• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ദൈവമേ... ഒരു ഇന്ദ്രനും ചന്ദ്രനും ഈ ഗതിവരുത്തല്ലേ'!!! ഒറ്റയടിക്ക് വിലയിടിച്ച് ട്രോളുകളുടെ പെരുംപൂരം

  • By Desk

ഇന്ദ്രന്റേയും ചന്ദ്രന്റേയും കാര്യം പറഞ്ഞാല്‍ ട്രോളന്‍മാരുടെ മനസ്സിലേക്ക് ഒറ്റ ആളേ കടന്നു വരൂ... അത് സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനാണ്. എന്നാല്‍ ഇപ്പോള്‍ പറയുന്നത് പിണറായി വിജയനെ കുറിച്ചല്ല, അദ്ദേഹത്തിന്റെ വാക്കുകളിലെ ആ ചന്ദ്രനെ കുറിച്ചാണ്.

ചുമക്കും മുമ്പേ ചന്ദ്രന് ട്രോളോട് ട്രോൾ!!! പാസ്‌പോർട്ടിന്റെ പേരിലും ട്രോൾ... സംഘികൾക്ക് അടപടലം!!!

കഴിഞ്ഞ ദിവസം ഏറ്റവും വിലകൂടിയ സാധനവും വിലയിടിഞ്ഞ സാധനവും 'ചന്ദ്രന്‍' തന്നെ ആയിരുന്നു. സൂപ്പര്‍ ബ്ലഡ് ബ്ലൂ മൂണ്‍ തന്നെ സംഗതി. 150 വര്‍ഷത്തിന് ശേഷം ഉണ്ടായ പ്രതിഭാസത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു എല്ലാവരും.

തീവണ്ടിയിൽ ആക്രമണ ശ്രമം നടന്നത് യുവനടി സനുഷയ്ക്ക് നേരെ; എസി കംപാർട്ട്‌മെന്റിൽ നടന്നതിനെ കുറിച്ച് നടി

എന്നാല്‍ പലയിടത്തും ചന്ദ്രന്‍ ചതിച്ചു. പ്രതീക്ഷിച്ചത്ര ചുവപ്പ് നിറവും ഉണ്ടായില്ല. ട്രോളന്‍മാര്‍ക്ക് ഇത് തന്നെ ധാരാളമാണ്. എന്നാല്‍ അതിനിടയ്ക്ക് കയറി വന്ന സംഘിഫലിതങ്ങള്‍ കൂടി ആയപ്പോള്‍ ചന്ദ്രന് ആകെ മൊത്തം ട്രോളുകളുടെ പൊങ്കാലയായി!!!

ഭൂമിയിലും ഉണ്ട് പിടിപാട്

ഭൂമിയിലും ഉണ്ട് പിടിപാട്

ചന്ദ്രന് അങ്ങ് ബഹിരാകാശത്ത് മാത്രമല്ല, ഇങ്ങ് കേരളത്തിലും ഉണ്ട് പിടിപാട്. കാരണം, മൊബൈലും സീരിയലും കണ്ടുകൊണ്ടിരുന്നവരെ രണ്ട് രണ്ടര മണിക്കൂര്‍ മുകളിലേക്ക് നോക്കിപ്പിച്ചില്ലേ ഈ ചന്ദ്രന്‍!

കുമ്മനമില്ലാതെന്ത്

കുമ്മനമില്ലാതെന്ത്

എന്ത് ട്രോള്‍ ആണെങ്കിലും അതില്‍ കുമ്മനെത്തെ പിടിച്ചിട്ടില്ലെങ്കില്‍ ട്രോളന്‍മാര്‍ക്ക് ഒരു സുഖവും ുണ്ടാവില്ലെന്ന് തോന്നുന്നു. കുമ്മനടി എന്ന വാക്കും ഇതും കൂടി ചേര്‍ത്ത് വായിക്കാം.

ഫോട്ടോ എടുക്കല്‍

ഫോട്ടോ എടുക്കല്‍

നാട് മുഴുവന്‍ ഫോട്ടോ എടുക്കലിന്റെ തിരക്കിലായിരുന്നു കഴിഞ്ഞ ദിവസം. നാസ പോലും ഇത്രയും ഫോട്ടോ എടുത്തിട്ടുണ്ടാവില്ല... എല്ലാം ഫേസ്ബുക്കില്‍ ഇടാന്‍ വേണ്ടി മാത്രമാണല്ലോ എന്നാലോചിക്കുമ്പോഴാ!

ക്യാമറയുടെ കാര്യം

ക്യാമറയുടെ കാര്യം

നമ്മള്‍ കാണുമ്പോള്‍ ചന്ദ്രന്‍ ഇങ്ങനെ സൂപ്പര്‍ ആയി ചുവന്നിരിക്കുന്നുണ്ട്. പക്ഷേ, ക്യാമറയില്‍ നോക്കുമ്പോള്‍ മാത്രം എന്താ ഇങ്ങനെ!

 മോദി പ്രഭ

മോദി പ്രഭ

സഞ്ജീവനി എന്ന ഫേസ്ബുക്ക് പേജില്‍ വന്ന സര്‍ക്കാസം പോസ്റ്റിന്റെ സത്യാവസ്ഥ പലര്‍ക്കും മനസ്സിലായിട്ടില്ല. എന്തായാലും സഞ്ജീവനിയുടെ ആ സര്‍ക്കാം നല്ലവണ്ണം ക്ലിക്ക് ആയിട്ടുണ്ട്.

നാസ ഞെട്ടിയെന്ന്

നാസ ഞെട്ടിയെന്ന്

ചന്ദ്ര ബിംബത്തില്‍ വരെ കുമ്മനടിയോ.... നാസ വരെ ഞെട്ടി എന്നാണ് പരിഹാസം. എന്തിനും ഏതിനും കുമ്മനത്തെ ട്രോളുന്നതില്‍ ഒരല്‍പം നീതികേടുണ്ടെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ അവരെ കുറ്റം പറയാന്‍ പറ്റില്ല.

മലപ്പുറത്തെ ചന്ദ്രന്‍

മലപ്പുറത്തെ ചന്ദ്രന്‍

സീബ്ര ലൈനിന് വരെ പച്ച പെയിന്റ് അടിക്കുന്നവരാണ് മലപ്പുറത്തെ ലീഗുകാര്‍. അപ്പോള്‍ പിന്നെ ചുവന്ന ചന്ദ്രനെയൊക്കെ അവര് തമ്മതിക്കുമോ... മലപ്പുറത്ത് ഗ്രീന്‍ മൂണ്‍ ആയിരുന്നത്രെ!

ലസിത പാലക്കല്‍

ലസിത പാലക്കല്‍

മഹിള മോര്‍ച്ച നേതാവ് ലസിത പാലക്കലിന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റും വ്യാപകമായി ട്രോള്‍ ചെയ്യപ്പെട്ടിട്ടുണ്ട്. ഇങ്ങനെയൊക്കെ പോസ്റ്റ് ഇട്ടാല്‍ പിന്നെ ട്രോള്‍ കിട്ടിയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ!

കാവിക്കൊടി നാട്ടണം

കാവിക്കൊടി നാട്ടണം

അടുത്ത ഘട്ടം ചന്ദ്രനില്‍ പോയി കാവിക്കൊടി നാട്ടല്‍ ആണത്രെ.... എന്തായാലും ലസിത പാലക്കലിന്റെ പോസ്റ്റുകൊണ്ട് പൊങ്കാല മുഴുവന്‍ ബിജെപിക്കാര്‍ക്കായിപ്പോയി!

നീല നിറം

നീല നിറം

ബ്ലൂ മൂണ്‍ എന്നൊക്കെ പറഞ്ഞപ്പോള്‍ നീല നിറത്തിലുള്ള ചന്ദ്രനെ കാണാം എന്നായിരുന്നു പലരും വിചാരിച്ചിരുന്നത്. സംഗതി വന്നപ്പോള്‍ നീല നിറം മാത്രം കാണാനില്ല!

ചുവപ്പും ഓറഞ്ചും

ചുവപ്പും ഓറഞ്ചും

മറ്റ് രാജ്യങ്ങളില്‍ എല്ലാം ചുവപ്പ് നിറത്തില്‍ ആയിരുന്നത്രെ ചന്ദ്രനെ കണ്ടത്. ഇന്ത്യയില്‍ മാത്രം ഓറഞ്ച് നിറത്തില്‍. കാരണം കണ്ടെത്തുക!

യൂ കാം

യൂ കാം

സൂപ്പര്‍ ബ്ലഡ് മൂണിന്റെ ഫോട്ടോ എടുക്കുന്നതെല്ലാം കൊള്ളാം... പക്ഷേ, അത് യൂ കാമില്‍ ആണെങ്കില്‍ ഏതാണ്ട് ഇങ്ങനെയിരിക്കും!

സംഗതി പിടികിട്ടിയില്ല

സംഗതി പിടികിട്ടിയില്ല

സഞ്ജീവനി ട്രോള്‍ ആയി ഇറക്കിയതാണ് ആ പോസ്റ്റ് എന്ന കാര്യം ട്രോളന്‍മാര്‍ക്ക് പോലും മനസ്സിലായിട്ടില്ല. അതിന് വരെ ട്രോള്‍ !

ആകാശത്തോ അതോ

ആകാശത്തോ അതോ

കഴിഞ്ഞ ദിവസം വാട്‌സ് ആപ്പ് സ്റ്റാറ്റസ്സുകള്‍ നോക്കിയവര്‍ക്കെല്ലാം ഈ സംശയം തോന്നിയിട്ടുണ്ടാകും. ചന്ദ്രഗ്രഹണം നടക്കുന്നത് ആകാശത്താണോ അതോ വാട്‌സ് ആപ്പില്‍ ആണോ!

കാരണം കണ്ടെത്തി

കാരണം കണ്ടെത്തി

എന്തുകൊണ്ടാണ് ചന്ദ്രന് ഓറഞ്ച് നിറം വന്നത്? കാരണം നാസ കണ്ടെത്തിയത്രെ... ചന്ദ്രന്‍ എസ്എസ്എല്‍സി ജയിച്ചിട്ടില്ലെന്ന്!

നിരോധിച്ച് കളയും

നിരോധിച്ച് കളയും

ചന്ദ്രന്‍ കാവിയണിഞ്ഞ് സംഘികള്‍ക്ക് ഐക്യദാര്‍ഢ്യം ുപ്രഖ്യാപിച്ചില്ലേ... അതുകൊണ്ട് ചന്ദ്രനേയും ഇന്ദ്രനേയും പേടിയില്ലാത്ത മുഖ്യമന്ത്രി ചന്ദ്രനെ കേരളത്തില്‍ നിരോധിച്ചെന്ന്!

സമയമായി...

സമയമായി...

ഈ സംഗതി സത്യമായിരുന്നെങ്കില്‍ വേണമെങ്കില്‍ പറയാമായിരുന്നു- ഭൂമി വിടാന്‍ സമയമായി എന്ന്. പക്ഷേ, അതൊരു സര്‍ക്കാസം ആണെന്ന് ഈ ട്രോളന്‍മാര്‍ക്ക് ആരെങ്കിലും പറഞ്ഞുകൊടുക്കേണ്ടി വരും!

ഓപ്പോ ഫോണ്‍

ഓപ്പോ ഫോണ്‍

എത്ര കറുത്താലും ഫോട്ടോയില്‍ വെളുപ്പിച്ചെടുക്കലാണല്ലോ ഒപ്പോ ഫോണിന്റെ പ്രത്യേകത. ബ്ലഡ് മൂണിന്റെ ഫോട്ടോയും അങ്ങനെ എടുത്ത് നോക്കിയതാ... ഇങ്ങനെ ആയിപ്പോയി എന്ന്!

കും മൂണ്‍!!!

കും മൂണ്‍!!!

ഭൂമിയുടെ ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ നിന്ന് രക്ഷപ്പെട്ട കും മൂണ്‍ ഇങ്ങനെ ആണത്രെ ട്വീറ്റ് ചെയ്തത്!

 മരണമാസ്സ് ആണ്

മരണമാസ്സ് ആണ്

എല്ലാവരും ഇപ്പോള്‍ തലകുനിച്ച് ഫോണില്‍ നോക്കിയിരിക്കലാണല്ലോ പതിവ്. അങ്ങനെയുള്ള ഒരു ജനതയുടെ തല ഉയര്‍ത്തിച്ച ചന്ദ്രന്‍ മരണ മാസ്സ് ആണെന്ന്!

എവിടെ... നില ചന്ദ്രന്‍ എവിടെ

എവിടെ... നില ചന്ദ്രന്‍ എവിടെ

അല്ലെങ്കിലും ഉഴപ്പന്‍മാരുടെ സ്ഥിതി ഇത് തന്നെയാണ്. പറയുന്നത് മുഴുവന്‍ കേട്ടില്ലെങ്കില്‍ രാത്രിയില്‍ ഇങ്ങനെ നീല നിറത്തിലുള്ള ചന്ദ്രനെ ഒക്കെ തിരഞ്ഞ് നടക്കും!

എല്ലാം സൂര്യന്റെ കൃപ

എല്ലാം സൂര്യന്റെ കൃപ

സംഗതി ചന്ദ്ര ഗ്രഹണം ആണ്, സൂപ്പര്‍ മൂണ്‍ ആണ്, ബ്ലഡ് മൂണ്‍ ആണ്... പക്ഷേ, ചന്ദ്രന് ഇങ്ങനെ തിളങ്ങാന്‍ വേണ്ടി വെളിച്ചം നല്‍കിയ സൂര്യനെ ആരും മറന്നുപോകരുത്!

കഴുത്തുളുക്കി

കഴുത്തുളുക്കി

വൈകുന്നേരം 5.18 മുതല്‍ സൂപ്പര്‍ ബ്ലഡ് മൂണ്‍ പ്രതിഭാസം കാണാന്‍ പറ്റും എന്നായിരുന്നല്ലോ പറഞ്ഞിരുന്നത്. പക്ഷേ, കാത്തിരുന്ന് പലരുടേയും കഴുത്തുളുക്കി. എന്തായാലും അവസാനം ചന്ദ്രന്‍ കൊതിപ്പിച്ച് കടന്നുകളഞ്ഞില്ല!

അടുത്ത ദിവസം

അടുത്ത ദിവസം

ഒരു ദിവസം ചന്ദ്രന്‍ കാവിയണിഞ്ഞു എന്ന് കരുതി അഹങ്കരിക്കുകയൊന്നും വേണ്ട. അടുത്ത ദിവസം വീണ്ടും വെള്ളയായിക്കൊള്ളും. വെള്ളയില്‍ വന്നാലല്ലേ കാര്യമുള്ളൂ!

ആ വഴി...

ആ വഴി...

കുമ്മനത്തിന്റെ കാര്യം പറഞ്ഞതുപോലെയാണ് മനോരമയുടെ അവസ്ഥ. എന്ത് ട്രോള്‍ ആണെങ്കിലും അതില്‍ മനോരമക്ക് ഒരു സ്ഥാനം ഉണ്ടാകും. അതിന്റെ കാരണം ഇതൊക്കെ തന്നെ ആണ്!

English summary
Social Media trolls on Super Blood Blue Moon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X