കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുരേഷ് ഗോപി ഇങ്ങനെ ആകാന്‍ കാരണക്കാര്‍ രഞ്ജി പണിക്കരും ഷാജി കൈലാസും? രഞ്ജി പണിക്കര്‍ തന്നെ പറഞ്ഞത്

Google Oneindia Malayalam News

മലയാളസിനിമയില്‍ രാഷ്ട്രീയത്തിലിറങ്ങി അല്‍പമെങ്കിലും ക്ലച്ചുപിടിച്ചു എന്ന് പറയാവുന്ന ആളാണ് സുരേഷ് ഗോപി. അദ്ദേഹം ഇപ്പോള്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട രാജ്യസഭാംഗമാണ്. സിനിമ താരം എന്നതിനപ്പുറം ബിജെപിക്കാരന്‍ എന്ന നിലയില്‍ തന്നെയാണ് സുരേഷ് ഗോപിക്ക് രാജ്യസഭാംഗത്വം ലഭിച്ചത്.

വന്‍ ഭീതിയില്‍ കോണ്‍ഗ്രസ്; നിയമസഭയില്‍ ലീഗിനും താഴെ പോകാന്‍ സാധ്യത... മുസ്ലീം ലീഗ് നയിക്കുമോ കേരള യുഡിഎഫിനെ?വന്‍ ഭീതിയില്‍ കോണ്‍ഗ്രസ്; നിയമസഭയില്‍ ലീഗിനും താഴെ പോകാന്‍ സാധ്യത... മുസ്ലീം ലീഗ് നയിക്കുമോ കേരള യുഡിഎഫിനെ?

തകര്‍ന്നടിഞ്ഞത് ബിജെപിയും! സാധ്യത ഒരിടത്ത് മാത്രം... രണ്ടാം സ്ഥാനം ഏഴില്‍ നിന്ന് അഞ്ചിലേക്ക്തകര്‍ന്നടിഞ്ഞത് ബിജെപിയും! സാധ്യത ഒരിടത്ത് മാത്രം... രണ്ടാം സ്ഥാനം ഏഴില്‍ നിന്ന് അഞ്ചിലേക്ക്

കേരളത്തില്‍ ഏറ്റവും അധികം ട്രോള്‍ ചെയ്യപ്പെട്ടിട്ടുള്ള രാഷ്ട്രീയ-സിനിമാക്കാരനും സുരേഷ് ഗോപി തന്നെയാണ്. അങ്ങനെയുള്ള സുരേഷ് ഗോപിയുടെ രാഷ്ട്രീയ ചിന്തകള്‍ രൂപപ്പെട്ടത് എങ്ങനെയാണെന്നല്ലേ... തങ്ങള്‍ ചെയ്ത സിനിമകളില്‍ നിന്നാണ് സുരേഷ് ഗോപിയുടെ രാഷ്ട്രീയ ചിന്ത രൂപപ്പെട്ടത് എന്നാണ് നടനും തിരക്കഥാകൃത്തുമായി രഞ്ജി പണിക്കര്‍ പറയുന്നത്. വിശദാംശങ്ങള്‍...

സിനിമകളില്‍ നിന്ന്

സിനിമകളില്‍ നിന്ന്

ഒരുകാലത്ത് മലയാള സിനിമയിലെ ഹിറ്റ് മേക്കര്‍മാരായിരുന്നു ഷാജി കൈലാസ്- രഞ്ജി പണിക്കര്‍ ടീം. രാഷ്ട്രീയ പശ്ചാത്തലത്തില്‍ തങ്ങള്‍ ഒരുക്കിയ സിനിമകളിലൂടെയാണ് സുരേഷ് ഗോപിയുടെ രാഷ്ട്രീയ ചിന്ത രൂപപ്പെട്ടത് എന്നാണ് പൊതുവില്‍ പറയുന്നത് എന്ന് രഞ്ജി പണിക്കര്‍ പറയുന്നു. മാതൃഭൂമിയുടെ സ്റ്റാര്‍ ആന്റ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.

സിനിമാ സെറ്റിലെ ചര്‍ച്ചകള്‍

സിനിമാ സെറ്റിലെ ചര്‍ച്ചകള്‍

തങ്ങളുടെ സിനിമ സെറ്റുകളില്‍ നടന്നിരുന്ന രാഷ്ട്രീയ ചര്‍ച്ചകളില്‍ നിന്നാണ് സുരേഷ് ഗോപി രാഷ്ട്രീയ ചലനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ തുടങ്ങിയത് എന്നും അദ്ദേഹം പറയുന്നുണ്ട്. അതിന് മുമ്പ് രാഷ്ട്രീയത്തെ അകലെ നിന്ന് കണ്ടായിരുന്നു സുരേഷ് ഗോപിയ്ക്ക് ശീലമെന്നും അദ്ദേഹം പറയുന്നു.

ഏത് രാഷ്ട്രീയം

ഏത് രാഷ്ട്രീയം

സുരേഷ് ഗോപിയുടെ ഏത് രാഷ്ട്രീയത്തെ കുറിച്ചാണ് രഞ്ജി പണിക്കര്‍ പറയുന്നത് എന്നാണ് പലരുടേയും സംശയം. ഓരോ കാലഘട്ടങ്ങളില്‍ ഓരോ രാഷ്ട്രീയ നിലപാടുകള്‍ ആയിരുന്നു സുരേഷ് ഗോപി സ്വീകരിച്ചിരുന്നത് എന്നാണ് ഇത്തരമൊരു ചോദ്യത്തിന് ആധാരം.

സോണിയാഗാന്ധിയെ കണ്ട സുരേഷ് ഗോപി

സോണിയാഗാന്ധിയെ കണ്ട സുരേഷ് ഗോപി

സുരേഷ് ഗോപിയ്ക്ക് ആദ്യകാലങ്ങളില്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തോടായിരുന്നു അടുപ്പവും താത്പര്യവും. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ സന്ദര്‍ശിക്കുക വരെ ചെയ്തിട്ടുണ്ട് സുരേഷ് ഗോപി അക്കാലത്ത്. കോണ്‍ഗ്രസ് വേദികളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

എല്‍ഡിഎഫിനും യുഡിഎഫിനും

എല്‍ഡിഎഫിനും യുഡിഎഫിനും

ഒരേ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനും യുഡിഎഫിനും വേണ്ടി പ്രചാരണത്തിനിറങ്ങിയ ചരിത്രവും ഉണ്ട് സുരേഷ് ഗോപിയ്ക്ക്. 2006 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ അമ്മാവനായ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എംപി ഗംഗാധരന് വേണ്ടി പൊന്നാനിയില്‍ പ്രചാരണം നടത്തി. അതേ തിരഞ്ഞെടുപ്പില്‍ മലമ്പുഴയില്‍ വിഎസ് അച്യുതാനന്ദന് വേണ്ടിയും പ്രചാരണത്തിനിറങ്ങി.

മോദി വന്നപ്പോള്‍

മോദി വന്നപ്പോള്‍

നരേന്ദ്ര മോദി ദേശീയ തലത്തില്‍ നേതാവായി അവരോധിക്കപ്പെട്ടതോടെയാണ് സുരേഷ് ഗോപി പ്രകടമായ ബിജെപി ചായ് വ് പ്രകടിപ്പിച്ചുതുടങ്ങിയത്. അതിന് മുമ്പ് അങ്ങനെയൊരു താത്പര്യം അദ്ദേഹം പ്രകടിപ്പിച്ചിരുന്നില്ല എന്നത് ഒരുയാഥാര്‍ത്ഥ്യമാണ്.

മോദിയുടെ അടിമ

മോദിയുടെ അടിമ

നരേന്ദ്ര മോദിയുടെ അടിമയാകാന്‍ പോലും തയ്യാറാണെന്ന് പറഞ്ഞ ആളാണ് സുരേഷ് ഗോപി. ഇങ്ങനെയുള്ള രാഷ്ട്രീയ ചിന്തകളാണോ രഞ്ജി പണിക്കരുടേയും ഷാജി കൈലാസിന്റേയും സിനിമ സെറ്റുകളില്‍ നിന്ന് സുരേഷ് ഗോപി രൂപപ്പെടുത്തി എടുത്തത് എന്ന് ചോദിക്കുന്നവരും കുറവല്ല.

ആയിരം പഞ്ചായത്ത്

ആയിരം പഞ്ചായത്ത്

സുരേഷ് ഗോപിയുടെ രാഷ്ട്രീയ അജ്ഞതയെ കുറിച്ച് പല വിമര്‍ശനങ്ങളും ഉന്നയിക്കപ്പെട്ടിട്ടുണ്ട്. അത്തരത്തില്‍ ഏറ്റവും ഒടുവിലത്തേത് ആയിരുന്നു കോഴിക്കോട് നടന്നത്. ഒരു ആയിരം പഞ്ചായത്ത് ബിജെപിയ്ക്ക് തരൂ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. കേരളത്തില്‍ ആകെ 941 പഞ്ചായത്തുകളേ ഉള്ളൂ എന്നത് പോലും അറിയാതെ ആണോ അദ്ദേഹം തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയത് എന്നായിരുന്നു പലരുടേയും ചോദ്യം.

ബിജെപിയെ തന്നെ പ്രതിരോധത്തിലാക്കി

ബിജെപിയെ തന്നെ പ്രതിരോധത്തിലാക്കി

ഇതിനിടെ ബിജെപിയെ തന്നെ പ്രതിരോധത്തിലാക്കുന്ന നിലപാടും സുരേഷ് ഗോപി സ്വീകരിച്ചു. ശബരിമല സ്ത്രീ പ്രവേശന വിധിയില്‍ പിണറായി വിജയനെ പിന്തുണച്ചുകൊണ്ടായിരുന്നു അത്. സുപ്രീം കോടതി വിധി അനുസരിക്കുകയേ വഴിയുള്ളു, പിണറായി വിജയനും അത് തന്നെയാണ് ചെയ്തത് എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.

വീണ്ടും മത്സര രംഗത്ത്...?

വീണ്ടും മത്സര രംഗത്ത്...?

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്നാണ് സുരേഷ് ഗോപി മത്സരിച്ചത്. വോട്ട് വിഹിതം കൂട്ടാന്‍ ആയെങ്കിലും എല്‍ഡിഎഫിനും പിറകില്‍ മൂന്നാമതായിരുന്നു സുരേഷ് ഗോപിയുടെ സ്ഥാനം. അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ജില്ലയിലെ ഏതെങ്കിലും മണ്ഡലത്തില്‍ നിന്ന് സുരേഷ് ഗോപി മത്സരിച്ചേക്കും എന്ന് റിപ്പോര്‍ട്ടുകളുണ്ട്.

കോൺഗ്രസ് 20 തികയ്ക്കില്ല! ലീഗിന് 3 സീറ്റ് നഷ്ടം... 140 ൽ ആകെ 38 സീറ്റ് മാത്രം; കണക്ക് ഫലിച്ചാൽ വൻ ദുരന്തംകോൺഗ്രസ് 20 തികയ്ക്കില്ല! ലീഗിന് 3 സീറ്റ് നഷ്ടം... 140 ൽ ആകെ 38 സീറ്റ് മാത്രം; കണക്ക് ഫലിച്ചാൽ വൻ ദുരന്തം

140 ല്‍ 101 ഉം പിടിച്ച് എല്‍ഡിഎഫ്... കേരളം ചോരച്ചുവപ്പാകുന്നതിങ്ങനെ; യുഡിഎഫ് തകര്‍ന്നടിയുന്നതും140 ല്‍ 101 ഉം പിടിച്ച് എല്‍ഡിഎഫ്... കേരളം ചോരച്ചുവപ്പാകുന്നതിങ്ങനെ; യുഡിഎഫ് തകര്‍ന്നടിയുന്നതും

Recommended Video

cmsvideo
കേരളത്തിൽ ബിജെപി നേതാക്കൾ തമ്മിൽത്തല്ല്..സുരുവണ്ണൻ തീർന്നു | Oneindia Malayalam

English summary
Suresh Gopi's political thoughts formed from our films, says Renji Panicker
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X