കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അമ്മയാണെ സത്യ'ത്തിലെ എസ്‌ഐ നാരായണന്‍... തമിഴില്‍ എസ്പിബി അഭിനയിച്ചു, കമല്‍ നായകന്‍, സംവിധാനം മേനോൻ

Google Oneindia Malayalam News

എസ്പി ബാലസുബ്രഹ്മണ്യം 72 സിനിമകളില്‍ അഭിനയിച്ച ഒരു നടന്‍ കൂടിയാണ്. ഒരുപക്ഷേ, ഏറ്റവും അധികം സിനിമകളില്‍ അഭിനയിച്ച ഇന്ത്യന്‍ ഗായകന്‍ എന്ന റെക്കോര്‍ഡും അദ്ദേഹത്തിന്റെ പേരില്‍ തന്നെയാകും.

നിലച്ചത് നാദബ്രഹ്മം മാത്രമല്ല; അരങ്ങൊഴിഞ്ഞ നടൻ, ഡബ്ബിങ് ആർട്ടിസ്റ്റ്! ത്രൈയ്യക്ഷരത്തിലെ കലാപ്രപഞ്ചംനിലച്ചത് നാദബ്രഹ്മം മാത്രമല്ല; അരങ്ങൊഴിഞ്ഞ നടൻ, ഡബ്ബിങ് ആർട്ടിസ്റ്റ്! ത്രൈയ്യക്ഷരത്തിലെ കലാപ്രപഞ്ചം

താരാപഥം ചേതോഹരം , കാക്കാല കണ്ണമ്മ, നെഞ്ചില്‍ കഞ്ചബാണം; എസ്പിബിയുടെ എണ്ണം പറഞ്ഞ മലയാളം ഹിറ്റുകള്‍താരാപഥം ചേതോഹരം , കാക്കാല കണ്ണമ്മ, നെഞ്ചില്‍ കഞ്ചബാണം; എസ്പിബിയുടെ എണ്ണം പറഞ്ഞ മലയാളം ഹിറ്റുകള്‍

തമിഴിലും തെലുങ്കിലും കന്നഡയിലും ആണ് എസ്പ്ബി അഭിനയിച്ചിട്ടുള്ളത്. എന്നാല്‍ അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തില്‍ മറക്കാനാകാത്ത ഒരു മലയാളി ബന്ധമുണ്ട്. എസ്പിബി അഭിനയിച്ച്, റിലീസ് ചെയ്യാത്ത ഏക സിനിമയും അത് തന്നെയാണ്. മലയാളത്തില്‍ സൂപ്പര്‍ ഹിറ്റ് ആയ 'അമ്മയാണെ സത്യം' എന്ന സിനിമയുടെ റീ മേക്ക് ആയിരുന്നു അത്. വിശദാംശങ്ങള്‍...

അമ്മയാണെ സത്യം

അമ്മയാണെ സത്യം

ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത അമ്മയാണെ സത്യം എന്ന സിനിമ മലയാളത്തില്‍ സൂപ്പര്‍ ഹിറ്റ് ആയിരുന്നു. മുകേഷ് നായകനായ ഈ സിനിമയിലൂടെ ആയിരുന്നു ആനി എന്ന നായികയുടെ അരങ്ങേറ്റവും. 1993 ല്‍ ആയിരുന്നു സിനിമ റിലീസ് ആയത്. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എല്ലാം നിര്‍വ്വഹിച്ചതും ബാലചന്ദ്ര മേനോന്‍ തന്നെ.

ആണ്‍വേഷം കെട്ടിയ പെണ്‍കുട്ടി

ആണ്‍വേഷം കെട്ടിയ പെണ്‍കുട്ടി

ജീവിതത്തില്‍ വലിയ ദുരന്തങ്ങള്‍ നേരിടേണ്ടി വന്ന പാര്‍വ്വതി (ആനി) എന്ന പെണ്‍കുട്ടി ശത്രുക്കളില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി ആണ്‍വേഷം കെട്ടി ജീവിക്കുന്നതാണ് കഥാതന്തു. ഓമനക്കുട്ടനും (മുകേഷ്) കൂട്ടുകാരും പിന്നെ എസ്‌ഐ നാരായണനും (ബാലചന്ദ്ര മേനോന്‍) ചേര്‍ന്ന് അവളെ രക്ഷിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം.

തമിഴില്‍ 'കണ്ടേന്‍ സീതയേ'

തമിഴില്‍ 'കണ്ടേന്‍ സീതയേ'

മലയാളത്തില്‍ സൂപ്പര്‍ ഹിറ്റ് ആയ സിനിമ മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം തമിഴിലേക്ക് റീമേക്ക് ചെയ്യാന്‍ തീരുമാനിച്ചു. ബാലചന്ദ്ര മേനോന്‍ തന്നെ ആയിരുന്നു സംവിധായകന്‍. ക്രേസി മോഹന്‍ ആയിരുന്നു എഴുത്തില്‍ ബാലചന്ദ്ര മേനോന്റെ പങ്കാളി. വലിയ താരനിരയെ തന്നെ അവതരിപ്പിച്ചുകൊണ്ടായിരുന്നു സിനിമ.

കമല്‍ ഹാസനും നാസറും

കമല്‍ ഹാസനും നാസറും

മലയാളത്തില്‍ മുകേഷ് ചെയ്ത റോള്‍ തമിഴില്‍ കമല്‍ ഹാസന് ആയിരുന്നു നല്‍കിയിരുന്നത്. രുചിത പ്രസാദ് ആയിരുന്നു ആനിയുടെ റോളില്‍. രമേശ് അരവിന്ദും നാസറും എല്ലാം സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തി. എന്നാല്‍ നിര്‍ണായകമായ ആ റോള്‍ എസ്പിബിയ്ക്ക് വേണ്ടി കാത്തുവച്ചിരിന്നു ബാലചന്ദ്ര മേനോന്‍.

എസ്‌ഐ നാരായണന്‍

എസ്‌ഐ നാരായണന്‍

അമ്മയാണെ സത്യത്തില്‍ ബാലചന്ദ്ര മേനോന്‍ ചെയ്ത റോള്‍ ആയിരുന്നു എസ്‌ഐ നാരായണന്റേത്. ആദ്യം ഏവരും സംശയിക്കുകയും അതേസമയം കൃത്യനിര്‍വ്വഹണത്തില്‍ കാര്‍ക്കശ്യവും ഉള്ള പോലീസുകാരന്‍. പാര്‍വ്വതിയെ ശത്രുക്കളില്‍ നിന്ന് രക്ഷിച്ചെടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്നത് അദ്ദേഹമാണ്. ഈ കഥാപാത്രമായി ബാലചന്ദ്രമേനോന്‍ നിശ്ചയിച്ചത് എസ്പിബിയെ ആയിരുന്നു.

സിനിമ നിന്നുപോയി

സിനിമ നിന്നുപോയി

ഏറെക്കുറേ ചിത്രീകരണം പൂര്‍ത്തിയായ ഒരു സിനിമയായിരുന്നു കണ്ടേന്‍ സീതയേ.. എന്നാല്‍ ചില അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് സിനിമ പൂര്‍ത്തിയായില്ല. റിലീസിങ്ങും നടന്നില്ല. പിന്നീട് കെ ഭാഗ്യരാജിനെ നായകനാക്കി ഈ സിനിമ ചെയ്യാന്‍ ബാലചന്ദ്ര മേനോന്‍ ശ്രമിച്ചു. എന്നാല്‍ അതും വിജയിച്ചില്ല. ഒടുവില്‍ ഭാഗ്യരാജ് തന്നെ ചില മാറ്റങ്ങള്‍ വരുത്തി വീട്ടിലെ വിശേഷങ്ങ എന്ന പേരില്‍ സിനിമ പുറത്തിറക്കുകയായിരുന്നു. ഭാഗ്യരാജ് തന്നെ ആയിരുന്നു നായകനും സംവിധായകനും.

Recommended Video

cmsvideo
Sp balasubrahmanyam passes away
പുറത്തിറങ്ങാത്ത ഏക സിനിമ

പുറത്തിറങ്ങാത്ത ഏക സിനിമ

മൂന്ന് ഭാഷകളിലായി 72 സിനിമകളില്‍ ആണ് എസ്പിബി അഭിനയിച്ചത്. അതില്‍ ചെറിയൊരു ശതമാനം മാത്രമേ അതിഥി താരമായി അഭിനയിച്ചിട്ടുള്ളു. ചില സിനിമകളില്‍ എസ്പിബി ആയിത്തന്നെ എത്തിയിട്ടുണ്ട് അദ്ദേഹം. എന്തായാലും അഭിനയിച്ച 72 സിനിമകളില്‍ പുറത്തിറങ്ങാത്തതായി ഈ ഒരു സിനിമ മാത്രമേ ഉള്ളു.

English summary
SP Balasubrahmanyam's unreleased movie was the remake of Malayalam Movie Ammayane Sathyam, and it was directed by Balachandra Menon in Tamil too
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X