കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോവിന്ദച്ചാമിക്ക് പിന്നില്‍ ആകാശപ്പറവകളോ? തേജസിനെ പൊളിച്ചടുക്കി വിനു... പണികിട്ടിയത് ജനം ടിവിയ്ക്കും

Google Oneindia Malayalam News

സൗമ്യയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതി ഗോവിന്ദച്ചാമിയെ സംരക്ഷിക്കുന്നത് ആകാശപ്പറവകള്‍ എന്ന ക്രിസ്ത്യന്‍ മിഷനറി സംഘമാണെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. ഗോവിന്ദച്ചാമി ഒമ്പത് വര്‍ഷം മുമ്പ് മതം മാറി ചാര്‍ളി തോമസ് ആയി മാറിയിരുന്നു എന്നും ഇവര്‍ വാദിക്കുന്നു.

Read Also: ആദ്യം ഗോവിന്ദച്ചാമി, പിന്നെയത് ചാര്‍ളി തോമസ് ആയി... ജനം ടിവി പറയുന്നത് പച്ച വര്‍ഗ്ഗീയതയോ?Read Also: ആദ്യം ഗോവിന്ദച്ചാമി, പിന്നെയത് ചാര്‍ളി തോമസ് ആയി... ജനം ടിവി പറയുന്നത് പച്ച വര്‍ഗ്ഗീയതയോ?

തേജസ്, സുപ്രഭാതം തുടങ്ങിയ പത്രങ്ങളും ജനം ടിവിയും സംഘപരിവാര്‍ അനുഭാവികളും ഒക്കെയായിരുന്നു ഇത്തരം വാദങ്ങള്‍ ഉന്നയിച്ചിരുന്നത്. ബിഎ ആളൂര്‍ എന്ന വക്കീലിനെ ഏര്‍പ്പാടാക്കിയത് പോലും ആകാശപ്പറവകളാണെന്ന് ഇവര്‍ വാദിച്ചു.

Read Also: ആരാണ് ഈ ബിഎ ആളൂര്‍... അധോലോകത്തിന്റെ സ്വന്തം വക്കീലോ? കേട്ടാല്‍ ഞെട്ടും!!!Read Also: ആരാണ് ഈ ബിഎ ആളൂര്‍... അധോലോകത്തിന്റെ സ്വന്തം വക്കീലോ? കേട്ടാല്‍ ഞെട്ടും!!!

എന്നാല്‍ എന്താണ് സത്യം? ഇത് സംബന്ധിച്ച് എന്തെങ്കിലും തെളിവുകള്‍ ഇവരുടെ കൈയ്യില്‍ ഉണ്ടോ? ഒരു കുന്തവും ഇല്ലെന്നതാണ് സത്യം. ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവര്‍ ചര്‍ച്ചയില്‍ അവതാകരന്‍ വിനു വി ജോണ്‍ തേജസ് തൃശൂര്‍ ബ്യൂറോ ചീഫ് കെപിഒ റഹ്മത്തുള്ളയെ ശരിക്കും പൊളിച്ചടുക്കുകയായിരുന്നു.

ആളൂര്‍

ആളൂര്‍

സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിയെ വധശിക്ഷയില്‍ നിന്ന് രക്ഷപ്പെടുത്തിയ ബിഎ ആളൂര്‍ എന്ന മുംബൈ ഹൈക്കോടതിയിലെ അഭിഭാഷകന് പിന്നില്‍ ആര് എന്നതായിരുന്നു കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവര്‍ ചര്‍ച്ച ചെയ്തത്. പല കഥകള്‍ പ്രചരിക്കുന്ന സാഹചര്യത്തിലായിരുന്നു ഇത്.

ആകാശപ്പറവകള്‍

ആകാശപ്പറവകള്‍

ആകാശപ്പറവകള്‍ എന്ന മിഷനറി സംഘമാണ് ഗോവിന്ദച്ചാമിയെ മതം മാറ്റി ചാര്‍ളി തോമസ് ആക്കിയത് എന്നും ഇവരാണ് കേസ് നടത്താന്‍ വേണ്ട സഹായം നല്‍കുന്നത് എന്നും ഒക്കെയാണ് തേജസ്, സുപ്രഭാതം തുടങ്ങിയ പത്രങ്ങളും സംഘപരിവാര്‍ അനുകൂല മാധ്യമങ്ങളും പറയുന്നത്.

തെളിവ്

തെളിവ്

എന്നാല്‍ ഈ പറയുന്ന കാര്യങ്ങള്‍ക്കെല്ലാം എന്തെങ്കിലും തെളിവുണ്ടോ? അങ്ങനെയുണ്ടെങ്കില്‍ എന്തുകൊണ്ടാണ് അതൊന്നും ഹാജരാക്കാത്തത്? ഇത് സംബന്ധിച്ച് ബൈലൈനോട് കൂടി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്ന തേജസ് ദിനപത്രത്തിന്റെ തൃശൂര്‍ ബ്യൂറോ ചീഫ് കെപിഒ റഹ്മത്തുള്ളയും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.

പെരും നുണകളോ

പെരും നുണകളോ

സൗമ്യ കൊല്ലപ്പെട്ടതിന് ശേഷവും കേസിന്റെ വിചാരണ നടക്കുന്ന സമയത്തും ആകാശപ്പറവകളുടെ ആളുകള്‍ സൗമ്യയുടെ വീട്ടിലെത്തി അവരെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്നാണ് വാര്‍ത്തകളില്‍ പറയുന്നത്. എന്നാല്‍ സൗമ്യയുടെ അമ്മ തന്നെ അക്കാര്യം ന്യൂസ് അവറില്‍ നിഷേധിച്ചു.

അവര്‍ എവിടെയാണ്

അവര്‍ എവിടെയാണ്

കുന്നംകുളത്തും തൃശൂരിലും ആകാശപ്പറവകള്‍ക്ക് കേന്ദ്രങ്ങളുണ്ടെന്നായിരുന്നു മറ്റൊരു വാര്‍ത്ത. ഇവിടെ നിന്നുള്ളവരാണ് സൗമ്യയുടെ വീട്ടില്‍ എത്തിയതെന്നും വാര്‍ത്തയില്‍ ആരോപിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് കുന്നംകുളത്തും മുംബൈയിലും കേന്ദ്രങ്ങളില്ലെന്ന് ആകാശപ്പറവകളുടെ പ്രതിനിധി ഫാദര്‍ ജോര്‍ജ്ജ് കണ്ണംപ്ലാക്കല്‍ വ്യക്തമാക്കി.

ഒന്നല്ലത്രെ

ഒന്നല്ലത്രെ

ആകാശപ്പറവകളുടെ ചരിത്രമൊക്കെ പറയുന്നുണ്ട് (അതും കോമഡിയാണ്) തേജസ് ലേഖകന്‍ റഹ്മത്തുള്ള. എന്നാല്‍ ചോദ്യങ്ങള്‍ കടുത്തപ്പോള്‍ അദ്ദേഹം നിലപാട് മാറ്റി. ആകാശപ്പറവകള്‍ എന്ന പേരില്‍ ഒരുപാട് സംഘങ്ങളുണ്ടെന്നായി അദ്ദേഹം.

 കഥമാറുന്നു

കഥമാറുന്നു

വാര്‍ത്തകളില്‍ ഇതേ ആകാശപ്പറവകളെ കുറിച്ചാണ് റഹ്മത്തുള്ള പറയുന്നത്. എന്നാല്‍ ചര്‍ച്ചയില്‍ വന്നപ്പോള്‍ ശരിക്കും കുഴഞ്ഞുപോയി. ഇക്കാര്യം വിനു വി ജോണ്‍ ചോദിക്കുകയും ചെയ്തു.

ചാര്‍ളി തോമസ്

ചാര്‍ളി തോമസ്

ഗോവിന്ദച്ചാമിയുടെ ശരിയായ പേര് ചാര്‍ളി തോമസ് ആണ് എന്നതിന് തെളിവുണ്ടോ? തമിഴ്‌നാട്ടില്‍ ആ പേരില്‍ ഇയാള്‍ക്കെതിരെ കേസുകളുണ്ടെങ്കില്‍ അതിന്റെ രേഖകളുണ്ടോ? ഈ ചോദ്യങ്ങള്‍ക്ക് മുന്നിലും റഹ്മത്തുള്ള വലഞ്ഞുപോയി.

ചരിത്രവും തെറ്റി

ചരിത്രവും തെറ്റി

റഹ്മത്തുളള ആകാശപ്പറവകളെ കുറിച്ച് പറഞ്ഞ ചരിത്രം വലിയ അബദ്ധമായിരുന്നു. മാര്‍പാപ്പയാണ് ആകാശപ്പറവകള്‍ 1983 ല്‍ തുടങ്ങിയത് എന്നായിരുന്നു റഹ്മത്തുള്ള പറഞ്ഞത്. എന്നാല്‍ 1994 ല്‍ തൃശൂരില്‍ ആണ് ആകാശപ്പറവകള്‍ തുടങ്ങിയത്. അതിന് ആഗോള കത്തോലിക്കാ സഭയുമായി ഒരു ബന്ധവും ഇല്ലെന്നതാണ് സത്യം.

ഒരു തെളിവും ഇല്ല

ഒരു തെളിവും ഇല്ല

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും റഹ്മത്തുളള തന്റെ നിലപാടില്‍ നിന്ന് പിറകോട്ട് പോകുന്നതേയില്ല. താന്‍ ഉദ്ദേശിച്ചത് ഫാദര്‍ കണ്ണംപ്ലാക്കല്‍ പ്രതിനിധീകരിക്കുന്ന ആകാശപ്പറവകളെ തന്നെയാണെന്ന നിലപാടില്‍ അദ്ദേഹം ഉറച്ച് നിന്നു. പക്ഷേ കേട്ട് നില്‍ക്കുന്നവര്‍ക്ക് മാത്രം അതില്‍ ചില സംശയങ്ങള്‍ തോന്നി.

തേജസ് മാത്രമല്ല

തേജസ് മാത്രമല്ല

തേജസ് ദിന പത്രം മാത്രമായിരുന്നില്ല ഇത്തരം വാര്‍ത്തകള്‍ പടച്ചുവിട്ടിരുന്നത്. ആദ്യ ദിവസങ്ങളില്‍ ഗോവിന്ദച്ചാമി എന്ന് പേര് കൊടുത്ത ജനം ടിവി പിന്നീട് അത് ചാര്‍ളി തോമസ് എന്നാക്കി മാറ്റി. മറ്റുള്ളവര്‍ ചില അജ്ഞാത ശക്തികളുടെ പ്രേരണയിലാണ് ഗോവിന്ദച്ചാമി എന്ന പേര് തന്നെ ഇപ്പോഴും ഉപയോഗിക്കുന്നത് എന്ന ആക്ഷേപവും അവര്‍ ഉയര്‍ത്തിരുന്നു.

ചര്‍ച്ച കാണാം

ഇതാണ് ന്യൂസ് അവര്‍ ചര്‍ച്ച. ഇത് കണ്ട് നിങ്ങള്‍ക്കും കാര്യങ്ങള്‍ വിലയിരുത്താം.

English summary
Asianet News News Hour discussed about the involvement of Akaashapparavakal behind Adv BA Aloor, who appeared for Govindachami
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X