കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൂര്യ ടിവി 'കുട്ടിപ്പട്ടാളം' നിര്‍ത്തി.. പരിപാടി നിര്‍ത്താന്‍ കാരണമായത് ബ്ലോഗറുടെ പരാതി!

  • By Desk
Google Oneindia Malayalam News

സൂര്യ ടി വി ചാനലില്‍ സംപ്രേഷണം ചെയ്തുവന്ന കുട്ടിപ്പട്ടാളം പരിപാടി നിര്‍ത്തി. ബ്ലോഗറായ ഹാഷിം കൊളമ്പന്‍ നല്‍കിയ പരാതി ബാലാവകാശ കമ്മീഷന്‍ പരിഗണിക്കുന്നതിനിടെയാണ് സൂര്യ ടി വി കുട്ടിപ്പട്ടാളം പരിപാടി നിര്‍ത്തിയിരിക്കുന്നത്. കുട്ടികളുടെ നിഷ്‌കളങ്കത ചൂഷണം ചെയ്യുന്ന ഇത്തരം ടി വി പരിപാടികള്‍ നിയന്ത്രിക്കണമെന്നാണ് ഹാഷിം കൊളമ്പന്‍ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നത്.

കുട്ടിപ്പട്ടാളം പരിപാടിക്കെതിരെ മലപ്പുറം ചൈല്‍ഡ് ലൈനിലും പിന്നീട് ബാലാവകാശ കമ്മീഷനില്‍ പരാതി നല്‍കുകയായിരുന്നു. 2015 ജൂണ്‍ 13നാണ് ഹാഷിം ബാലാവകാശ കമ്മീഷന് പരാതി നല്‍കിയത്. മാറ്റങ്ങളോടെ കുട്ടിപ്പട്ടാളം തുടരാന്‍ ചാനലിന് കമ്മീഷന്‍ അനുമതി നല്‍കിയിരുന്നെങ്കിലും പരിപാടി നിര്‍ത്തിയെന്ന് ചാനല്‍ കമ്മീഷനെ അറിയിക്കുകയായിരുന്നു.

കമ്മീഷനെ സമീപിച്ചത്

കമ്മീഷനെ സമീപിച്ചത്

കുട്ടികളുടെ നിഷ്‌കളങ്കത ചൂഷണം ചെയ്യുന്ന പരിപാടികള്‍ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹാഷിം കൊളമ്പന്‍ ബാലാവകാശ കമ്മീഷനെ സമീപിച്ചത്. ഉദാഹരണമായി സൂര്യ ടി.വി ചാനലില്‍ സംപ്രേഷണം ചെയ്തുവന്ന കുട്ടിപ്പട്ടാളത്തിന്റെ ഉദാഹരണവും നല്‍കിയിരുന്നു.

കുട്ടിപ്പട്ടാളം എപ്പിസോഡ്

കുട്ടിപ്പട്ടാളം എപ്പിസോഡ്

സിനിമാ താരം സുബി സുരേഷാണ് പരിപാടിയിലെ ആങ്കര്‍. കുട്ടികളോട് ദ്വയാര്‍ഥ പ്രയോഗങ്ങള്‍ കലര്‍ന്ന ചോദ്യങ്ങള്‍ ചോദിക്കുന്നതിന്റെ ഉദാഹരണങ്ങളും ഹാഷിം നല്‍കിയ പരാതിയില്‍ ഉണ്ടായിരുന്നു. തുടര്‍ന്നാണ് കുട്ടികള്‍ക്ക് മാനസിക പീഡനം നടക്കുന്നുവെന്ന പരാതിയില്‍ കഴമ്പുണ്ടെന്ന നിരീക്ഷണത്തിലത്തെിയത്.

ഉദാഹരണങ്ങളില്‍ ചിലത്

ഉദാഹരണങ്ങളില്‍ ചിലത്

അമ്മയും അമ്മമ്മയും കള്ളു കുടിക്കാറുണ്ടോ. അമ്മമ്മ എത്ര ഗ്‌ളാസ് കുടിക്കും, കുട്ടിയും കുടിക്കാറുണ്ടോ തുടങ്ങി കുട്ടികളോടുള്ള ചോദ്യങ്ങള്‍ പലതും ദ്വയാര്‍ഥമുള്ളവയാണെന്ന് കമ്മീഷനില്‍ ഹാഷിം നല്‍കിയ പരാതിയില്‍ പറയുന്നു.

ചാനലിന്റെ എതിര്‍വാദം

ചാനലിന്റെ എതിര്‍വാദം

എന്നാല്‍ പരിപാടിയില്‍ കുഴപ്പമില്ല എന്നും പരാതിക്കാരന്റെ മാനസിക നിലയിലെ പ്രശ്‌നങ്ങള്‍ കൊണ്ടാണ് ഇങ്ങനെ തോന്നുന്നതെന്നുമാണ് ചാനല്‍ അധികൃതര്‍ മറുപടി പറഞ്ഞത്. ആവശ്യമായ തെളിവുകളുള്‍പ്പെടെ വിശദമായ പരാതി സമര്‍പ്പിക്കാന്‍ നിര്‍ദേശം കിട്ടയിതിന്‍ പ്രകാരമാണ് ഹാഷിം കമ്മീഷന് മേല്‍പ്പറഞ്ഞ ഉദാഹരണങ്ങള്‍ നല്‍കിയത്.

 പരിപാടി നിര്‍ത്തിവെച്ചു

പരിപാടി നിര്‍ത്തിവെച്ചു

അന്വേഷണത്തിനൊടുവില്‍ കുട്ടിപ്പട്ടാളം പരിപാടി ഇതേ രീതിയില്‍ മുന്നോട്ടുകൊണ്ടുപോകാനാവില്ലെന്ന് കമ്മീഷന്‍ വ്യക്തമാക്കി. തുടര്‍ന്നാണ് പരിപാടി നിര്‍ത്തിയതായി അറിയിച്ച് സൂര്യ ടി വി സത്യവാങ്മൂലം സമര്‍പ്പിച്ചത്. ടി വി സീരിയലുകളും ഇത്തരത്തില്‍ നിയന്ത്രിക്കേണ്ടതുണ്ട് എന്ന അഭിപ്രായക്കാരനാണ് ഹാഷിം.

English summary
Surya TV stopped telecasting Kuttypattalam program.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X