
വധുവിനെ പിന്നിലിരുത്തി വരൻ മൂന്നുതവണ ചാടി; നാലാമത്തെ തവണ സംഭവിച്ചത് കേട്ടാൽ ഞെട്ടിപോകും!
വധു വരന്മാരുടെ വിവാഹ വേദികളിൽ പലതരത്തിലുള്ള ആഘോഷങ്ങൾ, അഭ്യാസപ്രകടനങ്ങളൊക്കെ സാധാരണരീതിയിൽ നടക്കാറുണ്ട്. എന്നാൽ, ഒരല്പം വ്യത്യസ്ത കാഴ്ച വിവാഹത്തിനെത്തിയവർക്കായി ഒരുക്കാൻ ശ്രമിച്ച വധുവിനും വരനും ഒടുവിൽ പറ്റിയതാകട്ടെ അപ്രതീക്ഷിതമായ അപകടമായിരുന്നു. നൃത്തച്ചുവടുകളുമായി വേദിയിലേക്ക് പാഞ്ഞെത്തുന്ന വധു- വരന്മാർക്കാണ് പിന്നീട് അപകടമുണ്ടായത്.

കൈകൾ കോർത്ത് പിടിച്ച് ചെറുനൃത്ത ചുവടുകളുമായി വേദിയിലേക്ക് എത്തുകയാണ് വധുവും വരനും. നൃത്തച്ചുവടുകൾ ഒരല്പം വേഗത്തിലാക്കാൻ തുടങ്ങി. വിവാഹത്തിനെത്തിയവർ ഇതു കണ്ട് ഇരുവരെയും പ്രോത്സാഹിപ്പിക്കുകയും നിറഞ്ഞ കയ്യടിയോടെ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ, ഈ ആഘോഷത്തിനിടയ്ക്ക് പെട്ടെന്ന് വധുവിനെ വരൻ തൻ്റെ പുറത്തേക്ക് കയറ്റുന്നു. മൂന്ന് തവണ വധുവുമായി വരൻ ചാടി നൃത്തംവയ്ക്കുന്നു. നാലാമത്തെ ചാട്ടത്തിന് അപ്രതീക്ഷിതമായി പൊടുന്നനെ രണ്ടുപേരും താഴെ വീഴുന്നു. എന്താണ് സംഭവിക്കുന്നതെന്നറിയാതെ കണ്ടു നിന്നവർ പെട്ടെന്ന് ഞെട്ടിപോയി.
അതീവ സുന്ദരിയായി ഗോപിക രമേശ്: തണ്ണീര്‍ മത്തന്‍ താരത്തിന്റെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

എന്നാൽ, രണ്ടുപേരും പെട്ടെന്ന് നിലത്തുവീണെങ്കിലും ഇത് കണ്ടെത്തുന്ന കാഴ്ചക്കാരിൽ നിന്ന് മറയ്ക്കാൻ യുവതി നൃത്തം തുടരുകയും ചെയ്യുന്നുണ്ട്. ഇതും ദൃശ്യങ്ങളിൽ കാണാം. എന്നാൽ നൃത്തത്തിനിടെ വീണ സ്ഥലത്ത് നിന്ന് വരനെ എഴുന്നേൽക്കാൻ അല്പസമയം വേണ്ടി വന്നു. വരൻ വീണുകിടക്കുന്നത് ശ്രദ്ധിക്കാതിരിക്കാനാണ് വധു നൃത്തം തുടരുന്നതെന്ന് വീഡിയോയിൽ നിന്ന് വ്യക്തമാണ്. ഇതിൽ വധു മദ്യപിച്ചിട്ടുണ്ടോ എന്നതടക്കമുള്ള ചോദ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഈ വീഡിയോ പ്രചരിച്ചതോടെ ചർച്ചയാവുകയാണ്.

വിവാഹാഘോഷങ്ങളിൽ ഇത്തരം പലതരത്തിലുള്ള വ്യത്യസ്തതകൾ ചടങ്ങുകളുടെ ഭാഗമായി കാണികൾക്ക് മുന്നിൽ അവതരിപ്പിക്കുണ്ട്. അടുത്തിടെ തൃശ്ശൂരിലെ ഒരു വിവാഹവേദിയിൽ വരനും വധുവും വേദിയിൽ നിൽക്കുന്ന സമയത്ത് അവർക്കായി ഇവൻറ് മാനേജ്മെൻറ് സംഘത്തിലെ ഒരാൾ കൊണ്ടുവന്ന 'വെഡിങ് കേക്ക്' പെട്ടെന്ന് താഴെവീണ് ഇല്ലാതാകുന്നത് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

എന്നാൽ, പെട്ടെന്ന് ഞെട്ടിയ ആളുകളുടെയും വധുവിൻ്റെയും വരൻ്റെയും ബന്ധുക്കളുടെയും മുന്നിൽ അപ്രതീക്ഷിതമായി മുകളിൽ നിന്ന് ഒരു കേക്ക് താഴേക്ക് കെട്ടിയിറക്കുകയായിരുന്നു. ഒരു നിമിഷം വിവാഹത്തിനെത്തിയ മുഴുവനാളുകളും അമ്പരന്ന വേദിയിൽ വീണ്ടും സന്തോഷം പ്രകടമാകുകയായിരുന്നു. എല്ലാവരും നിറഞ്ഞ ചിരികളോടെ ആഘോഷം തുടരുകയുമായിരുന്നു.
ആർഎസ്എസ്സിൻ്റെ 'പ്രവർത്തനങ്ങൾ' സമഗ്രമായി വിലയിരുത്തും; കീഴ്ഘടകങ്ങൾക്ക് നിർദ്ദേശവുമായി സിപിഎം

പിന്നീട്, ഇതേക്കുറിച്ച് മാധ്യമങ്ങളോട് വിശദീകരിച്ച വെഡിങ് സംഘത്തിലെ പ്രധാനിയായ കക്ഷി പറഞ്ഞത് ഇതൊക്കെ ഇവൻ്റ് മാനേജ്മെൻ്റ് സംഘത്തിൻ്റെ 'സർപ്രൈസി'ൻ്റെ ഭാഗമാണെന്നായിരുന്നു. ഈ സംഘത്തിലെ ഒരാൾക്കും വിവാഹ സംഘത്തിലെ അടുത്ത രണ്ടുപേർക്കും മാത്രമായിരുന്നു തൃശൂരിൽ നടന്ന 'വെഡിങ് കേക്ക് ' സംഭവത്തെ കുറിച്ച് നേരത്തെ അറിയാമായിരുന്നത്.