കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്നാംലിംഗക്കാരുടെ യഥാര്‍ത്ഥ ജീവിതം പകര്‍ത്തി അഭിജിത്തിന്‍റെ ഡോക്യുമെന്‍ററി-'ട്രാന്‍സ്'

Google Oneindia Malayalam News

തിരുവനന്തപുരം: എത്രത്തോളം പുരോഗമനം പറഞ്ഞാലും നമ്മുടെ സമൂഹത്തിന്റെ വാതിലുകള്‍ ഇന്നും പലര്‍ക്ക് മുന്നിലും കൊട്ടിയടയ്ക്കപ്പെട്ടവയാണ്. ഇത്തരത്തില്‍ മുഖ്യധാരയില്‍ നിന്ന് അകറ്റപ്പെട്ടവരാണ് ഭിന്ന ലിംഗക്കാര്‍. അവരുടെ പ്രണയം, വിവാഹം, ലൈംഗികത, ആചാരങ്ങള്‍ എന്നിവയെപ്പറ്റിയൊന്നും പൊതു സമൂഹത്തിന് കാര്യമായ ബോധമില്ല. അല്ലെങ്കില്‍ അത്തരം കാഴ്ചകളിലേയ്ക്ക് സമൂഹം ഇറങ്ങിച്ചെന്നിട്ടില്ല. മൂന്നാംലിംഗക്കാരെ ലൈംഗിക തൊഴിലാളികളായോ കുറ്റവാളികളായോ ഒക്കെ ചിത്രീകരിയ്ക്കുകയാണ് സമൂഹം. സമൂഹത്തിന്റെ പുറമ്പോക്കില്‍ തന്നെയാണ് അവരുടെ ജീവിതം ഇപ്പോഴും.

അടച്ച വാതിലുകള്‍ക്കപ്പുറം നാം നിര്‍ത്തിയിരിയ്ക്കുന്ന ഭിന്നലിംഗക്കാരുടെ ജീവിതം തുറന്ന് കാട്ടുകയാണ് മാധ്യമം ന്യൂസ് ഫോട്ടോഗ്രാഫര്‍ പി അഭിജിത്ത്. മൂന്നാംലിഗക്കാരുടെ ജീവിതം നിശ്ചല ദൃശ്യങ്ങളായി പകര്‍ത്തി അവ ഫോട്ടോ ഡോക്യുമെന്ററിയായി അവതരിപ്പിയ്ക്കുകയാണ് ഈ യുവ ഫോട്ടോഗ്രാഫര്‍. ട്രാന്‍സ്‌ജെന്‍ഡറുകളുടെ ജീവിതവുമായി ബന്ധപ്പെട്ട് എട്ടുവര്‍ഷത്തെ നൂറിലധികം നിശ്ചല ദൃശ്യങ്ങള്‍ ചേര്‍ത്തുവച്ചാണ് 'ട്രാന്‍സ്' എന്ന ഡോക്യുമെന്ററി അദ്ദേഹം തയ്യാറാക്കിയിരിയ്ക്കുന്നത്.

Trans

സെപ്തംബര്‍ 22ന് വൈകിട്ട് നാല് മണിയ്ക്ക് തിരുവനന്തപുരം പ്രസ്‌ക്ളബിലെ ഫോര്‍ത്ത് എസ്‌റ്റേറ്റ് ഹാളില്‍ സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി എംകെ മുനീര്‍ ഡോക്യുമെന്ററിയുടെ പ്രദര്‍ശനോദ്ഘാടനം നിര്‍വഹിയ്ക്കും. ജെന്‍ഡര്‍ ആക്ടിവിസ്റ്റും എഴുത്തുകാരിയുമായ എ രേവതി, തിയേറ്റര്‍ ആര്‍ട്ടിസ്റ്റും സാമൂഹിക പ്രവര്‍ത്തകയുമായ എയ്ഞ്ചല്‍ ഗ്ളാഡി എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

41 മിനിട്ട് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററിയില്‍ മൂന്നാം ലിംഗക്കാരുടെ ജീവനും ജീവിതവും അതിജീവനവുമെല്ലാം അഭിജിത്ത് പകര്‍ത്തിയിട്ടുണ്ട്. നിശ്ചല ദൃശ്യങ്ങള്‍ക്കൊപ്പം സംഗീതത്തിനും ഏറെ പ്രാധാന്യം നല്‍കിയിരിയ്ക്കുന്ന ഡോക്യുമെന്ററിയുടെ സംഗീതം നിര്‍വഹിച്ചിരിയ്ക്കുന്നത് എഎസ് അജിത്ത് കുമാര്‍ ആണ്. എഡിറ്റിംഗ് ജില്‍ജിത്ത് കെ.

English summary
Trans; P Abhijith's Photo Documentary about Transgenders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X