കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി ബിഗ് ബോസിലേക്കില്ല: സല്‍മാന്‍ ഖാന്‍

Google Oneindia Malayalam News

മുംബൈ: വിവാദ റിയാലിറ്റി ഷോയായ ബിഗ് ബോസിലേക്ക് ഇനിയില്ല എന്ന് ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന്‍ പറഞ്ഞു. ബിഗ് ബോസില്‍ ഇത് തന്റെ അവസാനത്തെ സീസണയാിരിക്കും. ഇനിയൊരു സീസണില്‍ കൂടി ബ്ഗ് ബോസില്‍ വരാന്‍ താല്‍പര്യമില്ല - രോഷാകുലനായ സല്‍മാന്‍ പറഞ്ഞു.

നടി തനിഷ മുഖര്‍ജിയോട് അപമര്യാദയായി പെരുമാറിയ കുശാല്‍ ടണ്ഠനാണ് സല്‍മാനെ ദേഷ്യം പിടിപ്പിച്ചത്. കുശാലിന് സല്‍മാന്റെ കയ്യില്‍ നിന്നും കണക്കിന് ശകാരം കിട്ടിയിരുന്നു. തരംപോലെ ക്ലീന്‍ ഇമേജ് വീണ്ടെടുക്കാം എന്നൊരു തോന്നലുണ്ടെങ്കില്‍ അത് വെറുതെയാണ്.

salman khan

തന്റെ അനുഭവത്തില്‍ നിന്നാണ് കാര്യങ്ങള്‍ പറഞ്ഞുതരുന്നതെന്ന് ഓര്‍മിപ്പിക്കാനും സൂപ്പര്‍താരത്തിന് മടിയൊന്നും ഉണ്ടായിരുന്നില്ല. ഒരൊറ്റ തെറ്റ് മതി, ആളുകള്‍ അതോര്‍മിച്ച് പറഞ്ഞുകൊണ്ടേയിരിക്കാന്‍ - സല്‍മാന്‍ കുശാലിനോട് പറഞ്ഞു.

ഈയൊരറ്റ കാര്യം കൊണ്ട തന്നെ താന്‍ ബിഗ് ബോസ് വിടാന്‍ തീരുമാനിച്ചിരിക്കുകയാണ്. ട്വിറ്ററില്‍ തന്റെ ആരാധകരോടുള്ള പ്രതികരണമായി സല്‍മാന്‍ വീണ്ടും ഇക്കാര്യം പറഞ്ഞു. നിങ്ങള്‍ കണ്ടതിലും ഏറെ വഷളാണ് കാര്യങ്ങള്‍ എന്ന് സല്‍മാന്‍ ബിഗി ബോസ് കാണികളോട് പറഞ്ഞു.

നിങ്ങള്‍ കണ്ടത് വെറും ഒരു മണിക്കൂറാണ്. അതിലപ്പുറമാണ് കാര്യങ്ങള്‍. സംഗതി മൊത്തം കണ്ടയാളാണ് ഞാന്‍. എന്നാല്‍ ബിഗ് ബോസിനെക്കുറിച്ച് താരത്തിന് പരാതിയൊന്നുമില്ല. ബിഗ് ബോസ് ആളുകള്‍ സ്വീകരിച്ചു കഴിഞ്ഞു. കാണികളില്‍ നിന്നും മികച്ച അഭിപ്രായമാണ് കിട്ടുന്നത്.

English summary
Salman Khan said this would be his last season with the Bigg Boss reality show as the host.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X