കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാഠപുസ്തകം എത്തിയില്ലെന്ന് മന്ത്രി സമ്മതിച്ചു.. പ്രതിരോധിക്കാന്‍ നോക്കിയ സൈബര്‍ സഖാക്കള്‍ പ്ലിങ്!

  • By Desk
Google Oneindia Malayalam News

പുസ്തകം അച്ചടിച്ച് എത്രയും വേഗം എത്തിക്കുമെന്ന് വിദ്യഭ്യാസമന്ത്രി പറഞ്ഞത് കേട്ട് ഓൺലൈനിലെ സഖാക്കളും ഞെട്ടി. അധ്യയന വര്‍ഷം തീരാറായിട്ടും കുട്ടികള്‍ക്ക് പാഠപുസ്തകം എത്താത്തായിരുന്നു കഴിഞ്ഞ വര്‍ഷത്തെ പ്രശ്‌നം. വിദ്യാഭ്യാസ മന്ത്രിയായിരുന്ന പി കെ അബ്ദുറബ്ബ് ഇതും പറഞ്ഞ് ഇനി കേള്‍ക്കാന്‍ ചീത്തയൊന്നും ബാക്കിയില്ല. എസ് എഫ് ഐക്കാര്‍ റബ്ബിനെതിരെ സമരം നടത്തുന്നു, കോലം കത്തിക്കുന്നു, പുസ്തകം പ്രിന്റെടുത്ത് കൊടുക്കുന്നു എന്തൊക്കെയായിരുന്നു പുകില്.

<strong>16008 കാമുകിമാര്‍, പര്‍ദ്ദയും സഖാവ് ഉണ്ണിക്കണ്ണനും.. ശ്രീകൃഷ്ണ ജയന്തിക്ക് ട്രോളോട് ട്രോള്‍...</strong>16008 കാമുകിമാര്‍, പര്‍ദ്ദയും സഖാവ് ഉണ്ണിക്കണ്ണനും.. ശ്രീകൃഷ്ണ ജയന്തിക്ക് ട്രോളോട് ട്രോള്‍...

ഇത്തവണ ഓണമെത്തിയിട്ടും കുട്ടികള്‍ക്ക് പുസ്തകം കിട്ടിയില്ലെന്ന വാര്‍ത്ത തലക്കെട്ട് കണ്ടപ്പോഴേ ആളുകളില്‍ ആവേശം കയറ്റിയത് റബ്ബിന്റെ കാര്യം ഓര്‍മയുള്ളത് കൊണ്ടാണ്. പുസ്തകം കിട്ടിയില്ല എന്ന് തലക്കെട്ട് കണ്ടതും പിണറായിക്ക് ട്രോളായി. പണ്ടത്തെ ഫേസ്ബുക്ക് പോസ്റ്റും എസ് എഫ് ഐക്കാരുടെ സമരങ്ങളുമെല്ലാം ട്രോളിലെ താരങ്ങളായി.

<strong>ഈ ട്രോളുകള്‍ കാണിച്ചാ മതി.. തെരുവുനായ്ക്കളെല്ലാം ചിരിച്ച് ചത്തോളും.. നമ്മുടെ പ്രശ്‌നവും തീരും!</strong>ഈ ട്രോളുകള്‍ കാണിച്ചാ മതി.. തെരുവുനായ്ക്കളെല്ലാം ചിരിച്ച് ചത്തോളും.. നമ്മുടെ പ്രശ്‌നവും തീരും!

പുസ്തകം അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ മാത്രമാണ് എത്താനുള്ളത് എന്ന് തലക്കെട്ടിന് താഴെയായിരുന്നു. ഇതോടെ ട്രോളന്മാര്‍ പ്ലിങ്. ധര്‍മജന്‍ ജെപിജെ പോലെ, ചതിച്ചതാ ഞങ്ങളെ തലക്കെട്ട് ചതിച്ചതാ എന്ന് പറഞ്ഞിരിക്കുകയാണത്രെ ട്രോളന്മാര്‍ ഇപ്പോള്‍. എന്തായാലും ഈ വിഷയത്തിലെ ട്രോളുകളും മറുട്രോളുകളും കാണൂ...

 നശിപ്പിച്ചു

നശിപ്പിച്ചു

പാഠപുസ്തകം എത്തിയില്ലെന്ന് മന്ത്രി തന്നെ സമ്മതിച്ചു എന്നാണ് ഈ ട്രോള്‍ പറയുന്നത്. പ്രതിരോധിക്കാന്‍ നോക്കിയ സഖാക്കള്‍ ഇപ്പോ ആരായി

 മടുത്തു ഈ ജീവിതം

മടുത്തു ഈ ജീവിതം

പുസ്തകം കിട്ടാത്തതിനെതിരെ സമരം ചെയ്താല്‍ പാര്‍ട്ടി പുറത്താക്കും. സമരം ചെയ്തില്ലെങ്കി പിള്ളേര് സംശയിക്കും. മടുത്തു ഈ ജീവിതം

ചേട്ടന്മാരുടെ പാര്‍ട്ടി

ചേട്ടന്മാരുടെ പാര്‍ട്ടി

കഴിഞ്ഞ തവണ അബ്ദുറബ്ബ് മാമന്‍ മന്ത്രിയായത് കൊണ്ട് നിങ്ങള് സമരവും പാഠപുസ്തക വിതരണവും നടത്തി. ഇത്തവണ ചേട്ടന്മാരുടെ പാര്‍ട്ടി ആയത് കൊണ്ടാണോ ഇതൊന്നും ഇല്ലാത്തത്.

പ്രസിലാണോ

പ്രസിലാണോ

നാളെയീ പീതപുഷ്പങ്ങള്‍ പൊഴിഞ്ഞിടും.. കൊല്ലപ്പരീക്ഷയെത്താറായ് സഖാവേ പുസ്തകം മുഴുവന്‍ പ്രസിലാണോ.. നശിപ്പിച്ച്.

കുട്ടി സഖാവ്

കുട്ടി സഖാവ്

ഓണപ്പരീക്ഷ തുടങ്ങി പുസ്തകം എത്തിയില്ല. എന്താ ചെയ്ക.. പുസ്തകം കിട്ടിയാല്‍ പട്ടിണി മാറുമോ എന്ന് തിരിച്ച് ചോദിക്ക് അല്ല പിന്നെ.

ലെ അബ്ദുറബ്ബ്

ലെ അബ്ദുറബ്ബ്

രണ്ട് വിദ്യാഭ്യാസ മന്ത്രിമാര്‍ - ഒരു നിശബ്ദ ട്രോള്‍.

 പോക്രിത്തരമല്ലേ

പോക്രിത്തരമല്ലേ

ശരിക്കും പാഠപുസ്തകങ്ങള്‍ അച്ചടിച്ചുകഴിഞ്ഞില്ലേ മഞ്ഞരമേ. എന്നിട്ടും ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നത് പോക്രിത്തരമല്ലേ

പഠിക്കണോന്ന്

പഠിക്കണോന്ന്


ഡാ നിനക്ക് പുസ്തകം വേണോ...പുസ്തകം വേണോന്ന് .. കമ്മട്ടിപ്പാടത്തിലെ ബാലന്‍ ചേട്ടന്‍.

ഓണപ്പരീക്ഷ

ഓണപ്പരീക്ഷ

സ്‌കൂള്‍ തുറന്നപ്പോള്‍ പുസ്തകം കാത്ത് നില്‍ക്കുന്ന വിദ്യാര്‍ഥി. ഓണപ്പരീക്ഷയും ക്രിസ്മസ് പരീക്ഷയുമായപ്പോഴും അതേ കാത്തിരിപ്പ് തന്നെ

അബ്ദുറബ്ബ് ഇപ്പോള്‍

അബ്ദുറബ്ബ് ഇപ്പോള്‍


അവന്മാര്‍ക്ക് ചെയ്ഞ്ച് വേണമേ്രത ചെയ്ഞ്ച്. അബ്ദുറബ്ബ് ഇപ്പോള്‍ വിചാരിക്കുന്നത് ഇങ്ങനെയായിരിക്കുമോ

എഫ് ബിയിലെ തള്ളല്ലാതേ

എഫ് ബിയിലെ തള്ളല്ലാതേ


കഴിഞ്ഞ വര്‍ഷം പുസ്തകം വൈകിയപ്പോള്‍ സമരം നടത്തിയ ഒരു കൂട്ടുകാരന്‍ ഉണ്ടായിരുന്നു. അവനിപ്പോള്‍ എവിടെയാണോ ആവോ

എന്തൊക്കെ ആയിരുന്നു

എന്തൊക്കെ ആയിരുന്നു

എന്തൊക്കെ ബഹളമായിരുന്നു, റബ്ബിനെ വെല്ലുവിളിക്കല്‍, പുസ്തകം അച്ചടിക്കല്‍.. എല്ലാം പോയി. അതിനിടയിലാണ് ഫേസ്ബുക്കിന്റെ ഒരു മെമ്മറി ഷെയര്‍

എസ്എഫ്‌ഐ ഈ വര്‍ഷം

എസ്എഫ്‌ഐ ഈ വര്‍ഷം

പിള്ളാര്‍ക്ക് പുസ്തകം കൊടുത്തില്ലെങ്കില്‍ നിന്നെയൊക്കെ ചവിട്ടിക്കൂട്ടും.. ഈ വര്‍ഷം ആ ചൂടൊക്കെ അങ്ങ് പോയി

സംഘി-സുഡാപ്പികള്‍

സംഘി-സുഡാപ്പികള്‍

തലക്കെട്ടില്‍ മാത്രമേ പ്രശ്‌നമുണ്ടായിരുന്നുള്ളൂ. ബാക്കി വായിക്കാത്തതാണ് കുഴപ്പമായത്. മാധ്യമങ്ങള്‍ സംഘി-സുഡാപ്പികളെ പറ്റിച്ചതാണോ.

 കുഴപ്പമുണ്ടോ

കുഴപ്പമുണ്ടോ


അല്ല ഈ ഓണപ്പരീക്ഷ ക്രിസ്മസിന് നടത്തിയാല്‍ കുഴപ്പമുണ്ടോ - ചോദിക്കുന്നത് ഇരട്ടച്ചങ്കനാണ്

പൂജാമുറി

പൂജാമുറി

കഴിഞ്ഞ വര്‍ഷം അബ്ദുറബ്ബ് ആയിരുന്നു. അത് ഈ വര്‍ഷം പ്രൊഫ. രവീന്ദ്രനാഥായി

 സഖാക്കള്‍ എന്ത് പിഴച്ചു

സഖാക്കള്‍ എന്ത് പിഴച്ചു

അച്ചടിച്ച പുസ്തകം സ്‌കൂളുകാര്‍ എടുത്തുകൊണ്ട് പോകാത്തതിന് സഖാക്കള്‍ എന്ത് പിഴച്ചു

തലക്കെട്ട് മാത്രമേ വായിച്ചുള്ളൂ

തലക്കെട്ട് മാത്രമേ വായിച്ചുള്ളൂ

തലക്കെട്ട് മാത്രമേ വായിക്കൂ എന്നറിഞ്ഞ മാധ്യമങ്ങള്‍ ഞങ്ങള്‍ ട്രോളന്മാരെ ചതിച്ചതാ - ധര്‍മജന്‍ ജെ പി ജെ.

മന്ത്രിയെ പറഞ്ഞിട്ട് കാര്യമില്ല

മന്ത്രിയെ പറഞ്ഞിട്ട് കാര്യമില്ല


ഓണപ്പരീക്ഷയായിട്ടും പുസ്തകം കിട്ടിയില്ലല്ലോ - അത് പിന്നെ സ്‌കൂളുകള്‍ക്ക് എത്ര പുസ്തകം വേണമെന്ന് അറിയാഞ്ഞിട്ടാ

 ഉമ്മന്‍ചാണ്ടി

ഉമ്മന്‍ചാണ്ടി


ഓണപ്പരീക്ഷയായിട്ടും പുസ്തകം എവിടെ സാറേ. ങേ അതിന് നിങ്ങളല്ലേ ഭരിക്കുന്നത് - അയ്യോ കൊടുത്തില്ലെങ്കില്‍ അലമ്പുണ്ടാക്കാനല്ലേ ഞങ്ങക്കറിയൂ

ആയെന്നാ തോന്നുന്നേ

ആയെന്നാ തോന്നുന്നേ


ചിന്ത ജെറോമിന്റെയും പിണറായിയുടെയും പോസ്റ്റുകളാണ് ആളുകള്‍ കളിയാക്കി ഷെയര്‍ ചെയ്യുന്നത്. കുഴപ്പായി എന്നാ തോന്നുന്നേ

 നിങ്ങളല്ലേ അത്

നിങ്ങളല്ലേ അത്

അന്ന് പാഠപുസ്തകത്തിന് വേണ്ടി സമരം ചെയ്തത് നിങ്ങളല്ലേ.. അല്ല അന്ന് ഞങ്ങളില്ല സര്‍

അബ്ദുറബ്ബ്

അബ്ദുറബ്ബ്


ഇപ്പോഴത്തെ വിദ്യാഭ്യാസ മന്ത്രിയും അബ്ദുറബ്ബും. ഒരു തലയണമന്ത്രം ട്രോള്‍

 അന്നും ഇന്നും

അന്നും ഇന്നും


കഴിഞ്ഞ വര്‍ഷം പുസ്തകം കിട്ടാന്‍ വൈകിയപ്പോള്‍ കടിച്ചുകീറാന്‍ ചെന്നു. ഇപ്പോ മിണ്ടാതെ ചിരിച്ചോണ്ടിരിക്കുന്നു

 തള്ളാരുന്നു

തള്ളാരുന്നു


പണ്ട് ഇവരുടെ തള്ള് കേട്ടപ്പോ വിചാരിച്ചത് ഇവര് വന്നാ പുസ്തകം കൊണ്ട് ആറാട്ട് നടത്തുമെന്നാ... ഇപ്പഴാ മനസിലായത് ഇവര് പുസ്തകമേ കണ്ടിട്ടില്ലെന്ന്

 സ്‌കൂള്‍മന്ത്രി

സ്‌കൂള്‍മന്ത്രി


അഖിലാണ്ഡ മണ്ടന്‍മാര്‍ ഭരണത്തിലെത്തി. അതിലൊരു തിരുമണ്ടന്‍ മന്ത്രിയുമായി - ആളുകള്‍ പാടിനടക്കുന്നത് ഇങ്ങനെയൊക്കെയാണ്

 പിന്നെ ശീലമാകും

പിന്നെ ശീലമാകും


ആദ്യമൊക്കെ കുറച്ച് വിഷമം തോന്നും. പതിയെ ശീലമാകും. രവീന്ദ്രനാഥിന് റബ്ബിന്റെ ക്ലാസ്.

ഇപ്പോഴും പ്രസിലാണോ

ഇപ്പോഴും പ്രസിലാണോ


ഓണപ്പരീക്ഷയെത്താറായ് സഖാവേ പുസ്തകം മുഴുവന്‍ പ്രസിലാണോ.. ചങ്കില്‍ കുത്തരുത്

 എന്നാരും വിചാരിക്കേണ്ട

എന്നാരും വിചാരിക്കേണ്ട


ഓണപ്പരീക്ഷയ്ക്ക് മുന്‍പേ ഞങ്ങള്‍ പാഠപുസ്തകം വിതരണം ചെയ്യും എന്നാരും വിചാരിക്കേണ്ട

സ്‌കൂളുകള്‍ വാങ്ങാന്‍ പോയില്ല

സ്‌കൂളുകള്‍ വാങ്ങാന്‍ പോയില്ല


ഏതോ സ്‌കൂളുകള്‍ പുസ്തകം വാങ്ങാന്‍ പോയില്ല. പുസ്തകം അച്ചടിച്ചുകഴിഞ്ഞില്ല എന്ന് പറഞ്ഞ് പരത്തിയേക്ക്. അല്ല പിന്നെ.

 എസ് എഫ് ഐ

എസ് എഫ് ഐ


ഓണപ്പരീക്ഷ എത്തി ചേട്ടാ. കഴിഞ്ഞ വര്‍ഷത്തെ പോലെ സമരമൊക്കെ ഇത്തവണയും കാണുമല്ലോ അല്ലേ. നിങ്ങളൊന്ന് പോയേ..

 പിണറായി

പിണറായി


പിള്ളേരിക്ക് പഠിക്കാന്‍ പാഠപുസ്തകം കൊടുക്കാത്ത മുഖ്യമന്ത്രി എവിടേടാ.. യെസ് പിണറായി ഹിയര്‍. സോറി ഞങ്ങ കരുതി ഉമ്മഞ്ചാണ്ടി ആയിരിക്കുമെന്ന്

 പാഠപുസ്തകം

പാഠപുസ്തകം


ഒരു നിശബ്ദ ട്രോള്‍.

English summary
Social media troll Chief Minister Pinarayi Vijayan and CPM as text book delayed in some school.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X