കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയദര്‍ശന്‍ ഡാ... ഫ്രണ്ട് ഡാ, ലാലേട്ടന്‍ ഡാ!!! പൊരിച്ച് കടുകുവറുത്ത് പിന്നെ ചുട്ടെടുത്ത് കറിയാക്കി

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചപ്പോള്‍ മലയാളികള്‍ ശരിക്കും ഞെട്ടി. സുരഭിക്ക് മികച്ച നടിയ്ക്കുള്ള പുരസ്‌കാരം കിട്ടിയപ്പോഴായിരുന്നു അത്. എന്നാല്‍ അതിന് ശേഷം മികച്ച നടും പ്രത്യേക ജൂറി പുരസ്‌കാരവും പ്രഖ്യാപിച്ചപ്പോള്‍ ശരിക്കും ഞെട്ടി.

പ്രിയദര്‍ശന്റെ സ്വന്തം അക്ഷയ് കുമാറിനും മോഹന്‍ലാലിനും. നമ്മുടെ വിനായകനും നവാസുദ്ദീന്‍ സിദ്ദിഖിയും ഒന്നും അടുത്ത് പോലും എത്തിയില്ല. അപ്പോള്‍ എന്താണിതിന്റെ ഗുട്ടന്‍സ്!!!

അത് തന്നെ...ഫ്രണ്ട്ഷിപ്പ്!!! സോഷ്യല്‍ മീഡിയയ്ക്ക് ഇത്രയൊക്കെ കിട്ടിയാല്‍ പോരെ...

അതിപ്പോ സ്വന്തം പടത്തിന്...

പുലിമുരുകനും ജനത ഗാരേജിനും പിന്നെ മുന്തിരിവള്ളിക്കും... ഒപ്പം കൂടി ഉണ്ടായിരുന്നെങ്കില്‍ ലാലേട്ടന് തന്നെ കൊടുക്കാമായിരുന്നു. പക്ഷേ സ്വന്തം സിനിമയ്ക്ക് അവാര്‍ഡ് കൊടുക്കുന്നത് മോശമല്ലേ!!!

ഏഷ്യാനെറ്റിന്റെ നിലവാരം

ദേശീയ ചലച്ചിത്ര പുരസ്‌കാരത്തെ ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡിന്റെ നിലവാരത്തിലെത്തിച്ച പ്രിയദര്‍ശന് അഭിവാദ്യം അര്‍പിച്ചല്ലേ പറ്റൂ.

എന്താല്ലേ...

രമണനും ജബനും പിന്നെ മൊതലാളീം... എന്താല്ലേ... എന്തൊരു സൗഹൃദം!

ഒരു വിധത്തില്‍

ലാലേട്ടന് ദേശീയ അവാര്‍ഡ് കിട്ടിയില്ലെങ്കില്‍ എങ്ങനെ ശരിയാവും... ഒരു വിധത്തില്‍ ജൂറി പരാമര്‍ശത്തിലേക്ക് വലിച്ച് കയറ്റിയിട്ടുണ്ട്.

ചേട്ടന്‍ സൂപ്പറാ...

എന്തായാലും ഇതിന്റെ ഒക്കെ ഇടയിലാണല്ലോ മഹേഷിന്റെ പ്രതികാരത്തിന് അവാര്‍ഡ് കിട്ടിയത്. ചേട്ടന്‍ ശരിക്കും സൂപ്പറാ

അയ്യോ...

ഇതിപ്പോ വല്ലാത്ത പണിയാണല്ലോ പ്രിയദര്‍ശന്‍ കാണിച്ചത് എന്നാണത്രെ മോഹന്‍ലാല്‍ ഓര്‍ക്കുന്നത്.

ഫ്രണ്ട് ഡാ...

ലാലേട്ടന് എങ്ങനെ സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം? കബാലി ഡാ.. സോറി ഫ്രണ്ട് ഡാ ചെയര്‍മാന്‍.

അത് കോമണ്‍ സെന്‍സ്

മോഹന്‍ലാലിന് പ്രത്യേക ജൂറി പുരസ്‌കാരം, അക്ഷയ് കുമാര്‍ മികച്ച നടന്‍... അപ്പോ ആരായിരിക്കും ജൂറി ചെയര്‍മാന്‍... ചോദിക്കേണ്ട ആവശ്യമില്ലല്ലോ, കോമണ്‍ സെന്‍സ് ഉണ്ടായാല്‍ മതി!

പാവം പുലി

കഷ്ടപ്പെട്ട് അഭിനയിച്ച പുലിയ്ക്ക് മാത്രം അവാര്‍ഡ് ഇല്ല. എന്തായാലും ലാലേട്ടനും പീറ്റര്‍ ഹെയ്‌നിനും ഉണ്ടല്ലോ എന്നതാണ് ഒരു ആശ്വാസം.

ഞെട്ടിത്തരിച്ച്

കമ്മട്ടിപ്പാടത്തിലെ ഗംഗ, കമ്മട്ടിപ്പാടത്തിലെ ബാലന്‍ ചേട്ടന്‍... അതൊക്കെ എന്ത്, പ്രത്യേക പരാമര്‍ശം പുലി കൊണ്ടുപോയില്ലേ...

എന്തോന്നെഡേയ്

അവാര്‍ഡ് പ്രഖ്യാപനം കേട്ട മോഹന്‍ലാല്‍ പ്രിയദര്‍ശനോട്... സൈലന്റ് ആണ്, കട്ട സൈലന്റ്.

ദാസപ്പനെ പോലുള്ള ഫ്രണ്ട് അല്ല

കട്ടപ്പനയിലെ ദാസപ്പനെ പോലെയുള്ള ഒരു ഫ്രണ്ടിനെ ആയിരിക്കും പലരും ആഗ്രഹിക്കുക. എന്നാല്‍ ഇപ്പോ പലരും ആഗ്രഹിക്കുന്നത് പ്രിയദര്‍ശനെ പോലെ ഉള്ള ഒരു ഫ്രണ്ടിനെയാണ്.

ആ ജഗദീഷിനെങ്കിലും

ലാലിനും അക്ഷയ് കുമാറിനും പുരസ്‌കാരം കൊടുത്ത സ്ഥിതിക്ക് ആ മണിയന്‍ പിള്ള രാജുവിനും കൂടി കൊടുക്കാമായിരുന്നു. അല്ലെങ്കില്‍ ജഗദീഷിനെങ്കിലും. അവരെന്താ ഫ്രണ്ട്‌സ് അല്ലേ....

അതാണ് പ്രശ്‌നം

പ്രിയദര്‍ശനെ പോലെ ഒരു സുഹൃത്ത് ഇല്ലാത്തതാണ് പലരും നേരിടുന്ന പ്രധാന പ്രശ്‌നം.

തുപ്പരുത് പ്ലീസ്

മിസ്റ്റര്‍ ജൂറി ചെയര്‍മാന്‍... പ്രത്യേക ജൂറി പുരസ്‌കാരത്തിന് അര്‍ഹനായ നടന്റെ സിനിമകള്‍ ഏതൊക്കെയാണ്? മുന്തിരിവള്ളികള്‍, ജനത ഗാരേജ്, പുലിമുരുകന്‍!!

ഈ ഞാനുള്ളപ്പോഴോ ബാലാ

ഇത്തവണ ദേശീയ പുരസ്‌കാരം ഒന്നും കിട്ടില്ലെന്ന് വിചാരിച്ചിരിക്കുകയായിരുന്നു ലാലേട്ടന്‍. അപ്പോഴല്ലേ ജൂറി ചെയര്‍മാന്‍ തന്നെ ഇടപെട്ടത്!!!

രണ്ടും ഒന്നായോ

പണ്ടൊക്കെ ദേശീയ പുരസ്‌കാരം എന്ന് പറഞ്ഞാല്‍ നല്ല വിലയായിരുന്നു. ഇതിപ്പോ ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ് പോലെ ആയല്ലോ!!!

ഇതാണ് കട്ട 'അസിസ്റ്റ്'

ഗോള്‍ അടിക്കുന്നതില്‍ മാത്രമല്ലല്ലോ... ഗോളിലേക്ക് എത്തിക്കുന്നതിലല്ലേ കാര്യം. കണ്ടോ അസിസ്റ്റ് കണ്ടോ!!!

 തെറി കേള്‍പിക്കാന്‍

ദേശീയ പുരസ്‌കാരം ഒപ്പിച്ച് കൊടുത്തത് തന്നെ ആണോ... അതും ലാലേട്ടനെ തെറി കേള്‍പിക്കാന്‍!

ഇക്കയ്ക്കും കിട്ടി

മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം കിട്ടിയത് കസബ് എന്ന് മറാത്തി ചിത്രത്തിന്. പാവം ഇക്കാ ഫാന്‍സ് കേട്ടത് കസബ എന്നായിരുന്നു!!!

എന്താ... കുഴപ്പായോ?

അക്ഷയ് കുമാര്‍ പോലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. ഇനിയിപ്പോള്‍ കിട്ടിയ അവാര്‍ഡ് കുഴപ്പമാകുമോ എന്നായിരിക്കും സംശയം.

ചിലപ്പോ ഇങ്ങനേയും ആവാം

പ്രിയദര്‍ശന്‍ ജൂറി ചെയര്‍മാന്‍ ആയതുകൊണ്ടാണ് ലാലിന് പ്രത്യേക ജൂറി പുരസ്‌കാരം കിട്ടിയത് എന്നാണല്ലോ പരിഹാസം. പ്രിയന്‍ ചെയര്‍മാന്‍ ആയതുകൊണ്ടാണെങ്കിലോ മികച്ച നടനുള്ള പുരസ്‌കാരം നല്‍കാതിരുന്നത്!!!

ആരെങ്കിലും ഇപ്പോ അവാര്‍ഡ് ചോദിച്ചോ...

1971 ബിയോണ്ട് ദ ബോര്‍ഡേഴ്‌സിന്റെ റിപ്പോര്‍ട്ടും നോക്കി ഇരിക്കുകയായിരുന്നു. അപ്പോഴതാ പ്രിയന്റെ വക ഒരു അവാര്‍ഡും!!! ആരെങ്കിലും ചോദിച്ചോ ഈ അവാര്‍ഡ്!

സഹായിച്ച് നാറ്റിക്കും

എല്ലാവര്‍ക്കും ഉണ്ടാകും ഇങ്ങനെ ഒരു സുഹൃത്ത്. സഹായിച്ച് നാറ്റിച്ച് കളയും!

നാഷണല്‍ അവാര്‍ഡ്

വിവര്‍ത്തനം ചെയ്യുക- നാഷണല്‍ അവാര്‍ഡ്. ഉത്തരം പ്രിയദര്‍ശന്‍ അവാര്‍ഡ്!!! എങ്ങനേണ്ട്!

കഷ്ടപ്പെട്ട് ഒപ്പിച്ചതാ

ബെസ്റ്റ് ആക്ടര്‍ അവാര്‍ഡ് തന്നെ കൊടുത്തേനെ. ഇവിടെത്തന്നെ പിന്നേം ജീവിക്കണമല്ലോ എന്നുള്ളതുകൊണ്ടാണ് സ്‌പെഷ്യല്‍ ജൂറിയില്‍ ഒതുക്കിയത്

ബെസ്റ്റ് സ്റ്റണ്ട് അവാര്‍ഡ്

ബെസ്റ്റ് സ്റ്റണ്ട് അവാര്‍ഡോ... പുലിമുരുകന് അവാര്‍ഡ് കൊടുക്കാന്‍ വേണ്ടി പുതിയതായി കണ്ടെത്തിയ അവാര്‍ഡ് ആണത്രെ.

യഥാര്‍ത്ഥ കൂട്ടുകാരന്‍

നല്ല കാലം വരുമ്പോഴും അടുത്ത കൂട്ടുകാരെ മറക്കാത്തവര്‍ ആണ് യഥാര്‍ത്ഥ കൂട്ടുകാരന്‍.

ആരാണാ പ്രത്യേക ജൂറി

ആരാണ് ആ പ്രത്യേക ജൂറി? ഞാനാണ് ആ പ്രത്യേക ജൂറിയെന്ന് പ്രിയന്‍!!

ആരാണ് അഭിമാനം

ദേശീയ പുരസ്‌കാരം പ്രഖ്യാപിച്ചപ്പോള്‍ മലയാളികളുടെ അഭിമാനമായി മാറിയത് ആരാണ്? ലാലേട്ടനല്ല, അതാണ് സുരഭി ലക്ഷ്മി

പടം ഇറങ്ങിയിരുന്നെങ്കില്‍

പ്രിയദര്‍ശന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണല്ലോ എംജി ശ്രീകുമാറും. ഈ സിനിമയെങ്ങാനും ഇറങ്ങിയിരുന്നെങ്കില്‍ ഒരു അവാര്‍ഡ് അതിനും കിട്ടിയേനെ!

അത് തെറ്റല്ലേ ചേട്ടാ

എന്റെ പടത്തിന് ഞാന്‍ തന്നെ അവാര്‍ഡ് കൊടുക്കുന്നത് തെറ്റല്ലേ ചേട്ടാ...!!! അപ്പോ ഇപ്പോ കൊടുത്ത അവാര്‍ഡ് ഒക്കെ എങ്ങനെയാണോ ആവോ

അസിസ്റ്റന്റോ... ഏഷ്യാനെറ്റോ

ഇതിപ്പോ എന്താ ചേട്ടാ... ഒരു അസിസ്റ്റന്റ് ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ്!!!

അവാര്‍ഡ് ഇല്ലാതെ പോകുന്നോ

മോഹന്‍ലാല്‍ ദേശീയ അവാര്‍ഡ് ഒന്നും ഇല്ലാതെ പോകുന്നത് കണ്ടാല്‍ പ്രിയേട്ടന് സഹിക്കുമോ!!!

ദിവസക്കൂലിയോ അതോ

ഇതിപ്പോ ദിവസക്കൂലിയാണോ മാസക്കൂലിയാണോ എന്നാണ് പലർക്കും സംശയം

English summary
Social Media trolls on National film Awards mocking Priyadarshan and Mohanlal.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X