കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മനുഷ്യത്വപരമായ റിപ്പോര്‍ട്ടിംഗ് വീട്ടമ്മയെ രക്ഷിച്ചു, കൈരളി പീപ്പിളിന് സുഷമ സ്വരാജിന്‍റെ പ്രശംസ

Google Oneindia Malayalam News

തിരുവനന്തപുരം: സിനിമയുടെ വ്യാജനിറങ്ങിയതില്‍ മനംനൊന്തിരിയ്ക്കുന്ന സംവിധായകനെ പ്രകോപിപ്പിച്ച് സ്വയം അപഹാസ്യരാവുന്ന മാധ്യമപ്രവര്‍ത്തകരില്‍ നിന്നും സമൂഹത്തിന് ചെറിയ ചെറിയ നന്മകള്‍ ചെയ്യുന്ന, സഹജീവികളുടെ പ്രശ്‌നങ്ങളെ പൊതു സമൂഹത്തില്‍ അവതരിപ്പിയ്ക്കുകയും ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരിലേയ്ക്കുള്ള തിരഞ്ഞ് നോട്ടം അനിവാര്യമാണ്. അത്തരം മാധ്യമ പ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിയ്ക്കേണ്ടത് ഇന്നത്തെ സാഹചര്യത്തില്‍ ഏറെ അനിവാര്യമാണ്.

കൈരളീ പീപ്പിള്‍ അടുത്തിടെ പുറത്ത് വിട്ട ഒരു റിപ്പോര്‍ട്ടാണ് വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ പോലും അഭിനന്ദനത്തിന് ഇടയാക്കിയത്. സൗദിയില്‍ അറബിയുടെ പീഡനമേറ്റ് രക്ഷപ്പെടനാവാതെ കഴിയുന്ന പത്തനംതിട്ട സ്വദേശിനിയുടെ ദുരിത ജീവിതം റിപ്പോര്‍ട്ട് ചെയ്താണ് കൈരളി പീപ്പിളിനെ മന്ത്രിയുടെ അഭിന്ദനത്തിന് ഇടയാക്കിയത്. വാര്‍ത്ത ശ്രദ്ധയില്‍പ്പെടുകയും വിദേശകാര്യമന്ത്രാലയം വഴി വീട്ടമ്മയായ ഭവാനി മോചിതയാവുകയും ചെയ്തു...

വാര്‍ത്ത ഇങ്ങനെ

വാര്‍ത്ത ഇങ്ങനെ

ആറ് മാസം മുന്‍പാണ് പത്തനംതിട്ട തണ്ണിത്തോട് സ്വദേശിനിയായ ഭവാനി സുഹൃത്തിന്റെ വാക്ക് വിശ്വസിച്ച് സൗദി അറേബ്യയിലേയ്ക്ക് പോയത്. ഏറെ നാള്‍ കഴിയും മുന്‍പ് തന്നെ തൊഴിലുടമയായ അറബിയുടെ മര്‍ദ്ദനവും പീഡനവും സഹിയ്ക്കാനാവാതെ ഭവാനി മകളെ ഫോണില്‍ വിളിച്ച് കരഞ്ഞു

മാധ്യമങ്ങളിലേയ്ക്ക്

മാധ്യമങ്ങളിലേയ്ക്ക്

മന്ത്രിമാരേയും മറ്റും കാണാനുള്ള ശ്രമം വിഫലമായതോടെയാണ് ഭവാനിയുടെ മകള്‍ ഹരിഷ്മ മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തുന്നത്. കൈരളി പീപ്പിള്‍ റിപ്പോര്‍ട്ടര്‍ വിജി മിനീഷാണ് വാര്‍ത്ത പുറംലോകത്തെ അറിയിത്തത്. തുടര്‍ന്ന് വിഷയത്തില്‍ പല മനുഷ്യ സ്‌നേഹികളുടേയും ഇടപെടല്‍ ഉണ്ടായി

ഇങ്ങനേയും ചിലര്‍

ഇങ്ങനേയും ചിലര്‍

പയനിയര്‍ എഡിറ്റര്‍ ഗോപീകൃഷ്ണന്‍ ഭവാനിയുടെ മോചനത്തിനായി ശ്രമിച്ചു. സുഷമ സ്വരാജ് വഴിയാണ് അദ്ദേഹം വീട്ടമ്മയുടെ മോചനത്തിനായി ശ്രമിച്ചത്. എംബസിയുടെ ഇടപെടല്‍ മൂലം ഭവാനി മോചിതയായി

അഭിനന്ദനം

അഭിനന്ദനം

വീട്ടമ്മയുടെ മോചനത്തിന് ഇടയാക്കിയ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത കൈരളി പീപ്പിളിനെ സുഷമ സ്വരാജ് ട്വിറ്ററിലൂടെ അഭിനന്ദിച്ചു

English summary
Foreign affairs Minister Sushma Swaraj appreciates Kairali People TV
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X