• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഷട്ടർ തുറന്നപ്പോൾ വന്നത് 'ജലദേവത'... ബഹളമുണ്ടാക്കിയത് 'ജിഹാദികൾ'!!! ടിജി മോഹൻദാസിനെ വലിച്ചൊട്ടിച്ചു

  • By Desk

ഒരു പൊങ്കാല തീരുന്നതിന് മുമ്പാണ് ബിജെപിയുടെ ഇന്റലക്ച്വല്‍ സെല്‍ തലവന്‍ ടിജി മോഹന്‍ദാസിന് അടുത്ത പൊങ്കാല ലഭിക്കുന്നത്. കലൈഞ്ജര്‍ കരുണാനിധി ചെയ്ത മൂന്ന് നല്ല കാര്യങ്ങള്‍ പറയാന്‍ ട്വീറ്റ് ചെയ്ത മോഹന്‍ദാസിന് തമിഴ് മക്കളുടെ വക കിട്ടിയത് നല്ല പൊങ്കാല തന്നെ ആയിരുന്നു.

ഇപ്പോഴിതാ, ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട മോഹന്‍ദാസ് ചെയ്ത ട്വീറ്റുകളും സോഷ്യല്‍ മീഡിയയുടെ പൊങ്കാല ഏറ്റുവാങ്ങുകയാണ്. മുമ്പും വര്‍ഗ്ഗീയ ട്വീറ്റുകളുടെ പേരില്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള ആളാണ് മോഹന്‍ദാസ്.

ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നതിനെ പോലും വര്‍ഗ്ഗീയമായിട്ടാണ് മോഹന്‍ദാസ് കാണുന്നത്. അദ്ദേഹത്തിന്റെ ട്വീറ്റും, അതിന് കിട്ടിയ മറുപടികളും പൊങ്കാലകളും ഇങ്ങനെ...

ജലദേവത!

ജലദേവത!

കുറേ ജിഹാദികള്‍ ബഹളം വച്ചതൊഴിച്ചാല്‍ , ജനങ്ങള്‍ സംയമനത്തോടെ കാര്യങ്ങള്‍ നടത്തുന്നു. ഓരോ ഷട്ടര്‍ തുറക്കുമ്പോഴും, ആര്‍പ്പുവിളികളോടെ ജലദേവതയെ സ്വാകരിക്കുന്നു. എല്ലാവര്‍ക്കും രക്ഷയായി സൈന്യവും എത്തിയിരിക്കുന്നു.

വന്‍ കുഴപ്പം പ്രതീക്ഷിച്ച ജിഹാദികള്‍ നിരാശരായിക്കുന്നു- ഇങ്ങനെ ആയിരുന്നു ടിജി മോഹന്‍ദാസിന്റെ ട്വീറ്റ്.

ജിഹാദികള്‍ എവിടെ നിന്ന്?

ജിഹാദികള്‍ എവിടെ നിന്ന്?

ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കുന്നത് സംബന്ധിച്ച് പലവിധത്തിലുള്ള ആശങ്കകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അതില്‍ ജിഹാദികള്‍ ബഹളം വച്ചത് എപ്പോഴാണെന്ന് കേരളത്തിലെ പൊതുജനം കണ്ടിട്ടില്ല. ടിജി മോഹന്‍ദാസ് മാത്രമാണോ അത്തരം ഒരു കാഴ്ച കണ്ടത് എന്നാണ് പലരുടേയും സംശയം.

ഉഗ്ര വിഷമുള്ള സര്‍പ്പങ്ങള്‍ പോലും

ഉഗ്ര വിഷമുള്ള സര്‍പ്പങ്ങള്‍ പോലും

ടിജി മോഹന്‍ദാസിന്റെ ട്വീറ്റിനെതിരെ വ്യാപകമായ പ്രതിഷേധം ആണ് ഉയര്‍ന്നിട്ടുള്ളത്. ഉഗ്ര വിഷമുള്ള സര്‍പ്പങ്ങള്‍ പോലും ആ സമയത്ത് വിഷം ചീറ്റില്ല മനുഷ്യാ എന്നണ് എഴുത്തുകാരി എസ് ശാദരക്കുട്ടി ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്.

കരദേവതമാരായതുകൊണ്ടല്ല ക്ഷമിക്കുന്നത്

ഒരു പ്രശ്‌നം ഉണ്ടാകുമ്പോള്‍ രക്ഷിക്കാനും രക്ഷപ്പെടാനും മാത്രമേ ജന്മുക്കള്‍ പോലും ശ്രമിക്കാറുള്ളത്. ജന്തു നിയമം പോലും താണെന്നാണ് ഞങ്ങളൊക്കെ പഠിച്ചിട്ടുണ്ട്. ആ പ്രകൃതി നിയമമൊക്കെ ഓര്‍ത്തിട്ട് മാത്രമാണ് മിസ്റ്റര്‍ ടിജി മോഹന്‍ദാസ് നിങ്ങളോട് ക്ഷമിക്കുന്നത്. കരദേവതമാരായതുകൊണ്ടല്ല, തക്ക ഭാഷ പറയാന്‍ അറിയാഞ്ഞിട്ടും അല്ല- ശാരദക്കുട്ടിയുടെ ഫേസ്ബക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത് ഇങ്ങനെ ആണ്.

ബിജെപി കാര്യാലത്തേയും അനുഗ്രഹിക്കട്ടേ!!!

മോഹന്‍ദാസിന്റെ ട്വീറ്റിനെ പരിസഹിച്ചുകൊണ്ട് ഒരുപാട് പേര്‍ രംഗത്ത് വന്നിട്ടുണ്ട്. ജലദേവത ഉടന്‍ തന്നെ നമ്മുടെ ബിജെപി കാര്യാലയത്തെ അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു എന്നായിരുന്നു സര്‍ക്കാസം ഐഡിയായ സഞ്ജീവനി മോഹന്‍ദാസിന് മറുപടി കൊടുത്തത്.

ആ ഡാമില്‍ ചാടിക്കൂടെ

ഇയാള്‍ക്ക് ജലദേവതയുടെ അനുഗ്രഹം വാങ്ങാന്‍ ആ ഡാമിലേക്ക് ചാടിക്കൂടെ എന്നായിരുന്നു രശ്മി ആര്‍ നായര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. മോഹന്‍ദാസിന്റെ ട്വീറ്റിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതം ആയിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.

ഇന്റലക്ച്വല്‍ ദുരന്തം

ഷട്ടര്‍ ഉയര്‍ത്തി ജലദേവത ഇറങ്ങി വന്നപ്പോള്‍ ആര്‍പ്പ് വിളികളോടെ സ്വീകരിച്ചവര്‍, ജലദേവതയുടെ പോക്ക് അറബീടെ പേരിലുള്ള കടലിലേക്കാണ് കണ്ടപ്പോള്‍ ഓടിത്തളിയാര്‍ന്നോ ഇന്റലക്ച്വല്‍ ദുരന്തമേ എന്നാണ് മാധ്യമ പ്രവര്‍ത്തകന്‍ ആയ എസ് ലല്ലു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

ടിജി മോഹന്‍ദാസിന്റെ ട്വീറ്റ്

ഇതാണ് ടിജി മോഹന്‍ദാസിന്റെ ട്വീറ്റ്. ഇതിന് താഴേയും പൊങ്കാല തന്നെയാണ് നടക്കുന്നത്. എന്നാല്‍ മോഹന്‍ദാസിനെ പിന്തുണച്ച് എത്തുന്നവരും ഇക്കൂട്ടത്തില്‍ ഉണ്ട്.

ഷാജിയേട്ടാ ഇവനെയങ്ങ്; കരുണാനിധിയെ അപമാനിച്ച ടിജി മോഹന്‍ദാസിനെതിരെ ട്രോളന്‍മാരുടെ പൊങ്കാല

ഓട് മോഹന്‍ദാസേ കണ്ടം വഴി!!! അര്‍ത്തുങ്കല്‍ പള്ളിയെ ശിവക്ഷേത്രമാക്കിയ ടിജി മോഹന്‍ദാസിന് 'ഒഎംകെവി' പണി

English summary
TG Mohandas' Tweet on opening of Cheruthoni Dam shutters makes controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X