കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചാണകത്തിൽ ചവിട്ടാതെ ലാലേട്ടൻ എസ്‌കേപ്പ്ഡ്! എന്നാലും പത്മഭൂഷൺ വാങ്ങിച്ച് ഇങ്ങനെ ചെയ്തില്ലേ! ട്രോളുകൾ

Google Oneindia Malayalam News

വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മോഹന്‍ലാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുമോ എന്ന സംശയം ഇനി ആരും ചോദിക്കാന്‍ സാധ്യതയില്ല. എന്തായാലും ലാലേട്ടന്‍ തന്നെ അക്കാര്യത്തില്‍ ഒരു തീരുമാനം പറഞ്ഞുകഴിഞ്ഞു.

എന്ത് പറഞ്ഞാലും ചെയ്താലും ഒരു ദയയും ഇല്ലാതെ ട്രോളുന്നവരാണ് മലയാളികള്‍. മോദിജിയുടെ കൈയ്യില്‍ നിന്ന് ഇത്തിരി പോസിറ്റീവ് എനര്‍ജി കിട്ടിയതിന്റെ പേരില്‍ ലാലേട്ടനെ കൊല്ലാക്കൊല ചെയ്തവര്‍... എന്തിന്, പത്മഭൂഷണ്‍ കിട്ടിയപ്പോള്‍ വരെ പോസിറ്റീവ് എനര്‍ജിയുടെ കഥ പറഞ്ഞവരാണ്.

എന്തായാലും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന് പറഞ്ഞതോടെ ട്രോളന്‍മാര്‍ സന്തോഷത്തിലാണെന്ന് തോന്നുന്നു. ഇപ്പോള്‍ ട്രോള്‍ മുഴുവന്‍ സംഘികള്‍ക്കാണ്!

തിരിച്ചുകിട്ടിയേ പറ്റൂ

തിരിച്ചുകിട്ടിയേ പറ്റൂ

ഇനിയിപ്പോള്‍ ലാലേട്ടന്‍ പെട്ടെന്ന് തന്നെ കമ്മി ലാല്‍ ആകും! ബിജെപിയില്‍ ചേരാമെന്ന് പറഞ്ഞ് മോദിജിയെ പറ്റിച്ച് സംഘടിപ്പിച്ച പത്മഭൂഷണ്‍ വരെ തിരിച്ച് ചോദിച്ചിട്ടുണ്ട്!

ഉണ്ട ചോറിന്

ഉണ്ട ചോറിന്

ഉണ്ട ചോറിന് നന്ദി കാണിക്കുക എന്നൊരു പ്രയോഗം ഉണ്ടല്ലോ... ഇപ്പോള്‍ അതും പിടിച്ചാണത്രെ സംഘികളുടെ നടപ്പ്. ഉണ്ട പത്മ ഭൂഷണുള്ള നന്ദിയെങ്കിലും കാണിക്കണമെന്ന്!

പിള്ളേച്ചാ....

പിള്ളേച്ചാ....

ചിലരൊക്കെ ഇങ്ങനെയാണത്രെ പിള്ളേച്ചാ... ഒരു സഹായം അങ്ങോട്ട് കിട്ടിയാല്‍ വാങ്ങും. തിരിച്ചെന്തെങ്കിലും ചോദിച്ചാല്‍ കൈ മലര്‍ത്തിക്കാണിക്കുമെന്ന്!

ജസ്റ്റ് എസ്‌കേപ്പ്ഡ്

ജസ്റ്റ് എസ്‌കേപ്പ്ഡ്

ഇത്തിരി കൂടി ശ്രമിച്ചിരുന്നെങ്കില്‍ ചാണകക്കുഴിയില്‍ വീഴാമായിരുന്നു. എങ്കില്‍ നല്ല രസം ഉണ്ടായേനെ... ആര്‍ക്ക് എന്ന് ചോദിക്കരുത്!

നൈസായിട്ടങ്ങ്...

നൈസായിട്ടങ്ങ്...

ബിജെപിയിലേക്ക് പല പ്രമുഖരും വരും എന്ന് പറഞ്ഞ് കാത്തിരിക്കുകയായിരുന്നു. ഇതിപ്പോള്‍ പത്മഭൂഷണും കിട്ടിയ വല്ലാത്ത തേപ്പ് ആയിപ്പോയെന്നാണത്രെ പറയുന്നത്!

അത് ചെയ്താല്‍

അത് ചെയ്താല്‍

ഇത്തരം സന്ദര്‍ഭങ്ങളില്‍ പൊതുവേ സിനിമകള്‍ ബഹിഷ്‌കരിക്കല്‍ ആണ് ഒരു രീതി. പക്ഷേ, വെറുതേ ബഹിഷ്‌കരിച്ച് എല്ലാ സിനിമകളും ഹിറ്റാക്കിക്കൊടുക്കണോ എന്നും ഒരു സംശയം ഉണ്ടത്രെ!

എന്തൊരു സുഖം

എന്തൊരു സുഖം

മോഹന്‍ലാല്‍ ഇപ്പോള്‍ സ്ഥാനാര്‍ത്ഥിയാകും എന്ന് വിചാരിച്ച് കാത്തിരിക്കുകയായിരുന്നല്ലോ... ഇപ്പോള്‍ വല്ലാത്ത കരച്ചിലാണെന്ന്. ആ കരച്ചില്‍ കേള്‍ക്കാന്‍ നല്ല സുഖവും ഉണ്ടത്രെ!

നിക്കറ് കീറും!!!

നിക്കറ് കീറും!!!

ബിജെപിയില്‍ ചേരില്ലെന്ന് പറഞ്ഞതിന് ലാലേട്ടന്റെ പേജില്‍ പൊങ്കാലയിടാന്‍ ആലോചിച്ചതായിരുന്നു. പിന്നെ ഇക്ക ഫാന്‍സിന്റെ തെറിവിളി കേള്‍ക്കാന്‍ വയ്യാത്തതുകൊണ്ട് ആ പദ്ധതി ഉപേക്ഷിച്ചു!

അങ്ങനെയിരിക്കും...

അങ്ങനെയിരിക്കും...

ഒരു സീറ്റെങ്കിലും വിജയിക്കും എന്ന് വിചാരിച്ചിരിക്കുകയായിരുന്നു. ഇനിയിപ്പോള്‍ ആ പത്മഭൂഷണ്‍ അങ്ങ് തിരിച്ച് വാങ്ങിയേക്കാം... നമ്മളോട് കളിച്ചാല്‍ ഇങ്ങനെ ഇരിക്കും!

 ഡബിള്‍ ഇഫക്ട്

ഡബിള്‍ ഇഫക്ട്

ലാലേട്ടന്റെ മനസ്സില്‍ ഇപ്പോള്‍ ഇങ്ങനെ ആണത്രെ തോന്നലുകള്‍! ചാണകവും ചവിട്ടിയില്ല, പത്മഭൂഷണും കിട്ടി!

റൈറ്റ് നൗ

റൈറ്റ് നൗ

ലാലേട്ടന്‍ ഇപ്പോള്‍ ഇങ്ങനെ ആണത്രെ... ചാണകത്തില്‍ ചവിട്ടാതെ ജസ്റ്റ് രക്ഷപ്പെട്ടുവെന്ന്!

ഒന്നും പറ്റില്ല

ഒന്നും പറ്റില്ല

മത്സരിക്കാനില്ലെന്ന് ലാലേട്ടന്‍ പറഞ്ഞപ്പോള്‍ തിരിച്ച് ഏതെങ്കിലും രീതിയില്‍ പണി കൊടുക്കണം എന്ന് വലിയ ആഗ്രഹം ഒക്കെ ഉണ്ടായിരുന്നു. പക്ഷേ, എന്ത് കൊടുത്താലും തിരിച്ചുകിട്ടുന്നതിനെ കുറിച്ച് ആലോചിക്കുമ്പോള്‍ ആണ്....

 സംഘികളുടെ അവസ്ഥ

സംഘികളുടെ അവസ്ഥ

വിജയ് സേതുപതി ആണെങ്കില്‍ പിണറായി വിജയനെ പൊക്കി പറഞ്ഞു. ലാലേട്ടന്‍ ആണെങ്കില്‍ ബിജെപി സ്ഥാനാര്‍ത്ഥി ആവില്ലെന്നും പറഞ്ഞു. ഇതിലും ഗതികെട്ട അവസ്ഥ വേറെ ആര്‍ക്കുണ്ട്!

 സുഡാപ്പിയായാല്‍

സുഡാപ്പിയായാല്‍

മമ്മൂട്ടി കമ്മിയായാലും കൊങ്ങിയായാലും ആം ആദ്മി പാര്‍ട്ടി ആയാലും കുഴപ്പമില്ല. പക്ഷേ, സുഡാപ്പിയായാല്‍ ട്രോളിക്കൊല്ലും എന്ന്!

തെക്കടത്തമ്മ

തെക്കടത്തമ്മ

അയ്യോ, പോകല്ലേ ലാലേട്ടാ എന്നും പറഞ്ഞ് ആളുകള്‍ കൂടെ കൂടിയിട്ടുണ്ടത്രെ. സ്ഥാനാര്‍ത്ഥിയായാല്‍ എന്തും കൊടുക്കാമെന്നാണ് വാഗ്ദാനം. ലാലേട്ടന്‍ അപ്പോള്‍ അവസാനത്തെ അടവെടുത്തു!

കള്ളക്കളി അല്ലേ....

കള്ളക്കളി അല്ലേ....

ഞങ്ങള്‍ പത്മഭൂഷണ്‍ ഒക്കെ തന്നില്ലേ... ഇനി മത്സരിച്ചൂടെ എന്നായിരുന്നു ചോദ്യം. പക്ഷേ, ലാലേട്ടന്‍ ഇങ്ങനെ പ്രതികരിച്ചത് കള്ളക്കളിയല്ലേ!

അവസാനത്തെ അടവ്

അവസാനത്തെ അടവ്

രാഷ്ട്രീയത്തിലേക്കില്ലെന്ന് മോഹന്‍ലാല്‍ ഇങ്ങനെ പ്രഖ്യാപിച്ച സ്ഥിതിയ്ക്ക് അവസാനത്തെ അടവ് വരെ എടുക്കാന്‍ സാധ്യതയുണ്ട്. ചിലപ്പോള്‍ തെക്കടത്തമ്മ പുരസ്‌കാരം കൊടുത്തേക്കുമെന്ന്!

ബുദ്ധിയില്ലാത്തവരെ പറ്റിച്ച്....

ബുദ്ധിയില്ലാത്തവരെ പറ്റിച്ച്....

ഇതിപ്പോള്‍ സംഘികള്‍ തന്നെ ഇങ്ങനെ ആണത്രെ പറയുന്നത്. ബുദ്ധിയില്ലാത്ത തങ്ങളെ പറ്റിച്ച് വാങ്ങിയ ആ പത്മഭൂഷണ്‍ ഇറക്കി വച്ചിട്ട് നടക്കണം എന്ന്!

ബുദ്ധിയ്ക്ക് കളിച്ചു

ബുദ്ധിയ്ക്ക് കളിച്ചു

ലാലേട്ടന്‍ എന്തായാലും ബുദ്ധിയ്ക്ക് കളിച്ചു. പക്ഷേ, പാവം ആ ബുദ്ധിയില്ലാത്തവരെ പറഞ്ഞ് പറ്റിച്ച് ഇങ്ങനെ പത്മഭൂഷണ്‍ വാങ്ങേണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ!

ആര് പറഞ്ഞു

ആര് പറഞ്ഞു

താന്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകും എന്ന അസംബന്ധം ആര് പറഞ്ഞു എന്നാണത്രെ ലാലേട്ടന് അറിയേണ്ടത്. അപ്പോള്‍ തന്നെ രാജേട്ടന്റെ പ്രതികരണത്തിന്റെ ലിങ്ക് അങ്ങ് ഇട്ടുകൊടുത്തു!

ബഹിഷ്‌കരണം

ബഹിഷ്‌കരണം

ഇനിയിപ്പോള്‍ ഒറ്റ വഴിയേ ഉള്ളൂ... ലാലേട്ടനെ അങ്ങ് ബഹിഷ്‌കരിക്കുക. മുമ്പ് വിജയുടെ സിനിമയൊക്കെ ബഹിഷ്‌കരിച്ചപ്പോള്‍ ഉണ്ടായ അനുഭവം മനസ്സില്‍ ഉണ്ടായാല്‍ മതിയാരുന്നു!

ഓടിച്ചുവിട്ടു

ഓടിച്ചുവിട്ടു

പത്മഭൂഷണ്‍ ഒക്കെ കിട്ടിയതിന്റെ പേരില്‍ തിരുവനന്തപുരം സീറ്റ് തന്നെ ആഞ്ഞ് പിടിക്കാം എന്നൊക്കെ തള്ളിയതായിരുന്നു. ഒടുക്കം കണ്ടം വഴി ഓടിച്ചു!

 ഇനി അതേ ഉള്ളൂ

ഇനി അതേ ഉള്ളൂ

സംഗതി ലാലേട്ടന്‍ മത്സരിക്കാന്‍ ഇല്ലെന്ന് പറഞ്ഞതുമുതല്‍ ആലോചിക്കുന്നതാ. ഒടുക്കം ഒരു ദിവസം അങ്ങ് ചെന്ന് ആ പത്മഭൂഷണ്‍ തിരിച്ചുചോദിച്ചു!

മറക്കില്ലാട്ടാ ലാലേട്ടാ...

മറക്കില്ലാട്ടാ ലാലേട്ടാ...

മോദിജിയെ കണ്ട് പോസിറ്റീവ് എനര്‍ജിയും കൂട്ടത്തില്‍ ഒരു പത്മഭൂഷണും വാങ്ങിയിട്ട്, ഇപ്പോള്‍ രാഷ്ട്രീയമേ ഇല്ലെന്ന് പറഞ്ഞ് മെയിന്‍ ആവാന്‍ നോക്കിയാല്‍, അതൊന്നും മറക്കില്ലെന്ന്!

ഒറ്റ നിയമം!

ഒറ്റ നിയമം!

ഇതാണത്രെ ഇപ്പോള്‍ സംഘമിത്രങ്ങളുടെ മനസ്സില്‍. ചതിയ്ക്കും വഞ്ചനയ്ക്കും ഒറ്റ നിയമമേ ഉള്ളൂ എന്ന്!!! ശിക്ഷ ചിലപ്പോള്‍ പ്രാക്കായിട്ടായിരിക്കും കിട്ടുക!

പറ്റിച്ചേ...

പറ്റിച്ചേ...

ഇതിപ്പോള്‍ ക്രേസി ഗോപാലന്‍ പോലീസുകാരെ പറ്റിച്ചതുപോലെ ആയി. ലാലേട്ടന്‍ വലത്തോട്ട് ഇന്‍ഡിക്കേറ്റര്‍ ഇട്ട്, ഇടത്തോട്ട് പോയി!

ആളുണ്ടേ...

ആളുണ്ടേ...

ഒരു സൂപ്പര്‍ സ്റ്റാര്‍ മാത്രമല്ലേ ഇപ്പോള്‍ സ്ഥാനാര്‍ത്ഥിയാകാന്‍ വിസമ്മതിച്ചിട്ടുള്ളു. അതുക്കും മേലെ പണ്ഡിറ്റ് ഉണ്ടെന്ന കാര്യം ആരും മറക്കണ്ട!

തേയും...

തേയും...

എന്തായാലും മേജര്‍ രവി കാര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കിയിട്ടുണ്ട്. മോഹന്‍ലാല്‍ മത്സരിച്ചാല്‍ എന്ത് സംഭവിക്കും എന്ന് സത്യമായി പറഞ്ഞു!

അഭിമാനം

അഭിമാനം

ലാലേട്ടന്‍ ഫാന്‍സിനൊക്കെ ഇപ്പോള്‍ വലിയ അഭിമാനം ആണത്രെ. ഇപ്പോള്‍ ചാണകക്കുഴിയില്‍ വീണുപോകും എന്ന് പേടിച്ചിരിക്കുകയായിരുന്നല്ലോ!

ഇനിയും ആളുണ്ടേ...

ഇനിയും ആളുണ്ടേ...

സിനിമയില്‍ നിന്ന് രാഷ്ട്രീയത്തെ ഇളക്കിമറിക്കാന്‍ ആളുകള്‍ ഇനിയും ബാക്കിയുണ്ട്. ലാലേട്ടന്‍ പോയാല്‍ എന്താ... ഭീമന്‍ രഘു ഇല്ലേ!

ഇഷ്ടം പോലെ ഉണ്ട്

ഇഷ്ടം പോലെ ഉണ്ട്

ശതം സമര്‍പ്പയാമിയ്ക്ക് അമ്പതിനായിരം കൊടുത്ത പണ്ഡിറ്റ് ജിയ്ക്ക് ഫാന്‍സ് ഇല്ലെന്ന് ആര് പറഞ്ഞു. ലാലേട്ടന്‍ പോകുന്നെങ്കില്‍ പോയിക്കോട്ടെ!

English summary
Social Media trolls on Mohanlal's decision to not to contest election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X