കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദര്‍ തെരേസ അത്രയ്ക്ക് 'വിശുദ്ധ'യാണോ? ട്രോളുകള്‍ പറയുന്നതിലും ചില കാര്യങ്ങളില്ലേ...?

Google Oneindia Malayalam News

അഗതികളുടെ അമ്മ എന്നായിരുന്നു മദര്‍ തെരേസ ഇതുവരെ അറിയപ്പെട്ടിരുന്നത്. ഇനി മുതല്‍ കൊല്‍ക്കത്തയിലെ വിശുദ്ധ തെരേസ എന്ന് മദര്‍ അറിയപ്പെടും. അനാഥര്‍ക്കും കുഷ്ഠരോഗികള്‍ക്കും അഗതികള്‍ക്കും എല്ലാം താങ്ങായിരുന്നു മദര്‍ തേരേസയും മദറിന്റെ മിഷനറീസ് ഓഫ് ചാരിറ്റിയും.

എന്നാല്‍ തെരേസയെ കുറിച്ച് വിമര്‍ശനങ്ങളും ഏറെ ഉയര്‍ന്നിട്ടുണ്ട്. ഇന്ത്യന്‍ മാധ്യമങ്ങള്‍ അത് അധികം ചര്‍ച്ച ചെയ്തിട്ടില്ലെങ്കിലും വിദേശമാധ്യമങ്ങളില്‍ വലിയ വാര്‍ത്തകളായിട്ടുണ്ട്.

മതപരിവര്‍ത്തനം തന്നെയാണ് പ്രധാന വിഷയം. കത്തോലിക്കാ സഭയിലേക്ക് ആളെ കൂട്ടുന്ന പരിപാടി ആയിരുന്നോ മദര്‍ ശരിക്കും ചെയ്തിരുന്നത്? സേവന പ്രവര്‍ത്തനങ്ങള്‍ക്കായി കിട്ടിയ സംഭാവനകള്‍ എല്ലാം ചെലവഴിച്ചത് അതിന് വേണ്ടിത്തന്നെ ആയിരുന്നോ? ആ ചര്‍ച്ചകള്‍ ഇപ്പോള്‍ വീണ്ടും ചൂട് പിടിച്ചിട്ടുണ്ട്. ഇവിടെ പറയുന്നത് ചില ട്രോളുകളെ കുറിച്ചാണ്.

ദൈവ സ്‌നേഹം

ദൈവ സ്‌നേഹം


വേദനകളെല്ലാം ദൈവസ്‌നേഹത്തിന്റെ ഭാഗമാണെന്ന് മദര്‍ പറഞ്ഞിട്ടുണ്ടോ എന്നറിയില്ല. എന്തായാലും ഐസിയുവില്‍ ഇങ്ങനെ ഒരു ട്രോള്‍ ഇറങ്ങിയിട്ടുണ്ട്.

രോഗം

രോഗം

മറ്റുള്ളവര്‍ക്ക് രോഗം വന്നപ്പോള്‍ അത് ദൈവ സ്‌നേഹം... തനിക്ക് രോഗം വന്നപ്പോള്‍ ആശുപത്രി... ഇങ്ങനെ ഒരു നിലപാട് മദര്‍ എന്നെങ്കിലും എടുത്തിരുന്നോ?

ശരിയാണോ

ശരിയാണോ

1984 ല്‍ ഭോപ്പാല്‍ ദുരന്തമുണ്ടായപ്പോള്‍ മദര്‍ അവിടെ ഓടിയെത്തിയില്ല. മാത്രമല്ല, ദുരന്തത്തിന് കാരണക്കാരായ യൂണിയന്‍ കാര്‍ബൈഡിന് മാപ്പ് നല്‍കണം എന്നായിരുന്നത്രെ മദര്‍ അന്ന് ആവശ്യപ്പെട്ടത്.

കഷ്ടം

കഷ്ടം

മദര്‍ ചെയ്തിട്ടുളള പുണ്യപ്രവൃത്തികള്‍ ഏറെയാണ്. എന്നാല്‍ അത്ഭുതെ പ്രവര്‍ത്തിച്ചു എന്ന് പറഞ്ഞ് വിശുദ്ധയാക്കുന്നതില്‍ അഭിപ്രായ വ്യത്യാസമുള്ള ഒരുപാട് ആളുകള്‍ ഉണ്ട്.

 മാനദണ്ഡം

മാനദണ്ഡം

എന്താണ് ഒരാളെ വിശുദ്ധനോ വിശുദ്ധയോ ആക്കാനുള്ള മാനദണ്ഡം? ദിവ്യ പ്രവര്‍ത്തനം നിര്‍ബന്ധമാണ്. അടുത്ത കാര്യം ഇതാണോ?

 ആരോപണം

ആരോപണം


തെരുവില്‍ നിന്ന് മദര്‍ എടുത്ത് വളര്‍ത്തിയ കുട്ടികളെയെല്ലാം മാമോദീസ മുക്കി ക്രിസ്ത്യാനികളാക്കിയിരുന്നു എന്നൊരു ആരോപണം മദര്‍ തെരേസയ്‌ക്കെതിരെ ഉണ്ട്.

 രോഗം ഭേദമാക്കാന്‍

രോഗം ഭേദമാക്കാന്‍

പലപ്പോഴും മിഷനറി പ്രവര്‍ത്തനങ്ങള്‍ ഇത്തരത്തിലുള്ള ചീത്തപ്പേരുകള്‍ കേട്ടിട്ടുണ്ട്. പ്രാര്‍ത്ഥന കൊണ്ട് രോഗം ഭേദമാക്കിയ സംഭവങ്ങളൊന്നും ശാസ്ത്രീയമായി എവിടേയും തെളിയിക്കപ്പെട്ടിട്ടും ഇല്ല.

 മധ്യസ്ഥ പ്രാര്‍ത്ഥന

മധ്യസ്ഥ പ്രാര്‍ത്ഥന

ദൈവത്തിനോട് പ്രാര്‍ത്ഥിക്കാന്‍ എന്തിനാണ് മധ്യസ്ഥര്‍ എന്ന് ചോദിക്കുന്നവരും ഒരുപാടുണ്ട് ഈ ലോകത്ത്.

എങ്ങനെയാണ്

എങ്ങനെയാണ്


എന്തുകൊണ്ടാണ് മദര്‍ തെരേസയെ വിശുദ്ധയാക്കിയത് എന്നതിന് ചിലര്‍ നല്‍കുന്ന മറുപടി ഇങ്ങനെയാണ്. എന്തായാലും കത്തോലിക്കാ വിശ്വാസികളെ മാത്രമല്ലേ വിശുദ്ധരായി പ്രഖ്യാപിക്കു...

English summary
Social Media trolls on the declaration of Mother Teresa as a saint.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X