കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2016ല്‍ അധികം ഉപയോഗിച്ച പാസ് വേര്‍ഡ് കേട്ടാല്‍ ഞെട്ടും; ഇക്കൂട്ടത്തില്‍ നിങ്ങളുടെ പാസ് വേര്‍ഡും!

  • By Sandra
Google Oneindia Malayalam News

വാഷിംഗ്ടണ്‍: അക്കൗണ്ടുകളുടെ സുരക്ഷ പാസ് വേര്‍ഡുകളുടെ കയ്യിലാണെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ 2016ല്‍ ഏറ്റവുമധികം ഉപയോഗിച്ച പാസ് വേര്‍ഡിനെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍ ലോകത്തെ തന്നെ ഞെട്ടിയ്ക്കുന്നതാണ്. ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്ത വര്‍ഷമായ 2016ല്‍ 123456 എന്ന നമ്പറാണ് ഏറ്റവുമധികം പേര്‍ പാസ് വേര്‍ഡായി ഉപയോഗിച്ചിട്ടുള്ളത്.

ഓണ്‍ലൈന്‍ തട്ടിപ്പുകളിലൂടെ പുറത്തുവന്ന ഒരുകോടിയോളം രഹസ്യകോഡുകള്‍ അടിസ്ഥാനമാക്കി നടത്തിയ ഗവേഷണത്തിലാണ് ഈ കണ്ടെത്തല്‍. അമേരിക്ക ആസ്ഥാനമാക്കി പ്രവര്‍ത്തിയ്ക്കുന്ന കീപ്പര്‍ സെക്യൂരിറ്റി എന്ന സ്ഥാപനമാണ് പാസ് വേര്‍ഡുകളെക്കുറിച്ചുള്ള ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിട്ടുള്ളത്.
123456789, qwerty എന്നിവയും പാസ് വേര്‍ഡായി ഉപയോഗിക്കുന്നവയില്‍ ഉള്‍പ്പെടുന്നു. ഇതിന് പുറമേ 12345678, password, 123123 എന്നിവയുമാണ് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന പത്ത് പാസ് വേര്‍ഡുകളില്‍ ഉള്‍പ്പെടുന്നത്.

password

ഇത്തരത്തില്‍ ഹാക്ക് ചെയ്യാന്‍ എളുപ്പമുള്ള പാസ് വേര്‍ഡുകള്‍ ഉപയോഗിക്കാന്‍ അനുവദിയ്ക്കുന്ന വെബ്ബ്‌സൈറ്റുകള്‍ക്ക് ഉപഭോക്താക്കളോട് പ്രതിബന്ധത കുറവാണെന്നും ഗവേഷണ ഫലം ചൂണ്ടിക്കാണിക്കുന്നത്. ഇന്റര്‍നെറ്റില്‍ അടിസ്ഥാന സുരക്ഷ ഉറപ്പുവരുത്തുന്നതിന് സഹായിക്കുന്ന പാസ് വേര്‍ഡുകള്‍ അശ്രദ്ധമായി ഉപയോഗിക്കുന്നതിലൂടെ തട്ടിപ്പ് വര്‍ധിയ്ക്കുമെന്നും ഗവേഷകര്‍ പറയുന്നു.

English summary
In a welcome move, the Reserve Bank of India (RBI) on Monday decided to increase the cash withdrawal limit from ATMs to Rs 10,000 per day from the present Rs 4,500 with immediate effect.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X