• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പെറു 'പെറും' ... എന്തൊക്കെ ആയിരുന്നു 'ബ്രാ'കളേ, തോല്‍വിയേക്കാള്‍ ഭീകരം ഈ ട്രോളുകള്‍!!!

കഴിഞ്ഞ ലോകകപ്പ് ഫ്ടുബോളില്‍ ജര്‍മനിയോട് ഏറ്റ തോല്‍വിയുടെ ക്ഷീണം ഇതുവരെ മാറിയിട്ടില്ല ബ്രസീലിന്. അതിനിടയ്ക്ക് കോപ്പയില്‍ ഹെയ്ത്തിയെ ഏഴ് ഗോളിന് തോല്‍പിച്ച് ഒരു ആശ്വാസം ഉണ്ടാക്കാനൊക്കെ നോക്കി.

പക്ഷേ പറഞ്ഞിട്ടെന്ത് കാര്യം. പെറുവിനോട് തോറ്റ് പുറത്ത് പോകാനായിരുന്നില്ലേ വിധി. ഇത് കണ്ടാല്‍ പിന്നെ ട്രോളേഴ്‌സ് വെറുതേയിരിക്കുമോ, അതും കട്ട അര്‍ജന്റീന ഫാന്‍സ് ആയ ട്രോളേസ് ഉണ്ടെങ്കില്‍ അവര്‍...

തോറ്റത് സഹിയ്ക്കാം... ഈ ട്രോളുകളാണ് സഹിയ്ക്കാന്‍ വയ്യാത്തത് എന്നാണിപ്പോള്‍ പല ബ്രസീല്‍ ഫാന്‍സും പറയുന്നതത്രെ!!!

പോയിട്ട് വാ

പോയിട്ട് വാ

ഇനിയിപ്പോ അടുത്ത ലോകകപ്പ് സീസണ്‍ ആകുമ്പോ വന്നാല്‍ മതി. അല്ലാതെ പ്രത്യേകിച്ച് പണിയൊന്നും ഇല്ലല്ലോ!

ഫാന്‍സിന്റെ ദു:ഖം

ഫാന്‍സിന്റെ ദു:ഖം

ബ്രസീല്‍ പുറത്തായതിലായിരിക്കില്ല പല ഫാന്‍സിന്റേയും ദു:ഖം, അത് മെസ്സി ഹാട്രിക് നേടിയതില്‍ ആയിരിക്കും.

നൈസായിട്ടങ്ങ്...

നൈസായിട്ടങ്ങ്...

ആ റഫറിയോട് ബ്രസീലുകാര്‍ ചോദിയ്ക്കുകയാണ് സൂര്‍ത്തുക്കളേ ചോദിക്കുകയാണ്... നൈസായിട്ടങ്ങ് ഒഴിവാക്കിക്കളഞ്ഞു അല്ലേ...

അര്‍ജന്റീനക്കാര്‍

അര്‍ജന്റീനക്കാര്‍

അര്‍ജന്റീന ഫാന്‍സിന് ടീം ഒരു പ്രശ്‌നമേ അല്ല അവര്‍ സപ്പോര്‍ട്ട് ചെയ്യും. പക്ഷേ എതിരാളി ബ്രസീല്‍ ആകണം എന്ന് മാത്രം.

ഹാന്‍ഡ് ബോള്‍ ആക്കിക്കൂടേ...

ഹാന്‍ഡ് ബോള്‍ ആക്കിക്കൂടേ...

ബ്രസീല്‍ ഫാന്‍സിന്റെ രോദനം... പാവം ഫാന്‍സ്

ഇത്രേം സമയം കിട്ടീട്ടും

ഇത്രേം സമയം കിട്ടീട്ടും

90 മിനിറ്റ് കിട്ടീട്ട് ഗോളടിക്കാത്തവന്‍മാര് ഇനി ഇഞ്ചുറി ടൈമിലെ ആറ് മിനിറ്റിലല്ലേ ഗോളടിക്കുന്നത്.

ഇതാ അവസ്ഥ

ഇതാ അവസ്ഥ

ബ്രസീല്‍ ഫാന്‍സ് ഒക്കെ ഇപ്പോള്‍ തലയില്‍ മുണ്ടും ഇട്ടാണ് നടക്കുന്നത്.

പെറൂ.....

പെറൂ.....

നേരത്തിലെ നിവിന്‍ പോളിയുടെ അവസ്ഥയാണ് ഇപ്പോള്‍ ബ്രസീലിന്. കോപ്പയില്‍ മുത്തമിടാമെന്ന് വിചാരിച്ചതാ, പക്ഷേ!!!

താത്വികാവലോകനം

താത്വികാവലോകനം

സംഗതി ഒരു താത്വിക അവലോകനത്തിനുള്ള മരുന്നൊക്കെ ഉണ്ട്. ആദ്യം ഗോള്‍ വിധിയ്ക്കുന്നു, പിന്നെ ഗോള്‍ റദ്ദാക്കുന്നു... പിന്നെയതാ വീണ്ടും ഗോള്‍ വിധിയ്ക്കുന്നു.

 പ്രസവിപ്പിയ്ക്കും

പ്രസവിപ്പിയ്ക്കും

പെറുവിനെ പ്രസവിപ്പിയ്ക്കും എന്നൊക്കെ പറഞ്ഞ് പോയതാ... എന്നിട്ടിപ്പോ എന്താ ഉണ്ടായത്?

ഒടുക്കത്തെ അടിയായിപ്പോയി

ഒടുക്കത്തെ അടിയായിപ്പോയി

ആക്ഷന്‍ ഹീറോ ബിജുവിലെ ആ അടി പോലെ അപ്രതീക്ഷിതമായിപ്പോയി ആ 'ഹാന്‍ഡ് ഗോള്‍'

ഞങ്ങള്‍ക്ക് വേണ്ട

ഞങ്ങള്‍ക്ക് വേണ്ട

കോപ്പ അമേരിയ്ക്ക ഫുട്‌ബോളല്ല, വോളിബോള്‍ കപ്പ് എന്ന്. എന്താ ഇപ്പോ ഇതിനെയൊക്കെ പറയുക!!!

 റഫറിയുടെ തീരുമാനം

റഫറിയുടെ തീരുമാനം

തേന്‍മാവിന്‍ കൊമ്പത്ത് എന്ന സിനിമയില്‍ സുകുമാരി തീരുമാനം പറയുന്നത് പോലെ ആയിപ്പോയി റഫറിയുടെ തീരുമാനം.

ന്റുപ്പാപ്പായ്ക്ക്

ന്റുപ്പാപ്പായ്ക്ക്

ഇനി ബ്രസീല്‍ ഫാന്‍സിന് പറയാനുള്ള ഇതായിരിക്കും... അഞ്ച് ലോകകപ്പ്, എട്ട് കോപ്പ അമേരിയ്ക്ക....

ഏഴിന്റെ ശാപം

ഏഴിന്റെ ശാപം

എന്തൊക്കെ പറഞ്ഞിട്ടെന്താ കാര്യം... ആ ഏഴിന്റെ ശാപം ഇപ്പോഴും ബ്രസീലിനെ വേട്ടയാടുന്നുണ്ട്.

എങ്ങനെ ഇറങ്ങും

എങ്ങനെ ഇറങ്ങും

പഴയ കഥയൊക്കെ പറഞ്ഞ് വലിയ ഡയലോഗ് അടിച്ചവരെല്ലാം ഇപ്പോള്‍ പുറത്തിറങ്ങാന്‍ പറ്റാത്ത സ്ഥിതിയില്‍ വീട്ടില്‍ അടച്ചിരിപ്പാണത്രെ.

കൈ ഗോളടിച്ച്

കൈ ഗോളടിച്ച്

ലോകചാമ്പ്യന്‍മാരെ അട്ടിമറിച്ചു എന്നൊക്കെ ഇപ്പോ പെറും ആരാധകര്‍ പറഞ്ഞു നടക്കുന്നുണ്ട്. ബ്രസീലുകാര്‍ക്ക് പറയാനുള്ളത് കൂടി കേള്‍ക്കണം.

ഞങ്ങളേ കണ്ടുള്ളൂ

ഞങ്ങളേ കണ്ടുള്ളൂ

സംഗതി സത്യമാണെങ്കിലും അര്‍ജന്റീന ഫാന്‍സിന് ഇങ്ങനെയൊക്കെയേ ട്രോളാന്‍ പറ്റൂ.

എന്തായി...

എന്തായി...

നന്നായി കളിച്ചു... അവര്‍ ജയിച്ചു. അത് തന്നെയാണ് ഉണ്ടായത്.

മറഡോണയുടെ പിന്‍ഗാമി

മറഡോണയുടെ പിന്‍ഗാമി

മെസ്സി ആണോ മറഡോണയുടെ പിന്‍ഗാമി...? അല്ലെന്നാണ് ഇപ്പോള്‍ ബ്രസീല്‍ ഫാന്‍സ് പറയുന്നത്. അത് റുഡിയാസ് ആണത്രെ!

അര്‍ജന്റീന ഫാന്‍സ്

അര്‍ജന്റീന ഫാന്‍സ്

അര്‍ജന്റീന ഫാന്‍സിന്റെ ഒരു സന്തോഷം കണ്ടില്ലേ

വേണ്ടാന്ന് വച്ചതാ

വേണ്ടാന്ന് വച്ചതാ

ഞങ്ങള് തോറ്റതല്ല, മനപ്പൂര്‍വ്വമായി വേണ്ടാന്ന് വച്ചതാണത്രെ- ബ്രസീല്‍ ഫാന്‍സിന്റെ ഒരു കാര്യമേ

പടക്കക്കമ്പനി

പടക്കക്കമ്പനി

വീണ്ടും വീണ്ടും ഇങ്ങനെ പൊട്ടുകയാണെങ്കില്ഡ ബ്രസീലിനെ ഒരു പടക്കക്കമ്പനി ആയിട്ടങ്ങ് പ്രഖ്യാപിയ്ക്കുന്നതല്ലേ നല്ലത്.

ബ്രസീലും പെറുവും

ബ്രസീലും പെറുവും

ഇതാണിപ്പോള്‍ ബ്രസീലിന്റേയും പെറുവിന്റേയും അവസ്ഥ.

ശക്തരായ ബ്രസീല്‍ കളിയ്ക്കുമ്പോള്‍...

ശക്തരായ ബ്രസീല്‍ കളിയ്ക്കുമ്പോള്‍...

ശക്തരായ ബ്രസീല്‍ കളിയ്ക്കുമ്പോള്‍ കാല് കൊണ്ട് ഗോളടിയ്ക്കാന്‍ സാധിയ്ക്കില്ല. അതുകൊണ്ടാണത്രെ കൈകൊണ്ട് ഗോള്‍ അടിച്ചത്.

അയ്യേ.. അയ്യേ

അയ്യേ.. അയ്യേ

പണ്ട് അയ്യേ, അയ്യേ എന്ന് പറഞ്ഞ് പെറുവിനെ കളിയാക്കിയിട്ടുണ്ട് ബ്രസീല്‍. പക്ഷേ ഒരു പണി തരാന്‍ പെറു തന്നെ ധാരാളം.

തീര്‍ന്നെടാ...

തീര്‍ന്നെടാ...

നീ തീര്‍ന്നെടാ.. തീര്‍ന്ന്... അര്‍ജന്റീന ഫാന്‍സ് ബ്രസീലുകാരോട് പറയുന്നത് ഇങ്ങനെയാണ്. പക്ഷേ ബ്രസീല്‍ ഇതുകൊണ്ടൊക്കെ തീരുമോ?

ബ്രസീലിലെ പത്രം

ബ്രസീലിലെ പത്രം

അടുത്ത ദിവസം ബ്രസീലില്‍ പുറത്തിറങ്ങുന്ന പത്രത്തില്‍ വാര്‍ത്ത ഇങ്ങനെ ആയിരിക്കും.

 മസിലും പെരുപ്പിച്ച്

മസിലും പെരുപ്പിച്ച്

നെയ്മറിന് ഇനി എന്ത് വേണമെങ്കിലും പറയാമല്ലോ... ടീമില്‍ ഉണ്ടായിരുന്നില്ലല്ലോ

പറ്റിയ കമ്പനി

പറ്റിയ കമ്പനി

ബ്രസീലിന് പറ്റിയ കമ്പനി ഉറുഗ്വേ തന്നെ... രണ്ട് പേര്‍ക്കും ഒരു മാറ്റവും ഇല്ല.

English summary
Social Media trolls on Brazil for losing against Peru in Copa America.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X