കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രോളര്‍മാര്‍ക്ക് മന്ത്രി തിരുവഞ്ചൂരിന്റെ മറുപടി ഇതാ... ഇനിയെങ്കിലും നിര്‍ത്തുമോ?

Google Oneindia Malayalam News

കേരളത്തില്‍ ഏറ്റവും അധികം ട്രോള്‍ ചെയ്യപ്പെട്ട മന്ത്രി ആരാണെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേ ഉണ്ടാവുകയുള്ളൂ- തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍! അതിന് കാരണം മന്ത്രിയെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളല്ലെ എന്നതാണ് ഏറ്റവും രസകരമായ കാര്യം.

വാര്‍ത്താ സമ്മേളനത്തില്‍ നാക്ക് പിഴച്ചതാണ് തിരുവഞ്ചൂരിന് വിനയായത്. അതിപ്പോള്‍ പുതുവര്‍ഷാശംസ ട്രോളുകളില്‍ പോലും തിരുവഞ്ചൂരിനെ കൊണ്ടിട്ടിരിയ്ക്കുന്നു.

ഇതെല്ലാം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയുന്നുണ്ടോ...? എന്താണ് അദ്ദേഹത്തിന് ഇതെല്ലാം കാണുമ്പോള്‍ തോന്നുന്നത്? എന്തെങ്കിലും അദ്ദേഹത്തിന് വിശദീകരിയ്ക്കാനുണ്ടോ.

ശബ്ദപരിശോധ നടത്തിയിട്ടുണ്ട്!!!

ശബ്ദപരിശോധ നടത്തിയിട്ടുണ്ട്!!!

എഴാം ക്ലാസ്സില്‍ പഠിയ്ക്കുമ്പോള്‍ സ്‌കൂളിലെ കേടായ മൈക്ക് ശരിയാക്കിയപ്പോള്‍ ശബ്ദ പരിശോധനയ്ക്ക് തന്നെയാണ് നിയോഗിച്ചതെന്നാണ് തിരുവഞ്ചൂര്‍ മനോരമയോട് പറഞ്ഞത്. അല്ലെങ്കിലും തിരുവഞ്ചൂരിന്റെ ശബ്ദത്തെ കുറിച്ച് ഇതുവരെ ആരും ഒന്നും പറഞ്ഞിട്ടില്ലല്ലോ!!!

ചിരിയാണ് മറുപടി

ചിരിയാണ് മറുപടി

കഷ്ടപ്പെട്ടായിരുന്നു വിദ്യാഭ്യാസകാലം. പൊതുപ്രവര്‍ത്തനമേഖലയിലും കഠിന യാഥാര്‍ത്ഥ്യങ്ങള്‍ നേരിട്ടിട്ടുണ്ട്. ഈ അപമാനിയ്ക്കലിനും ആക്രമണത്തിനും ഒക്കെ ഒരു ചിരി മാത്രമാണ് തന്റെ മറുപടിയെന്ന് തിരുവഞ്ചൂര്‍ പറയുന്നു.

നുസ്രിയ നുസീം

നുസ്രിയ നുസീം

ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനമാണ് തിരുവഞ്ചൂരിന് ശരിയ്ക്കും പണി കൊടുത്തത്. നസ്രിയയെ 'നുസ്രിയ നുസീം' എന്നം ശ്രേയ ഘോഷാലിനെ 'ശ്രേയ ഘോഷ്‌ലാല്‍' എന്നും ആണ് തിരുവഞ്ചൂര്‍ വിളിച്ചത്.

അതെന്റെ തെറ്റല്ല

അതെന്റെ തെറ്റല്ല

പരുസ്‌കാര പ്രഖ്യാപനത്തിന്റെ പത്ര സമ്മേളനത്തിന് തൊട്ടുമുമ്പാണ് തനിയ്ക്ക് പട്ടിക കിട്ടിയത്. ശരിയ്ക്ക് വായിച്ച് നോക്കാന്‍ പോലും കഴിഞ്ഞില്ല. ഏതോ പുതിയ ഫോണ്ടിലായിരുന്നു അക്ഷരങ്ങള്‍- മന്ത്രിയുടെ വിശദീകരണം ഇങ്ങനെയാണ്.

കണ്ണുണ്ണി

കണ്ണുണ്ണി

മോഹന്‍ലാലിനെ ചലച്ചിത്ര പുരസ്‌കാര ദാന ചടങ്ങില്‍ കണ്ണുണ്ണി എന്ന് വിളിച്ചതിനും ഉണ്ട് വിശദീകരണം. ലാലിനോടുള്ള അടുപ്പവും സ്‌നേഹവും കൊണ്ട് മനസ്സില്‍ നിന്ന് പറഞ്ഞതാണ്. കണ്ണിലുണ്ണി എന്ന് പറഞ്ഞ് വന്നപ്പോള്‍ കണ്ണുണ്ണി എന്നായിപ്പോയി!!!

പരിഹസിച്ചപ്പോള്‍ ചിരിച്ചില്ലല്ലോ

പരിഹസിച്ചപ്പോള്‍ ചിരിച്ചില്ലല്ലോ

കോട്ടയത്ത് വച്ചാണ് ചലച്ചിത്ര പുരസ്‌കാര ദാന ചടങ്ങ് നടത്തിയത്. കോട്ടയം നസീര്‍ അന്ന് മന്ത്രിയെ ഇരുത്തിക്കൊണ്ട് തന്നെ കുറേയേറെ പരിഹസിച്ചുകൊണ്ട് മിമിക്രി നടത്തി. എന്നാല്‍ അത് കണ്ട് സദസ്സിലുണ്ടായിരുന്നവരാരും തന്നെ ചിരിച്ചില്ലല്ലോ എന്നാണ് തിരുവഞ്ചൂരിന്റെ ചോദ്യം.

 നിശബ്ദ പ്രതിഷേധം?

നിശബ്ദ പ്രതിഷേധം?

കോട്ടയം നസീറിന്റെ പരിപാടി കണ്ട് ആളുകള്‍ ചിരിയ്ക്കാതിരുന്നത് തെളിയിക്കുന്നത് സദസ്സിന്റെ നിശബ്ദ പ്രതിഷേധമാണെന്നാണ് തിരുവഞ്ചൂര്‍ പറയുന്നത്.

മാപ്പ് പറഞ്ഞത്രെ

മാപ്പ് പറഞ്ഞത്രെ

തിരുവഞ്ചൂരിനെ ഇരുത്തിക്കൊണ്ട് ചെയ്ത മിമിക്രി അല്‍പം കടന്നു പോയി എന്ന് കോട്ടയം നസീറിനും തോന്നിയത്രെ. പരിപാടിയ്ക്ക് ശേഷം തിരുവഞ്ചൂരിനെ നേരിട്ട് വിളിച്ച് ക്ഷമ ചോദിച്ചുവെന്നും പറയുന്നു.

സഹതാപം തോന്നും

സഹതാപം തോന്നും

സോഷ്യല്‍ മീഡിയയില്‍ നോക്കിയിരുന്നാല്‍ സാധാരണക്കാരുടെ പ്രശ്‌നങ്ങളിലേയ്ക്ക് ഇറങ്ങാന്‍ പറ്റില്ല. അധിക്ഷേപിയ്ക്കുന്ന ചില കാര്യങ്ങള്‍ കാണുമ്പോള്‍ സഹതാപമാണ് തോന്നുന്നതെന്നാണ് തിരുവഞ്ചൂര്‍ പറയുന്നത്.

ഒരു ലൈക്കും കിട്ടിയില്ല

ഒരു ലൈക്കും കിട്ടിയില്ല

മന്ത്രിയെന്ന നിലയ്ക്ക് ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്തു. പക്ഷേ അതിനൊന്നം ഇതുവരെ ആരും ഒരു ലൈക്കും തന്നില്ലെന്ന പരാതിയും ഉണ്ട് തിരുവഞ്ചൂരിന്.

 പരിധിയുണ്ടേ

പരിധിയുണ്ടേ

സാധാരണ മനുഷ്യനുണ്ടാകുന്ന കുറ്റവും കുറവും മാത്രമേ തനിയ്ക്കുള്ളൂ എന്ന് തിരുവഞ്ചൂര്‍ വിശ്വസിയ്ക്കുന്നു. വിമര്‍ശനത്തിന്റെ പരിധി നിശ്ചയിക്കേണ്ടത് നമ്മുടെ സംസ്‌കാരമാണ്. വിമര്‍ശിക്കുന്നവരുടെ സംസ്‌കാരം അവരുടെ പരിധി നിശ്ചയിക്കട്ടെ- ഇതാണ് തിരുവഞ്ചൂരിന്റെ പക്ഷം.

English summary
Thiruvanchur Radhakrishnan's reply to Social Media Trollers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X