കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടിജി മോഹന്‍ദാസിന് ഇത്രയും വിവരമില്ലേ... ? റിപ്പോര്‍ട്ടര്‍ ടിവിയില്‍ സ്വരാജ് പൊളിച്ചടുക്കി

  • By Desk
Google Oneindia Malayalam News

കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ആര്‍എസ്എസ്സുകാരോട് പലരും ചോദിച്ച ചോദ്യമാണ് - ആരാണ് സി കേശവന്‍? ഇങ്ങനെ ഒരു ചോദ്യം ചോദിക്കാന്‍ കാരണം ഉണ്ട്. റിപ്പോര്‍ട്ടര്‍ ടിവിയിലെ എഡിറ്റേഴ്‌സ് അവറില്‍ ബിജെപി നേതാവായ എഎന്‍ രാധാകൃഷ്ണന്‍ പറഞ്ഞ ഒരു ചരിത്രപരമായ തെറ്റായിരുന്നു അത്.

ഒരമ്പലം കത്തിനശിച്ചാല്‍ അത്രയും അന്ധവിശ്വാസം കുറയും എന്ന് പറഞ്ഞത് കമ്യൂണിസ്റ്റുകാര്‍ ആണെന്നായിരുന്നു അത്. എന്നാല്‍ അങ്ങനെ പറഞ്ഞത് സി കേശവന്‍ ആയിരുന്നു. അക്കാര്യം അവതാരകനായ അഭിലാഷ് മോഹന്‍ ചൂണ്ടിക്കാണിക്കുകയും ചെയ്തു. അപ്പോഴാണ് ആരാണ് സി കേശവന്‍ എന്ന ചോദ്യം ചോദിച്ച് മറുപടിയില്ലാതെ എഎന്‍ രാധാകൃഷ്ണന്‍ കുടുങ്ങിയത്.

അതില്‍ തീര്‍ന്നില്ല കാര്യങ്ങള്‍. കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടര്‍ ടിവിയില്‍ എഡിറ്റേഴ്‌സ് അവറില്‍ ടിജി മോഹന്‍ദാസും ഇത് ആവര്‍ത്തിച്ചു. ഇത്താവണ എതിര്‍ പാനലില്‍ ഉണ്ടായിരുന്നത് എം സ്വരാജ് ആയിരുന്നു. അപ്പോള്‍ പിന്നെ എന്താണ് സംഭവിച്ചിട്ടുണ്ടാവുക എന്ന് ഊഹിക്കാമല്ലോ...

സി കേശവന്‍

സി കേശവന്‍

സി കേശവന്‍ തിരുക്കൊച്ചി മുഖ്യമന്ത്രി ആയിരുന്നു. സ്വാതന്ത്ര സമര സേനാനി ആയിരുന്നു. എസ്എന്‍ഡിപി യോഗത്തിന്റെ സെക്രട്ടറിയായിരുന്നു. സര്‍വ്വോപരി ഒരു നിരീശ്വരവാദിയും. അദ്ദേഹം ഒരിക്കലും ഒരു സിപിഎമ്മുകാരന്‍ ആയിരുന്നില്ല.

അമ്പലം നശിച്ചാല്‍

അമ്പലം നശിച്ചാല്‍

ഒരു അമ്പലം നശിച്ചാല്‍ അത്രയും അന്ധവിശ്വാസങ്ങള്‍ നശിക്കും എന്ന് പറഞ്ഞത് സി കേശവന്‍ ആയിരുന്നു. അത് പറഞ്ഞത് സിപിഎമ്മുകാര്‍ ആയിരുന്നില്ല.

ആവര്‍ത്തിച്ചു

ആവര്‍ത്തിച്ചു

റിപ്പോര്‍ട്ടര്‍ ടിവിയില്‍ കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയിലും ടിജി മോഹന്‍ദാസ് ആവര്‍ത്തിച്ചത് ഇക്കാര്യം തന്നെ ആയിരുന്നു. ഒരു അമ്പലം കത്തിനശിച്ചാല്‍ അത്രയും അന്ധവിശ്വാസം ഇല്ലാതാകുമെന്ന് പറഞ്ഞത് കമ്യൂണിസ്റ്റുകാരെന്ന്.

പച്ചക്കള്ളം

പച്ചക്കള്ളം

ഇത്തരം പച്ചക്കള്ളങ്ങള്‍ പ്രചരിപ്പിക്കരുതെന്നാണ് എം സ്വരാജ് ഇതിനോട് പ്രതികരിച്ചത്. ചരിത്രം അറിയാഞ്ഞിട്ടല്ല ടിജി മോഹന്‍ദാസിനെ പോലുള്ള ആര്‍എസ്എസ്സുകാര്‍ ഇങ്ങനെ പറയുന്നതെന്നും സ്വരാജ് പറഞ്ഞു.

പഠിക്കണം

പഠിക്കണം

ചരിത്രം അറിയില്ലെങ്കില്‍ അത് പഠിക്കണം എന്നാണ് സ്വരാജ് മോഹന്‍ദാസിനെ ഉപദേശിച്ചത്. പ്രായം അതിന് ഒരു തടസ്സമല്ലെന്നും പറഞ്ഞു. പ്രായത്തെ ബഹുമാനിക്കുന്നതുകൊണ്ട് ഇക്കാര്യത്തില്‍ കൂടുതലൊന്നും പറയുന്നില്ലെന്നും സ്വരാജ് പറഞ്ഞു.

കെ ദാമോദരന്‍

കെ ദാമോദരന്‍

സ്വരാജിന്റെ ചോദ്യത്തിന് അപ്പോള്‍ മറുപടിയുമായി ടിജി മോഹന്‍ദാസ് പറഞ്ഞു. അമ്പലം കത്തിനശിച്ചാല്‍ അന്ധവിശ്വാസം കുറയുമെന്ന് പറഞ്ഞത് കെ ദാമോദര്‍ ആണെന്നായിരുന്നു ടിജി മോഹന്‍ദാസിന്റെ കണ്ടെത്തല്‍.

ആവര്‍ത്തിച്ചാല്‍

ആവര്‍ത്തിച്ചാല്‍

തുടര്‍ന്നുള്ള ചര്‍ച്ചയില്‍ സി കേശവനേയും കെ ദാമോദരേനും വിട്ട് ടിജി മോഹന്‍ദാസ് മറ്റൊരു വിഷയത്തിലേക്ക് കടന്നു. അപ്പോള്‍ സ്വരാജ് വീണ്ടും ചോദിച്ചു... ഉത്തരം കെ ദാമോദരന്‍ എന്ന് തന്നെ!!!

ചിരിച്ചുകൊണ്ട്

ചിരിച്ചുകൊണ്ട്

ഒരു വില്‍ ഒരു ചിരിചിരിച്ച് ആ ചര്‍ച്ച തന്നെ അവസാനിക്കുകയായിരുന്നു. അവതാരകനായ അഭിലാഷിന് പോലും ചിരി അടക്കാന്‍ കഴിയുന്നുണ്ടായില്ല.

വീഡിയോ


ഇതാണ് ആ ചര്‍ച്ചയുടെ വീഡിയോ. കണ്ട് നോക്കൂ...

English summary
TG Mohandas repeated the statement of C Kesavan as K Damodarans' in Reporter TV. M Swaraj criticised his historical blunder.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X