'മന്ത്രിയുടെ വീക്‌നെസ്സ്', 'പലര്‍ക്കും അറിയാം'? സെക്ഷ്വലി ഫ്രസ്‌ട്രേറ്റഡ് മന്ത്രി ചതിക്കപ്പെട്ടു?

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

ഗതാഗത മന്ത്രിയായിരുന്ന എകെ ശശീന്ദ്രന്‍ രാജിവച്ച് കഴിഞ്ഞു. മംഗളം ടെലിവിഷന്‍ പുറത്ത് വിട്ട ഒരു ടെലിഫോണ്‍ സംഭാഷണത്തിന്റെ പേരിലായിരുന്നു മന്ത്രിയുടെ രാജി. ഒരു അന്വേഷണം പോലും പ്രഖ്യാപിക്കുന്നതിന് പോലും കാത്ത് നില്‍ക്കാതെയായിരുന്നു മന്ത്രിയുടെ രാജി.

Read Also: 'കടിച്ച് തിന്നട്ടെ, നിതംബം കാണട്ടെ' ഇതുകേട്ടാൽ ധന്യക്ക് മുഖംപൊത്താം, പക്ഷേ മംഗളത്തിന് പ്രായം പ്രശ്നം

ഈ വിഷയത്തില്‍ മാധ്യമ പ്രവര്‍ത്തകയായ സുനിത ദേവദാസ് എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് ഏറെ ചര്‍ച്ചയായിക്കഴിഞ്ഞു. മന്ത്രിയെ കുറിച്ച് ഇങ്ങനെ ഒരു ആരോപണം നേരത്തേ ഉണ്ട് എന്ന സൂചനയാണ് സുനിത തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ നല്‍കുന്നത്. ഇപ്പോള്‍ കാനഡയില്‍ ഉള്ള തനിക്ക് ഇങ്ങനെ ഒരു വിവരം കിട്ടിയെങ്കില്‍ ഇങ്ങനെ ഒരു വിവരം നാട്ടിലെ പലര്‍ക്കും അറിയുമെന്നാണ് സുനിത പറയുന്നത്.

മന്ത്രിയെ കുറിച്ച് ഇങ്ങനെ ഒരു കാര്യം ചര്‍ച്ച ചെയ്തത് മംഗളം ടിവി ടെലിഫോണ്‍ സംഭാഷണം പുറത്ത് വിടുന്നതിനും ദിവസങ്ങള്‍ക്ക് മുമ്പാണത്രെ നടത്തിയത്.

ഈ മന്ത്രിയ്ക്ക് ചില കുഴപ്പമുണ്ടല്ലേ?

ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയുടെ പ്രതിനിധിയായ പെണ്‍സുഹൃത്ത് ബിസിനസിന്റെ ഭാഗമായി സര്‍ക്കാരിലെ ഉന്നത വ്യക്തികളെ സന്ദര്‍ശിച്ചിരുന്നു എന്നാണ് സുനിത ദേവദാസ് പറയുന്നത്. 'ഈ മന്ത്രിക്ക് ചില കുഴപ്പമുണ്ടല്ലേ? വേറെ ആരെങ്കിലും പറഞ്ഞ് കേട്ടിട്ടുണ്ടോ?' എന്ന് ഈ സുഹൃത്ത് ചോദിച്ചു എന്നാണ് സുനിത ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.

ഞെട്ടിത്തെറിച്ചില്ല

ഇത്തരം ഒരു ചര്‍ച്ച ദിവസങ്ങള്‍ക്ക് മുമ്പ് ഇതേ മന്ത്രിയെ കുറിച്ച് നടന്നതിനാല്‍ മംഗളം വാര്‍ത്ത കണ്ടപ്പോള്‍ താന്‍ ഞെട്ടിത്തെറിച്ചില്ലെന്ന് സുനിത പറയുന്നു. എന്ന് എന്ന കാര്യത്തില്‍ മാത്രമായിരുന്നു സംശയം. ഇത് പ്രതീക്ഷിച്ചിരിക്കുക തന്നെ ആയിരുന്നത്രെ.

കാനഡയില്‍

സുനിത ദേവദാസ് ഇപ്പോള്‍ കാനഡയില്‍ ആണ്. കാനഡയില്‍ ഇരിക്കുന്ന തനിക്ക് ഇങ്ങനെ ഒരു വിവരം കിട്ടിയെങ്കില്‍ ഇക്കാര്യം നാട്ടിലെ പലര്‍ക്കും അറിയാം എന്നാണ് സുനിത പറയുന്നത്.

വീക്ക്‌നെസ് മുതലാക്കാന്‍

മന്ത്രിയുടെ വീക്ക്‌നെസ് മുതലാക്കാന്‍ ചിലര്‍ ശ്രമിച്ചു. അത് വിജയം കണ്ടു. അത്രയേ ഉള്ളൂ എന്നാണ് മംഗളത്തിന്റെ ബ്രേക്കിങ് ന്യൂസിനെ കുറിച്ച സുനിതയുടെ പ്രതികരണം.

മംഗളത്തിന്റെ സദാചാര പോലീസിങ്

മംഗളം ടെലിവിഷന്‍ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത രീതിയെ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട് സുനിത ദേവദാസ്. മംഗളം ചെയ്തത് സദാചാര പോലീസിങ് മാത്രമാണ് എന്നാണ് സുനിതയുടെ ആരോപണം.

മറ്റുള്ളവര്‍ ചെയ്തിട്ടുള്ളതും ഇതും തമ്മിലുള്ള വ്യത്യാസം

മറ്റ് മാധ്യമങ്ങളും സമാനമായ പല കാര്യങ്ങളും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത്ര നികൃഷ്ടമായ രീതിയില്‍ ആരും ചെയ്തിട്ടില്ല. സരിത വിഷയും തെറ്റയില്‍ വിഷയവും ആണ് സുനിത പരാമര്‍ശിക്കുന്നത്.

പരാതിക്കാരിയുണ്ടായിരുന്നു

സരിത എസ് നായരുടെ കാര്യത്തില്‍ ആയാലും ജോസ് തെറ്റയിലിന്റെ കാര്യത്തില്‍ ആയാലും ഒരു പരാതിക്കാരി ഉണ്ടായിരുന്നു. ഇവിടെ പരാതിക്കാരിയില്ല എന്ന് മാത്രമല്ല, ഒരു സ്ത്രീയോടാണോ സംസാരിക്കുന്നത് എന്ന് പോലും വ്യക്തമല്ല.

ഇത് മാധ്യമ പ്രവര്‍ത്തനമല്ല

ഞങ്ങള്‍ വാര്‍ത്ത നല്‍കാന്‍ പോവുകയാണ്, കുഞ്ഞുങ്ങളെ ടിവിയ്ക്ക് മുന്നില്‍ നിന്ന് മാറ്റൂ എന്ന് പറയുന്നത് മാധ്യമ പ്രവര്‍ത്തമല്ലെന്നും സുനിത വിമര്‍ശിക്കുന്നു.

പരസ്പര സമ്മതം ആണ് വിഷയം

എകെ ശശീന്ദ്രന്‍ ഒരു മനുഷ്യനാണ്. അയാള്‍ക്ക് ഒരു സ്വകാര്യ ജീവിതം ഉണ്ടായിരിക്കാനുള്ള അവകാശമുണ്ട്. അയാള്‍ക്ക് സ്ത്രീയേയോ സ്ത്രീകളേയോ പ്രണയിക്കാം. സമ്മതത്തോടെ ഇഷ്ടമുള്ളത് സംസാരിക്കാം. എന്നാല്‍ പരസ്പര സമ്മതം എന്നത് ഉണ്ടായിരുന്നോ എന്നതാണ് വിഷയം എന്നും സുനിത പറയുന്നു.

ആര് റെക്കോര്‍ഡ് ചെയ്തു

വാര്‍ത്ത കണ്ടിടത്തോലം അത് റെക്കോര്‍ഡ് ചെയ്തത് അദ്ദേഹത്തോട് സംസാരിച്ച വ്യക്തി തന്നെ ആകണം. അപ്പോള്‍ ആ വ്യക്തി അദ്ദേഹത്തെ ചതിക്കുകയായിരുന്നു എന്ന ആരോപണവും ഉന്നയിക്കുന്നുണ്ട്.

സെക്ഷ്വലി ഫ്രസ്‌ട്രേറ്റഡ് മന്ത്രി

എന്നാല്‍ താന്‍ ചതിക്കപ്പെടുകയായിരുന്നു എന്ന കാര്യം സെക്ഷ്വലി ഫ്രസ്‌ട്രേറ്റഡ് ആയ മന്ത്രിക്ക് മനസ്സിലായില്ല. ആ തെറ്റിന് വേണമെങ്കില്‍ ഈ ശിക്ഷ മന്ത്രിക്ക് കൊടുക്കാം എന്നും സുനിത പറഞ്ഞുവക്കുന്നുണ്ട്.

 രാജിവച്ചത് നല്ല കാര്യം

തനിക്ക് പറ്റിയ തെറ്റിന് അദ്ദേഹം രാജിവച്ചു. അത് നല്ല കാര്യം. ഇതില്‍ ഗൂഢാലോചന പോയിട്ട് ഒരു ട്രാപ്പ് പോലും ഇല്ലെന്നാണ് സുനിത ദേസദാസിന്റെ വിലയിരുത്തല്‍.

ചെന്ന് കയറിയതാണ്

എന്നെ കുടുക്കിക്കോ... ഇതാ ഞാനിവിടെ സെക്ഷ്വലി ഫ്രസ്‌ട്രേറ്റഡ് ആയി നില്‍ക്കുന്നുവെന്ന് പറഞ്ഞ് മന്ത്രി ട്രാപ്പിലേക്ക് ചെന്നുകയറിയത് തന്നെയാണെന്ന ആക്ഷേപവും സുനിത ഉന്നയിക്കുന്നുണ്ട്.

സെക്ഷ്വലി ഫ്രസ്‌ട്രേറ്റഡ് മല്ലു

മനുഷ്യര്‍, പ്രത്യേകിച്ച് മലയാളികള്‍ സെക്ഷ്വലി ഫ്രസ്‌ട്രേറ്റഡ് ആണ് എന്ന് വീണ്ടും തെളിയിക്കാനേ ഈ സംഭവം കാരണമാകുന്നുള്ളൂ. അതാണ് നാം അംഗീകരിക്കേണ്ടത് എന്നാണ് സുനിതയുടെ വാദം. മനുഷ്യര്‍ കടുത്ത ലൈംഗിക ദാരിദ്ര്യം അനുഭവിക്കുകയാണ്.

 സങ്കടകരമായ വസ്തുത

ശശീന്ദ്രന് ഇഷ്ടമുള്ള, തന്നെ ചതിക്കാത്ത, തനിക്ക് വിശ്വാസമുള്ള ഒരു പെണ്ണിനെ കിട്ടിയില്ല എന്നതാണ് ഇതിലെ സങ്കടകരമായ വസ്തുത. അതെന്തുകൊണ്ടാവും? തനിക്ക് പരിചയമുള്ള വിശ്വാസമുള്ള ഒരു സ്ത്രീയുമായി ഇദ്ദേഹത്തിന് ബന്ധം സ്ഥാപിക്കാന്‍ കഴിയാതിരുന്നത് എന്ന ചോദ്യവും സുനിത ഉന്നയിക്കുന്നുണ്ട്.

പര്‌സപര സമ്മതം

ലൈംഗികത തെറ്റല്ല. എന്നാല്‍ പരസ്പര സമ്മതം ആവശ്യമാണ്. ആ സ്ത്രീയ്ക്കും ഇദ്ദേഹത്തോട് പ്രണം ഉണ്ടായിരുന്നെങ്കില്‍ ഈ കുടുക്കില്‍ വീഴുമായിരുന്നോ എന്നാണ് ചോദ്യം.

എന്തിനാണ് ടെലിഫോണ്‍ സെക്‌സ്

നിഷേധിക്കപ്പെടുന്ന ലൈംഗികതയും ഒളിച്ചുവയ്ക്കുന്ന ലൈംഗികയും അമര്‍ത്തി വയ്ക്കുന്ന ലൈംഗികതയും മനുഷ്യനെ പ്രാന്തനാക്കുകയാണ്. ഒരു സ്ത്രീയെ നേരിട്ട് കിട്ടാനുണ്ടെങ്കില്‍ എന്തിനാണ് ടെലിഫോണ്‍ സെക്‌സ്, നേരിട്ടായിക്കൂടേ എന്നും സുനിത ചോദിക്കുന്നു.

പ്രണയിക്കൂ...

മനുഷ്യരേ, പ്രണയിക്കൂ... നിങ്ങളെ പ്രണയിക്കുന്നവരെ മാത്രം. സെക്‌സ് ചെയ്യൂ, ടെലിഫോണിലല്ല, നിങ്ങളെ പ്രണയിക്കുന്ന പെണ്ണുമായി- ഇങ്ങനെയാണ് സുനിത തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഇതാണ് സുനിത ദേവദാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

English summary
Sunitha Devadas' Facebook post on Mangalam Television Audio clip.
Please Wait while comments are loading...