• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മമ്മൂക്കയുടെ 'ഗ്രേറ്റ് ഫാദറിനെ' പൊളിച്ചടുക്കി രശ്മി നായരുടെ റിവ്യൂ! റേറ്റിങ് കണ്ടാല്‍ ഞെട്ടിപ്പോകും

  • By രശ്മി നരേന്ദ്രൻ

ആരാധകര്‍ കാത്തിരുന്ന മമ്മൂട്ടി ചിത്രമാണ് ദ ഗ്രേറ്റ് ഫാദര്‍. പുലിമുരുകനെ വെല്ലുന്ന കളക്ഷന്‍ സ്വന്തമാക്കും എന്നാണ് ആരാധകരുടെ അവകാശവാദം. ആദ്യ ഷോയ്ക്ക് ശേഷം സോഷ്യല്‍ മീഡിയയില്‍ സിനിമയുടെ നിരൂപണങ്ങള്‍ തുടരെത്തുടരെ പ്രത്യക്ഷപ്പെട്ടുതുടങ്ങിയിട്ടുണ്ട്.

രശ്മി നായര്‍ എഴുതിയ ഒരു റിവ്യൂ ആണ് ഇപ്പോള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നത്. രശ്മി ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ തന്നെ കണ്ടതിന് ശേഷം എഴുതിയ റിവ്യൂ പക്ഷേ ഗ്രേറ്റ് ഫാദറിന് അത്ര ഗുണം ചെയ്യുമെന്ന് തോന്നുന്നില്ല.

വെറുതേ പറഞ്ഞാല്‍ പോരല്ലോ... ആ റിവ്യുവില്‍ എന്താണുള്ളത് എന്നല്ലേ പ്രധാനം!!!

അപ്പോ സിനിമ കണ്ടില്ലേ

ഗ്രേറ്റ് ഫാദര്‍ , മൈ റിവ്യൂ എന്ന തലക്കെട്ടോടെയാണ് രശ്മി നായരുടെ കുറിപ്പ് തുടങ്ങുന്നത്. എന്നാല്‍ അതിന് ശേഷം പറയുന്ന കാര്യങ്ങളാണ് ശരിക്കും തമാശ.

തീയേറ്ററിലെ എസി നന്നായി

തീയേറ്ററിലെ എസി നന്നായി പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. സീറ്റുകള്‍ നല്ല നിലവാരം പുലര്‍ത്തി!!!

സിനിമയ്ക്ക് മുതല്‍ക്കൂട്ടായത്

ടിക്കറ്റ് കീറിത്തന്ന കൗണ്ടറിലെ ചേട്ടന്റെ പെര്‍ഫോമന്‍സും പാര്‍ക്കിങ്ങില്‍ സ്ലോമോഷനില്‍ റിവേഴ്‌സ് ഇടാന്‍ കൈയ്യും കാലും ഇളക്കി മറിച്ച സെക്യൂരിറ്റിയുടെ ആക്ഷനും സിനിമയ്ക്ക് മുതല്‍ക്കൂട്ടാണെന്നാണ് രശ്മി പറയുന്നത്.

നിരാശപ്പെടുത്താന്‍ സാധ്യത!

പോപ്പ് കോണ്‍ കൗണ്ടര്‍ തുറക്കാതിരുന്നതും മൊട്ട പഫ്‌സിന് എരിവ് കൂടിയതും കുട്ടികളെ നിരാശപ്പെടുത്താന്‍ സാധ്യതയുണ്ട്. എന്നാലും ഫാമിലി പ്രേക്ഷകരം മുമ്പില്‍ കണ്ട് ഒരുക്കിവച്ച സമൂസ ആ കുറവുകള്‍ മറികടക്കാന്‍ സഹായിക്കുമത്രെ.

മനം മയക്കുന്ന ബിജിഎം!!!

ഇന്റര്‍വെല്‍ സമയത്ത് കാണിച്ച പരസ്യങ്ങളുടെ ബിജിഎം മനംമയക്കുന്നതായിരുന്നു എന്നാണ് അടുത്തത്! പക്ഷേ സിനിമയെ കുറിച്ച് ഒരക്ഷരം പോലും മിണ്ടുന്നില്ല.

സിസിടിവി ക്യാമറയുയെ ആംഗിള്‍

ടിക്കറ്റ് വാങ്ങി ബാൽക്കണിയിലേക്ക് കയറുന്ന കോറിഡോറിൽ ഉള്ള CCTV ക്യാമറയുടെ ആംഗിൾ മലയാളത്തിൽ ഇത്രയും സ്റ്റൈലിഷ് ആയി ഒരു തീയറ്ററിലും സെറ്റ് ചെയ്തിട്ടുണ്ടാകില്ല.

ബ്ലോക്ക് ബസ്റ്റർ... ഉറപ്പിച്ചു!

ദേശീയഗാനം കേട്ടുതുടങ്ങിയപ്പോൾ തന്നെ എഴുന്നേറ്റുനിന്ന ജനകൂട്ടത്തെ കണ്ടപ്പോൾ തന്നെ പടം ബ്ലോക്ക് ബസ്റ്റർ ആണെന്ന് ഉറപ്പിച്ചു. എന്നാലും നരേന്ദ്രമോഡി വന്നപ്പോൾ ആ ആവേശം കൂവലായി മാറിയത് പടത്തെ ബാധിക്കാൻ സാധ്യതയുണ്ട്.

ന്യൂ ജനറേഷൻ മേക്കിങ്

എന്റെ അടുത്ത സീറ്റിലിരുന്നു ലയ്സ് വേണമെന്ന് കരഞ്ഞ കുട്ടി നിലനിൽക്കുന്ന പോപ്കോൺ കപ്പലണ്ടി സിനിമാ സങ്കല്പങ്ങളെ വെല്ലുവിളിക്കുന്ന ന്യൂ ജെനറേഷൻ മേക്കിങ് ആയിരുന്നു.

ബാത്ത് റൂമിനടക്കം!

ഇടയ്ക്കു ബാത്രൂമിൽ പോയില്ലായിരുന്നു എങ്കിൽ വലിയ നഷ്ടമായേനെ തുടക്കം മുതൽ ഒടുക്കം വരെ കയ്യടക്കത്തോടെ നിർമിച്ചിരിക്കുന്ന ക്ലോസെറ്റുകൾ ഫ്ലഷ് ഓൺ ചെയ്യ്തു തിരികെ നടക്കുമ്പോൾ ആ ബാത്രൂം നമ്മുടെ ഉള്ളിൽ മായാതെ നിൽക്കും. ഒടുവിൽ പുറത്തിറങ്ങി വണ്ടിയിൽ കയറാൻ നേരം സെക്യൂരിറ്റി നൽകുന്ന ചിരി മറ്റൊരു ക്ലൈമാക്സിലും കാണാൻ കഴിയില്ല.

റേറ്റിംഗ്

മൊട്ട പപ്സ് - 2.5/5 (എരിവു ആയിരുന്നു )

സമൂസ -4/5

മിനറൽ വാട്ടർ -4.5/5

പോപ്കോൺ -കിട്ടിയില്ല

ഞാൻ മാത്രം അനുഭവിച്ചാൽ പോരല്ലോ!

ഞാൻ മാത്രം അനുഭവിച്ചാൽ പോരല്ലോ പോയി കണ്ടു അനുഭവിക്ക് എന്ന് പറഞ്ഞാണ് രശ്മി തന്റെ 'സിനിമ റിവ്യു' അവസാനിപ്പിക്കുന്നത്.

ഇതാണ് രശ്മി ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ്. ഇപ്പോൾ തന്നെ ഫാൻസിന്റെ പൊങ്കാല തുടങ്ങിക്കഴിഞ്ഞു

English summary
The great Father satire review by Reshmi R Nair.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more