കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാന്താ... ഞാനും പോരാം, തൃശൂര്‍ പൂരം കാണാന്‍! പൂരട്രോളുകള്‍ കാണണം കാന്താ, ട്രോളുകള്‍ കണ്ടൊന്ന്...!!

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരം കാണാന്‍ പതിനായിരങ്ങളാണ് ഒഴുകിയെത്തുക. ഇലഞ്ഞിത്തറ മേളവും, കുടമാറ്റവും, വെടിക്കെട്ടും പുരുഷാരവും എല്ലാം പൂരത്തിന്റെ മാറ്റ് കൂട്ടും.

എന്നാല്‍ പൂരം വെറുതേയങ്ങ് കണ്ടാല്‍ മാത്രം മതിയോ? ട്രോളില്ലാതെ മലയാളികള്‍ക്ക് എന്ത് ആഘോഷം!!! 'അച്ചാറും പപ്പടവും' എന്ന ഫേസ്ബുക്ക് പേജ് പ്രസിദ്ധീകരിച്ച ട്രോള്‍ തൃശൂരിന്റെ പൂരം ട്രോളുകള്‍ ഒന്ന് കണ്ട് നോക്കാം...

പൂരമൊക്കെ എന്ത്...

പൂരം കൂടാനെത്തുന്നവര്‍ക്ക് ബ്ലോക്കും തിരക്കും ഒക്കെ രസമായിരിക്കും. പക്ഷേ അത് വഴി യാത്ര ചെയ്യുന്നവന്റെ അവസ്ഥ എന്തായിരിക്കും!

ഏതാണ്ടിത് പോലെ!!!

പൂരം ആണോ... ഉത്സവക്കമ്മിറ്റിക്കാര്‍ക്കൊക്കെ ഒരേ യൂണിഫോം ആയിരിക്കും. എങ്ങനെ തിരിച്ചറിയുമോ എന്തോ...

വേറെ എന്ത് ചെയ്യാന്‍

പ്രവാസി തൃശൂരുകാരുടെ കാര്യമാണ് കഷ്ടം. പൂരാവേശമൊക്കെ മറ്റുള്ളവര്‍ക്കൊപ്പം ടിവിയില്‍ അല്ലേ കാണാന്‍ പറ്റൂ...

ഇങ്ങനേയും ചിലര്‍

ഇത്തരക്കാരെ എല്ലാ ആഘോഷങ്ങളിലും കാണാന്‍ പറ്റും. തൃശൂര്‍ പൂരത്തിനാണെങ്കില്‍ പിന്നെ ചിലര്‍ മൈക്ക് കിട്ടിയാല്‍ താഴെ വയ്ക്കില്ല.

അന്നദാനം പൊളിക്കും

പൂരം ദിവസം അമ്പത്തില്‍ അന്നദാനം എന്നൊക്കെ പറഞ്ഞാല്‍ യുദ്ധം പോലെയാണ്. പറഞ്ഞിട്ട് കാര്യമില്ലല്ലോ...

വെടിക്കെട്ടുകാരന്‍

വെടിക്കെട്ടുകാരനെ ഉടുക്ക് കൊട്ടി പേടിപ്പിക്കരുത് എന്നൊരു ചൊല്ലുണ്ട്. എന്തായാലും സംഗതി ക്ലീന്‍ ആയി അവസാനിക്കുന്നത് വരെ വെടിക്കെട്ടുകാരന് സമാനാധനം ഉണ്ടാവില്ല.

ഇതൊക്കെയെന്ത്

അല്ലെങ്കിലും വെടിക്കെട്ടുകാര്‍ക്കൊക്കെ ഒടുക്കത്തെ ധൈര്യം ആയിരിക്കുമല്ലോ...

ക്ടാവേ...

പൂരപ്പറമ്പിലാണെങ്കിലും മ്മടെ ഗഡിയെ കണ്ടാല്‍ മനസ്സിലാവാതെ പോവില്ലല്ലോ. ക്ടാവിന്റെ നോട്ടം ഏതാണ്ട് ഇതുപോലിരിക്കും!

തള്ള് മൂപ്പന്‍സ്

അതിപ്പോ തൃശൂര്‍ പൂരം തന്നെ ആവണം എന്നില്ല. പഴയകാലത്തിന്റെ തനിമയും തള്ളിപ്പിടിച്ച് കുറേ പേര്‍ ഉണ്ടാകും എന്ന് ഉറപ്പാണല്ലോ...

വേണ്ടായിരുന്നു

മലാസ കപ്പലണ്ടിയെല്ലാം കൊള്ളാം... പക്ഷേ ആ മുളകുണ്ടല്ലോ... കടിച്ചാല്‍ ഇങ്ങനെ ഇരിക്കും.

അതൊഴിവാക്കാന്‍ പറ്റ്വോ

തൃശൂര്‍ പൂരത്തില്‍ ഒഴിവാക്കാന്‍ പറ്റാത്ത ഐറ്റമല്ലേ വെടിക്കെട്ട്. സാധാരണ മൂട്ടില്‍ വെയിലടിച്ചാല്‍ പോലും എഴുന്നേല്‍ക്കാത്തവര്‍ പോലും പുലര്‍ച്ചെ വെടിക്കെട്ട് കാണാന്‍ എത്തും.

പാപ്പാനോടാണോ കളി

ഇത്രയും വലിയ ആനയെ ചിലപ്പോള്‍ ഒരു തോട്ടിയുടെ പിന്‍ബലം പോലും ഇല്ലാതെ ആയിരിക്കും പാപ്പാന്‍ വഴി നടത്തുന്നത്. പാപ്പാന്‍ ഡാ... ആനയ്ക്ക് ദേഷ്യം വരാതിരുന്നാല്‍ മതിയായിരുന്നു!

വട്ടായില്ലെങ്കിലേ അത്ഭുതമുള്ളൂ

പൂരക്കമ്മിറ്റി പ്രസിഡന്റും സെക്രട്ടറിയും ഒക്കെ ഞളിഞ്ഞ് നടക്കും. പക്ഷേ പാവം ട്രഷറര്‍ ഉണ്ടല്ലോ... ഞെരിപിളി കൊള്ളുകയാകും.

പോവല്ലേ ബലൂണേ

പൂരപ്പറമ്പില്‍ നിന്ന് ഹൈഡ്രജന്‍ ബലൂണ്‍ വാങ്ങിയില്ലെങ്കില്‍ കുഞ്ഞാവയ്ക്ക് എന്ത് പൂരം. പിന്നെ ബലൂണ്‍ പോകാതിരിക്കാനാവും തത്രപ്പാട്.

കൊമ്പ് വാദ്യ കലാകാരന്‍

മേളം കേള്‍ക്കാനൊക്കെ നല്ല രസമായിരിക്കും. പക്ഷേ പാവം പിടിച്ച കൊമ്പുവാദ്യ കലാകാരനെ കുറിച്ച് ആരെങ്കിലും ഓര്‍ക്കാറുണ്ടോ....

ടൈറ്റസ് ചേട്ടാ...

ഇലഞ്ഞിത്തറ മേളം കേട്ടാല്‍ ടൈറ്റസ് ചേട്ടന്‍ മാത്രമല്ല, സാക്ഷാല്‍ മമ്മൂട്ടി പോലും തുള്ളിപ്പോകും.

എന്തൊരു ഭാവം

പൂരപ്പറമ്പില്‍ തീരെ പഞ്ഞമില്ലാത്തത് 'കോഴി'കള്‍ക്കാകും. തിരക്ക് ഒരു താക്കാക്കി മാറ്റുകയായിരിക്കുമല്ലോ ഇവരുടെ പ്രധാന പരിപാടി.

വിരിഅമിട്ട്

വിരി അമിട്ട് എന്നൊക്കെ പറഞ്ഞാല്‍ അത് തൃശൂര്‍ പൂരത്തിന്റെ തന്നെ വേണം. അത് കണ്ടാല്‍ പെണ്‍കുട്ടികള്‍ മാത്രമല്ല എല്ലാവരും ഇങ്ങനെ നിന്ന് പോകും.

എല്‍ഇഡി തിളങ്ങും

പൂരക്കാലമായാല്‍ പിന്നെ തൃശൂരിലെ കടകളിലേക്ക് രാത്രിയില്‍ നോക്കുകയേ വേണ്ട... ഇങ്ങനെ തിളങ്ങില്ലേ എല്‍ഇഡി ലൈറ്റുകള്‍...

ഒന്ന് കൊളുത്തിക്കിട്ടിയാല്‍ മതി

കുഴിയില്‍ ഇറക്കി വച്ച അമിട്ട് ഇങ്ങനെ കാത്തിരിക്കുകയാവും. ഒന്ന് കൊളുത്തിക്കിട്ടിയാല്‍ മതി, മുകളില്‍ ചെന്നങ്ങനെ പൊട്ടിത്തെറിക്കാമല്ലോ...

ഐസുകാരന്‍

ഏത് പൂരപ്പറമ്പിലും എന്നതുപോലെ തൃശൂര്‍ പൂരത്തിലും ഐസ് വില്‍പനക്കാര്‍ക്ക് കുറവുണ്ടാവില്ല. ചെറിയ കുട്ടികളെ കണ്ടാല്‍ പിന്നെ മുഖത്ത് ഇങ്ങനത്തെ ഭാവങ്ങളങ്ങ് വിടര്‍ന്ന് തുടിക്കില്ലേ...

അദാണ്...

അവസാനത്തെ ആ കൂട്ടപ്പൊരിച്ചില്‍ ഉണ്ടല്ലോ... അത് കാണുമ്പോള്‍ ഏത് തൃശൂര്‍ക്കാരനും ഇങ്ങനെ നിന്ന് പോകും

കുഞ്ഞാവ ഞെട്ടും

സാമ്പിള്‍ വെടിക്കെട്ടിലെ നില അമിട്ട് കണ്ടാല്‍ കുഞ്ഞാവയല്ല, കുഞ്ഞാവയുടെ അച്ഛന്‍ വരെ ഞെട്ടും!

വാര്യരില്ലാതെ എന്ത് പൂരം

തൃശൂര്‍ പൂരം ആണോ... പൂരപ്പറമ്പില്‍ ചാനലുകാര്‍ക്ക് ഇന്റര്‍വ്യൂ കൊടുക്കുന്ന ജയരാജ് വാര്യര്‍ നിര്‍ബന്ധാ...

പാവം തോന്നും

പൊട്ടിക്കാന്‍ വേണ്ടി കൊണ്ടുപോകുന്നതാ... പക്ഷേ കണ്ടാല്‍ ഈ രംഗം ആയിരിക്കും ചിലപ്പോള്‍ ഓര്‍മ വരിക.

അതാണ് വടക്കുംനാഥന്‍

വെടിക്കെട്ട് തുടങ്ങിയാല്‍ പിന്നെ തൃശൂരിലെ വമ്പന്‍ കെട്ടിടങ്ങളെല്ലാം കുലുങ്ങാന്‍ തുടങ്ങും. പക്ഷേ വെടിക്കെട്ട് നടക്കുന്നതിന്റെ തൊട്ടടുത്ത് നില്‍ക്കുന്ന വടക്കുന്നാഥ ക്ഷേത്രത്തിന് വല്ല കുലുക്കവും ഉണ്ടാകുമോ

English summary
Thrissur pooram trolls on Social Media.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X