കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിയുവിനെ വെല്ലും 'ചളിയുമായി' മമ്മൂക്ക...ദിലീപൊക്കെ എന്ത്!! മാത്തുക്കുട്ടിയെ പൊളിച്ച മമ്മൂക്കയ്ക്കും

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

മമ്മൂട്ടി മലയാളത്തിന്റെ മെഗാ സ്റ്റാര്‍ ആണ്. ഭയങ്കര ഗൗരവക്കാരന്‍ എന്നൊക്കെയാണ് പലരും മമ്മൂട്ടിയെ കുറിച്ച് പറയാറുള്ളത്. എന്നാല്‍ അങ്ങനെ പറയുന്നവരൊക്കെ ഇനി കുറച്ച് നാളത്തേക്ക് തലയില്‍ മുണ്ടിട്ട് വേണം പുറത്തിറങ്ങാന്‍.

ഐസിയുവിനേയും ട്രോള്‍ മലയാളത്തേയും വെല്ലാന്‍ മാത്രം ചളികളുമായിട്ടായിരുന്നു മാത്തുക്കുട്ടിയും മമ്മൂട്ടിയും കൂടിയുള്ള അഭിമുഖം. അങ്ങനെ ആരെങ്കിലും തങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ വന്നാല്‍ ട്രോളേഴ്‌സ് അടങ്ങിയിരിക്കുമോ?

മമ്മൂക്കയ്ക്ക് ട്രോള്‍ എന്ന് പറഞ്ഞാല്‍ അതിത്തിരി കുറഞ്ഞ് പോകും. അറഞ്ചം പുറഞ്ചം ട്രോളുകള്‍ കൊണ്ട് പൊങ്കാലയാണ്!!!

അതാണ് മമ്മൂക്ക

ആദ്യം കസബയുടെ മീം വച്ചായിരുന്നു പൊങ്കാല. അതിനെ വലിച്ച് താഴെയിട്ടാണ് സച്ചിന്‍ വന്നത്. ഇപ്പോഴിതാ വെറും ഒരു ഇന്റര്‍വ്യൂ കൊണ്ടല്ലേ മമ്മൂക്ക എല്ലാം തിരിച്ച് പിടിച്ചത്.

ചെളിയില്‍ കളിച്ചത് പോലെ ആയി

പാവം മാത്തുക്കുട്ടി. മമ്മൂട്ടിയുടെ ഇന്റര്‍വ്യൂ എടുക്കാന്‍ പോയതാ. പക്ഷേ കഴിഞ്ഞപ്പോള്‍ ദേ ദിങ്ങനെ ആയിപ്പോയി.

ഇനി എന്തിനാ ഫലിത ബിന്ദുക്കള്‍

മാത്തുക്കുട്ടിയ്ക്ക് ഇനി എന്തിനാ 101 ഫലിതങ്ങള്‍. ആയിരക്കണക്കിന് ഫലിതങ്ങളല്ലേ മമ്മൂക്കി അങ്ങോട്ട് തള്ളിക്കൊടുത്തത്.

സിനിമയിലും ട്രോളിലും

ഒരേ സമയം രണ്ട് ലോകങ്ങളില്‍ ഉള്ള ആള്‍ ആരാണെന്ന് മനസ്സിലായോ? മമ്മൂക്ക തന്നെ...സിനിമ ലോകത്തും ട്രോള്‍ ലോകത്തും!

പുല്ല്.... വേണ്ടായിരുന്നു

ഏതാണ്ട് ഇങ്ങനെയൊക്കത്തന്നെ ആയിരുന്നല്ലോ മമ്മൂക്കയുടെ ഇന്റര്‍വ്യൂ. വേണ്ടായിരുന്നു എന്ന് തോന്നിക്കാണും മാത്തുക്കുട്ടിയ്ക്ക്!!

വളരാന്‍ അനുവദിച്ചുകൂട...

സത്യം പറഞ്ഞാല്‍ ദിലീപിന്റെയൊക്കെ ഏത് ഇന്റര്‍വ്യൂവിനെ പോലും വെല്ലുന്ന ചളികളായിരുന്ന മമ്മൂക്കയുടെ ഇന്റര്‍വ്യൂ. അപ്പോള്‍ പിന്നെ ദിലീപ് ഇങ്ങനെ അല്ലാതെ വേറെ എന്തെങ്കിലും ചിന്തിക്കുമോ?

പട്ടത്തില്‍ വരെ ട്രോള്‍

ചളി എന്നൊക്കെ പറഞ്ഞാല്‍ ഇങ്ങനെയുണ്ടാകുമോ? ആദ്യം കിട്ടിയ പട്ടത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ുണ്ടാക്കിയ പട്ടത്തെ കുറിച്ചായിരുന്നു മമ്മൂക്കയുടെ മറുപടി!

അതാണ് രണ്ട് പട്ടങ്ങള്‍

ലാലേട്ടന്‍ സ്വന്തമായി 'ദ കംപ്ലീറ്റ് ആക്ടര്‍' പട്ടം ഉണ്ടാക്കി. മമ്മൂക്ക ഉണ്ടാക്കിയ പട്ടം ദേ മോളില്‍ കിടക്കുന്നു!

ദുല്‍ഖറൊക്കെ എന്ത്...

ദുല്‍ഖറിനൊക്കെ തമാശ പറയാന്‍ തന്നെ അറിയാമോ എന്ന് സംശയമാണ്. യൂട്യൂബില്‍ ഈ ഇന്റര്‍വ്യൂ ഒന്ന് കണ്ട് നോക്കട്ടെ!!!

പിന്നെ ചളികൊണ്ട് ഒരു പെരുക്കായിരുന്നു!!!

മാത്തുക്കുട്ടി ചെറിയ ഒരു ചളി കൊണ്ട് തുടങ്ങിയതായിരുന്നു. അതിന് ശേഷം മമ്മൂക്കയുടെ വക ചളികൊണ്ട് ഒരു പെരുക്കായിരുന്നു. ഒടുവില്‍ ഇങ്ങനെ ആയിപ്പോയി!

പട്ടം കിട്ടുകയല്ലല്ലോ...

ഇനിയിപ്പോള്‍ മോഹന്‍ലാലിനോടായിരുന്നു പട്ടത്തെ കുറിച്ചുള്ള ചോദ്യം എന്നിരിക്കട്ടെ... പട്ടം കിട്ടുകയല്ലല്ലോ, അത് സംഭവിക്കുകയല്ലേ എന്നായിരിക്കും മറുപടി. എന്തായാലും രണ്ടും കൊള്ളാം.

ഒരു ഫയല്‍ ചിത്രം

ന്യൂസ് പേപ്പറും ഈര്‍ക്കലിയും ചോറിന്റെ വറ്റും ഒക്കെ ഉപയോഗിച്ച് മമ്മൂക്ക പണ്ട് ഉണ്ടാക്കിയ ആ പട്ടത്തിന്റെ ഫയല്‍ ചിത്രം!

പാവം മാത്തുക്കുട്ടി

സാധാരണ അഭിമുഖങ്ങളൊക്കെ കഴിഞ്ഞാല്‍ മാത്തുക്കുട്ടി സുഖമായി ഉറങ്ങാറുണ്ട്. എന്നാല്‍ മമ്മൂക്കയുമായുള്ള അഭിമുഖം കഴിഞ്ഞതോടെ ഇതാണത്രെ അവസ്ഥ!

ഐസിയുവിലേക്ക് ക്ഷണിച്ചാലോ

ഇങ്ങനെ ആണെങ്കില്‍ ഇക്കയെ ഐസിയുവിലേക്ക് ക്ഷണിക്കുകയാണ് നല്ലത്. പക്ഷേ അതുക്കും മേലെയാണ് ഈ ചളി!

മമ്മൂക്കയാണ് താരം

മമ്മൂക്കയുടെ എത്രാമത്തെ മീം ആണ് ഇപ്പോള്‍ ഹിറ്റ് ആയത് എന്നൊന്ന് ആലോചിച്ച് നോക്കൂ... കസൂ, ഗ്രേറ്റ് ഫാദര്‍, പുത്തന്‍ പണം... ഇപ്പോഴിതാ അഭിമുഖം പോലും. ഏട്ടന്‍ ഫാന്‍സിന് സഹിക്കാന്‍ പറ്റുമോ!

കൈനീട്ടം

കൈനീട്ടത്തെ കുറിച്ച് ചോദിച്ചാല്‍ ഇങ്ങനെ ആയിരിക്കും മറുപടി കിട്ടുക- വേറെ ആരുടേതും അല്ലത്രെ, രാവിലെ എഴുന്നേറ്റപ്പോള്‍ ടേബിളില്‍ വച്ച ഫോണ്‍ എടുക്കാന്‍ ഇക്ക തന്നെ ആണത്രെ ആദ്യം കൈ നീട്ടിയത്!

പണി കിട്ടുമ്പോള്‍

എന്തായാലും ഇന്റര്‍വ്യൂ മീം ഹിറ്റ് ആയി. അത് വച്ച് എന്ത് പോസ്റ്റ് ഉണ്ടാക്കും? പതിവ് പോലെ പുരാതന ഫലിത ബിന്ദുക്കളും ടിന്റുമോന്‍ ഫലിതങ്ങളും തന്നെയല്ലേ....

മാത്തുക്കുട്ടിയ്ക്ക് താങ്ങിയോ

മമ്മൂട്ടി അഭിനയിച്ച സിനിമകളില്‍ ഏറ്റവും ഇഷ്ടമില്ലാത്ത സിനിമ ഏതാ? മാത്തുക്കുട്ടിയ്ക്ക് തന്നെ പണികൊടുത്തേക്കാം... കടല്‍ കടന്നൊരു മാത്തുക്കുട്ടി!

 എന്തും സഹിക്കും

മമ്മൂട്ടിയെ മാത്തുക്കുട്ടി ഇന്റര്‍വ്യൂ ചെയ്തത് പോലെ ഇന്റര്‍വ്യൂ ചെയ്തിട്ടുണ്ടോ... അങ്ങനെയെങ്കില്‍ നിങ്ങള്‍ക്ക് വളരെ അധികം ക്ഷമയും മനസ്സാന്നിധ്യവും ഉണ്ടെന്ന് ഉറപ്പ്!

ഇതിപ്പോ മമ്മൂക്ക തന്നെ അല്ലേ

ഇങ്ങനെ ചളി അടിക്കുന്നത് കണ്ടപ്പോള്‍ ആര്‍ക്കും തോന്നിപ്പോകും- ഇതിപ്പോ മമ്മൂക്ക തന്നെ അല്ലേ. ശരിക്കും പിഷാരടി പറയുന്നത് പോലെ ഉണ്ട്!!!

മീം മീം മീം... മമ്മൂട്ടിക്കാ മീം

ഇപ്പോഴിതാണല്ലോ ട്രെന്‍ഡ്. മീം മീം മീം... മമ്മൂട്ടിക്കാ മീം, ട്രോളന്‍മാര്‍ക്ക് ഇഷ്ടപ്പെട്ട മമ്മൂട്ടിക്കാ മീം!!!

മമ്മൂക്ക തന്നെ ഭേദം

പറയുമ്പോ എല്ലാം പറയണമല്ലോ... മമ്മൂക്കയെ
വെല്ലുന്ന ട്രോളുകള്‍ കണ്ടപ്പോള്‍ മമ്മൂക്ക തന്നെയല്ലേ ഭേദം എന്നാണത്രെ സംശയം.

അങ്ങനെ ഒരു ബ്രാന്‍ഡ് ഉണ്ടോ

മമ്മൂക്ക ചളി 'അടിക്കാറുണ്ടോ' എന്ന് ചോദിച്ചാല്‍ ഉത്തരം ഇങ്ങനെ ആയിരിക്കും അല്ലേ... അങ്ങനെ ഒരു ബ്രാന്‍ഡ് ഇല്ലല്ലോ!

എല്ലാരും കൊള്ളാം

മത്തന്‍ കുത്തിയാല്‍ കുമ്പളം മുളക്കുമോ? മമ്മൂക്ക ചളിയില്‍ മാസ്സ് ആണെങ്കില്‍ കുഞ്ഞിക്ക കൊല മാസ്സ് ആകില്ലേ!

അതിപ്പോ രണ്ടും ഒന്ന് പോലെ അല്ലേ

ലാലിനെ പോലെ സ്വയം കംപ്ലീറ്റ് ആക്ടര്‍ എന്നൊന്നും മമ്മൂക്ക വിശേഷിപ്പിക്കില്ല. പക്ഷേ മമ്മൂട്ടി- ദ ബെസ്റ്റ് ആക്ടര്‍ റിയാലിറ്റി എന്ന പേരില്‍ റിയാലിറ്റി ഷോ നടത്തും.

ടോവിനോ ചെയ്താലും സെവാഗ് ചെയ്താലും

ടോവിനോ തോമസ് ചളി അടിച്ചാല്‍ കുഴപ്പമില്ല, സേവാഗ് ട്രോള്‍ ഇറക്കിയാല്‍ കുഴുപ്പമില്ല. മമ്മൂട്ടി പറഞ്ഞാല്‍ മാത്രം പ്രശ്‌നം.

അപ്പോ മാവോയിസ്റ്റ് എന്ന് പറഞ്ഞാല്‍

മമ്മൂക്ക ചിലപ്പോള്‍ ഇങ്ങനേം പറഞ്ഞ് കളഞ്ഞേനെ... മായാവിയെ ദൈവമായിട്ചട് കാണുന്നവരാണത്രെ മാവോയിസ്റ്റുകള്‍!!!

മാത്തുക്കുട്ടീ...

മാത്തുക്കുട്ടിയെ ഒന്ന് കൈയ്യില്‍ കിട്ടിയാല്‍ മതി. മറന്നുപോകാതെ തമാശകളൊക്കെ പറഞ്ഞ് തീര്‍ക്കണ്ടേ...

 യേശുദാസ് പാടും... പക്ഷേ

ചളി എന്നൊക്കെ പറഞ്ഞാല്‍ ഇങ്ങനെയൊക്കെ ഉണ്ടാകുമോ? യേശുദാസ് പാടും, പക്ഷേ പുകവലി പാടില്ല!!!

കണ്ണുകൊണ്ട്

മമ്മൂക്ക ഇങ്ങനെ പറഞ്ഞാല്‍ അതില്‍ എന്തെങ്കിലും തെറ്റുണ്ട... മനുഷ്യരെല്ലാം കണ്ണ് കൊണ്ടല്ലേ നോക്കിക്കാണുന്നത്!!!

സ്‌റ്റോക്ക് മുഴുവന്‍

അങ്ങനെ ഇന്റര്‍വ്യൂ വേഗം തീര്‍ത്തിട്ട് പോകാം എന്ന് കരുതിയോ... കയ്യിലുള്ള ചളിയുടെ സ്‌റ്റോക്ക് മുഴുവന്‍ തീര്‍ന്നിട്ട് പോയാല്‍ മതിയത്രെ!!!

English summary
Social Media trolls on Mammootty's interview
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X