കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിള്ളൈയ്‌സ് അണ്‍സേര്‍ട്ടിനിറ്റി പ്രിന്‍സിപ്പിള്‍!!! ഞെട്ടിത്തരിച്ച് ശാസ്ത്രലോകം... ട്രോൾ പൂരം!!!

Google Oneindia Malayalam News

ശബരിമല വിഷയത്തില്‍ ശ്രീധരന്‍ പിള്ളയുടെ നിലപാട് എന്താണെന്ന് ചോദിച്ചാല്‍ ആകെ കുഴങ്ങി പോകും. ഇന്ന് പറഞ്ഞ കാര്യം അല്ല അടുത്ത നിമിഷം പറയുക. അടുത്ത ദിവസം അത് പിന്നേയും മാറിയിട്ടുണ്ടാവും.

കണ്ണന്താനം എത്തി... ട്രോളന്‍മാരുടെ പ്രതീക്ഷ വെറുതേയായില്ല; ശബരിമലയിലെ തള്ളന്താനം ട്രോളുകള്‍ ഹിറ്റ്കണ്ണന്താനം എത്തി... ട്രോളന്‍മാരുടെ പ്രതീക്ഷ വെറുതേയായില്ല; ശബരിമലയിലെ തള്ളന്താനം ട്രോളുകള്‍ ഹിറ്റ്

ഏറ്റവും ഒടുവില്‍ ശ്രീധരന്‍ പിള്ള പറഞ്ഞത്, തങ്ങളുടെ സമരം സ്ത്രീ പ്രവേശനത്തിന് എതിരല്ലെന്നാണ്. കമ്യൂണിസ്റ്റുകള്‍ക്കെതിരാണത്രെ ഈ സമരം. പക്ഷേ, പിള്ളയുടെ വാക്ക് കേട്ട് ആചാര സംരക്ഷണത്തിന് കുറേയേറെ പേര്‍ സമര രംഗത്ത് എത്തിയിട്ടുണ്ട് എന്നത് വേറെ കാര്യം.

സ്ത്രീകള്‍ വരുന്നതിനെതിരെയല്ല സമരമെന്ന് ശ്രീധരന്‍ പിള്ള!!! ആകെ മൊത്തം ഉരുണ്ടുകളികൾ.... പിന്നെന്തിന്?സ്ത്രീകള്‍ വരുന്നതിനെതിരെയല്ല സമരമെന്ന് ശ്രീധരന്‍ പിള്ള!!! ആകെ മൊത്തം ഉരുണ്ടുകളികൾ.... പിന്നെന്തിന്?

ഓന്ത് നിറം മാറുന്നതിനേക്കാള്‍ കഷ്ടം ആണ് ശ്രീധരന്‍ പിള്ളയുടെ നിലപാട് മാറ്റങ്ങള്‍ എന്നാണ് പരിഹാസം. അണ്‍സേര്‍ട്ടിനിറ്റി പ്രിന്‍സിപ്പിളിന്റെ ഉപജ്ഞാതാവായ ഹെയ്‌സന്‍ബര്‍ഗ് പോലും ഇപ്പോള്‍ ആകെ ചിന്താവിഷ്ടനായി ഇരിക്കുകയാണ്!!!

എന്ത് ശാസ്ത്രം

എന്ത് ശാസ്ത്രം

ശാസ്ത്രം ഇത്രയൊക്കെ വികസിച്ചിട്ടും ശബരിമല വിഷയത്തില്‍ ശ്രീധരന്‍ പിള്ളയുടെ യഥാര്‍ത്ഥ നിലപാട് എന്താണെന്ന് അറിയാനുള്ള ഒരു ഉപകരണം കണ്ടുപിടിക്കാന്‍ ആര്‍ക്കും പറ്റിയില്ലല്ലോ എന്നാണത്രെ ആര്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ വിഷമം!

കിളി പോയി!!!

കിളി പോയി!!!

യുവതികളെപ്രവേശിപ്പിച്ച് വിശ്വാസങ്ങള്‍ തകര്‍ക്കാന്‍ സമ്മതിക്കില്ലെന്ന് പറഞ്ഞ് സമരം തുടങ്ങിയവരാണ്. ഒടുക്കം യുവതികളെ പ്രവേശിപ്പിക്കുന്നതല്ല പ്രശ്‌നം എന്ന് പറഞ്ഞാല്‍ സമരക്കാരുടെ കിളി പോവില്ലേ!

അത് മാറ്റിയാരുന്ന് കേട്ടോ!!!

അത് മാറ്റിയാരുന്ന് കേട്ടോ!!!

സന്നിധാനത്ത് യുവതികളെ പ്രവേശിപ്പിക്കാന്‍ നോക്കുന്നു എന്ന് ശ്രീധരന്‍ പിള്ളയെ ഒന്ന് വിളിച്ചു പറഞ്ഞതാ... അപ്പോഴാ അറിഞ്ഞത് പിള്ള നിലപാട് മാറ്റിയ കാര്യം!

പാവം കൃഷ്ണപ്പരുന്ത്...

പാവം കൃഷ്ണപ്പരുന്ത്...

ശബരിമലയിലെ യുവതി പ്രവേശനത്തിനെതിരെയുള്ള സമരം ആണെന്ന് കരുതി വട്ടമിട്ട് പറഞ്ഞ കൃഷ്ണ പരുന്തിന്റെ കാര്യം ആണ് കഷ്ടം. സംഗതി കമ്യൂണിസ്റ്റ് വിരുദ്ധ സമരം ആയിരുന്നെന്ന് അറിഞ്ഞിരുന്നില്ലല്ലോ!

പാവം കുലസ്ത്രീകള്‍

പാവം കുലസ്ത്രീകള്‍

ശബരിമലയില്‍ ആചാര ലംഘനം നടത്താന്‍ അനുവദിക്കില്ല എന്നും പറഞ്ഞുള്ള സമരം ആണെന്ന് വിചാരിച്ചല്ലേ എല്ലാവരേയും നിരത്തിലിറക്കിയത്. എന്നിട്ടിപ്പോള്‍ ഇങ്ങനെ പറഞ്ഞാല്‍ കരഞ്ഞ് പോവില്ലേ!

പ്രാന്തായിപ്പോയിക്കാണും

പ്രാന്തായിപ്പോയിക്കാണും

ഫിസിക്‌സ് പഠിച്ച് പ്രാന്തായിപ്പോയ ട്രോളനെ കുറ്റം പറഞ്ഞിട്ട് എന്താ കാര്യം. അമ്മാതിരി നിറം മാറ്റം അല്ലേ!

അതെപ്പോ...

അതെപ്പോ...

കുറേ വിശ്വാസികളും സമരത്തിനുണ്ടായിരുന്നല്ലോ... അവരിപ്പോഴല്ലേ അറിയുന്നത് സമരം കമ്യൂണിസ്റ്റുകള്‍ക്കെതിരെ ആയിരുന്നെന്ന്!

പാവം ഓന്ത്

പാവം ഓന്ത്

എന്തായാലും ശ്രീധരന്‍ പിള്ള പിന്നേയും നിലപാട് മാറ്റിയിട്ടുണ്ട്. അത് അറിഞ്ഞ ഓന്തിന്റെ കാര്യം ആണ് കഷ്ടം. പിന്നേയും ട്രോളിന് മീം ആകണമല്ലോ!

ഇനിയും വേണോ...

ഇനിയും വേണോ...

എത്ര നിലപാടുകള്‍ വേണം എന്നാണത്രെ ഇപ്പോള്‍ ശ്രീധരന്‍ പിള്ള ചോദിക്കുന്നത്. ഒരു നിലപാട്, രണ്ട് നിലപാട്, മൂന്ന് നിലപാട്.... പിന്നെ ചറപറ നിലപാടുകള്‍!

പിള്ളൈയ്‌സ് അണ്‍സേര്‍ട്ടിനിറ്റി പ്രിന്‍സിപ്പിള്‍!

പിള്ളൈയ്‌സ് അണ്‍സേര്‍ട്ടിനിറ്റി പ്രിന്‍സിപ്പിള്‍!

ഇറ്റ് ഈസ് ഇംപോസിബിള്‍ ടു നോ സൈമള്‍ട്ടേനിയസ്ലിദ നിലപാട് ആന്റ് കുത്തിത്തിരിപ്പ് ഐഡിയാസ് ഓഫ് ഔര്‍ പാട്ടി- ഇതാണത്രെ പിള്ളയുടെ പുതിയ അണ്‍സേര്‍ട്ടിനിറ്റി പ്രിന്‍സിപ്പിള്‍!

ഇനിയിപ്പോള്‍ അംബേദ്കറും!!

ഇനിയിപ്പോള്‍ അംബേദ്കറും!!

ഇന്ത്യന്‍ ഭരണഘടനയിലെ മൗലികാവകാശങ്ങള്‍ സ്ഥാപിച്ചെടുക്കാന്‍ പോരാട്ടം നടത്തിയ രാജ്യത്തെ ഏറ്റവും വലിയ പ്രസ്ഥാനം ആണ് സംഘപരിവാര്‍ എന്നൊക്കെ തള്ളിയിട്ടുണ്ട്. അടുത്തത് അംബേദകറെ ആരാധ്യ പുരുഷന്‍ കൂടി ആക്കാന്‍ സാധ്യതയുണ്ട്!

എകെജി സെന്ററോ...

എകെജി സെന്ററോ...

കമ്യൂണിസ്റ്റുകള്‍ക്കെതിരെയുളള സമരം എന്നാണല്ലോ പറയുന്നത്. അപ്പോള്‍ പിന്നെ അത് എന്തിനാണ് ശബരിമലയില്‍ ഉണ്ടാക്കുന്നത്. ഇനിയിപ്പോള്‍ എകെജി സെന്റര്‍ ശബരിമലയില്‍ ആണെന്നെങ്ങാനും വിചാരിച്ച് പോയോ ആവോ!

ഇനിയും വേണോ...

ഇനിയും വേണോ...

ഓരോ ദിവസവും മാധ്യമങ്ങളെ കാണുന്നുണ്ട്. അപ്പോഴൊക്കെ നിലപാടും മാറ്റുന്നുണ്ട്. ജനത്തിന്റെ ഒരു അവസ്ഥ ആലോചിച്ച് നോക്കിക്കേ!

പുസ്തകമെഴുതാന്‍

പുസ്തകമെഴുതാന്‍

ശ്രീധരന്‍ പിള്ളയെ കുറിച്ച് ഒരു പുസ്തകം എഴുതിയാല്‍ കൊള്ളാം എന്നുണ്ടത്രെ... പക്ഷേ, നിലപാടുകള്‍ ഇങ്ങനെ മാറ്റിമാറ്റി പറയാന്‍ തുടങ്ങിയാല്‍ ഒരുപാട് തവണ റീ പ്രിന്റ് ചെയ്യേണ്ടി വരില്ലേ!

സുരേന്ദ്രന്റെ സ്ഥിതി!!!

സുരേന്ദ്രന്റെ സ്ഥിതി!!!

ആചാര ലംഘനത്തിനെതിരെ സമരം ചെയ്ത ആളാണ് കെ സുരേന്ദ്രന്‍ . ഒടുക്കം ജയിലിലും ആയി. എല്ലാം പിള്ളയുടെ വാക്ക് കേട്ടിട്ടാണല്ലോ എന്ന് ആലോചിക്കുമ്പോഴാണ്!

എന്തോന്നിത്...

എന്തോന്നിത്...

ആദ്യം പറഞ്ഞു സമരം വിശ്വാസം സംരക്ഷിക്കാന്‍ ആണെന്ന്. പിന്നെ പറഞ്ഞു സ്ത്രീ പ്രവേശനത്തിനെതിരെ ആണെന്ന്. ഇപ്പോ ഇതാ പറയുന്നു സമരം കമ്യൂണിസ്റ്റുകള്‍ക്കെതിരെ ആണെന്ന്!

പടിക്കല്‍ കലം ഉടച്ചോ

പടിക്കല്‍ കലം ഉടച്ചോ

സമരം ശക്തി പ്രാപിച്ച് വരികയായിരുന്നു. ആചാര സംരക്ഷണത്തിന് വേണ്ടി അത്രയധികം ആളുകളല്ലേ ഇറങ്ങുന്നത്. അപ്പോഴാണ് ശ്രീധരന്‍ പിള്ളയുടെ അടുത്ത നിലപാട് മാറ്റം!

ഏത് വേണം

ഏത് വേണം

ശബരിമല വിഷയത്തില്‍ എന്താണ് ശ്രീധരന്‍ പിള്ളയുടെ നിലപാട് എന്ന് ചോദിച്ചാല്‍, ഏതാണ്ട് ഇതുപോലെ ആകും പ്രതികരണം. വേണമെങ്കില്‍ പുതിയ ഒരു നിലപാട് പറയുകയും ചെയ്യും!

ന്യായീകരിച്ച് പെട്ടു

ന്യായീകരിച്ച് പെട്ടു

ഓരോ ദിവസവും ശ്രീധരന്‍ പിള്ള ഓരോ നിലപാട് പറയും. അതൊന്ന് ന്യായീകരിച്ച് ഒരു വഴിക്ക് എത്തിയിട്ടേ ഉണ്ടാവൂ അനുയായികള്‍. അപ്പോള്‍ അടുത്ത് വരും!

സൈക്കോസിസില്‍

സൈക്കോസിസില്‍

പിള്ളയുടെ ഈ നിലപാട് മാറ്റങ്ങളെ സൈക്കോസിസില്‍ സ്പ്ലിറ്റ് പേഴ്‌സണാലിറ്റി അല്ലെങ്കില്‍ഡുവല്‍ പേഴ്‌സണാലിറ്റി എന്നാണത്രെ പറയുക. മലയാളത്തില്‍ ആണെങ്കില്‍ നിറം മാറല്‍ എന്നും1

അതേ... അല്ല

അതേ... അല്ല

ശബരിമലയില്‍ സ്ത്രീ പ്രവേശനത്തിന് എതിരാണോ എന്ന് ചോദിച്ചാല്‍ അല്ല എന്ന് പറയും. ഭക്തര്‍ ചോദിച്ചാല്‍ അതേ എന്ന് പറയും. ഒടുക്കം സമരം കമ്യൂണുസ്റ്റുകള്‍ക്ക് എതിരാണെന്നും പറയും!

ത്രില്‍ ഇല്ലത്രെ....

ത്രില്‍ ഇല്ലത്രെ....

കമ്യൂണിസ്റ്റുകള്‍ക്കെതിരെയുള്ള സമരം ആണെങ്കില്‍ അത് എകെജി സെന്ററിന് മുന്നില്‍ ചെയ്തൂടെ എന്ന് ചോദിക്കരുത്. അതിന് ഒരു ത്രില്‍ ഇല്ലെന്ന്!

നമ്മളില്ലേ...

നമ്മളില്ലേ...

ഇത്രയും ദിവസം ആചാര സംരക്ഷണത്തിന് വേണ്ടി സമരം ചെയ്തവരുടെ കാര്യം ആണ് കഷ്ടം. ഇനിയും അവര്‍ ശ്രീധരന്‍ പിള്ളയുടെ കൂടെ നില്‍ക്കുമോ!

English summary
Sreedharan Paillai again changed his stand! Protest is not against Sabarimala woman Entry- Social Media trolls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X