കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത് ചെറിയ പിഴയല്ല ശോഭേ!! കോടതിയിൽ നിന്ന് അറഞ്ചം പുറഞ്ചം കിട്ടിയ ശോഭയ്ക്ക് മാപ്പിനും പിഴയ്ക്കും ട്രോൾ

Google Oneindia Malayalam News

ശബരിമലയിലെ പോലീസ് നടപയിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചതായിരുന്നു ശോഭ സുരേന്ദ്രന്‍. പക്ഷേ, കോടതിയില്‍ നിന്ന് വയറ് നിറച്ച് വിമര്‍ശനം ആണ് കിട്ടിയത്. വിമര്‍ശനം മാത്രമോ, 25,000 രൂപ പിഴയും അടയ്‌ക്കേണ്ട സ്ഥിതിയാണ്.

ട്വിസ്റ്റ്!!! പിഴയടക്കില്ലെന്ന് ശോഭ സുരേന്ദ്രന്‍, മുകളില്‍ വേറേയും കോടതിയുണ്ട്; അപ്പോൾ മാപ്പ്?ട്വിസ്റ്റ്!!! പിഴയടക്കില്ലെന്ന് ശോഭ സുരേന്ദ്രന്‍, മുകളില്‍ വേറേയും കോടതിയുണ്ട്; അപ്പോൾ മാപ്പ്?

പതിവ് പോലെ മാപ്പ് പറഞ്ഞ്, ഹര്‍ജി പിന്‍വലിച്ച് തടിയൂരാന്‍ നോക്കിയെങ്കിലും അതിനും കോടതി സമ്മതിച്ചില്ല. പിഴയടച്ചേ പറ്റൂ എന്നാണ് പറഞ്ഞത്. വികൃത പരാമര്‍ശങ്ങള്‍ എന്നൊക്കെയാണ് ഹര്‍ജിയിലെ കാര്യങ്ങളെ കുറിച്ച് കോടതി പറഞ്ഞത്.

ശോഭാ സുരേന്ദ്രന് കോടതിയിൽ എട്ടിന്റെ പണി!!! മാപ്പ് പറഞ്ഞു, 25,000 രൂപ പിഴയും; രൂക്ഷ വിമർശനംശോഭാ സുരേന്ദ്രന് കോടതിയിൽ എട്ടിന്റെ പണി!!! മാപ്പ് പറഞ്ഞു, 25,000 രൂപ പിഴയും; രൂക്ഷ വിമർശനം

എന്തായാലും ഹൈക്കോടതി വിധി പ്രകാരം പിഴയൊടുക്കാനൊന്നും ശോഭ സുരേന്ദ്രന്‍ തയ്യാറല്ലത്രെ. വക്കീല്‍ മാപ്പ് പറഞ്ഞ കാര്യം അറിഞ്ഞിട്ടും ഇല്ല. ഹൈക്കോടതി വിധിയ്‌ക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനുള്ള പരിപാടിയിലാണ് ശോഭ. ഏത് സുപ്രീം കോടതി....? ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച അതേ കോടതി!!! എന്തായാലും ട്രോളന്‍മാര്‍ക്ക് ചാകരയാണ്!!!

അങ്ങനേയും ഇങ്ങനേയും...

അങ്ങനേയും ഇങ്ങനേയും...

പിഴ അടയ്ക്കുന്ന പ്രശ്‌നമേ ഇല്ലെന്നാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറയുക. എന്നാല്‍ കോടതിലോ... മാപ്പോട് മാപ്പും! ഇങ്ങനെ ആണോ കാര്യങ്ങള്‍!

ചെറിയ തുകയല്ല!!!

ചെറിയ തുകയല്ല!!!

പണ്ട്, ഇത് ചെറിയ കളിയല്ല ഷാനീ എന്ന് പറഞ്ഞ ആളാണ് ശോഭ. ഹൈക്കോടതി 25,000 പിഴയിട്ടപ്പോള്‍, ഇത് ചെറിയ തുകയല്ല കോടതി എന്നാണത്രെ പറയുന്നത്!

ജനം ടിവിയില്‍

ജനം ടിവിയില്‍

ശോഭ സുരേന്ദ്രന് 25,000 രൂപ ഹൈക്കോടതി പിഴ വിധിച്ചു എന്ന വാര്‍ത്ത ജനം ടിവിയില്‍ എങ്ങനെ ആയിരിക്കും വരിക? ശോഭ സുരേന്ദ്രന്‍ ഹൈക്കോടതിയ്ക്ക് 25,000 രൂപ പിഴ വിധിച്ചു എന്നാകുമോ!

പണി പണിയണ്ടേ പിള്ളേ...

പണി പണിയണ്ടേ പിള്ളേ...

ഇങ്ങനെ കോടതിയുടെ സമയം മിനക്കെടുത്താന്‍ വന്നാല്‍ പിന്നെ ഇങ്ങനെ ഒരു പണി തിരിച്ചും പണിയണ്ടേ! ശ്രീധരന്‍ പിള്ള പിന്നെ വക്കീല്‍ ആയതുകൊണ്ട് മനസ്സിലാകുമായിരിക്കും!

 മാപ്പുകള്‍

മാപ്പുകള്‍

ശോഭ സുരേന്ദ്രന് വേണ്ടി വക്കീല്‍ മാപ്പ് പറഞ്ഞു എന്നാണല്ലോ റിപ്പോര്‍ട്ട്. അല്ലെങ്കിലും മാപ്പുകള്‍ പണ്ടേ ഒരു വീക്ക്‌നെസ്സ് അല്ലേ!

ഒരുപാട് വേണ്ടി വരും

ഒരുപാട് വേണ്ടി വരും

ഈ ഒരു കേസുകൊണ്ട് ഒന്നും അവസാനിക്കില്ലല്ലോ... അതുകൊണ്ട് ഒരു സഞ്ചി നിറച്ചും മാപ്പ് കൊണ്ടുവച്ചിട്ടുണ്ടത്രെ... അവശ്യത്തിന് ഇഷ്ടം പോലെ ഉപയോഗിക്കാമല്ലോ എന്ന്!

അതിനും പിണറായി

അതിനും പിണറായി

പണ്ടൊക്കെ ഇവിടത്തെ പാവപ്പെട്ട ജനങ്ങള്‍ക്ക് ഒരാവശ്യം വന്നാല്‍ കോടതി ഉണ്ടായിരുന്നു. ഇപ്പോള്‍ ഒരു ഹര്‍ജി കൊടുത്താല്‍ 25,000 ചെലവാണ്!!! പിണറായിയുടെ വര്‍ഗ്ഗീയത!!!

നിസ്സാര കുറ്റത്തിന്

നിസ്സാര കുറ്റത്തിന്

ചീപ്പ് പബ്ലിസിറ്റിയ്ക്ക് വേണ്ടി കോടതിയെ ഉപയോഗിച്ചു എന്ന നിസ്സാര കുറഅറത്തിന് 25,000 രൂപ പിഴ അടയ്ക്കുന്നതും മാപ്പ് പറയുന്നതും ഒരു തെറ്റാണോ!!!

മുതല്‍ക്കൂട്ട്

മുതല്‍ക്കൂട്ട്

ബിജെപി കേരളത്തിന് ഒരു മുതല്‍ക്കൂട്ടാണെന്ന് പറഞ്ഞതില്‍ എന്തെങ്കിലും തെറ്റുണ്ടോ... ഇപ്പോള്‍ തന്നെ 25,000 രൂപയല്ലേ മുതല്‍ക്കൂട്ടായത്!

ഏത് കോടതി

ഏത് കോടതി

ഹൈക്കോടതിയ്ക്ക് മുകളില്‍ കോടതിയുണ്ടല്ലോ... പിഴ അടയ്ക്കില്ലെന്നാണ് ശോഭ പറയുന്നത്. ഹൈക്കോടതിയ്ക്കും മുകളിലുള്ള സുപ്രീം കോടതി തന്നെ ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചത്!

ഇടപെട്ടിരിക്കുന്നു

ഇടപെട്ടിരിക്കുന്നു

ശബരിമലയിലെ പോലീസ് നടപടിയില്‍ കോടതി ഇടപെടണം എന്ന് ആവശ്യപ്പെട്ടതേ ഉള്ളൂ. അപ്പോള്‍ തന്നെ കോടതി ഇടപെട്ട് ഒരു 25,000 രൂപ പിഴ വിധിച്ചു. ഉടനടി എല്ലാം മനസ്സിലാവുകയും മാപ്പ് ചോദിക്കുകയും ചെയ്തു!

അടിക്കാന്‍ ഓങ്ങിയതാ...

അടിക്കാന്‍ ഓങ്ങിയതാ...

പിണറായി സര്‍ക്കാരിനെ കോടതി വഴി ഒന്ന് അടിക്കാന്‍ ഓങ്ങിയതാണ്. ടോം ആന്റ് ജെറിയിലെ ടോമിന്റെ അവസ്ഥ ആയിപ്പോയി!

പാവം സുരേന്ദ്രന്‍

പാവം സുരേന്ദ്രന്‍

സുരേന്ദ്രന്‍ ആണെങ്കില്‍ കേരളത്തിലെ ഓരോ ജയിലും ഇങ്ങനെ കയറിയിറങ്ങി നടക്കുകയാണ്. അപ്പോഴാണ് ശോഭ സിംപിളായി മാപ്പും പറഞ്ഞ് രക്ഷപ്പെടുന്നതെന്ന്- പക്ഷേ, മാപ്പ് പറഞ്ഞ കാര്യം ശോഭ അറിഞ്ഞിട്ടില്ല കേട്ടോ!

കണ്ണ് തള്ളിപ്പോയി

കണ്ണ് തള്ളിപ്പോയി

കേന്ദ്ര മന്ത്രിയേയും ഹൈക്കോടതി ജഡ്ജിയേയും വരെ പിണറായിയുടെ പോലീസ് അപമാനിച്ചു എന്നൊക്കെയാണ് ആരോപണം. ഒടുക്കം കോടതിയുടെ തീര്‍പ്പ് വന്നപ്പോള്‍ കണ്ണ് തള്ളിപ്പോയി!

ഇന്‍സ്റ്റാള്‍മെന്റ് പറ്റുമോ

ഇന്‍സ്റ്റാള്‍മെന്റ് പറ്റുമോ

എന്തായാലും മാപ്പ് പറഞ്ഞത് കോടതി എടുത്തില്ല. പിന്നെ ആ 25,000 രൂപ ഇന്‍സ്റ്റാള്‍മെന്റ് ആയിട്ട് കൊടുത്താല്‍ മതിയോ എന്നാണത്രെ സംശയം. മഞ്ഞളിനൊക്കെ വില കുറവാണെന്ന്!

വിശ്വസിക്കരുത്...

വിശ്വസിക്കരുത്...

അല്ലെങ്കില്‍ തന്നെ കോടതികളില്‍ വലിയ വിശ്വാസം ഒന്നും ഇല്ലാത്ത ആളുകളാണ്. ഇതിപ്പോള്‍ കാലില്‍ വീണ് മാപ്പ് പറഞ്ഞിട്ടും 25,000 രൂപ പിഴ വിധിച്ചാല്‍ പിന്നെ എന്താണ് പറയുക!

വക്കീല്‍ ഫീസ് അല്ല

വക്കീല്‍ ഫീസ് അല്ല

25,000 രൂപ വേണം എന്ന് വക്കീല്‍ പറഞ്ഞപ്പോള്‍ അത് കേസ് ജയിച്ചതിന്റെ വക്കീല്‍ ഫീസ് ആണെന്നാണത്രെ കരുതിയത്. പിന്നെയല്ലേ സംഗതി മനസ്സിലായത്!

മാപ്പുകൊണ്ടായില്ല

മാപ്പുകൊണ്ടായില്ല

സാധാരണ ഇത്തരം കേസുകളില്‍ മാപ്പ് പറഞ്ഞ് രക്ഷപ്പെടാറാണ് പതിവ്. പക്ഷേ, ഇത്തവണ അത് നടന്നില്ലെന്ന്!

കൃഷി നഷ്ടത്തിലാണെന്ന്

കൃഷി നഷ്ടത്തിലാണെന്ന്

മഞ്ഞള്‍ കൃഷി ആണല്ലോ ശോഭ സുരേന്ദ്രന്റെ പ്രധാന വരുമാന മാര്‍ഗ്ഗം. ഇതിപ്പോള്‍ 25,000 രൂപ പിഴ അടയ്ക്കുക എന്ന് പറഞ്ഞാല്‍... മഞ്ഞളിന് ഇപ്പോള്‍ പഴയ പോലെ ലാഭമൊന്നും ഇല്ലത്രെ!

പിണറായിയുടെ കോടതി

പിണറായിയുടെ കോടതി

എന്ത് പറഞ്ഞാലും പിണറായിയുടെ സര്‍ക്കാര്‍ വേട്ടയാടുന്നു എന്നാണല്ലോ... ഇനിയിപ്പോള്‍ പിണറായിയുടെ കോടതി എന്നെങ്ങാനും പറഞ്ഞുകളയുമോ എന്നാണ് സംശയം!

മാപ്പ് വേണ്ട

മാപ്പ് വേണ്ട

കോടതി വിമര്‍ശനം തുടങ്ങിയപ്പോള്‍ തന്നെ മാപ്പ് എടുക്കട്ടേ എന്ന് ചോദിച്ചതായിരുന്നു. പക്ഷേ, വേണ്ടെന്ന് പറഞ്ഞു. തത്കാലം ഒരു 25,000 രൂപ പിഴ അടച്ചോളാന്‍!

കാര്യപരിപാടികള്‍!

കാര്യപരിപാടികള്‍!

ഇനി കുറച്ച് ദിവസം ശോഭാജിയുടെ ഓരോ ദിവസത്തേയും കാര്യപരിപാടികള്‍ ഏതാണ്ട് ഇങ്ങനെ ആകാന്‍ ആണത്രെ സാധ്യത!

Recommended Video

cmsvideo
ശോഭയ്ക്ക് മാപ്പിനും പിഴയ്ക്കും ട്രോളോട് ട്രോൾ | Oneindia Malayalam
അമ്പതിനായിരം മുടക്കും

അമ്പതിനായിരം മുടക്കും

ഹൈക്കോടതി 25,000 രൂപ പിഴയിട്ടാല്‍ അത് അടയ്ക്കുകയൊന്നും ഇല്ല. പകരം അമ്പതിനായിരം മുടക്കി സുപ്രീം കോടതിയില്‍ ഒരു വക്കീലിനെ അങ്ങ് വയ്ക്കും!

English summary
Social Media troll on High Courts's criticism to Sobha Surendran and her reaction
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X