• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇതാണോ നമ്മുടെ സിനിമാലോകത്ത് നടക്കുന്നത്.. നടിമാരുടെയും നടന്മാരുടെയും ചീത്തക്കഥകള്‍, കണ്ടാൽ ഞെട്ടും!!

  • By Kishor

കേരളത്തില്‍ നടിയെ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ ഒരു പ്രമുഖ നടനാണെന്നും നടിയോടുള്ള പകയാണ് കാരണമെന്നും ദിനംപ്രതി റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. നടിക്ക് കിട്ടേണ്ടിയിരുന്ന ഒരുപാട് അവസരങ്ങള്‍ ഈ പ്രമുഖന്‍ നശിപ്പിച്ചിരുന്നത്രെ. സിനിമാരംഗത്തുള്ളവര്‍ തന്നെയാണ് ഇത്തരത്തിലുള്ള സൂചനകള്‍ പുറത്തുവിടുന്നത്.

Read Also: സംവിധായകരുടെയും നടന്മാരുടെയും കൂടെ കിടന്ന് കിട്ടുന്ന അവസരം വേണ്ട.. പൊട്ടിത്തെറിച്ച് നടി ചാര്‍മിള!

Read Also: അടിവസ്ത്രം പോലും ഇടാതെ തുടയ്ക്ക് മേലെ കീറിയ ഗൗണുമായി നടി.. കാണേണ്ടവര്‍ എല്ലാം കണ്ടു!!

തമിഴിലേക്ക് പോയാലോ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തമിഴിലെ പ്രശസ്ത അവതാരകയും പാട്ടുകാരിയും ആര്‍ ജെയും മറ്റുമായ സുചിത്ര കാര്‍ത്തിക് വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നു. ഒരു രാത്രിപാര്‍ട്ടിക്ക് പോയ സുചിത്രയും കൈ ആരോ പിടിച്ച് തിരിച്ച് വിട്ടത്രെ. പിന്നീട് സംഭവിച്ചത് ആരും പ്രതീക്ഷിക്കാത്ത ട്വിസ്റ്റുകളാണ്.

സുചിത്രയുടെ കൈയ്യില്‍ ചോര

സുചിത്രയുടെ കൈയ്യില്‍ ചോര

കഴിഞ്ഞ ആഴ്ചയാണ് ഗായികയും ആര്‍ജെയുമൊക്കെയായ സുചിത്ര കാര്‍ത്തിക് തനിക്ക് നേരെ ഉണ്ടായ ഒരു ആക്രമണത്തെക്കുറിച്ച് തുറന്ന് പറഞ്ഞത്. ട്വിറ്ററിലൂടെയാണ് ഗായിക ആരാധകരെ ഞെട്ടിക്കുന്ന കാര്യങ്ങള്‍ അറിയിച്ചത്. രാത്രി നടന്ന ഒരു പാര്‍ട്ടിയില്‍ വെച്ച് കൈ പിടിച്ചു തിരിച്ച് വിടുകയായിരുന്നത്രെ.

ആരാണ് പിന്നില്‍ ധനുഷോ

ആരാണ് പിന്നില്‍ ധനുഷോ

രാത്രി നടന്ന ഒരു പാര്‍ട്ടിയിലാണ് സംഭവം. നടന്‍ ചിമ്പുവിനൊപ്പം ധനുഷും പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. ധനുഷിനൊപ്പം വന്ന ടീമിലെ ഏതോ ഒരംഗമാണ് സുചിത്രയുടെ കൈ ഇങ്ങനെ ആയതിന് പിന്നില്‍ എന്നാണ് ആരോപണം. കയ്യിലെ ചോരപ്പാടുകള്‍ സുചിത്ര തന്നെ മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു.

സുചിത്രയുടെ വെല്ലുവിളി

സുചിത്രയുടെ വെല്ലുവിളി

ധനുഷിന്റെ കൂടെ വന്ന ഒരാള്‍ തന്നെ ഉപദ്രവിച്ചു എന്നാരോപിച്ച സുചിത്ര ധനുഷിന്റെ യഥാര്‍ഥ മുഖം തുറന്നുകാട്ടുമെന്ന് വെല്ലുവിളിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സുചിത്രയുടെ പോസ്റ്റിനെ ചോദ്യം ചെയ്ത് ഭര്‍ത്താവായ കാര്‍ത്തിക് രംഗത്തുവന്നു. തമിഴ് നടന്‍ കൂടിയാണ് കാര്‍ത്തിക്ക്. എന്നാല്‍ ഇതുകൊണ്ടൊന്നും വിവാദങ്ങള്‍ അവസാനിച്ചില്ല.

അവിടുന്നങ്ങോട്ട് മോശം കഥകള്‍

അവിടുന്നങ്ങോട്ട് മോശം കഥകള്‍

ചോരകരിവാളിക്കും വിധം ആരോ കൈ പിടിച്ചു തിരിച്ച് ഈ വിധമാക്കിയിരിക്കുന്നു എന്ന സുചിത്രയുടെ ട്വീറ്റ് വലിയ വിവാദമായി മാറി. സംഭവം സോഷ്യല്‍ മീഡിയയില്‍ ഏറ്റെടുത്തു. എന്തായാലും ധനുഷ് ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ കൂട്ടാക്കിയില്ല. എന്നാല്‍ ധനുഷിനെതിരെ ട്വിറ്ററില്‍ ട്രോളുകള്‍ ഇഷ്ടം പോലെ വന്നു. ധനുഷിന്റെ ആരാധകര്‍ സുചിത്രയെയും ട്രോള്‍ ചെയ്തു.

രഹസ്യചിത്രങ്ങള്‍ ട്വിറ്ററില്‍

രഹസ്യചിത്രങ്ങള്‍ ട്വിറ്ററില്‍

തമിഴിലെ സൂപ്പര്‍താരമായ ധനുഷും നടിമാരും ഒന്നിച്ചുള്ള രഹസ്യചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചാണ് സുചിത്ര കാര്‍ത്തിക് ആരാധകരെ ഞെട്ടിച്ചത്. ധനുഷ്, ഹന്‍സിക, അനിരുദ്ധ്, ദിവ്യദര്‍ശിനി എന്നിവര്‍ ഒരുമിച്ചുള്ള സ്വകാര്യ ചിത്രങ്ങളാണ് സുചിത്ര കാര്‍ത്തിക് പങ്കുവെച്ചത്. സംഭവം വലിയ വിവാദമായി സോഷ്യല്‍ മീഡിയയില്‍ കത്തിപ്പടരുകയാണ്.

റേഡിയോ ജോക്കിയും അവതാരകയും

റേഡിയോ ജോക്കിയും അവതാരകയും

മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലൂടെയാണ് ഗായികയും റേഡിയോ ജോക്കിയും അവതാരകയുമായ സുചിത്ര കാര്‍ത്തിക് ചിത്രങ്ങള്‍ പുറത്ത് വിട്ടത്. വെള്ളിയാഴ്ചയായിരുന്നു സംഭവം. ചിത്രങ്ങള്‍ പിടുത്തംവിട്ടു എന്ന് തോന്നിയതോടെ സുചിത്ര കാര്‍ത്തിക് ഇതെല്ലാം ഡിലീറ്റ് ചെയ്യുകയായിരുന്നു.

സൂപ്പര്‍ സ്റ്റാറിന്റെ ലീലകള്‍

സൂപ്പര്‍ സ്റ്റാറിന്റെ ലീലകള്‍

എന്നെ ട്രോള്‍ ചെയ്യുന്നതിന് മുമ്പായി ധനുഷ് ഫാന്‍സ് നിങ്ങളുടെ സൂപ്പര്‍ സ്റ്റാറിന്റെ ലീലകള്‍ കണ്ടോളൂ എന്ന് പറഞ്ഞായിരുന്നു ഈ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.തമിഴിലെ യുവ സൂപ്പര്‍ സ്റ്റാര്‍ ധനുഷ്, നായിക നടി ഹന്‍സിക, അനിരുദ്ധ്, അവതാരകയായ ദിവ്യദര്‍ശിനി തുടങ്ങിയവരുടെ സ്വകാര്യ ചിത്രങ്ങളാണ് സുചിത്ര കാര്‍ത്തിക് ട്വീറ്റ് ചെയ്തത്.

ഹന്‍സികയുടെ ലീലകള്‍

ഹന്‍സികയുടെ ലീലകള്‍

വെയിറ്റ് ഫോര്‍ മോര്‍ ഷോക്ക്സ് എന്നൊരു താക്കീതും സുചിത്ര കാര്‍ത്തിക് ട്വിറ്റരാദികള്‍ക്ക് കൊടുത്തിരുന്നു. പിന്നാലെ ഇത് ഹന്‍സികയുടെ ലീലകള്‍ എന്ന പേരില്‍ നടി ഹന്‍സികയുടെ ഒരു ഗ്രൂപ്പ് ഫോട്ടോ പോസ്റ്റ് ചെയ്തു.

ദിവ്യദര്‍ശിനിക്കും പണി

ദിവ്യദര്‍ശിനിക്കും പണി

പിന്നാലെ ടെലിവിഷന്‍ വീഡിയോ ജോക്കി ദിവ്യദര്‍ശിനിയുടെ ലീലകള്‍ എന്ന് പറഞ്ഞ് കെട്ടിപ്പിടിച്ചുനില്‍ക്കുന്ന ചിത്രങ്ങള്‍ വീണ്ടും പോസ്റ്റ് ചെയ്തു. ഇതാ കാണൂ ഇത്തവണ ധനുഷിന്റെ അടുത്ത സുഹൃത്ത് എന്ന് പറഞ്ഞ് അനിരുന്ധിന്റെ ചിത്രങ്ങള്‍ പുറത്ത് വിട്ടു.

പ്രശസ്ത താരങ്ങള്‍

പ്രശസ്ത താരങ്ങള്‍

സോ കോള്‍ഡ് അഡ്ജസ്റ്റ്മെന്റിന്റെ കൂടുതല്‍ ചിത്രങ്ങള്‍ കാണാം എന്നൊരു മെസേജും സുചിത്ര കാര്‍ത്തിക് ഇതിനിടയില്‍ ട്വീറ്റ് ചെയ്തു. കൂടുതല്‍ നടിമാരും നടിമാരും എക്സ്പോസ് ചെയ്യപ്പെടാന്‍ പോകുന്നു എന്നും സുചിത്ര കാര്‍ത്തിക് പറഞ്ഞു. വെയിറ്റ് ഫോര്‍ ഷോക്കര്‍ - ഇതായിരുന്നു സന്ദേശം.

പാര്‍ട്ടിയിലെ ചിത്രങ്ങള്‍

പാര്‍ട്ടിയിലെ ചിത്രങ്ങള്‍

സംഗീത സംവിധായകന്‍ അനിരുദ്ധിനൊപ്പം നടി ആന്‍ഡ്രിയയുടെ ചിത്രമാണ് ഉണ്ടായിരുന്നത്. ഇരുവരും കെട്ടിപ്പിടിച്ചു നില്‍ക്കുന്ന ചിത്രമാണ് ഇത്. ധനുഷിനൊപ്പം ഉണ്ടായിരുന്നതാകട്ടെ പ്രമുഖ നടി തൃഷയും. ഹന്‍സികയുടെ ഒരു പാര്‍ട്ടിയിലെടുത്ത ചിത്രങ്ങളാണ് പോസ്റ്റായത്.

എല്ലാ ചിത്രങ്ങളും ഡിലീറ്റ് ചെയ്തു

എല്ലാ ചിത്രങ്ങളും ഡിലീറ്റ് ചെയ്തു

എന്നാല്‍ തന്റെ ചെയ്തികള്‍ കടന്നുപോയി എന്ന് തോന്നിയിട്ടോ അതോ താരങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത് കൊണ്ടോ സുചിത്ര കാര്‍ത്തിക് ഈ ചിത്രങ്ങളെല്ലാം ഡിലീറ്റ് ചെയ്തു. അക്കൗണ്ട് പ്രൈവറ്റാക്കുകയും ചെയ്തു. ഇനി പ്രത്യേക അനുവാദമുള്ളവര്‍ക്ക് മാത്രമേ സുചിത്ര കാര്‍ത്തികിന്റെ ട്വീറ്റുകള്‍ കാണാന്‍ പറ്റൂ.

English summary
Popular RJ and Singer Suchitra Karthik posts images of Dhanush and others in Twitter.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X