• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അച്ഛന്റെ സ്ഥാനത്ത് അയലത്തെ മോഹനേട്ടൻ ആയാലോ!!! ചലച്ചിത്ര പുരസ്‌കാര വിതരണത്തെ പൊളിച്ചടുക്കി ട്രോളുകൾ

  • By Desk

ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണം സര്‍ക്കാര്‍ തീരുമാനിച്ചതുപോലെ തന്നെ നടന്നു. ഒരു മണിക്കൂറില്‍ കൂടുതല്‍ രാഷ്ട്രപതി ചടങ്ങില്‍ പങ്കെടുത്തില്ല, പറഞ്ഞതില്‍ അധികം പേര്‍ക്ക് പുരസ്‌കാരം നേരിട്ട് വിതരണം ചെയ്യുകയും ചെയ്തില്ല.

ദേശീയ പുരസ്‌കാരങ്ങള്‍ രാഷ്ട്രപതി നേരിട്ട് വിതരണം ചെയ്യുക എന്നതായിരുന്നു ഇത്രയും നാളും ഉണ്ടായിരുന്ന കീഴ് വഴക്കം. അവാര്‍ഡ് ജേതാക്കള്‍ക്ക് അയച്ച ക്ഷണക്കത്തിലും അങ്ങനെ തന്നെ ആയിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ റിഹേഴ്‌സലിന് എത്തിയപ്പോഴാണ് സ്മൃതി ഇറാനിയാണ് ബാക്കിയുള്ളവര്‍ക്ക് അവാര്‍ഡ് നല്‍കുന്നത് എന്ന കാര്യം അറിഞ്ഞത്.

തുടര്‍ന്ന് ഫഹദ് ഫാസിലും പാര്‍വ്വതിയും അടക്കമുള്ള 68 പേര്‍ ചടങ്ങ് ബഹിഷ്‌കരിച്ച് മടങ്ങി. അതിനെ ചോദ്യം ചെയ്ത് കുറേ പേര്‍ രംഗത്ത് വരികയും ചെയ്തു. അതിനുള്ള മറുപടികളാണ് ഈ ട്രോളുകള്‍...

മന്ത്രി തന്നെ തരണം?

മന്ത്രി തന്നെ തരണം?

ഓസ്‌കാര്‍ അവാര്‍ഡ് ഒക്കെ കിട്ടിയ ആളാണ്. പക്ഷേ, ദേശീയ പുരസ്‌കാരം സ്മൃതി ഇറാനി തന്നെ തരണം എന്ന് നിര്‍ബന്ധം ഉണ്ടായിരുന്നു എന്ന് തോന്നുന്നു. പാവം എആര്‍ റഹ്മാന്‍!

പാറു റോക്ക്‌സ്

പാറു റോക്ക്‌സ്

പാര്‍വ്വതിയെ ട്രോളുക, തെറിവിളിക്കുക എന്നതായിരുന്നു കേരളത്തിലെ സോഷ്യല്‍ മീഡിയയിലെ ഒരു ട്രെന്‍ഡ്. എന്നാല്‍ അവാര്‍ഡ് ചടങ്ങ് ബഹിഷ്‌കരിച്ചതിലൂടെ പാര്‍വ്വതിയെ ബഹുമാനിക്കാനും ആളുകളുടെ തിരക്കായിട്ടുണ്ട്.

രണ്ട് പേര്‍...

രണ്ട് പേര്‍...

കേരളത്തില്‍ നിന്ന് അവാര്‍ഡ് വാങ്ങാന്‍ പോയ ബാക്കിയെല്ലാവരും ചടങ്ങ് ബഹിഷ്‌കരിച്ച് തിരിച്ചുപോന്നു. പക്ഷേ, ഈ രണ്ട് പേര്‍ മാത്രം ഇങ്ങനെ ആയിപ്പോയി... എന്ത് ചെയ്യാന്‍ അല്ലേ!

ബുഫേ മോഡല്‍

ബുഫേ മോഡല്‍

ഒരു മണിക്കൂറില്‍ കൂടുതല്‍ ചടങ്ങില്‍ പങ്കെടുക്കില്ല എന്നല്ലേ രാഷ്ട്രപതി ഭവനില്‍ നിന്ന് അറിയിച്ചത്. ഇനിയിപ്പോള്‍ അടുത്ത തവണ അവാര്‍ഡ് വിതരണം ബുഫേ മോഡലില്‍ ആക്കുമോ എന്നാണ് ചിലരുടെ സംശയം!

രാഷ്ട്രപതിയാണെങ്കില്‍ മാത്രം

രാഷ്ട്രപതിയാണെങ്കില്‍ മാത്രം

പാതിയിലധികം അവാര്‍ഡ് ജേതാക്കള്‍ ആയിരുന്നു പുരസ്‌കാരം ഏറ്റുവാങ്ങാതെ, ചടങ്ങ് ബഹിഷ്‌കരിച്ച് മടങ്ങിയത്. അവസാനം അവാര്‍ഡ് കൊടുക്കാന്‍ കാത്തിരുന്ന സ്മൃതി ഇറാനിയുടെ സ്ഥിതി ഇതായിപ്പോയി!

പഞ്ചായത്ത് മേളയല്ല

പഞ്ചായത്ത് മേളയല്ല

പഞ്ചായത്ത് പ്രസിഡന്റ് തന്നാലും അവാര്‍ഡിന്റെ മൂല്യം കുറയില്ലെന്നാണ് ചിലര്‍ പറയുന്നത്. സംഗതി പഞ്ചായത്ത് മേളയിലെ തവളച്ചാട്ട മത്സരത്തിനുള്ള സമ്മാനമല്ലെന്ന് പറയാന്‍ പറഞ്ഞിട്ടുണ്ട് ട്രോളന്‍!

ഇതാണ് സത്യം

ഇതാണ് സത്യം

അവാര്‍ഡ് വാങ്ങുകയാണെങ്കില്‍ സ്മൃതി ഇറാനിയുടെ കൈയ്യില്‍ നിന്ന് തന്നെ വാങ്ങണം. പക്ഷേ, അവാര്‍ഡ് വാങ്ങാന്‍ പോകാതിരിക്കാമല്ലോ... എല്ലാം ഒരു ജിഒടി സ്‌റ്റൈലില്‍ പറഞ്ഞതാണ് ട്രോളന്‍!

അതുകൊണ്ടാണോ

അതുകൊണ്ടാണോ

സംഗതി ബിജെപിയുടെ കാര്യത്തില്‍ പലര്‍ക്കും പല ആശങ്കകളും പ്രതിഷേങ്ങളും ഒക്കെ ഉണ്ടാകും. പക്ഷേ, അതിന്റെ പേരിലാണോ ഈ ബഹിഷ്‌കരണം എ്‌ന്നൊന്നും പറഞ്ഞേക്കരുത്. രാഷ്ട്രപതി പുരസ്‌കാരം വിതരണം ചെയ്യാത്തത് തന്നെ ആയിരുന്നു കാരണം പറഞ്ഞത്.

ഇനി സിനിമ വിജയിപ്പിക്കില്ലേ!!!

ഇനി സിനിമ വിജയിപ്പിക്കില്ലേ!!!

ഫഹദിന്റെ സിനിമകള്‍ സംഘബന്ധുക്കല്‍ കാണില്ല എന്നൊന്നും തീരുമാനിച്ച് കളയരുത്... അപ്പോള്‍ ഇങ്ങനെ ചില മറുചോദ്യങ്ങളും വരും!

ആനപ്പുറത്തും കഴുതപ്പുറത്തും

ആനപ്പുറത്തും കഴുതപ്പുറത്തും

ആനപ്പുറത്ത് കയറാന്‍ കുറേ ആളുകള്‍ വന്നു എന്ന് വിചാരിക്കുക. അതില്‍ ആദ്യത്തെ അഞ്ച് പേര്‍ ആനപ്പുറത്തും ബാക്കിയുള്ളവര്‍ കഴുതപ്പുറത്തും കയറട്ടേ എന്ന് പറഞ്ഞാല്‍ എങ്ങനെയുണ്ടാവും!!! അതാണത്രെ ഇപ്പോള്‍ നടന്നത്.

മേജര്‍ രവി പോലും

മേജര്‍ രവി പോലും

സ്ഥിരം സംഘബന്ധു എന്ന് കരുതിയ മേര്‍ രവി ഇങ്ങനെയൊക്കെ പറയും എന്ന് ആരും കരുതിക്കാണില്ല. ആവേശകുമാരന്‍മാരായ മറ്റ് പല സംഘബന്ധുക്കളും ഇതോടെ തേഞ്ഞുപോയത്രെ!

ഓടി രക്ഷപ്പെട്ടു

ഓടി രക്ഷപ്പെട്ടു

രാഷ്ട്രപതിയുടെ കൈയ്യില്‍ നിന്ന് അവാര്‍ഡ് വാങ്ങാന്‍ പോയവരാണ്. അപ്പോള്‍ അതാ വരുന്നു ശ്രീമതി സ്മൃതി ഇറാനി... പിന്നെ ഒന്നും നോക്കിയില്ല, ഓടി രക്ഷപ്പെട്ടു!

അച്ഛന് പകരം അനിയത്തി...

അച്ഛന് പകരം അനിയത്തി...

പ്രോഗ്രസ് കാര്‍ഡില്‍ ഒപ്പിടേണ്ടത് രക്ഷിതാക്കളല്ലേ... അതിന് അനുജത്തി ഒപ്പിട്ടാല്‍ ശരിയാകുമോ.. അതാണത്രെ രാഷ്ട്രപതിക്ക് പകരം സ്മൃതി ഇറാനി അവാര്‍ഡ് നല്‍കുമ്പോള്‍ സംഭവിക്കുന്ന കാര്യം!

സംഘിക്ക് സ്ത്രീധനം കിട്ടിയതല്ല

സംഘിക്ക് സ്ത്രീധനം കിട്ടിയതല്ല

സംഘികളെ കണ്ണെടുത്താല്‍ കണ്ടുകൂട, പക്ഷേ, സംഘിയായ രാഷ്ട്രപതിയില്‍ നിന്ന് തന്നെ അവാര്‍ഡ് വാങ്ങിക്കണം- ഇതാണ് ഒരു ആരോപണം. പക്ഷേ, ഈ രാഷ്ട്രപതി പദവി ആര്‍ക്കെങ്കിലും സ്ത്രീധനം കിട്ടിയതാണോ എന്ന് അറിയുമോ ആവോ?

നട്ടെല്ലുള്ളത് കൊണ്ട്

നട്ടെല്ലുള്ളത് കൊണ്ട്

എന്തുകൊണ്ടാണ് മുന്‍ സീരിയല്‍ നടിയായ ആ കേന്ദ്ര മന്ത്രിയില്‍ നിന്ന് അവാര്‍ഡ് സ്വീകരിക്കാതിരുന്നത്? അതിനുള്ള ഉത്തരം ഇതാണത്രെ... നട്ടെല്ലുള്ളതുകൊണ്ട്!

പ്രസിഡന്റിന്റെ അവാര്‍ഡ്!

പ്രസിഡന്റിന്റെ അവാര്‍ഡ്!

പണ്ട് ചാക്കോ മാഷിനും കിട്ടിയിട്ടുണ്ടായിരുന്നു പ്രസിഡന്റിന്റെ കൈയിയില്‍ നിന്ന് അവാര്‍ഡ്. അത് ഇക്കാലത്തായിരുന്നെങ്കില്‍ ഏതാണ്ട് ഇങ്ങനെ ആയിപ്പോയേനെ എന്ന്!

 കര്‍ഷകര്‍ക്കോ...

കര്‍ഷകര്‍ക്കോ...

സിനിമാക്കാര്‍ക്കല്ല, കര്‍ഷകര്‍ക്കാണ് പുരസ്‌കാരം നല്‍കേണ്ടത് എന്നാണ് ചില സംഘമിത്രങ്ങള്‍ പറയുന്നത്. അവാര്‍ഡ് ഒന്നും വേണ്ട, ഇങ്ങനെ കിടന്ന് തള്ളാതെ ആ കാര്‍ഷിക കടങ്ങള്‍ ഒന്ന് എഴുതി തള്ളാന്‍ പറ്റുമോ എന്നാണ് ചോദ്യം!

വെറുത്ത് വെറുത്ത്... അവസാനം

വെറുത്ത് വെറുത്ത്... അവസാനം

ഒടുവില്‍ ഇക്ക ഫാന്‍സിന് വരെ പാര്‍വ്വതിയെ ഇഷ്ടപ്പെടേണ്ട സ്ഥിതിയായി... എന്താ കാര്യം? പാര്‍വ്വതിയും അവാര്‍ഡ് ദാന ചടങ്ങ് ബഹിഷ്‌കരിച്ചില്ലേ! അപ്പോള്‍ നിലപാട് മാത്രമല്ല പ്രശ്‌നം, ആരോട് കാണിക്കുന്നു എന്നതും കൂടിയാണ്!

കാത്തിരുന്നത്

കാത്തിരുന്നത്

രാഷ്ട്രപതി അവാര്‍ഡ് നല്‍കുന്നില്ലെങ്കില്‍ പിന്നെ ഉപരാഷ്ട്രപതി നല്‍കും എന്നാണ് പ്രതീക്ഷിച്ചത്. അതും അല്ലെങ്കില്‍ പിന്നെ പ്രധാനമന്ത്രിയെങ്കിലും... പക്ഷേ, ഒടുവില്‍....

ഫുള്‍ കോപ്പി പേസ്റ്റ്!

ഫുള്‍ കോപ്പി പേസ്റ്റ്!

കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും പിഴവ് സംഭവിച്ചാല്‍ അതിനെ ന്യായീകരിക്കുകയല്ലേ നിവൃത്തിയുള്ളൂ. അധികം ന്യായീകരണം സ്വന്തമായി ഉണ്ടാക്കാന്‍ പറ്റാത്തതുകൊണ്ട് കോപ്പി പേസ്റ്റ് തന്നെ ശരണം!

റസൂല്‍ പൂക്കുട്ടിയും

റസൂല്‍ പൂക്കുട്ടിയും

ഒരു ഓസ്‌കാര്‍ ജേതാവ് അവാര്‍ഡ് വാങ്ങി മിണ്ടാതിരുന്നു എന്നതുകൊണ്ട് എല്ലാവരും അങ്ങനെ ആകണം എന്നില്ലല്ലോ... ഓസ്‌കാര്‍ ജേതാവായ റസൂല്‍ പൂക്കുട്ടിയും പ്രതിഷേധിച്ചിട്ടുണ്ട്. അങ്ങേരേയും ഇനി സുഡാപ്പിയാക്കരുത്!

 വിവരമുള്ളവരോട് ചോദിക്കണം

വിവരമുള്ളവരോട് ചോദിക്കണം

രാഷ്ട്രപതിയും സംഘിയല്ലേ എന്ന് ചോദിച്ചുകൊണ്ട് ഇതുവഴി വന്നേക്കരുത്. ഒരു പാര്‍ട്ടി അംഗത്വവും ഇല്ലാതെ ആണ് ഒരാള്‍ രാഷ്ട്രപതിയാകുന്നത് എന്ന കാര്യം വിവരമുള്ള ആരോടെങ്കിലും ചോദിക്കുന്നത് നന്നാവും!

തെക്കേലെ ഗോപി ചേട്ടന്‍!

തെക്കേലെ ഗോപി ചേട്ടന്‍!

അച്ഛന്‍ എത്തുന്നതിന് മുമ്പ് തെക്കേലെ ഗോപി ചേട്ടന്റെ കൈയ്യില്‍ നിന്ന് അനുഗ്രഹവും വാങ്ങി പോയതാണ് മകന്‍. അനുഗ്രഹം ആര് തന്നാലും മതിയല്ലോ എന്ന്! ശാഖയില്‍ പോക്ക് അവസാനിപ്പിക്കാന്‍ അച്ഛന്റെ വക ഇണ്ടാസ് എപ്പോള്‍ കിട്ടി എന്ന് ചോദിച്ചാല്‍ മതി!

ബഹിഷ്‌കരിക്കൂ...

ബഹിഷ്‌കരിക്കൂ...

ബിജെപിക്കാര്‍ ബഹിഷ്‌കരിച്ച സിനിമയൊക്കെ 100 കോടി ക്ലബ്ബില്‍ കടന്നിട്ടുണ്ട്. ഫഹദിന്റെ സിനിമകള്‍ കൂടി അങ്ങ് ബഹിഷ്‌കരിക്കുമോ എന്നാണ് ഇനി അറിയേണ്ടത്. കേരളത്തില്‍ നിന്ന് വീണ്ടും ഒരു 100 കോടി ക്ലബ്ബ് സിനിമ വരുമോ ആവോ!

ഇതിലും വലുത്

ഇതിലും വലുത്

ന്യായീകരണം എന്ന് പറഞ്ഞാല്‍ ഇതൊന്നും അല്ല. ഇതിലും വലുതൊക്കെ വരുന്നുണ്ട്. എന്തിനാണ് പുരസ്‌കാര വിതരണ ചടങ്ങ് ബഹിഷ്‌കരിച്ചത് എന്ന പോലും അറിയാത്തവരുണ്ട് എന്നതാണ് സത്യം!

അവാര്‍ഡ് വിതരണ വിവാദത്തിന്റെ 24 മണിക്കൂർ നീണ്ട സസ്പെൻസ്, സംഘർഷങ്ങൾ, ക്ളൈമാക്സ്; സീന്‍ ബൈ സീന്‍...

ഗന്ധർവ്വനല്ല യൂദാസ്, സെൽഫിയല്ല സെൽഫിഷ് ... യേശുദാസിനെ കൊന്ന് കൊലവിളിച്ച് അടപടലം ട്രോൾ പൊങ്കാല

ജോയ് മാത്യുവിനെ ട്രോളി ഡോ ബിജു! അവാര്‍ഡിനായി നിലവിളിച്ചയാളാണ് ഇപ്പോ മേനി പറയുന്നത്!

English summary
Social Medoa trolls on boycotting National Film Award Distribution function
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X