കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ മള്‍ട്ടിപ്ലക്‌സ് കൊള്ളാം... പക്ഷേ അത്ര പോര

Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരത്തുകാര്‍ക്ക് ഏറെ ഗൃഹാതുരതയുണര്‍ത്തുന്ന ഒന്നാണ് ഓവര്‍ ബ്രിഡ്ജിനടുത്തുള്ള എസ്എല്‍ തീയേറ്റര്‍ കോംപ്ലക്‌സ്. മള്‍ട്ടിപ്ലക്‌സുകള്‍ നഗരങ്ങള്‍ കീഴടക്കുന്നതിനെല്ലാം മുമ്പേ വ്യത്യസ്ത സ്‌ക്രീനുകളില്‍ ഒരേ സമയം സിനിമകള്‍ പ്രദര്‍ശിപ്പിച്ചിരുന്ന തീയേറ്റര്‍.

എന്നാലിപ്പോള്‍ ആ എസ്എല്‍ തീയേറ്റര്‍ കോംപ്ലക്‌സ് ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലുതും നൂതനവും ആയ മള്‍ട്ടിപ്ലക്‌സ് ആയി മാറിയിരിക്കുന്നു എന്നാണ് അവകാശവാദം. ജൂണ്‍ 11 ന് തന്നെ രണ്ട് പ്രത്യേക ഷോകള്‍ നടത്തിയിരുന്നു. തീയേറ്റര്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്ത ആദ്യ ഷോ തന്നെ കണ്ടപ്പോള്‍ തോന്നിയത് ഇങ്ങനെയാണ്- മള്‍ട്ടി പ്ലക്‌സ് ഒക്കെ കൊള്ളാം, പക്ഷേ അത്ര പോര.

 ദക്ഷിണേന്ത്യയിലെ ഏറ്റവും വലുതോ?

ദക്ഷിണേന്ത്യയിലെ ഏറ്റവും വലുതോ?

എസ്എല്‍ തീയേറ്റര്‍ കോംപ്ലക്‌സ് ബി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള ഏരീസ് പ്ലക്സ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ഏറ്റെടുത്ത് നവീകരിച്ചിട്ടുള്ളത്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ മള്‍ട്ടിപ്ലക്‌സ് എന്നാണ് അവകാശവാദം.

വലുപ്പമുണ്ട്

വലുപ്പമുണ്ട്

ഒരു സ്‌ക്രീന്‍ മാത്രമേ ഇപ്പോള്‍ 'പ്രദര്‍ശന സജ്ജം' ആയിട്ടുള്ളൂ. നാം കണ്ട് ശീലിച്ച് മള്‍ട്ടിപ്ലക്‌സ് സ്‌ക്രീനുകളേക്കാള്‍ അതി ഗംഭീരവും വലുതും ആണിത്.

ടിക്കറ്റ് നിരക്ക്

ടിക്കറ്റ് നിരക്ക്

200, 500( എക്സിക്യൂട്ടീവ്, പ്ലാറ്റിനം) എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍. എന്നാല്‍ അതിന് മാത്രമൊക്കെ ഉണ്ടോ എന്ന് ചോദിയ്ക്കുന്നവരെയാണ് ആദ്യദിനത്തിലെ ആദ്യ ഷോയില്‍ തന്നെ കണ്ടത്.

സീറ്റുകള്‍ അത്ര പോര

സീറ്റുകള്‍ അത്ര പോര

653 സീറ്റുകളുണ്ട് 200 രൂപ വിഭാഗത്തില്‍. എന്നാല്‍ സീറ്റുകള്‍ അത്ര പോരെന്നാണ് തോന്നുന്നത്. കാഴ്ചയ്ക്ക് സുഖം പകരുന്ന രീതിയില്‍ അല്ല സീറ്റുകളുടെ നിര്‍മാണവും വിന്യാസവും.

പ്ലാറ്റിനം

പ്ലാറ്റിനം

പ്ലാറ്റിനം ക്ലാസ്സില്‍ സീറ്റുകള്‍ക്ക് കുറച്ചുകൂടി ആഡംബരമുണ്ട്.

സൗണ്ട് കിടു

സൗണ്ട് കിടു

സൗണ്ട് സിസ്റ്റത്തെ കിടിലോല്‍ക്കിടിലന്‍ എന്ന് വിശേപ്പിക്കാവുന്നതാണ്. ഡോള്‍ബി ഡിജിറ്റല്‍, 64 ചാനല്‍ അറ്റ്മോസ്. ശബ്ദക്രമീകരണം ആരേയും പിടിച്ചിരുത്തും.

ത്രീഡിയും കൊള്ളാം

ത്രീഡിയും കൊള്ളാം

ത്രീഡി കണ്ണട വച്ചാല്‍ ഏത് ത്രീഡി സിനിമയും ഏത് തീയേറ്ററിലും ഇരുന്ന് കാണാമെന്നൊക്കെയാണ് വപ്പ്. എന്നാലും ഏരീസിന്‍റെ ഈ മള്‍ട്ടിപ്ലക്‌സില്‍ അത് തികച്ചും വ്യത്യസ്തമായ അനുഭവം തന്നെയാണ്.

ജുറാസിക് വേള്‍ഡ്

ജുറാസിക് വേള്‍ഡ്

ലോകത്തെ സിനിമാ പ്രേക്ഷകരെയാകെ കോള്‍മയിര്‍ കൊള്ളിച്ച ജുറാസിക് പാര്‍ക്കിന്റെ നാലാം ഭാഗമായ 'ജുറാസിക് വേള്‍ഡ്' ആയിരുന്നു ആദ്യ സിനിമ. പ്രേക്ഷകര്‍ക്ക് മികച്ച കാഴ്ചാനുഭവമാണ് തീയേറ്ററും സിനിമയും സമ്മാനിച്ചത്.

തയ്യാറെടുപ്പുകള്‍ പോര

തയ്യാറെടുപ്പുകള്‍ പോര

രാവിലെ 9.45 ന് സിനിമ പ്രദര്‍ശനം തുടങ്ങും എന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ ത്രീഡി കണ്ണടയും നല്‍കി ടിക്കറ്റ് പരിശോധിച്ച് പ്രേക്ഷകരെ അകത്തേയ്ക്ക് കടത്തിവിടുന്നതില്‍ പാളിച്ച പറ്റി. ടിക്കറ്റ് എടുത്ത് വന്നവര്‍ക്ക് ഏറെ നേരം പിന്നേയും വരി നില്‍ക്കേണ്ടി വന്നു. 10.15 ഓടെയാണ് ആദ്യ ഷോ തുടങ്ങാനും കഴിഞ്ഞത്.

English summary
South India's biggest Multiplex- Aries Plex SL Cinemas first experience.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X