്കാനിക്കല്‍ എന്‍ജിനീയറിങ് പഠിച്ചിട്ട് സിവില്‍ സര്‍വ്വീസ് പരീക്ഷ എഴുതാന്‍ പറ്റാതെ ജീവിതം വഴിമുട്ടി നില്‍ക്കുന്ന ചേട്ടന്‍... ഓട്ടോ മൊബൈല്‍ എന്‍ജിനീയറിങ് കഴിഞ്ഞ് ഓട്ടോ റിക്ഷ ഓടിച്ച് സുഖമായി കുടുംബം നോക്കുന്ന അനിയന്‍- ഇതാണത്രെ ഇപ്പോള്‍ ത്രിപുരയിലെ അവസ്ഥ!

ഇങ്ങനെ ഒന്നിനെ...

ഇങ്ങനെ ഒന്നിനെ...

സംഗതി സത്യമാണ്. അരിച്ചുപെറുക്കി നോക്കിയാല്‍ പോലും രാജ്യത്ത് ഇങ്ങനെ ഒരു മുഖ്യമന്ത്രിയെ കട്ടാന്‍ ഒരു സാധ്യതയും ഇല്ല. അത്രയ്ക്കുണ്ടല്ലോ മണ്ടത്തരങ്ങള്‍!

മൂത്രപ്പുര മന്ത്രി

മൂത്രപ്പുര മന്ത്രി

പശുവിന്റെ പാല്‍ മാത്രം അല്ലല്ലോ ഗോമൂത്രം കൂടി വില്‍ക്കാന്‍ പറ്റും. അപ്പോള്‍ പിന്നെ 'ത്രി'പുര മുഖ്യമന്ത്രിയെ 'മൂ ത്രപ്പുര' മന്ത്രി എന്ന് വിളിച്ചാല്‍ വല്ല കുഴപ്പവും ഉണ്ടാകുമോ എന്നാണ് സംശയം!

ഐശ്വര്യം ആണ്!!!

ഐശ്വര്യം ആണ്!!!

കേരളത്തില്‍ സിവില്‍ എന്‍ജിനീയര്‍മാര്‍ അല്ലാത്തവര്‍ സിവില്‍ സ്‌റ്റേഷനില്‍ ജോലി ചെയ്യുന്നത് തടയുക എന്ന ഒരു ആഹ്വാനം കൂടി നടത്തണം. അങ്ങനെയെങ്കില്‍ സിവില്‍ കഴിഞ്ഞ എല്ലാവരുടേയും വീട്ടില്‍ ഇങ്ങനെ ഒരു ബോര്‍ഡ് കൂടി കാണാം!

ഇല്ലാതായിപ്പോയി!

ഇല്ലാതായിപ്പോയി!

സത്യത്തില്‍ ആ പരാമര്‍ശം കേട്ടപ്പോള്‍ ബിപ്ലബിന്റെ വിവരം ശരിക്കും അങ്ങ് ഇല്ലാതായിപ്പോയത്രെ... അല്ലേലും അങ്ങനെ ഒന്നും സംഭവിക്കില്ലാന്ന് നമുക്ക് അറിഞ്ഞുകൂടെ! വിവരത്തിന് പോലും അത്രയ്ക്ക് വിവരം ഇല്ലാതായിപ്പോയല്ലോ!

ട്രോളന്‍മാരെ വെല്ലും

ട്രോളന്‍മാരെ വെല്ലും


വന്നുവന്നു ട്രോളന്‍മാരെ വെല്ലുന്ന ട്രോളുകളും കൊണ്ടാണ് പല ദിവസവും പത്രങ്ങള്‍ പുറത്തിറങ്ങുന്നത്. ഇത് കണ്ട് ട്രോളന്‍മാര്‍ പോലും അന്തം വിട്ടിരിക്കുകയാണ്!

ചിരിക്കണോ അതോ...

ചിരിക്കണോ അതോ...

മണ്ടത്തരം പറയുന്ന കാര്യത്തില്‍ പ്രധാനമന്ത്രിയും അത്രയ്ക്ക് മോശം ഒന്നും അല്ലല്ലോ... ഇതിപ്പോള്‍ ചിരിക്കണോ കരയണോ എന്ന അവസ്ഥയില്‍ ആണത്രെ ബിപ്ലബ്... ദില്ലിയിലേക്ക് വിളിപ്പിച്ചത് എന്തിനാണോ ആവോ!

കണ്ടം റെഡി..

കണ്ടം റെഡി..

ഏറ്റവും ഒടുവിലത്തെ പ്രസ്ഥാവന കൂടി വന്നതോടെ ത്രിപുര മുഖ്യമന്ത്രിക്ക് ഓടാനുള്ള 100 ഏക്കര്‍ കണ്ടം റെഡിയായിക്കിയിട്ടുണ്ടത്രെ. മറ്റ് സംഘികള്‍ക്കും സൗജന്യ പ്രവേശനം ഉണ്ടായിരിക്കുമെന്ന്!

മണ്ടത്തരം പറയാത്ത ഒരാള്‍!

മണ്ടത്തരം പറയാത്ത ഒരാള്‍!

അറസ്റ്റിലായ ചില സംഘികളുടെ അവസ്ഥ ഇപ്പോള്‍ ഇതാണത്രെ.. സ്വന്തം പാര്‍ട്ടിയില്‍ മണ്ടത്തരം പറയാത്ത ഒരാളുടെ പേരെങ്കിലും പറഞ്ഞാല്‍ വെറുതേ വിടാമെന്ന്! ഒരാളെങ്കിലും വേണ്ടേ!.

അനുഭവ സാക്ഷ്യം

അനുഭവ സാക്ഷ്യം


ബിപ്ലബിനെ കുറിച്ച് നിങ്ങള്‍ അങ്ങനെ മോശമായിട്ട് അധികമൊന്നും പറയേണ്ട. അദ്ദേഹം നേര്‍വഴിക്ക് നയിച്ച് ജീവിത വിജയം നേടിയ എത്രയോ ആളുകള്‍ നമ്മുടെ ചുറ്റിലും ഉണ്ട് എന്നറിയാമോ...ഇല്ലെങ്കില്‍ ഇതൊന്ന് നോക്കിയാല്‍ മതി!

 വളരാന്‍ അനുവദിച്ചുകൂട

വളരാന്‍ അനുവദിച്ചുകൂട


മോദിജി എന്തായാവും ബിപ്ലബ് കുമാറിനെ ദില്ലിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. ഇവനെ ഇനിയും വളരാന്‍ അനുവദിച്ചുകൂടെ എന്ന് കരുതിയിട്ടെങ്ങാനും ആണോ വിളിപ്പിച്ചത് എന്നാണ് ഇപ്പോഴത്തെ സംശയം!

ദില്ലി അധോലോകം

ദില്ലി അധോലോകം

ബിപ്ലബിന് മോദിജി വിളിപ്പിച്ചു എന്ന് കേട്ടപ്പോള്‍ പലരും വിചാരിച്ചത് ദേഷ്യപ്പെടാന്‍ ആയിരിക്കും എന്നാണ്. സത്യത്തില്‍ അദ്ദേഹം ബിപ്ലബിനെ ദില്ലി അധോലോകത്തിലേക്ക് ക്ഷണിക്കുകയായിരുന്നുവത്രെ... അല്ലാതെ പിന്നെ!

പേടിച്ചോന്നോ...

പേടിച്ചോന്നോ...

മോദിജി വിളിപ്പിച്ചു എന്ന് കേട്ടപ്പോള്‍ ബിപ്ലബ് പേടിച്ചു എന്നല്ല പറയണ്ടത്. ശരിക്കും അങ്ങോട്ട് ഇല്ലാതായത്രെ... പക്ഷേ, അവിടെ എത്തിയപ്പോള്‍ എല്ലാം ശരിയായെന്ന്!

ചാര്‍ട്ടേഡ് അക്കൗണ്ടന്റ്

ചാര്‍ട്ടേഡ് അക്കൗണ്ടന്റ്

ശരിയാണല്ലോ... ബിപ്ലബ് കുമാര്‍ പറഞ്ഞതുപോലെ ആണെങ്കില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആകാന്‍ എന്തിനാണ് സിഎ പഠിക്കുന്നത്, ചാര്‍ട്ടുകള്‍ വാങ്ങി വിറ്റാല്‍ പോരെ!

അതിന്റേതായ സമയം

അതിന്റേതായ സമയം

ആദ്യം സിവില്‍ എന്‍ജിനീയറിങ്ങിന് ചേരുക, പിന്നെ സിവില്‍ സര്‍വ്വീസ് കോച്ചിങ്ങിന് പോവുക. കോഴ്‌സ് കഴിഞ്ഞാല്‍ പശുവിനെ വാങ്ങി വളര്‍ത്തുക- എന്തൊക്കെ പദ്ധതികളാണ് എന്ന് നോക്കിക്കേ!

വെല്ലുവിളി ആകുമോ

വെല്ലുവിളി ആകുമോ

സത്യത്തില്‍ ബിപ്ലബിന്റെ മണ്ട്ത്തരങ്ങള്‍ കേട്ട് മോദി പേടിച്ചുപോയോ എന്നാണത്രെ അമിത് ഷാ ചോദിച്ചത്. മോദിജി പേടിക്കുകയല്ല, ശരിക്കും അങ്ങ് ഇല്ലാണ്ടാവുമോ എന്ന ഭയത്തിലാണത്രെ ഇപ്പോള്‍. അത്രക്കും തള്ളാണല്ലോ!

നാടോടിക്കാറ്റ്

നാടോടിക്കാറ്റ്

ബിരുദ ധാരികള്‍ സര്‍ക്കാര്‍ ജോലി തേടാതെ പശുവിനെ വളര്‍ത്താന്‍ തയ്യാറാകണം എന്നാണല്ലോ പറഞ്ഞത്. ഇതേ കാര്യം അല്ലേ പണ്ട് നാടോടിക്കാറ്റില്‍ ശങ്കരാടിയും പറഞ്ഞത്... ഇങ്ങേര് ഈ സിനിമയൊക്കെ എപ്പോള്‍ കണ്ടോ ആവോ!

സൈലന്റ്!

സൈലന്റ്!

ഈ രണ്ട് ഫോട്ടോസും ചേര്‍ത്തുവച്ച് നോക്കുമ്പോള്‍ നിങ്ങള്‍ക്ക് എന്ത് തോന്നുന്നു... അത് തന്നെയാണ് ട്രോളന്‍ ഉദ്ദേശിച്ചതും. നല്ല ഭാവങ്ങള്‍!

മിടുക്കന്‍മാരെ കണ്ടോ...

മിടുക്കന്‍മാരെ കണ്ടോ...

ത്രിപുരയിൽ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് ശേഷം ഉള്ള മിടുക്കന്‍മാരെ കണ്ടോ... സപ്ലിയടിച്ച് സപ്ലൈകോയില്‍ ജോലി കിട്ടിയ ചേട്ടനും, പാസ്സ് ഔട്ട് ആയി പാസ്‌പോര്‍ട്ട് ഓഫീസില്‍ ജോലി കിട്ടിയ അനിയനും!

ത്രിപുര ബിപ്ലാങ്കന്‍ ആയി

ത്രിപുര ബിപ്ലാങ്കന്‍ ആയി

ബിപ്ലബ് മുഖ്യമന്ത്രി ആകുന്നതിന് മുമ്പുള്ള ത്രിപുര.ും... ശേഷം ഇടിച്ച് ബിപ്ലാങ്കന്‍ ആയ ത്രിപുരയും. വിക്ലങ്കനെ അത്ര പെട്ടെന്ന് ഉപേക്ഷിക്കാന്‍ ട്രോളന്‍മാര്‍ക്ക് സാധിക്കില്ലല്ലോ!

നിര്‍ത്തി നിര്‍ത്തി പറയൂ

നിര്‍ത്തി നിര്‍ത്തി പറയൂ

ദില്ലിക്ക് വിളിപ്പിച്ച ബിപ്ലബിന് ഇപ്പോള്‍ മോദിജി കാര്യങ്ങള്‍ ഒക്കെ പറഞ്ഞുകടുത്തുകൊണ്ടിരിക്കുകയാണത്രെ... നിര്‍ത്തി നിര്‍ത്തി പറഞ്ഞാലേ ഭാവം വരൂ എന്ന്. എല്ലാം കൂടി ഒരുമിച്ച് പറഞ്ഞാല്‍ എങ്ങനെ ശരിയാവാനാണ്!

പോലീസില്‍

പോലീസില്‍

അനിയന്‍മാര്‍ക്കൊപ്പം കള്ളനും പോലീസും കളിച്ചതാ... ബിപ്ലബ് കുമാര്‍ അറിഞ്ഞപ്പോള്‍ ഉടന്‍ പിടിച്ച് പോലീസില്‍ ചേര്‍ത്തു. കള്ളന്‍മാരായ അനിയന്‍മാരൊക്കെ ഇപ്പോള്‍ മന്ത്രിമാരാണത്രെ!

കുറേ മിസ്സിങ് ആണത്രെ

കുറേ മിസ്സിങ് ആണത്രെ

മണ്ടത്തരങ്ങള്‍ പറയരുത് എന്ന് പറയാന്‍ അല്ലത്രെ ബിപ്ലബിനെ ദില്ലിയിലേക്ക് വിളിപ്പിച്ചത്. പറഞ്ഞ മണ്ടത്തരങ്ങളുടെ ലിസ്റ്റില്‍ പലതും മിസ്സിങ് ഉണ്ട് എന്ന് ചൂണ്ടിക്കാണിക്കാന്‍ ആണത്രെ!

ത്രിപുര മുഖ്യമന്ത്രിയെകൊണ്ട് പൊറുതിമുട്ടി ബിജെപി, അവസാനം മോദി നേരിട്ടിടപെട്ടു, ബിപ്ലബിന് രക്ഷയില്ല!ത്രിപുര മുഖ്യമന്ത്രിയെകൊണ്ട് പൊറുതിമുട്ടി ബിജെപി, അവസാനം മോദി നേരിട്ടിടപെട്ടു, ബിപ്ലബിന് രക്ഷയില്ല!

'എഡിച്ചു വിക്ലങ്കൻ ആയ തുംബി'... ഞെട്ടിത്തരിച്ച് ട്രോളൻമാർ, എന്താണീ വിക്ലങ്കനായ തുമ്പി; ആ സത്യം ഇതാ!'എഡിച്ചു വിക്ലങ്കൻ ആയ തുംബി'... ഞെട്ടിത്തരിച്ച് ട്രോളൻമാർ, എന്താണീ വിക്ലങ്കനായ തുമ്പി; ആ സത്യം ഇതാ!

പെട്രോൾ, ഡീസല്‍ വിലയ്ക്ക് കക്കൂസ് ട്രോളുകൾ; ഐസക്കിനെ തോണ്ടിയ രമേശിനും... മോദിയുടെ കാര്യം പറയണോ!!!പെട്രോൾ, ഡീസല്‍ വിലയ്ക്ക് കക്കൂസ് ട്രോളുകൾ; ഐസക്കിനെ തോണ്ടിയ രമേശിനും... മോദിയുടെ കാര്യം പറയണോ!!!

English summary
Social Media trolls mocking Tripura CM Biplab Kumar Deb and Narendra Modi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X