• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സോളാറിൽ മുത്തുച്ചിപ്പിയെ വെല്ലും തലക്കെട്ടുകൾ! കൈരളിക്ക് കൊല്ലുന്ന ട്രോളുകൾ... ഉമ്മന്‍ ചാണ്ടിക്കോ?

 • By Desk
cmsvideo
  സോളാര്‍ റിപ്പോര്‍ട്ട്, കൈരളിക്കും ഉമ്മന്‍ചാണ്ടിക്കും ട്രോള്‍ | Oneindia Malayalam

  സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വച്ചപ്പോള്‍ മാധ്യമങ്ങളെല്ലാം അത് ആഘോഷിച്ചു എന്നത് സത്യം തന്നെ. എന്നാല്‍ ചിലര്‍ അത് വളരെ കാര്യമായിത്തന്നെ ആഘോഷിച്ചു.

  ഉമ്മന്‍ ചാണ്ടി അരുതാത്തത് ചെയ്യിച്ചു; സോളാർ റിപ്പോര്‍ട്ടിന്റെ പേജുകളിൽ അശ്ലീലകഥകൾ നാണിക്കുന്ന കഥകൾ

  ഉമ്മന്‍ ചാണ്ടിക്കും മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ക്കും എതിരെയുള്ള ലൈംഗിക ആരോപണങ്ങള്‍ ആയിരുന്നു ഏറ്റവും ആഘോഷിക്കപ്പെട്ടത്. സിപിഎമ്മിന്റെ സ്വന്തം കൈരളി ചാനലും അവരുടെ വാര്‍ത്ത പോര്‍ട്ടലും ഇത്തരം ഒരു അവസരം കിട്ടിയാല്‍ അത് ഉപയോഗിക്കാതിരിക്കില്ലല്ലോ.

  മേജറാണ്, മൈനറാണ്, സംഘിയാണ്, തുപ്പലാണ്... ഇപ്പോൾ സമ്മർദ്ദമാണ് രവി!!! മേജര്‍ രവിയെ വലിച്ചൊട്ടിച്ചു!!

  എന്നാല്‍ സോഷ്യല്‍ മീഡിയയ്ക്ക് അത് അത്ര പിടിച്ചിട്ടില്ല എന്ന് വേണം പറയാന്‍. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ കുറിച്ചുള്ള ട്രോളുകള്‍ക്കൊപ്പം തന്നെ മാധ്യമങ്ങളെ വിമര്‍ശിക്കുന്ന ട്രോളുകളും ഇടം നേടിയിട്ടുണ്ട്.

  സോളാറില്‍ ട്രോളന്‍മാര്‍ ഏറ്റവും അധികം ലക്ഷ്യമിട്ടത് ആരെ ആയിരിക്കും? അത് ഉമ്മന്‍ ചാണ്ടി തന്നെ ആണോ... കാണാം...

  ഗൂഗിളില്‍ തിരയും

  ഗൂഗിളില്‍ തിരയും

  'വദനസരുതം' എന്ന വാക്കായിരുന്നു കഴിഞ്ഞ ദിവസത്തെ ഏറ്റവും വലിയ ഹിറ്റ് വാക്ക്. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ തന്നെ പറയുന്ന വാക്കാണ്. എന്നാല്‍ ചിലര്‍ക്ക് അതിന്റെ അര്‍ത്ഥം പിടികിട്ടിയിട്ടില്ലത്രെ... അപ്പോള്‍ പിന്നെ ഗൂഗിളിനോട് തന്നെ ചോദിച്ച് കാണും!

  കുട്ടികള്‍ എടുക്കല്ലേ

  കുട്ടികള്‍ എടുക്കല്ലേ

  സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ മുഴുവന്‍ അശ്ലീല കഥകളാണ് എന്നാണ് ആരോപണം. എന്നാല്‍ സംഗതി അഴിമതി കഥകള്‍ തന്നെയാണ് പറയുന്നത്. പക്ഷേ ആളുകള്‍ക്ക് കൂടുതല്‍ താത്പര്യം അശ്ലീലത്തോടാണെന്ന് തോന്നുന്നു. രാവിലെ കുട്ടികള്‍ എങ്ങാനും പത്രം എടിത്ത് വായിച്ചാലത്തെ സ്ഥിതി ഒന്ന് ആലോചിച്ച് നോക്കൂ!

  സുകൃതം ചെയ്യണം

  സുകൃതം ചെയ്യണം

  നാക്ക് പിഴയുടെ കാര്യത്തില്‍ ഏറ്റവും അധികം ട്രോളുകള്‍ ഏറ്റുവാങ്ങേണ്ടി വന്നത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ്. ഇപ്പോഴും അതിന് ഒരു കുറവും ഇല്ല. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വന്നപ്പോഴും അത് തന്നെ സ്ഥിതി. സുകൃതം ചെയ്യണം എന്ന് പറയുമ്പോള്‍ നാക്ക് പിഴ വന്നാല്‍ എന്ത് ചെയ്യും!

  കുഞ്ഞാലിക്കുട്ടിയ്ക്കും

  കുഞ്ഞാലിക്കുട്ടിയ്ക്കും

  എന്ത് സ്ത്രീപീഡന കേസ് ഉണ്ടായാലും അതില്‍ കുഞ്ഞാലിക്കുട്ടിയെ കൂടി വലിച്ചിട്ടില്ലെങ്കില്‍ ചട്രോളേഴ്‌സിന് ഒരു സമാധാനം ഉണ്ടാവില്ല എന്ന് തോന്നുന്നു. ഐസ്‌ക്രീം കേസില്‍ കുഞ്ഞാലിക്കുട്ടിയെ കുറ്റവിമുക്തനാക്കിയ കാര്യമൊന്നും ആര്‍ക്കും ഓര്‍മയില്ല. എന്നാലും ഇങ്ങനെയൊക്കെ ട്രോളേണ്ട വല്ല ആവശ്യവും ഉണ്ടോ!

  ഭയങ്കര രസാണ്

  ഭയങ്കര രസാണ്

  സ്വന്തം പേരിലുള്ള ആരോപണങ്ങളെ കുറിച്ച് കൂടി അന്വേഷിക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ഒരു ജുഡീഷ്യല്‍ കമ്മീഷനെ വച്ചത്. എന്നാല്‍ അത് ഇത്രയ്ക്കും പണിയാകുമെന്ന് ഉമ്മന്‍ ചാണ്ടി തീരെ കരുതിക്കാണില്ല. ഭയങ്കര രസാണത്രെ... ഇനി വേണമെങ്കില്‍ ഇപ്പോള്‍ ഭരിക്കുന്നവര്‍ക്കും പരീക്ഷിക്കാവുന്നതാണ്!

  ഇതിപ്പോള്‍ അത് പോലെ ആയി!!!

  ഇതിപ്പോള്‍ അത് പോലെ ആയി!!!

  റോമന്‍സ് എന്ന സിനിമ.യിലെ ആ കുമ്പസാര സീന്‍ ആരും അത്ര പെട്ടെന്ന് മറന്നുകാണില്ല. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ചില ഭാഗങ്ങളൊക്കെ വായിച്ചാല്‍ ആരായാലും ഇങ്ങനെ ആയിപ്പോകും. സരിതയുടെ കത്തൊക്കെ അതേപോലെ തന്നെ റിപ്പോര്‍ട്ടില്‍ കൊടുത്തിട്ടുണ്ട്!

  കഷ്ടം തന്നെ

  കഷ്ടം തന്നെ

  കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കാര്യമാണ് കഷ്ടം. ടിവി തുറന്ന് ന്യൂസ് ചാനല്‍ വച്ചാല്‍ മുഴുവന്‍ സോളാറും പീഡനവും മാത്രം. വീട്ടുകാര്‍ ഇതൊക്കെ കാണുമ്പോള്‍ എന്ത് വിചാരിക്കുമോ ആവോ... കഷ്ടം തന്നെ!

  പറ്റില്ലല്ലേ...

  പറ്റില്ലല്ലേ...

  ഇനിയിപ്പോള്‍ ഉമ്മന്‍ ചാണ്ടിയെങ്ങാനും ഇക്കാര്യം മാധ്യമങ്ങളോട് ചോദിക്കണം- സോളാറിനെ അഡള്‍ട്ട്‌സ് ഓണ്‍ലി വാര്‍ത്തകള്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ എന്ന്... അപ്പോള്‍ അറിയാം പ്രതികരണം. പ്രേക്ഷകര്‍ക്കും വേണ്ടത് ഇതൊക്കെ തന്നെ ആണ് എന്നതാണ് അതിലും ദയനീയമായ കാര്യം.!

  വന്ദന സുരേന്ദ്രന്‍!!

  വന്ദന സുരേന്ദ്രന്‍!!

  സോളാര്‍ കേസില്‍ ആ പദപ്രയോഗം ഇപ്പോഴും അവസാനിച്ചിട്ടില്ല. പക്ഷേ പാവം കെ സുരേന്ദ്രന്‍ കേട്ടത് വന്ദ സുരേന്ദ്രന്‍ എന്നാണത്രെ. ഇനിയിപ്പോള്‍ അതും കൂടി അങ്ങേരുടെ തലയിലാവുമോ എന്നാണ് പരിഹാസം.

  അരുത് കുട്ടികളേ...

  അരുത് കുട്ടികളേ...

  പത്തി മാമന്‍ എന്നൊക്കെ വിളിച്ചാലും മാമന്‍മര്‍ക്ക് പെങ്ങളുടെ കുട്ടികളോട് ഭയങ്കര സ്‌നേഹമായിരിക്കും. സോളാര്‍ വാര്‍ത്ത വച്ചിരിക്കുന്ന വീട്ടിലേക്ക് കുട്ടികളെ കയറ്റി വിടുമോ ഇങ്ങനെ സ്‌നേഹമുള്ള മാമന്‍മാര്‍!!!

  ആരാ ഇല്ലാത്തത്

  ആരാ ഇല്ലാത്തത്

  ആദ്യം പറഞ്ഞ പേരുകളില്‍ ഉമ്മന്‍ ചാണ്ടിയുടെ പേരുണ്ടായിരുന്നില്ല എന്നത് സത്യം തന്നെ. എന്നാല്‍ ഒടുവിലത്ത അവസ്ഥ ഇങ്ങനെ ആയില്ല... ഉമ്മന്‍ ചാണ്ടി മാത്രം പ്രതി എന്ന നിലയിലാണ് ഇപ്പോഴത്തെ ചര്‍ച്ചകള്‍. ബാക്കിയെല്ലാവരും ഏതാണ്ട് രക്ഷപ്പെട്ട മട്ടാണ്!

  കൈരളിക്ക് പണി

  കൈരളിക്ക് പണി

  സോളാര്‍ റിപ്പോര്‍ട്ട് ഏറ്റവും അധികം ആഘോഷിച്ചത് കൈരളി തന്നെ ആയിരുന്നു. എന്നാല്‍ അത് ഇത്തിരി കടന്നുപോയില്ലേ എന്നാണ് സംശയം. മുത്തുച്ചിപ്പിയേക്കാളും ഫയറിനേക്കാളും കഷ്ടമാണത്രെ കൈരളിയുടെ അവസ്ഥ.

  അത് സത്യമാണല്ലോ

  അത് സത്യമാണല്ലോ

  ഇത്രയും വിവാദമുണ്ടാക്കിയ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കോണ്‍ഗ്രസില്‍ നിന്ന് കുറേ പേരുണ്ടല്ലോ.. കേരള കോണ്‍ഗ്രസ്സില്‍ നിന്ന് ഒരാളും ഉണ്ട്. എന്നാല്‍ ബിജെപിയില്‍ നിന്ന് ഏതെങ്കിലും ഒരു എംഎല്‍എയുടെ പേര് ആ റിപ്പോര്‍ട്ടില്‍ ഉണ്ടോ!!! അതാണ് ബിജെപി!!!

  ആരാ കരഞ്ഞത്

  ആരാ കരഞ്ഞത്

  നിയമസഭയില്‍ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വച്ചപ്പോള്‍ പ്രതിപക്ഷ നേതാവ് വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയത്. വലിയ വിഷമം കാണും എന്നായിരിക്കും എല്ലാവരും വിചാരിക്കുന്നത് അല്ലേ... എന്നാല്‍ സംഗതി ഇങ്ങനെ ആണത്രെ.

  അതെന്തിനാ

  അതെന്തിനാ

  സോളാര്‍ റിപ്പോര്‍ട്ട് പുറത്ത് വന്നപ്പോള്‍ കോണ്‍ഗ്രസ്സുകാര്‍ വിഷമിക്കുന്നത് കണ്ടാല്‍ മനസ്സിലാക്കാം. എന്നാല്‍ എന്തിനാണ് ബിജെപിക്കാര്‍ ഇങ്ങനെ വിഷമിക്കുന്നത്... അത് ആര്‍ക്കും പിടികിട്ടുന്നില്ലത്രെ!

  പോയത് പോലെ അല്ല

  പോയത് പോലെ അല്ല

  പ്രത്യേക നിയമസഭ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വലിയ ആവേശത്തിലാണ് കോണ്‍ഗ്രസ് എംഎല്‍എമാരൊക്കെ പോയത്. ആദ്യം കുറേ പ്രതിഷേധം ഒക്കെ ഉണ്ടാക്കുകയും ചെയ്തു. എന്നാല്‍ റിപ്പോര്‍ട്ടും കൈയ്യില്‍ കിട്ടി പുറത്തിറങ്ങിയപ്പോള്‍ ഈ അവസ്ഥയില്‍ ആയത്രെ!

  പടയൊരുക്കത്തിന്റെ ഗതി

  പടയൊരുക്കത്തിന്റെ ഗതി

  സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചുകൊണ്ടായിരുന്നു ചെന്നിത്തലയുടെ പടയൊരുക്കം തുടങ്ങിയത്. സംഗതി ഗംഭീരമായി തുടങ്ങുകയും ചെയ്തു. എന്നാല്‍ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ ഈ ഗതിയായിപ്പോയത്രെ!

  ലീഡറുടെ പ്രാക്ക്

  ലീഡറുടെ പ്രാക്ക്

  കെ കരുണാകരന്‍ ആണ് ഇതിന് മുമ്പ് ഇങ്ങനെ ആക്രമിക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ്. എന്തായാലും അദ്ദേഹത്തിനെതിരെ ഉയര്‍ന്നത് ലൈംഗിക ആരോപണം ഒന്നും ആയിരുന്നില്ല. അന്നത്തെ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഉമ്മന്‍ ചാണ്ടിയായിരുന്നു എന്നാണ് സംസാരം.

  ഇനിയിപ്പോള്‍

  ഇനിയിപ്പോള്‍

  പണ്ടൊക്കെ കൗമാരക്കാര്‍ ഫയറും മുത്തുച്ചിപ്പിയും ഒക്കെ ആയിരുന്നു ഇങ്ങനെ കൊണ്ടു നടന്നിരുന്നത്. ഇനിയിപ്പോള്‍ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനും ആ ഗതി വരുമോ എന്തോ!

  പെണ്‍കുട്ടികളുള്ള വീട്

  പെണ്‍കുട്ടികളുള്ള വീട്

  സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വന്ന ദിവസം പെണ്‍കുട്ടികളുള്ള വീടുകളില്‍ ഒക്കെ ചിലപ്പോള്‍ ഇങ്ങനെ സംഭവിച്ചിട്ടുണ്ടായിരിക്കും എന്നാണ് ട്രോളന്‍മാര്‍ പറയുന്നത്. അറിയാതെ ചാനല്‍ എങ്ങാനും മാറ്റിയാല്‍ പിന്നെ പറഞ്ഞിട്ട് കാര്യമില്ലല്ലോ!

  തൊഴുതുപോയി

  തൊഴുതുപോയി

  കൈരളി സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ആഘോഷിച്ചതില്‍ തെറ്റൊന്നും ഇല്ല. വല്ല സിപിഎം നേതാക്കള്‍ക്കും എതിരെ ആയിരുന്നു ഈ ആരോപണങ്ങള്‍ എങ്കില്‍ മറ്റുള്ളവര്‍ എങ്ങനെ ആഘോഷിച്ചേനെ! എന്നാലും ഇതിത്തിരി കടുത്തുപോയി.

  ഒറ്റയ്ക്കിരുന്ന് കണ്ടാല്‍

  ഒറ്റയ്ക്കിരുന്ന് കണ്ടാല്‍

  ഒറ്റയ്ക്കിരുന്ന് ന്യൂസ് കാണുന്നതൊന്നും കുഴപ്പമില്ല. പക്ഷേ മുട്ടേന്ന് വിരിയാത്ത പ്രായത്തില്‍ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ കുറിച്ചുള്ള ന്യൂസ് ഒക്കെ കണ്ടാല്‍ ചിലപ്പോള്‍ അച്ഛന്‍മാര്‍ ഇങ്ങനെ പഞ്ഞിക്കിട്ടേക്കും!

  അത് നടക്കില്ലല്ലോ!!!

  അത് നടക്കില്ലല്ലോ!!!

  മീഡിയ വണ്‍ ചാനലില്‍ മാത്രമാണെന്ന് തോന്നുന്നു ഇപ്പോള്‍ ബധിരര്‍ക്കും മൂകര്‍ക്കും ഉള്ള വാര്‍ത്തകളുള്ളത്. എന്തായാലും സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ കാര്യങ്ങളൊന്നും ആ വാര്‍ത്തയില്‍ കാണിക്കാന്‍ പറ്റില്ലത്രെ. അതുകൊണ്ട് രണ്ട് ദിവസത്തേക്ക് വാര്‍ത്ത തന്നെ ഉപേക്ഷിച്ചു!

  സൂക്ഷിക്കണം

  സൂക്ഷിക്കണം

  രാവിലെ പത്രക്കാരന്റെ സൈക്കിളിന്റെ ബെല്‍ ശബ്ദം കേള്‍ക്കുമ്പോള്‍ തന്നെ രക്ഷിതാക്കള്‍ ഓടിയെത്തി. പത്രം കുട്ടികളുടെ കൈയ്യില്‍ എങ്ങാനും കിട്ടിയാലോ എന്നാണ് സംശയം!

  ഫ്രീക്ക് പേര്

  ഫ്രീക്ക് പേര്

  ഇനിയിപ്പോള്‍ മുത്തുച്ചിപ്പിയേയും ഫയറിനേയും എല്ലാം വിശേഷിപ്പിക്കാന്‍ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് എന്നൊക്കെ പറയുമോ... അതിനൊക്കെ ഇങ്ങനത്തെ ഫ്രീക്ക് പേര് ഇടുമോ എന്നായിരിക്കും സംശയം!

  കുടുങ്ങിപ്പോയി

  കുടുങ്ങിപ്പോയി

  ഒതുക്കത്തില്‍ ഇരുന്ന് ഫാഷന്‍ ടിവി കാണുകയായിരുന്നു. അപ്പോഴാണത്രെ അച്ഛന്‍ കയറി വന്നത്. വേഗം ഒരു ന്യൂസ് ചാനല്‍ വച്ചതാ... പക്ഷേ അത് കൈരളി ടിവി ആയിപ്പോയി. ഫാഷന്‍ ടിവി ആയിരുന്നു ഭേദം!

  ഇതിങ്ങനെ ആയിപ്പോയല്ലേ

  ഇതിങ്ങനെ ആയിപ്പോയല്ലേ

  തോമസ് ചാണ്ടിക്കെതിരെ അതിശക്തമായ സമരങ്ങളൊക്കെ ഒരുക്കിക്കൊണ്ടുവരികയായിരുന്നു പ്രതിപക്ഷം. നിയമസഭയില്‍ ആഞ്ഞടിക്കാം എന്നും കരുതി... പക്ഷേ ഇങ്ങനെ ഒരു പണിയുമായിട്ടായിരിക്കും പിണറായി വിജയന്‍ വരികയെന്ന് കരുതിക്കാണില്ല!

   ഒരേ പോലെ!!!

  ഒരേ പോലെ!!!

  കിട്ടിയ ചാന്‍സ് എന്തായാലും മുതലാക്കിയിട്ടുണ്ട്. കൈരളി ടിവി മാത്രം ആണെന്ന് കരുതരുത്. ജനം ടിവിയും ഒട്ടും മോശമായിരുന്നില്ലത്രെ.... രണ്ട് പേരുടേയും ശബ്ദം ഒരുപോലെ!

  മുത്തുച്ചിക്ക് പറ്റുമോ!!!

  മുത്തുച്ചിക്ക് പറ്റുമോ!!!

  മുത്തുച്ചിപ്പ് പറ്റുമോ ഇതുപോലെ എന്നാണത്രെ കൈരളിക്കാര്‍ സ്വയം ചോദിക്കുന്നത്. എന്നാല്‍ അത്രയൊക്കെ ട്രോളാന്‍ മാത്രം ഉണ്ടോ സംഭവങ്ങള്‍ എന്ന ചോദ്യവും ബാക്കിയാണ്.

  ഇങ്ങനേയും ചിലര്‍

  ഇങ്ങനേയും ചിലര്‍

  സംഗതി ലൈംഗികാപവാദം ആണെങ്കിലും ഇങ്ങനേയും പ്രതികരിക്കുന്ന ചിലരുണ്ട്. സത്യത്തില്‍ സോളാര്‍ അഴിമതിയുടെ കാര്യം ഒക്കെ മുങ്ങിപ്പോയ അവസ്ഥയാണ്. എല്ലാവര്‍ക്കും വേണ്ടത് ഇങ്ങനത്തെ കഥകള്‍ തന്നെ!

  English summary
  Social Media troll on Soclar Commission Report
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more