കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാമരാജ്യത്തേക്കാൾ ബെറ്റർ രാവണന്റെ ലങ്ക! പെട്രോളിൽ അടപടലം ട്രോളുകൾ... ഗ്രാഫിൽ കിടുക്കാച്ചി പൊങ്കാല

Google Oneindia Malayalam News

കഴിഞ്ഞ ദിവസം ബിജെപി ഒരു ഗ്രാഫ് പുറത്തിറക്കിയിരുന്നു. പെട്രോള്‍ വില വര്‍ദ്ധന മോദിയുടെ കാലത്ത് കുറവാണെന്നും പറഞ്ഞായിരുന്നു അത്. കാത്തിരുന്ന സാധനം കിട്ടിയത് പോലെ, കോണ്‍ഗ്രസ് അത് പൊളിച്ചടുക്കുകയും ചെയ്തു.

ഇതെന്ത് കണക്ക് ജീ; ബിജെപിയുടെ തെറ്റിയ കണക്കുകള്‍ ശരിയാക്കി നല്‍കി പ്രതിപക്ഷം, വ്യാപക വിമര്‍ശനംഇതെന്ത് കണക്ക് ജീ; ബിജെപിയുടെ തെറ്റിയ കണക്കുകള്‍ ശരിയാക്കി നല്‍കി പ്രതിപക്ഷം, വ്യാപക വിമര്‍ശനം

ചങ്കിനകത്ത് ലാലേട്ടൻ, ചാണകത്തിനകത്ത് ലാലേട്ടന്‍!!! ആര്‍എസ്എസ്സിലെടുത്ത ലാലേട്ടന് 'ചാണക ട്രോളുകള്‍'ചങ്കിനകത്ത് ലാലേട്ടൻ, ചാണകത്തിനകത്ത് ലാലേട്ടന്‍!!! ആര്‍എസ്എസ്സിലെടുത്ത ലാലേട്ടന് 'ചാണക ട്രോളുകള്‍'

അല്ലെങ്കിലേ ഇന്ധനവിലയില്‍ പൊറുതിമുട്ടിയിരിക്കുന്ന ആളുകളുടെ മുന്നില്‍ ഇങ്ങനെ ഒരു കണക്കുംകൊണ്ട് വന്നാല്‍ പിന്നെ ട്രോളന്‍മാര്‍ വെറുതേയിരിക്കുമോ... പൊങ്കാലക്കലം തുറന്നതുപോലെ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ സ്ഥിതി.

ഇന്ധനവിലയ്‌ക്കെതിരെ സമരം നടത്തിയ ദിവസം പോലും ഇന്ധനവില കൂടി. അപ്പോഴാണ് ചിലര്‍ ശ്രീലങ്കയിലെ പെട്രോള്‍ വിലയുടെ കണക്കും കൊണ്ട് വന്നത്. നോക്കിയപ്പോള്‍ രാമരാജ്യത്തേക്കാള്‍ മെച്ചമാണ് രാവണരാജ്യത്തിലെ സ്ഥിതി. പിന്നെ ട്രോളുകളുടെ പ്രത്യേകം പറയേണ്ടല്ലോ...

ഈ ഗ്രാഫ് വരച്ചത്...

ഈ ഗ്രാഫ് വരച്ചത്...

സാമാന്യ ബോധം ഉള്ള ആളുകള്‍ക്കൊന്നും ഇങ്ങനെ ഒരു ഗ്രാഫ് വരക്കാന്‍ പറ്റില്ല. അപ്പോള്‍ പിന്നെ ഇതിന് പിന്നില്‍ സംഭവിച്ചത് ഇങ്ങനെ വല്ലതും ആയിരിക്കുമോ എന്നാണ് ചിലരുടെ സംശയം.

 ബുദ്ധിമാന്ദ്യം ഉള്ള അനിയന്‍

ബുദ്ധിമാന്ദ്യം ഉള്ള അനിയന്‍

ബുദ്ധിമാന്ദ്യം ഉള്ള അനിയനെ കാണാതെ പോയതായി ആകെ വിഷമിച്ചിരിക്കുകയായിരുന്നു. ഇപ്പോള്‍ പിന്നെ ഈ ഗ്രാഫ് കണ്ട സ്ഥിതിയ്ക്ക് ആ വഴിക്ക് ഒന്ന് അന്വേഷിക്കാം എന്ന് വരെ ആയിട്ടുണ്ട് കാര്യങ്ങള്‍.

നല്ല പുരോഗതി

നല്ല പുരോഗതി

കഴിഞ്ഞ തവണ പത്ത് മാര്‍ക്ക് ആയിരുന്നു കിട്ടിയത്. ഇപ്പോള്‍ അത് അഞ്ച് മാര്‍ക്ക് ആയിട്ടുണ്ട്. ഇക്കണക്കിനാണെങ്കില്‍ ഇതും പുരോഗതിയുടെ പട്ടികയില്‍ തന്നെ പെടുത്തുന്നതാവും നല്ലത്.

നെഹ്‌റു ആയിരിക്കും

നെഹ്‌റു ആയിരിക്കും

എന്ത് പ്രശ്‌നം വന്നാലും അതെല്ലാം നെഹ്‌റുവിന്റെ കുറ്റം ആയിട്ടാണല്ലോ സ്ഥിരം പറയുന്നത്. ഇനിയിപ്പോള്‍ ഈ ഗ്രാഫിന്റെ കാര്യത്തിലും ഒരു മാറ്റം വേണം എന്നില്ല. അതും നെഹ്‌റുന്റെ കണക്കില്‍ പെടുത്താം!

കക്കൂസ് നിര്‍ത്തി... ഇനി കേരളം

കക്കൂസ് നിര്‍ത്തി... ഇനി കേരളം

അതിനിടയ്ക്കാണ് രാജസ്ഥാനിലെ മന്ത്രിയുടെ പുതിയ കണ്ടുപിടിത്തം- കേരളത്തില്‍ പ്രളയം ഉണ്ടാക്കിയ നഷ്ടം നികത്താന്‍ ആണത്രെ പെട്രോള്‍ വില കൂട്ടുന്നത്! കക്കൂസ് പണി നിര്‍ത്തിയിട്ട് മലയാളികുടെ നെഞ്ചത്താണല്ലേ...

ആരും സഞ്ചരിക്കാത്ത വഴികള്‍...

ആരും സഞ്ചരിക്കാത്ത വഴികള്‍...

ആരു കാണാത്ത അനാലിസ് നടത്തിയെന്നിരിക്കും- ഒരു യോഗിയെ പോലെ...
ആരും ഉപയോഗിക്കാത്ത നുണകളുടെ ഭണ്ഡാരം തുറന്നെന്നിരിക്കും- ഒരു ഭ്രാന്തനെ പോലെ...
ആരും വരയ്ക്കാത്ത ഗ്രാഫുകള്‍ വരച്ചെന്നിരിക്കും- മോദിക്ക് വേണ്ടി!- ബിജെപി ഐടി സെല്‍ അഡ്മിന്റെ അവസ്ഥ ഇപ്പോള്‍ ഇങ്ങനെ ആണത്രെ

രാമരാജ്യം ആണത്രെ

രാമരാജ്യം ആണത്രെ

രാമരാജ്യം ആയ ഇന്ത്യയില്‍ പെട്രോള്‍ വില 84 രൂപ. രാവണ രാജ്യം ആയ ശ്രീലങ്കയില്‍ ഇന്ധന വില 54 രൂപ... അപ്പോള്‍ ഏതാ ബെറ്റര്‍!

ഏതാ വലുത്

ഏതാ വലുത്

ഗ്രാഫ് കണ്ടാല്‍ തോന്നും 71 നേക്കാള്‍ ചെറുതാണ് 80 എന്ന് ... അപ്പോള്‍ ചിലര്‍ക്കെങ്കിലും ശരിക്കും സംശയം തോന്നും ഏതാണ് ശരിക്കും വലുത് എന്ന്!

കൂടുതല്‍ നന്നായിപ്പോയോ....

കൂടുതല്‍ നന്നായിപ്പോയോ....

ഈ ഗ്രാഫ് വരച്ച് കൂടുതല്‍ നന്നായിപ്പോയോ എന്നാണ് എന്നാണ് വരച്ച ആളുടെ സംശയം. എന്തായാലും കാണുന്നവര്‍ക്ക് അങ്ങനെ ഒരു സംശയമേ തോന്നുന്നില്ല എന്നതാണ് ആശ്വാസം!

മിണ്ടിപ്പോകരുത്...

മിണ്ടിപ്പോകരുത്...

പെട്രോള്‍ വില വര്‍ദ്ധനവിന്റെ ശതമാനം പറഞ്ഞതൊക്കെ കൊള്ളാം. അതിന്റെ കൂടെ ക്രൂഡ് ഓയിലിന്റെ വിലയുടെ കാര്യം കൂടി പറയാന്‍ പറയരുത്....

പച്ചവെള്ളത്തിലാണോ...

പച്ചവെള്ളത്തിലാണോ...

ഇന്ധനവില വര്‍ദ്ധനവിനെതിരെ വലിയ സമരം ഒക്കെ നടത്തി. പക്ഷേ, അതും കഴിഞ്ഞ് മകന്റെ നിശ്ചയത്തിന് പോയത് സ്‌കൂട്ടറിലും! ഈ സ്‌കൂട്ടര്‍ പച്ചവെള്ളത്തില്‍ ആണോ ഓടുന്നത് എന്നാണ് സംശയം!

നോര്‍മല്‍ സ്പീഡ്...

നോര്‍മല്‍ സ്പീഡ്...

ഇതിപ്പോള്‍ പോക്കിരി രാജയില്‍ മമ്മൂട്ടിയുടെ അടിയെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞതുപോലെ ആണ് പെട്രോള്‍ പമ്പില്‍ പോയാലത്തെ അവസ്ഥ. ഒന്ന് കാണണം എങ്കില്‍ ആയിരം രൂപയെങ്കിലും എടുത്ത് വീശണം!

ആവശ്യം വരും

ആവശ്യം വരും

കാളവണ്ടിയില്‍ യാത്ര ചെയ്ത് പ്രതിഷേധം പ്രകടിപ്പിച്ചതൊക്കെ കൊള്ളാം... മുമ്പ് സ്‌കൂട്ടര്‍ ഉന്തിയവരുടെ ഫോട്ടോയൊക്കെ ഇപ്പോഴും വൈറല്‍ ആണ് എന്ന കാര്യം മറക്കാതിരുന്നാല്‍ മതി!

താഴേക്കുണ്ടായിരുന്നു....

താഴേക്കുണ്ടായിരുന്നു....

ഇതിപ്പോള്‍ ഗ്രാഫിന്റെ മുകള്‍ ഭാഗം മാത്രമല്ലേ എല്ലാവരും കണ്ടിട്ടുള്ളൂ.. അതിന്റെ താഴേക്കും കൂടി ഒന്ന് കുനിഞ്ഞ് നോക്കുന്നത് നന്നായിരിക്കും. മുകളിലുള്ളതിന്റെ ഇരട്ടി കാണാം!

ട്രൂത്ത് കാണിക്കാന്‍ ഇറങ്ങിയതാ...

ട്രൂത്ത് കാണിക്കാന്‍ ഇറങ്ങിയതാ...

പെട്രോള്‍ വില വര്‍ദ്ധനവിന്റെ സത്യാവസ്ഥ കാണിക്കാന്‍ വേണ്ടി ഇറങ്ങിയതാണ്.... പക്ഷേ, എടുത്ത് വച്ച് കഴിഞ്ഞപ്പോള്‍ ഏതാണ്ട് ഇങ്ങനെ ആയിപ്പോയി!

 അടിച്ച് താഴ്ത്തും

അടിച്ച് താഴ്ത്തും

പെട്രോള്‍ വില വര്‍ദ് എങ്ങനെ കുറയ്ക്കാം എന്ന് അറിയില്ലെങ്കില്‍, ദാ ഇങ്ങോട്ട് നോക്കിയാല്‍ മതി. അടിച്ച് താഴ്ത്തിയാണ്... ഇത്തിരി കഷ്ടപ്പെട്ടിട്ടാണെങ്കിലും!

സിംപിളല്ലേ...

സിംപിളല്ലേ...

ഗ്രാഫ് വച്ച് തര്‍ക്കിക്കാന്‍ എന്ത് എളുപ്പമാണെന്നോ... ആദ്യം മോദിജി കൂട്ടിയ പെട്രോള്‍ വില സൂചിപ്പിക്കാന്‍ ഒരു വര വരയ്ക്കുക. അതിന് ശേഷം അതിനേക്കാള്‍ വലിയൊരു വര അപ്പുറത്ത് വരച്ചാല്‍ മതി!

ഇതിലും ഡയറയക്ടായി പറയാന്‍ പറ്റുമോ...

ഇതിലും ഡയറയക്ടായി പറയാന്‍ പറ്റുമോ...

2014 ല്‍ ക്രൂഡ് ഓയിലിന്റെ വിലയും ഇപ്പോഴത്തെ ക്രൂഡ് ഓയില്‍ വിലയും ചേര്‍ത്ത് ഒന്ന് കാര്യം വ്യക്തമാക്കാന്‍ ശ്രമിച്ചതാണ്... ഇതിലും ഡയറക്ടായി എങ്ങനെ വിശേഷിപ്പിക്കും എന്നാണ് മനസ്സിലാകാത്തത്.

ജിയോ ഇന്‍സ്റ്റിറ്റ്യൂട്ട് ആയിരിക്കും

ജിയോ ഇന്‍സ്റ്റിറ്റ്യൂട്ട് ആയിരിക്കും

ബിജെപി പുറത്തിറക്കിയ ആ ഗ്രാഫ് വരച്ചത് എവിടെ പഠിച്ചവന്‍ ആണെന്നാണ് അന്വേഷണം. കണ്ടിച്ച് ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിച്ചിറങ്ങിയ മിടുക്കന്‍ ആണെന്ന് തോന്നുന്നു!

ഗോമാതാവിന്റെ സ്ഥിതി

ഗോമാതാവിന്റെ സ്ഥിതി

പെട്രോള്‍ വിലയ്ക്ക് ബദലായിട്ടാണല്ലോ വെളിച്ചെണ്ണ വിലയെ കുറിച്ച് പറയുന്നത്. ഗോമാതാവിന് കഴിക്കാനുള്ള തേങ്ങാ പിണ്ണാക്കിന്റെ വില വര്‍ദ്ധനയെ കുറിച്ച് ഒന്നും പറയാതെ ആണ് പൊരിച്ചെടുക്കാനുള്ള വെളിച്ചെണ്ണയുടെ വിലകൂടിയതിനെ കുറിച്ച് പറയുന്നത്!

വെറുതേയല്ല

വെറുതേയല്ല

മീശമാധവനോട് ആളുകള്‍ ഇപ്പോള്‍ ഒരു കുപ്പി പെട്രോള്‍ വരെ മോഷ്ടിച്ച് കൊണ്ടുവരാന്‍ ആവശ്യപ്പെട്ട് തുടങ്ങിയത്രെ... നല്ല പ്രത്സാഹനം അല്ലേ!

Recommended Video

cmsvideo
ബിജെപിയുടെ കള്ളക്കണക്ക് കൈയോടെ പിടിച്ചു | Oneindia Malayalam
 തോറ്റാലെന്താ...

തോറ്റാലെന്താ...

കഴിഞ്ഞ തവണ അഞ്ച് ശതമാനം മാര്‍ക്കിനാണ് തോറ്റത്. ഇത്തവണ അത് 3 ശതമാനം മാര്‍ക്കിനായി മെച്ചപ്പെടുത്തിയിട്ടുണ്ട്. ഇനിയിപ്പോള്‍ എന്ത് ആയാല്‍ എന്താ കാര്യം!

English summary
Social Media troll on Fuel Price and BJP's new graph on Petrol Price
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X