കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പനാമ രേഖകളെക്കുറിച്ച് സ്റ്റീവന്‍ സോഡര്‍ബര്‍ഗ് സിനിമയൊരുക്കുന്നു

  • By Anwar Sadath
Google Oneindia Malayalam News

അടുത്തിടെ ഏറെ വിവാദമായ പനാമ രേഖകളെക്കുറിച്ച് വിഖ്യാത അമേരിക്കന്‍ സംവിധായകന്‍ സ്റ്റീവന്‍ സോഡര്‍ബര്‍ഗ് സിനിമയെടുക്കുന്നു. മാധ്യമപ്രവര്‍ത്തകന്‍ ജേക്ക് ബേണിസ്റ്റെയിന്‍ എഴുതുന്ന ദി സീക്രസി വേള്‍ഡ് എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാകും സിനിമ സംവിധാനം ചെയ്യുകയെന്നാണ് റിപ്പോര്‍ട്ട്. 2017ലാണ് പുസ്തകം പുറത്തിറങ്ങുക.

ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യന്‍ ജേര്‍ണലിസ്റ്റ് ആണ് വളരെക്കാലത്തെ അന്വേഷണത്തിനൊടുവില്‍ 11 മില്യണ്‍ രഹസ്യ രേഖകള്‍ പുറത്തുവിട്ടത്. ലോക രാജ്യങ്ങളിലെ ബിസിനസ് രാഷ്ട്രീയ സിനിമാ രംഗത്തെ പ്രമുഖര്‍ തങ്ങളുടെ പണം പനാമയിലെ ഒരു സ്ഥാപനത്തില്‍ നിക്ഷേപിച്ചതിന്റെ രേഖകളാണ് പുറത്തുവിട്ടത്.

stevensoderbergh

തങ്ങളുടെ രാജ്യത്ത് നികുതിവെട്ടിക്കാനായാണ് സമ്പന്നര്‍ പണം പനാമയില്‍ നിക്ഷേപിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇന്ത്യയില്‍ നിന്നും അമിതാഭ് ബച്ചന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഇത്തരത്തില്‍ കള്ളപ്പണം നിക്ഷേപിച്ചതായി രേഖകളില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, തനിക്ക് ഇത്തരത്തില്‍ കള്ളപ്പണമില്ലെന്നാണ് ബച്ചന്റെ വിശദീകരണം.

ശ്രദ്ധേയമായ ഒരുപിടി സിനിമകള്‍ ലോകത്തിന് സമ്മാനിച്ച സ്റ്റീവന്‍ സോഡര്‍ബര്‍ഗ് പനാമ ഓപ്പറേഷന്‍ സിനിമയാക്കുമ്പോള്‍ പ്രതീക്ഷിക്കാന്‍ ഏറെയുണ്ടാകുമെന്നാണ് കരുതുന്നത്. ഡാനിയേല്‍ ക്രെയ്ഗിനെ നായകനാക്കി ലോഗന്‍ ലക്കി എന്ന സിനിമയുടെ പണിപ്പുരയിലാണ് ഇപ്പോള്‍ സംവിധായകന്‍. നേരത്തെ തന്റെ 26ാം വയസില്‍ കാന്‍ അവാര്‍ഡ് നേടി സ്റ്റീവന്‍ സോഡര്‍ബര്‍ഗ് റെക്കോര്‍ഡിട്ടിരുന്നു.

English summary
Steven Soderbergh to direct film on Panama Papers scandal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X