കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'നിത്യോപയോഗ സാധനങ്ങൾക്ക്' വില കുറച്ച കേന്ദ്ര ബജറ്റിന് ട്രോളൻമാരുടെ 'ആദരം'; കടുക് വറുത്ത് പൊങ്കാല!!

  • By Desk
Google Oneindia Malayalam News

നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാനത്തെ സമ്പൂര്‍ണ ബജറ്റിനെ ഏറെ പ്രതീക്ഷയോടെ ആയിരുന്നു ജനങ്ങള്‍ കണ്ടിരുന്നത്. എന്നാല്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍ കാര്യമായൊന്നും ഉണ്ടായില്ല എന്നത് വേറെ കാര്യം.

'ദൈവമേ... ഒരു ഇന്ദ്രനും ചന്ദ്രനും ഈ ഗതിവരുത്തല്ലേ'!!! ഒറ്റയടിക്ക് വിലയിടിച്ച് ട്രോളുകളുടെ പെരുംപൂരം'ദൈവമേ... ഒരു ഇന്ദ്രനും ചന്ദ്രനും ഈ ഗതിവരുത്തല്ലേ'!!! ഒറ്റയടിക്ക് വിലയിടിച്ച് ട്രോളുകളുടെ പെരുംപൂരം

മുമ്പ് നടത്തിയ പ്രഖ്യാപനങ്ങള്‍ പലതും ഇപ്പോഴും കടലാസില്‍ ഉറങ്ങുന്നതിനാല്‍ ഇപ്പോഴത്തെ ബജറ്റ് പ്രഖ്യാപനങ്ങളിലും ട്രോളന്‍മാര്‍ക്ക് കാര്യമായ പ്രതീക്ഷയൊന്നും ഇല്ല. പിന്നെ, പതിവ് പോലെ കേരളത്തെ നന്നായി അവഗണിച്ചിട്ടും ഉണ്ടല്ലോ!!!

തീവണ്ടിയിൽ ആക്രമണ ശ്രമം നടന്നത് യുവനടി സനുഷയ്ക്ക് നേരെ; എസി കംപാർട്ട്‌മെന്റിൽ നടന്നതിനെ കുറിച്ച് നടിതീവണ്ടിയിൽ ആക്രമണ ശ്രമം നടന്നത് യുവനടി സനുഷയ്ക്ക് നേരെ; എസി കംപാർട്ട്‌മെന്റിൽ നടന്നതിനെ കുറിച്ച് നടി

നിത്യോപയോഗ സാധനങ്ങളുടെ വില കുറയും എന്ന് പ്രതീക്ഷതും വെറുതേയായി. അപ്പോള്‍ പിന്നെ ട്രോളന്‍മാര്‍ അവരുടെ പണി എടുക്കാതിരിക്കുമോ?

കേരളത്തിന് ഒന്നുമില്ല

കേരളത്തിന് ഒന്നുമില്ല

അല്ലെങ്കില്‍ തന്നെ കേരളത്തിലെ സംഘികള്‍ക്ക് കേരളത്തിനോട് തീരെ താത്പര്യമില്ല. ഇനി മോദിജി എങ്ങാനും അറിയാതെ കേരളത്തിന് വല്ല ആനുകൂല്യവും നല്‍കുമോ എന്ന് പേടിച്ചിരിക്കുകയായിരുന്നു. ബജറ്റ് കഴിഞ്ഞപ്പോള്‍ ആ പേടി മാറിക്കിട്ടി!

ഔട്ട് കംപ്ലീറ്റ്‌ലി

ഔട്ട് കംപ്ലീറ്റ്‌ലി

വി ആര്‍ ഡൂയിങ് എ ബജറ്റ് എന്ന് പറഞ്ഞതുപോലെ ആയത്രെ. ഇന്ത്യന്‍ എക്കോണമി ഔട്ട് കംപ്ലീറ്റ്‌ലി!

കശുവണ്ടിക്ക് കുറച്ചിട്ടുണ്ട്

കശുവണ്ടിക്ക് കുറച്ചിട്ടുണ്ട്

സംഗതി ജനകീയ ബജറ്റ് തന്നെ... കശുവണ്ടിക്കൊക്കെ വില കുറച്ചിട്ടുണ്ട്. ജനങ്ങളൊക്കെ കശുവണ്ടി തിന്നാണല്ലോ ജീവിക്കുന്നത്!

കോക്ലിയാര്‍ ഇംപ്ലാന്റ്!!!

കോക്ലിയാര്‍ ഇംപ്ലാന്റ്!!!

കോക്ലിയാര്‍ ഇംപ്ലാന്റ്, സോളാര്‍ പാനല്‍, ലീനിയര്‍ മോഷന്‍ ഗൈഡ്, ബോള്‍ സ്‌ക്രൂ... വില കുറച്ച് സാധനങ്ങള്‍ ഗംഭീരമല്ലേ എന്ന്!

ബിടെക് മാമന്‍

ബിടെക് മാമന്‍

എന്തായാലും ബിടെക് മാമന്‍മാര്‍ക്ക് സന്തോഷമായിട്ടുണ്ട്. ആരും പരിഗണിച്ചില്ലെങ്കിലും കുഞ്ഞാവയും ഒടുവില്‍ മോദിയും പരിഗണിച്ചല്ലോ!

 പറപറക്കും

പറപറക്കും

വിമാന സര്‍വ്വീസുകള്‍ അഞ്ചിരട്ടിയാക്കും എന്ന് കേട്ടതോടെ സന്തോഷത്തിലായത് മൂന്ന് പേര്‍ ആണത്രെ... ഒന്ന് മോദിജി, പിന്നെ ദുല്‍ഖര്‍ സല്‍മാന്‍, ഒടുവില്‍ സന്തോഷ് ജോര്‍ജ്ജ് കുളങ്ങരയും!

സംഗതി സത്യമാണോ!

സംഗതി സത്യമാണോ!

അക്ഷരത്തെറ്റ് സംഭവിക്കുക എന്നത് അത്ര വലിയ കാര്യം ഒന്നും അല്ല. എന്നാല്‍ അഴിമതിയും സാമ്പത്തിക സുസ്ഥിരതയും വാഗ്ദാനം ചെയ്തു എന്നൊക്കെ എഴുതി വച്ചാല്‍ കുമ്മനംജി പോലും ഞെട്ടിപ്പോകും!

നല്ല കളി

നല്ല കളി

ബജറ്റ് കണ്ടിട്ട് ഇപ്പോള്‍ എന്താണ് പ്രത്യേകത എന്ന് തോന്നുന്നുണ്ടോ? കോടികള്‍ വച്ചുള്ള ഇങ്ങനെ ഒരു കളി വേറെ എവിടെ കാണാന്‍ പറ്റും!

സന്തോഷമായി

സന്തോഷമായി

വിമാന സര്‍വ്വീസുകള്‍ അഞ്ചിരട്ടിയാക്കും എന്ന് കേട്ടപ്പോള്‍ ഏറ്റവും സന്തോഷിച്ചത് മോദിജി ആണത്രെ... പക്ഷേ, അത് ആഭ്യന്തര സര്‍വ്വീസ് ആണോ എന്ന കാര്യം കൂടി ഒന്ന് നോക്കണം!

മുളയ്‌ക്കൊക്കെ...

മുളയ്‌ക്കൊക്കെ...

ദേശീയ ബാംബു മിഷന് 1,200 കോടി രുപയാണ് ബജറ്റില്‍ നീക്കി വച്ചിരിക്കുന്നത്. ആര്‍എസ്എസ്സുകാര്‍ ദണ്ഡയുണ്ടാക്കുന്നത് മുളകൊണ്ടാണല്ലോ എന്നോര്‍ക്കുമ്പോഴാണ്!

മൊട്ടുസൂചി

മൊട്ടുസൂചി

അല്ലെങ്കില്‍ തന്നെ വിലയില്ലാത്ത സാധനം ആണ് ഈ മൊട്ടുസൂചി. ഇതിപ്പോള്‍ അതിന്റെ വില ഇങ്ങനെ കുറച്ച് കുറച്ച് കൊണ്ടുവരുന്നത് എന്തിനാണാവോ?

ഏത് ബജറ്റാണെങ്കിലും

ഏത് ബജറ്റാണെങ്കിലും

ഓരോ ബജറ്റ് കഴിയുമ്പോഴും മൊബൈല്‍ ഫോണിന്റെ വില കൂടിക്കൂടി വരും. പക്ഷേ, സിഗററ്റിനെ വച്ച് നോക്കുമ്പോള്‍ അതൊക്കെ എന്ത്!

എല്ലാം ആശുപത്രിയില്‍ തീര്‍ക്കും

എല്ലാം ആശുപത്രിയില്‍ തീര്‍ക്കും

പാവപ്പെട്ടവന് ജീവിക്കാന്‍ വേണ്ടി ചുരുങ്ങിയചെലവില്‍ ഭക്ഷണം കൊടുക്കാന്‍ പറ്റില്ല. എന്നാല്‍ പട്ടിണി കിടന്ന് ചാകാറുമ്പോള്‍ ആശുപത്രിയില്‍ ചെന്നാല്‍ അവിടത്തെ ചെലവ് നോക്കിക്കോളും!

ആ 15 ലക്ഷം

ആ 15 ലക്ഷം

പ്രഖ്യാപനങ്ങള്‍ക്കൊന്നും ഒരു കുറവും ഇല്ല. ആരോഗ്യ ഇന്‍ഷുറന്‍സ് അഞ്ച് ലക്ഷം എന്നതാണല്ലോ ഇത്തവണത്തെ പ്രധാന പ്രഖ്യാപനം. പഴയ 15 ലക്ഷം അക്കൗണ്ടില്‍ ഇട്ടുതന്ന ആളല്ലേ എന്ന്!

 ജെയ്റ്റ്‌ലി അല്ല, ബ്രൂസ് ലി!!!

ജെയ്റ്റ്‌ലി അല്ല, ബ്രൂസ് ലി!!!

വിമാനങ്ങള്‍ ഇങ്ങനെ ചറപറാ പറക്കുന്നത് കണ്ടാല്‍ പിന്നെ ജെയ്റ്റ്‌ലിയെ ബ്രൂസ് ലി എന്നൊക്കെ വിളിച്ച് പോകും... അത്രക്കുണ്ടാവില്ലേ സന്തോഷം!

കൊച്ചുകള്ളന്‍

കൊച്ചുകള്ളന്‍

വിമാന സര്‍വ്വീസുകളുടെ എണ്ണം കൂട്ടിയതിന് പിന്നില്‍ ഇങ്ങനെ വല്ല രസതന്ത്രവും ഉണ്ടോ എന്നാണ് സംശയം! ബജറ്റ് കഴിഞ്ഞ് സംഭവിച്ചത് ഇങ്ങനെ ആണത്രെ!

എണ്ണം കണ്ടാല്‍ അറിയാം

എണ്ണം കണ്ടാല്‍ അറിയാം

ബജറ്റ് പ്രഖ്യാപനം വന്നപ്പോള്‍ വില കുറഞ്ഞ സാധനങ്ങളുടെ എണ്ണവുംവില കൂടിയ സാധനങ്ങളുടെ എണ്ണവും ഇങ്ങനെ ആണത്രെ കാണപ്പെടുന്നത്!

അടുത്ത ഫ്‌ലൈറ്റ്

അടുത്ത ഫ്‌ലൈറ്റ്

ഇനിയിപ്പോള്‍ മോദിജിക്കും സന്തോഷ് ജോര്‍ജ്ജ് കുളങ്ങരയ്ക്കും ടെന്‍ഷന്‍ അടിക്കേണ്ട കാര്യമില്ല. ഒരു ഫ്‌ലൈറ്റ് പോയാല്‍ ഉടന്‍ വരുമല്ലോ അടുത്ത ഫ്‌ലൈറ്റ്!

ചെറിയൊരു വ്യത്യാസം

ചെറിയൊരു വ്യത്യാസം

ശരിക്കും ഉള്ള ഇന്ത്യയും മോദി സര്‍ക്കാര്‍ കാണുന്ന ഇന്ത്യയും തമ്മില്‍ ചെറിയൊരു വ്യത്യാസം ഉണ്ടത്രെ... കേരളം അങ്ങ് അറബിക്കടലില്‍ ആണെന്ന്!

പെട്രോളിന്റെ നികുതി

പെട്രോളിന്റെ നികുതി

സംഗതി എന്തായാലും പെട്രോളിന്റെ വില്‍പന നികുതി എട്ട് രൂപ കുറച്ചിട്ടുണ്ട്. ഞെട്ടണ്ട, സെസ്സ് ആയി ഒരു എട്ട് രൂപ വേറെ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

English summary
Social Media trolls mocking Union Budget
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X