കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്നാലും ഗുരുവായൂരപ്പാ... അങ്ങേക്കും ഈ ഗതി വന്നല്ലോ! ഗുരുവായൂരപ്പന് 1000 രൂപയുടെ സ്‌പെഷ്യൽ ട്രോളുകൾ

  • By Desk
Google Oneindia Malayalam News

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുക എന്നത് അത്ര എളുപ്പമൊന്നും അല്ല. പ്രത്യേകിച്ചും വിശേഷ ദിവസങ്ങളില്‍. മണിക്കൂറുകള്‍ വരി നിന്നാല്‍ മാത്രമേ ഗുരുവായൂരപ്പനെ ഒരു നോക്ക് കാണാന്‍ കഴിയൂ.

എന്നാല്‍ കൈയ്യില്‍ പണമുള്ളവര്‍ക്കും മുമ്പും ചില ആനുകൂല്യങ്ങള്‍ ഉണ്ടായിരുന്നു. നാലായിരത്തി അഞ്ഞൂറ് രൂപയ്ക്ക് നെയ് വിളക്കിന് ചീട്ടാക്കിയാല്‍ അഞ്ച് പേര്‍ക്ക് ഒരു ക്യൂവിലും നില്‍ക്കാതെ കൊടിമരത്തിന്റെ അരികിലൂടെ അകത്ത് പോയി ദര്‍ശനം നടത്താന്‍ സാഹചര്യം ഉണ്ടായിരുന്നു.

എന്തായാലും ക്ഷേത്ര ഭരണസമിതി കുറച്ചുകൂടി ഉദാരമാക്കിയിരിക്കുകയാണ് ഇപ്പോള്‍ കാര്യങ്ങള്‍. 4,500 ന് പകരം ആയിരം രൂപയ്ക്ക് നെയ് വിളക്കിന് ചീട്ടാക്കിയാല്‍ ഒരാള്‍ക്ക് കൂള്‍ ആയി ക്യൂ നില്‍ക്കാതെ ദര്‍ശനം നടത്താം. ഇങ്ങനെ ദൈവത്തെ കാണുന്നതിനും കാശിന്റെ കണക്ക് വച്ചാല്‍ പിന്നെ ട്രോളന്‍മാര്‍ വെറുതേയിരിക്കും എന്ന് തോന്നുന്നുണ്ടോ....

വീട്ടിലെത്തിക്കാന്‍ പറ്റുമോ

വീട്ടിലെത്തിക്കാന്‍ പറ്റുമോ

ആയിരം എന്നൊക്കെ പറയുന്നത് വളരെ ചെറിയ തുകയല്ലേ... വേണേല്‍ അയ്യായിരം രൂപ വരെ മുടക്കാന്‍ ആളുകള്‍ തയ്യാറാണ്. പക്ഷേ ഗുരുവായൂരപ്പനെ വീട്ടില്‍ കൊണ്ടു വന്ന് അനുഗ്രഹിപ്പിക്കണം എന്ന് മാത്രം!

ആള്‍ദൈവങ്ങളുള്ളപ്പോഴോ...

ആള്‍ദൈവങ്ങളുള്ളപ്പോഴോ...

ഗുരുവായൂരപ്പനെ ക്യൂ നില്‍ക്കാതെ കാണാന്‍ ആയിരം രൂപ. ആ പൈസ മുടക്കിയാല്‍ ഏതെങ്കിലും ആള്‍ദൈവത്തിന്റെ അടുത്ത് പോയി കെട്ടിപ്പിടിച്ച് ഉമ്മയും വാങ്ങി വരാം. വെറുതേ കണ്ടതുകൊണ്ട് മാത്രം കാര്യമില്ലല്ലോ എന്ന്!

ഇതൊക്കെ എന്ത്...

ഇതൊക്കെ എന്ത്...

ആയിരം രൂപ എന്നൊക്കെ പറഞ്ഞാല്‍ ഇവര്‍ക്ക് മുന്നില്‍ എന്താണ്! എത്ര പൈസ വേണമെങ്കിലും ഇങ്ങനെ തലയില്‍ ഏറ്റിക്കൊണ്ടുവരാന്‍ കഴിവുള്ള ഭക്തന്‍മാര്‍ ഉള്ളപ്പോള്‍ ആണോ!

കാശുള്ളവന്റെ ഭാഗ്യം

കാശുള്ളവന്റെ ഭാഗ്യം

ഗുരുവായൂരപ്പനെ അടുത്ത് നിന്ന് കണ്ട് പ്രാര്‍ത്ഥിച്ചാലും കുറച്ച് അകലെ നിന്ന് പ്രാര്‍ത്ഥിച്ചാലും കിട്ടുന്ന ഫലത്തില്‍ വ്യത്യാസം ഉണ്ടോ എന്ന് അറിയില്ല. എന്തായാലും കാശുള്ള ഭക്തര്‍ക്ക് കാര്യങ്ങള്‍ ഏതാണ്ട് ഇങ്ങനെ തന്നെ ആകും തോന്നുന്നത്!

സെല്‍ഫി കൂടി!

സെല്‍ഫി കൂടി!

ആയിരം രൂപയ്ക്ക് നെയ് വിളക്ക് ചീട്ടാക്കിയാല്‍ ഗുരുവായൂരപ്പനെ അടുത്ത് നിന്ന് തൊഴാം... ഒരു ആയിരം രൂപ കൂടി കൊടുത്താല്‍ ഒപ്പം നിര്‍ത്തി സെല്‍ഫി കൂടി എടുക്കാന്‍ പറ്റുമോ എന്നാണ് ചിലരുടെ സംശയം.

പുച്ഛമായിരിക്കും

പുച്ഛമായിരിക്കും

ആയിരം രൂപ കൊടുത്ത് ക്യൂ നില്‍ക്കാതെ ഗുരുവായൂരപ്പനെ തൊഴുത് തിരിച്ചിറങ്ങുന്ന ഭക്തനെ സംബന്ധിച്ച് ക്യൂ നില്‍ക്കുന്ന ഭക്തനോട് പുച്ഛമായിരിക്കും. എന്തായാലും ഗുരുവായൂരപ്പന് നേരെ തിരിച്ചാകാനാണ് സാധ്യത!

ഒരു മൈന്‍ഡും കാണില്ല

ഒരു മൈന്‍ഡും കാണില്ല

മണിക്കൂറുകളായി ക്യൂ നില്‍ക്കുന്നവരെ ഒന്ന് മൈന്‍ഡ് പോലും ചെയ്യാതെ ആകും കാശുള്ളവര്‍ ദര്‍ശനം നടത്തുക. അല്ലെങ്കില്‍ തന്നെ കാശ് കൊടുത്ത് ദര്‍ശനം നേടിയിട്ട് എന്താണല്ലേ ഗുണം!

ആദ്യം അനുഗ്രഹം

ആദ്യം അനുഗ്രഹം

ഇനിയിപ്പോള്‍ ഗുരുവായൂരപ്പനും ഇങ്ങനെയൊക്കെ വിചാരിച്ച് കളയുമോ എന്നാണ് സംശയം. പ്രീമിയം ഭക്തര്‍ക്ക് തന്നെ ആദ്യത്തെ അനുഗ്രഹങ്ങള്‍ എല്ലാം അങ്ങ് നല്‍കിക്കളയുമോ അവോ!

വിളിച്ചാല്‍ കൂടെ പോരും

വിളിച്ചാല്‍ കൂടെ പോരും

ആയിരം അല്ല വേണേല്‍ കോടികള്‍ വരെ കൊടുക്കാന്‍ തയ്യാറായിട്ടുള്ള ആളുകളുണ്ടാകും. ചിലപ്പോള്‍ വിഗ്രഹം വീട്ടില്‍ കൊണ്ടുപോയി പോയി വച്ചും ഇങ്ങനെ ആണെങ്കില്‍ ദര്‍ശനം നടത്തിക്കളയും!

ഗുരുവായൂരപ്പനെ പറയിപ്പിക്കണോ

ഗുരുവായൂരപ്പനെ പറയിപ്പിക്കണോ

എന്തായാലും ഗുരുവായൂരപ്പന്‍ നേരിട്ട് വന്ന് പറഞ്ഞ കാര്യം ഒന്നും അല്ലല്ലോ... എല്ലാ ക്ഷേത്ര ഭരണ സമിതിയുടെ തീരുമാനം അല്ലേ... അതിന് എന്തിനാണ് ഗുരുവായൂരപ്പനെ ട്രോളുന്നത്!

അനുഗ്രഹിക്കാതിരിക്കുമോ...

അനുഗ്രഹിക്കാതിരിക്കുമോ...

ഇനിയിപ്പോള്‍ കൈയ്യില്‍ പൈസ ഇല്ലാത്തതിന്റെ പേരില്‍ അനുഗ്രഹം എങ്ങാനും കിട്ടാതെ പോകുമോ എന്നാണ് ചിലരുടെ സംശയം. അവരെ കുറ്റം പറയാനും പറ്റില്ലല്ലോ!

ബോഡി ഗാർഡിൽ അഭിനയിച്ച ദിലീപ്, പിന്നെ സൽമാൻ... അടുത്തത്? ബലാത്സംഗ കുറ്റമല്ല വേട്ടയാടൽ... കഥമാറും!ബോഡി ഗാർഡിൽ അഭിനയിച്ച ദിലീപ്, പിന്നെ സൽമാൻ... അടുത്തത്? ബലാത്സംഗ കുറ്റമല്ല വേട്ടയാടൽ... കഥമാറും!

സല്‍മാന്‍ ഖാനില്‍ ആടിയുലഞ്ഞ് ബോളിവുഡ്... അഞ്ച് വര്‍ഷം അഴിക്കുള്ളിലായാല്‍ പൊട്ടുന്നത് 800 കോടി രൂപസല്‍മാന്‍ ഖാനില്‍ ആടിയുലഞ്ഞ് ബോളിവുഡ്... അഞ്ച് വര്‍ഷം അഴിക്കുള്ളിലായാല്‍ പൊട്ടുന്നത് 800 കോടി രൂപ

English summary
Social Media mock Guruvayoor temple administartion for letting devotees with Rs 1000 offering, free of queue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X