കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഘടഘര്‍ഷ മേഘവല്ലരികള്‍ പൊഴിയുന്ന വേളയിലെ ദിനാന്ത്യച്ചുവപ്പില്‍....

Google Oneindia Malayalam News

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ ഏവരും ഒന്ന് ഞെട്ടി എന്ന് പറഞ്ഞാല്‍ അതില്‍ അല്‍പം പോലും തെറ്റുണ്ടാവില്ല. കാരണം അപ്രതീക്ഷിതമായിട്ടായിരുന്നു മികച്ച നടനും നടിയ്ക്കും ഉള്ള പുരസ്‌കാരങ്ങള്‍ നിവിന്‍ പോളിയ്ക്കും നസ്രിയയ്ക്കും ലഭിച്ചത്.

ഇതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ ഉണ്ടായ പൊല്ലാപ്പുകള്‍ക്ക് കൈയ്യും കണക്കും ഇല്ല. എന്നാല്‍ എന്തുകൊണ്ടാണ് നിവിന്‍ പോളിയ്ക്കും നസ്രിയയ്ക്കും ഒക്കെ പുരസ്‌കാരം നല്‍കിയത് എന്ന് വിശദീകരിച്ചുകൊണ്ട് ജൂറി പുറത്ത് വിട്ട റിപ്പോര്‍ട്ട് കണ്ടതോടെ സ്ഥിതി മാറി. പിന്നെ പൊങ്കാല ജൂറിയുടെ മേലായി.

ജൂറിയുടെ ആ കുറിപ്പ് കണ്ടാല്‍ ആരായാലും ഒന്ന് പൊങ്കാല ഇട്ടുപോകും കെട്ടോ. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ സ്പീക്ക് ലൈക്ക് എ ജൂറി എന്ന പേരില്‍ ഒരു ഹാഷ്ടാഗ് തന്നെയുണ്ട്. ജൂറി മലയാളം എന്ന പുതിയ മലയാളവും!!!

ചായകുടിച്ചത്

മഴയുള്ള വൈകുന്നരേ ചൂടുചായ കുടിച്ച് എന്ന് ജൂറി മലയാളത്തില്‍ പറഞ്ഞാല്‍ ഇങ്ങനെയിരിയ്ക്കുമെന്ന് വിപിന്‍ പാണപ്പുഴ.

കടല പെറുക്കല്‍

ആകാശത്ത് നോക്കി മിക്ചറിലെ കടല പെറുക്കിത്തിന്നത് ജൂറി മലയാളത്തില്‍ ഇങ്ങനെയായിരിയ്ക്കുമെന്ന് നിമിഷ.

രാവണന്റെ മലയാളം

ജൂറി മലയാളത്തെ രാവണന്‍ കണ്ണൂര്‍ പരിഹസിയ്ക്കുന്നു.

ഗ്യാസ് തീര്‍ന്നു

പാചക വാതകം തീര്‍ന്നാല്‍ ജൂറി ഇങ്ങനെ ആയിരിയ്ക്കുമോ പറയുക- നയനതാരയുടെ വക.

ഇഡ്ഡലിയും സാമ്പാറും

മകള്‍ സാമ്പാര്‍ കൂട്ടി ഇഡ്ഡലി കഴിയ്ക്കുന്നത് ജൂറി മലയാളത്തില്‍ ഇങ്ങനെയാണെന്ന് അനുപമ പറയുന്നു.

സുജിത്തിന്റെ മലയാളം

പഴയ ഓര്‍മകളെ ഇപ്പോഴത്തെ സാഹചര്യങ്ങളുമായി താരതമ്യം ചെയ്യുകയാണ് സുജിത്ത് ചന്ദ്രന്‍ 'ജൂറി മലയാളത്തില്‍'

ഹക്കീം

ജൂറി മലയാളത്തിന് ഹക്കീമിന്റെ വക ജൂറി മലയാളത്തില്‍ തന്നെ പരിഹാസം.

സോപ്പ്... അതിനാണ്

സോപ്പ് തീരാറായി എന്ന് ജൂറി മലയാളത്തില്‍ ഇങ്ങനെ പറയാം- സിജോയ്

സരസ്വതി

ഇതാണ് സരസ്വതിയുടെ ജൂറി മലയാളം.

എല്‍സിഡി

എല്‍സിഡി ഡിസ്‌പ്ലേയില്‍ നിന്നുള്ള വെളിച്ചമടിച്ച് കണ്ണ് നിറഞ്ഞ് പോയതാണ്- പക്ഷേ ജൂറി മലയാളത്തില്‍ ബിനു പറയുന്നത് ഇങ്ങനേയും.

English summary
Speaklikeajury- new hashtag on Facebook mocking State Film Award Jury.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X